ഹൈപ്പേഷ്യയെ കൊലചെയ്ത, സിസ്റ്റർ റാണിറ്റിനെ ഭയപ്പെടുത്തിയ മത പൗരോഹിത്യം

“സിസ്റ്റർ റാണിറ്റിനെ പോലുള്ള സ്ത്രീകൾ സത്യം പറയുമ്പോൾ, സഭയുടെ അസ്വസ്ഥത വിശ്വാസം തകരുന്നതിൽ നിന്നല്ല ആണധികാരം ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്നാണ്. കത്തോലിക്കാ സഭയിലെ സ്ത്രീപ്രശ്നം ആത്മീയമല്ല; അത് അടിസ്ഥാനപരമായി ഒരു അധികാരപ്രശ്നമാണ്. ഈ ആണധികാരഘടന കത്തോലിക്കാ സഭയ്ക്ക് മാത്രമുള്ള ഒരു പ്രത്യേകതയായി കാണാൻ കഴിയില്ല; മറിച്ച്, ഭൂരിഭാഗം മതങ്ങളുടെയും ചരിത്രപരമായ പൊതുസ്വഭാവമാണ്,” സരിത വിജയ് ശങ്കർ എഴുതുന്നു.

There is no greater agony than bearing an untold story inside you.” - Maya Angelou
(from I Know Why the Caged Bird Sings, 1969)

പറയാതെ, ഉച്ചത്തിൽ വിളിച്ചു പറയാൻ സാധിക്കാതെ, നിശബ്ദമാക്കപ്പെട്ട വിപ്ലവങ്ങളിലാണ് പലപ്പോഴും മനുഷ്യാവകാശത്തെ പറ്റിയുള്ള ആകുലതകൾ ഏറ്റവും കൂടുതൽ ഉണ്ടാവുക. അത്തരം എത്രയോ വിപ്ലവങ്ങൾക്കാണ് ഈ ലോകവും ചരിത്രവും സാക്ഷ്യം വഹിച്ചത്. ശബ്ദരഹിതമായ, വിപ്ലവങ്ങൾ എത്രയോ മാറ്റങ്ങൾ അവശേഷിപ്പിച്ച് മറഞ്ഞു പോയിരിക്കുന്നു. സ്ഥലങ്ങൾ, കാലങ്ങൾ, ഭാഷകൾ, രാജ്യങ്ങളുടെ അതിരുകൾ ഇവയെല്ലാം മറികടന്ന് സംഭവിക്കുന്ന ഇത്തരം വിപ്ലവങ്ങൾ എല്ലാ കാലത്തും ഉണ്ടായിരിക്കും. ഒരു പുരുഷാധിപത്യ സമൂഹത്തിൽ ജീവിച്ചുകൊണ്ടിരിക്കുമ്പോഴും അതിനോട് നിരന്തരം പോരാടുമ്പോഴും ചിലപ്പോഴൊക്കെ സമരസപ്പെടേണ്ടി വരുമ്പോഴും ഈ ചെറുതും നിശബ്ദവുമായ വിപ്ലവങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. എങ്കിലും, പുരുഷാധിപത്യ ബോധങ്ങളോടൊപ്പം നടക്കുന്ന, അതിനോടൊപ്പം തുടരാൻ ഇച്ഛിക്കുന്ന ചിലതുണ്ട് അതിലൊന്നാണ് മതം.

നിശ്ശബ്ദരാക്കപ്പെട്ട ചില സ്ത്രീ ശബ്ദങ്ങളുടെ കല്ലറക്കു മേൽ നടന്നും നൃത്തം ചെയ്തുമാണ് ഇവിടെ മതങ്ങൾ കെട്ടിപ്പടുത്തിയത് തന്നെ. തന്റെ രഥത്തിൽ നിന്നും വലിച്ചിഴച്ച് ക്രിസ്ത്യൻ പള്ളിയുടെ മാർബിൾ തറയിലേക്ക് എറിയപ്പെട്ട ഹൈപേഷ്യ, യുക്തിക്കും ശാസ്ത്രത്തിനും വേണ്ടി നിലകൊണ്ട, മതത്തിന്റെ കെട്ടുപാടുകൾ ചോദ്യം ചെയ്ത ഹൈപേഷ്യ… നിശബ്ദമാക്കിയും തീയിൽ എരിച്ചുമൊക്കെ തന്നെയാണ് വേറിട്ട ശബ്ദങ്ങളെ മതം എന്നും കൈകാര്യം ചെയ്തത് എന്നതിന് ഹൈപ്പേഷ്യയെക്കാൾ വലിയ ഒരു ഉദാഹരണം ഇല്ല.

നിശബ്ദമാക്കിയും തീയിൽ എരിച്ചുമൊക്കെ തന്നെയാണ് വേറിട്ട ശബ്ദങ്ങളെ മതം എന്നും കൈകാര്യം ചെയ്തത് എന്നതിന് ഹൈപ്പേഷ്യയെക്കാൾ വലിയ ഒരു ഉദാഹരണം ഇല്ല
നിശബ്ദമാക്കിയും തീയിൽ എരിച്ചുമൊക്കെ തന്നെയാണ് വേറിട്ട ശബ്ദങ്ങളെ മതം എന്നും കൈകാര്യം ചെയ്തത് എന്നതിന് ഹൈപ്പേഷ്യയെക്കാൾ വലിയ ഒരു ഉദാഹരണം ഇല്ല

ഹൈപേഷ്യൻ കാലത്തെ അലക്സാണ്ട്രയും സമകാലീന കേരളവും

നാലാം നൂറ്റാണ്ടിലെ അലക്സാണ്ട്ര സാക്ഷ്യം വഹിച്ചത് വലിയൊരു മാറ്റത്തിനാണ്. ബഹുസ്വരതയിലൂന്നിയുള്ള യുക്തിചിന്തയിലും തത്വ ചിന്തയിലും നിലനിന്ന അലക്സാണ്ട്രയ്ക്ക് റോമൻ അധിനിവേശം നൽകിയത് നേർവിപരീതമായുള്ള മാറ്റം ആയിരുന്നു. മതാധിഷ്ഠിത സമൂഹമായി അലക്സാണ്ട്ര മാറ്റപ്പെടുകയായിരുന്നു. ഒപ്പം ഈ മാറ്റം പ്രകടമായി ബാധിച്ചത് ശാസ്ത്രത്തിനും ഉയർന്ന തത്വചിന്തയ്ക്കും വേണ്ടി നില കൊണ്ട ഹൈപേഷ്യയെ പോലുള്ള വേറിട്ട സ്വരങ്ങളെ കൂടിയായിരുന്നു. ഗണിത ശാസ്ത്രജ്ഞനായ തിയോണിന്റെ മകളായി ജനിച്ച ഹൈപേഷ്യ ശാസ്തത്തിലും തത്വ ചിന്തയിലും ഗണിത ശാസ്ത്രത്തിലും താല്പര്യം പ്രകടിപ്പിച്ചു. യുക്തിചിന്തയിൽ ഊന്നിയുള്ള ജ്യോതിശാസ്ത്ര പഠനങ്ങൾ നടത്തുവാനും ഗണിത ശാസ്ത്രത്തെ പ്രപഞ്ച രഹസ്യങ്ങൾ അറിയുന്നതിനുള്ള പാതയായി കാണാനും ശ്രമിച്ചു. നവ ലിബറൽ ചിന്താഗതിയുടെ ആദ്യ കാല വക്താക്കളിൽ ഒരാൾ ആയിരുന്നു ഹൈപേഷ്യ. ലോകത്തിന്റെ വിജ്ഞാന തലസ്ഥാനമായിട്ടായിരുന്നു അന്നത്തെ അലക്സാണ്ട്രയുടെ വളർച്ച. ഒപ്പം ഹൈപേഷ്യയുടേതും. ഗണിതത്തിലെ സംഖ്യകൾ അവളുടെ കൈകളിൽ ഭാഷയായി, ജ്യോതിശാസ്ത്രത്തിലെ നക്ഷത്രങ്ങൾ അവളുടെ ചിന്തയിൽ വഴികാട്ടികളായി.

ഡയോഫാന്റസിന്റെയും അപൊല്ലോണിയസിന്റെയും ഗ്രന്ഥങ്ങളെ അവൾ പുനർവായിച്ചപ്പോൾ, ശാസ്ത്രം ഗ്രന്ഥശാലകളിൽ നിന്നിറങ്ങി വിദ്യാർത്ഥികളുടെ മനസ്സിലേക്ക് നടന്നു. ടോളമിയുടെ ആകാശഗണിതം അവളുടെ അധ്യാപനത്തിലൂടെ ലളിതവും ജനകീയവുമായി. ആസ്ട്രോലാബ് പോലുള്ള ഉപകരണങ്ങളിലൂടെ അവൾ ശാസ്ത്രത്തെ പ്രായോഗികമായി ഉപയോഗിച്ചു. തത്ത്വചിന്തയെ ജീവിതനീതിയാക്കി. നിയോ-പ്ലേറ്റോണിയൻ ചിന്തയിലൂടെ അവൾ യുക്തിയെ മതപരമായ അതിരുകൾക്കപ്പുറം ഉയർത്തി. രേഖകളിൽ അവൾ ഒരു പണ്ഡിതയായിരുന്നു; കാലത്തിന്റെ രാഷ്ട്രീയത്തിൽ അവൾ ചോദ്യംചെയ്യുന്ന ബുദ്ധിമതിയായ സ്ത്രീയായിരുന്നു. ഹൈപേഷ്യയുടെ സംഭാവനകൾ അതിനാൽ തന്നെ ശാസ്ത്രത്തിലേക്കുള്ള കുറിപ്പുകൾ മാത്രമല്ല, സ്ത്രീകൾക്ക് ചിന്തിക്കാനും പഠിപ്പിക്കാനും പൊതുസ്ഥലങ്ങളിൽ നിലകൊള്ളാനും ഉള്ള അവകാശത്തിന്റെ ചരിത്രപ്രഖ്യാപനങ്ങളായിരുന്നു.

എന്നാൽ മാറുന്ന അലക്സാണ്ട്രയ്ക്ക് വെല്ലുവിളിയായത് റോമാ സാമ്രാജ്യത്തിൽ നിന്നുള്ള ക്രിസ്ത്യൻ മതത്തിന്റെ വരവോടെയാണ്. നവ പ്ലേറ്റോണിസം മുറുകെ പിടിച്ച ഹൈപേഷ്യ യുക്തിചിന്തയിൽ അധിഷ്ഠിതമായ ശാസ്ത്ര പഠനത്തിന് പ്രാമുഖ്യം നൽകി. നവ പ്ലേറ്റോണിക് മൂല്യങ്ങളിൽ നിന്നും വ്യത്യസ്തമായി മതത്തിനു പ്രാധാന്യം നൽകികൊണ്ടുള്ള റോമാ സാമ്രാജ്യത്തിന്റെ അധിനിവേശത്തോടെ അലക്സാണ്ട്ര അതിന്റെ ലിബറൽ മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചു. ശാസ്ത്ര ബോധത്തിൽ നിന്നും തെന്നിമാറി.

 ഹൈപേഷ്യയുടെ രക്തസാക്ഷിത്വത്തിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മതങ്ങളുടെ പാട്രിയാർക്കൽ ബോധവും ഫാഷിസ്റ് നിലപാടുകളും തെല്ലും മാറിയിട്ടില്ല എന്നതിന്റെ ഉദാഹരണം കൂടിയാണ് ബിഷപ്പ് ഫ്രാങ്കോ  കേസിലെ അതിജീവിതയായ സിസ്റ്റർ റാണിറ്റ്.
ഹൈപേഷ്യയുടെ രക്തസാക്ഷിത്വത്തിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മതങ്ങളുടെ പാട്രിയാർക്കൽ ബോധവും ഫാഷിസ്റ് നിലപാടുകളും തെല്ലും മാറിയിട്ടില്ല എന്നതിന്റെ ഉദാഹരണം കൂടിയാണ് ബിഷപ്പ് ഫ്രാങ്കോ കേസിലെ അതിജീവിതയായ സിസ്റ്റർ റാണിറ്റ്.

ഗ്രീക്ക് പഗാനുകളും, നവ പ്ലേറ്റോണിസ്റ്റുകളും, ജൂതരും അടങ്ങിയിരുന്ന ബഹുസ്വരതയിലൂന്നിയ അലക്സാണ്ട്രയിലേക്ക് ക്രിസ്ത്യൻ മതം കടന്നു വരുവാൻ തുടങ്ങി. 380 CE-യോടെ തിയോഡോസിയൂസ് ഒന്നാമന്റെ കീഴിൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി മാറിയ അലക്സാൻഡ്രയുടെ ഔദ്യോഗിക മതം ആയി ക്രിസ്ത്യൻ മതം മാറി. ഒരു മതം എന്നതിന് അപ്പുറത്തേക്ക് അത് ഒരു സാമ്രാജ്യത്തിന്റെ ഫാഷിസ്റ്റ് ഭരണത്തിന്റെ ഭാഗമായി മാറി. പേഗനിസം, തത്വ ചിന്താപഠനശാലകളൊക്കെ രാജ്യദ്രോഹവും മത വിരോധവും ആയി മാറി. ക്രിസ്ത്യൻ വിശ്വാസങ്ങൾക്ക് അപ്പുറത്തേക്ക് ഒന്നും അനുവദിക്കാതെ ആയി.

പുരുഷ കേന്ദ്രീകൃതമായ മതാധിഷ്ഠിതമായ ഒരു സമൂഹത്തിന് യുക്തിവാദിയായ ശാസ്ത്ര ബോധമുള്ള മതത്തെ അനുസരിക്കാത്ത ഹൈപേഷ്യ രാജ്യദ്രോഹിയായി മാറി. റോമൻ ഗവർണറായ ഒറസ്റ്റസിനെ തെറ്റായി സ്വാധീനിക്കുന്നു എന്ന കുറ്റം ചുമത്തി ബിഷപ്പ് സിറിലും മറ്റ് മത അനുയായികളും ചേർന്ന് ഹൈപേഷ്യയേയും അവരുടെ പഠനങ്ങളെയും തീയിൽ ഇട്ടു. അവിവാഹിതയായ, ആണിനെ അനുസരിക്കാത്ത മതത്തെ വെല്ലുവിളിച്ച ഹൈപേഷ്യ അങ്ങനെ തീയിൽ വെന്തു. ഒപ്പം അവരുടെ വില പിടിച്ച പഠനങ്ങളും.

ഹൈപേഷ്യയുടേത് ഒരു രക്തസാക്ഷിത്വമാണ്. മതം പുരുഷ കേന്ദ്രീകൃതവും ഭരണകേന്ദ്രവും ആകുമ്പോൾ വേറിട്ട സ്വരങ്ങൾ എങ്ങനെ നിശബ്ദമാക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണിത്. ഹൈപേഷ്യയുടെ രക്തസാക്ഷിത്വത്തിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മതങ്ങളുടെ പാട്രിയാർക്കൽ ബോധവും ഫാഷിസ്റ് നിലപാടുകളും തെല്ലും മാറിയിട്ടില്ല എന്നതിന്റെ ഉദാഹരണം കൂടിയാണ് ബിഷപ്പ് ഫ്രാങ്കോ കേസിലെ അതിജീവിതയായ സിസ്റ്റർ റാണിറ്റ്.

മതങ്ങൾ അധികാര കേന്ദ്രങ്ങൾ ആകുമ്പോൾ

ഹൈപ്പേഷ്യ തെരുവിൽ വലിച്ചിഴക്കപ്പെട്ടതും ക്രൂരമായി അഗ്നിക്കിരയാക്കിയതും ഒരു പേഗൻ ആയത് കൊണ്ട് മാത്രമല്ല. (പേഗൻ എന്നത്, പ്രധാന സംഘടിത മതങ്ങൾക്ക് പുറത്തായി പ്രകൃതിയെയും യുക്തിയെയും തത്ത്വചിന്തയെയും കേന്ദ്രീകരിച്ച് വിശ്വാസവും ജീവിതദർശനവും രൂപപ്പെടുത്തിയിരുന്ന പുരാതന ആത്മീയ–ബൗദ്ധിക പാരമ്പര്യങ്ങളെ പിന്തുടർന്ന വ്യക്തിയെയാണ് സൂചിപ്പിക്കുന്നത്). മറിച്ച് മതത്തിന്റെ വേഷം ധരിച്ച പുരുഷ കേന്ദ്രീകൃത സമൂഹത്തിന് മുന്നിൽ മുട്ട് മടക്കാൻ തയ്യാറാകാഞ്ഞത് കൊണ്ട് കൂടിയാണ്. നൂറ്റാണ്ടുകൾക്ക് ശേഷവും ഇത്തരം നിശബ്ദമാക്കലുകളും ഒറ്റപെടുത്തലുകളും നടക്കുന്നു എന്നത് ഒരു ജനാധിപത്യ സമൂഹത്തിന് നാണക്കേടാണ്. ഒരു ജനതയുടെ ആത്മീയ മുന്നേറ്റത്തിന് നേതൃത്വം നൽകേണ്ട മതങ്ങൾ അങ്ങനെ തന്നെയാണോ ഇവിടെ പ്രവർത്തിക്കുന്നത് എന്ന് ചിന്തിച്ച് നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ഒരു ലൈംഗികാതിക്രമ കേസിൽ ആദ്യമായി ഇന്ത്യയിൽ ഒരു ബിഷപ്പ് അറസ്റിലായി എന്നത് സർക്കാരിന്റെ പ്രശംസനീയ നേട്ടം ആണെങ്കിൽ പോലും മതങ്ങൾക്ക് സ്വാധീനിക്കാൻ കഴിയുന്ന സർക്കാർ നിലവിൽ ഉള്ള സാഹചര്യത്തിൽ നീതി നടപ്പാകും എന്ന് ഉറപ്പിക്കാൻ കഴിയുകയില്ല.
ഒരു ലൈംഗികാതിക്രമ കേസിൽ ആദ്യമായി ഇന്ത്യയിൽ ഒരു ബിഷപ്പ് അറസ്റിലായി എന്നത് സർക്കാരിന്റെ പ്രശംസനീയ നേട്ടം ആണെങ്കിൽ പോലും മതങ്ങൾക്ക് സ്വാധീനിക്കാൻ കഴിയുന്ന സർക്കാർ നിലവിൽ ഉള്ള സാഹചര്യത്തിൽ നീതി നടപ്പാകും എന്ന് ഉറപ്പിക്കാൻ കഴിയുകയില്ല.

ഇവിടുത്തെ സന്ന്യാസിനീ സമൂഹങ്ങളുടെ പ്രവർത്തനം, അതിന്റെ അധികാര കേന്ദ്രങ്ങൾ, അവ സ്ത്രീയെ എങ്ങനെ കാണുന്നു എന്നതും ചിന്തിക്കേണ്ട വിഷയം തന്നെയാണ്. ഒരു ലൈംഗികാതിക്രമ കേസിൽ ആദ്യമായി ഇന്ത്യയിൽ ഒരു ബിഷപ്പ് അറസ്റിലായി എന്നത് സർക്കാരിന്റെ പ്രശംസനീയ നേട്ടം ആണെങ്കിൽ പോലും മതങ്ങൾക്ക് സ്വാധീനിക്കാൻ കഴിയുന്ന സർക്കാർ നിലവിൽ ഉള്ള സാഹചര്യത്തിൽ നീതി നടപ്പാകും എന്ന് ഉറപ്പിക്കാൻ കഴിയുകയില്ല. 2022-ൽ തെളിവുകളുടെ അഭാവത്തിൽ ബിഷപ്പ് ഫ്രാങ്കോ കുറ്റ വിമുക്തനായത് തന്നെ ഇതിനു തെളിവാണ്.

പക്ഷെ, നിശ്ശബ്ദയായിരിക്കാൻ കഴിയില്ല എന്ന് സിസ്റ്റർ റാണിറ്റ് തീരുമാനിക്കുമ്പോൾ ഒപ്പം നിൽക്കേണ്ടത് പൊതു സമൂഹത്തിന്റെ ആവശ്യം കൂടിയാണ്. കാരണം, ആണധികാരം ശ്വാസം മുട്ടിക്കുന്ന അധികാര കേന്ദ്രങ്ങളിൽ നിന്നും നിശബ്ദമാക്കപ്പെട്ട ഒറ്റപ്പെട്ട ശബ്ദങ്ങൾ കേട്ട് തുടങ്ങുമ്പോൾ കത്തോലിക്കാ സഭ നൂറ്റാണ്ടുകൾക്കു മുൻപ് കത്തിച്ചും കൊന്നും തീർത്ത ഹൈപ്പേഷ്യമാരുടെ കണക്കുതീർക്കലുകൾ കൂടിയാണ് അത്.

അമേരിക്കൻ എഴുത്തുകാരിയും ചിന്തകയും ഫെമിനിസ്റ്റുമായ റെബേക്ക സോളിനിറ്റിന്റെ 'Men Explain Things to Me' (2014) എന്ന കൃതിയിൽ ഇങ്ങനെ പരാമർശിക്കുന്നു .“When women speak the truth, they are accused of being dangerous, hysterical, or blasphemous.”

അച്ചടക്കവും അനുസരണയും പഠിപ്പിക്കുന്ന മത കേന്ദ്രങ്ങൾ അവയുടെ സന്യാസിനീ സമൂഹങ്ങളെ എത്ര മാത്രം അടിച്ചമർത്തിയാണ് ശീലിപ്പിക്കുന്നത് എന്ന് ഒരു ജനാധിപത്യ സമൂഹം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അവകാശങ്ങൾ അറിയാതെ പ്രതികരിക്കാതെ ശബ്ദമുയർത്താതെ എങ്ങനെ ജീവിക്കണം എന്ന് അവർ പഠിപ്പിക്കുന്നു. അവർക്കായി ഒരു അടിമ സമൂഹത്തിനെ അവർ സൃഷിടിച്ചെടുക്കുന്നു. ഹൈപേഷ്യയുടെ കൊലപാതകം മതവൈരത്തിന്റെ ഒരു ആകസ്മിക സംഭവമായിരുന്നില്ല; ക്രിസ്തീയ അധികാരം സ്ഥാപിതമാകുന്ന ഘട്ടത്തിൽ, സ്വതന്ത്രമായി ചിന്തിച്ച ഒരു സ്ത്രീയെ ഇല്ലാതാക്കേണ്ടിവന്ന ഒരു രാഷ്ട്രീയ നടപടിയായിരുന്നു അത്. അതേ അധികാരഘടനയാണ് നൂറ്റാണ്ടുകൾക്കുശേഷം സിസ്റ്റർ റാണിറ്റിനെതിരെ പ്രവർത്തിച്ചത്. സഭയുടെ ആഭ്യന്തര അനീതികളെ ചോദ്യം ചെയ്തപ്പോൾ, അവൾ വിശ്വാസഭ്രഷ്ടയായി ചിത്രീകരിക്കപ്പെട്ടു. ആദ്യം അവരെ സംശയിക്കുക, തുടർന്ന് മൗനത്തിലാക്കുക, ഒടുവിൽ ഒറ്റപ്പെടുത്തുക. ഹൈപേഷ്യയും സിസ്റ്റർ റാണിറ്റും തമ്മിലുള്ള ബന്ധം ചരിത്രപരമല്ല, ഘടനാപരമാണ്.

ഫ്യൂഡൽ ആണധികാരത്തിന്റെ മതമേലധ്യക്ഷരും അനുസരിക്കേണ്ടി വരുന്ന കന്യാസ്ത്രീകളും

കത്തോലിക്കാ സഭ ആത്മീയതയുടെയും സേവനത്തിന്റെയും പ്രതീകമായി സ്വയം അവതരിപ്പിക്കുന്ന ഒരു സ്ഥാപിത മതസംഘടനയാണ്. എന്നാൽ അതിന്റെ ആന്തരിക അധികാരഘടന പരിശോധിക്കുമ്പോൾ, ദൈവത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ഒരു ആണധികാര സംവിധാനം വ്യക്തമായി കാണാം. ഈ അധികാരഘടനയുടെ ഏറ്റവും ദൃശ്യമായ പ്രതിഫലനം കന്യാസ്ത്രീകളുടേയും പുരോഹിതരുടെയും അസമത്വമാണ്.

ആരാധന, പാപമോചനം, ഭരണതീരുമാനങ്ങൾ എന്നിവയിൽ കത്തോലിക്കാ സഭയിലെ അധികാരം പുരുഷ പുരോഹിതന്മാരിൽ കേന്ദ്രീകൃതമാണ്. കന്യാസ്ത്രീകൾ, അതേസമയം, ദൈവത്തിനായി സേവനം ചെയ്യുന്നവരായി മാത്രമാണ് നിർവചിക്കപ്പെടുന്നത്.
ആരാധന, പാപമോചനം, ഭരണതീരുമാനങ്ങൾ എന്നിവയിൽ കത്തോലിക്കാ സഭയിലെ അധികാരം പുരുഷ പുരോഹിതന്മാരിൽ കേന്ദ്രീകൃതമാണ്. കന്യാസ്ത്രീകൾ, അതേസമയം, ദൈവത്തിനായി സേവനം ചെയ്യുന്നവരായി മാത്രമാണ് നിർവചിക്കപ്പെടുന്നത്.

അഞ്ചാം നൂറ്റാണ്ടിലെ അലക്സാണ്ട്രിയയിൽ കൊല്ലപ്പെട്ട ഹൈപേഷ്യയെ പലപ്പോഴും മതനിന്ദകയായി ചൂണ്ടികാണിക്കാറുണ്ട്. എന്നാൽ ചരിത്രരേഖകൾ സൂചിപ്പിക്കുന്നത് മറ്റൊന്നാണ്: ക്രിസ്തീയ അധികാരം സ്ഥാപനമായി രൂപപ്പെടുന്ന ഘട്ടത്തിൽ, സ്വതന്ത്രമായി ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരു സ്ത്രീയെ നീക്കം ചെയ്ത ഒരു രാഷ്ട്രീയ നടപടിയായിരുന്നു അത്. ഹൈപേഷ്യയുടെ കൊലപാതകം, മതത്തിന്റെ പേരിൽ നിർമ്മിക്കപ്പെടുന്ന ആണധികാര ഘടനകൾ സ്ത്രീശബ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്നാണ്. നൂറ്റാണ്ടുകൾക്കുശേഷം ഇന്ത്യയിൽ ഫ്രാങ്കോ മുളക്കൽ കേസിനിടെ, സഭയ്ക്കുള്ളിലെ ലൈംഗിക പീഡന ആരോപണങ്ങൾ ചോദ്യം ചെയ്ത സി. റാണിറ്റ് ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾ നേരിട്ട പ്രതികരണങ്ങൾ ഈ ഘടന ഇന്നും നിലനിൽക്കുന്നുവെന്നതിലേക്ക് വിരൽചൂണ്ടുന്നു. കാലവും സാഹചര്യങ്ങളും മാറിയിട്ടും, മതസ്ഥാപനങ്ങളിൽ സ്ത്രീകൾ സത്യം പറയുമ്പോൾ അത് അധികാരത്തിന് എങ്ങനെ ഭീഷണിയായി മാറുന്നു എന്നതിൽ വലിയ മാറ്റമുണ്ടായിട്ടില്ല.

ആരാധന, പാപമോചനം, ഭരണതീരുമാനങ്ങൾ എന്നിവയിൽ കത്തോലിക്കാ സഭയിലെ അധികാരം പുരുഷ പുരോഹിതന്മാരിൽ കേന്ദ്രീകൃതമാണ്. കന്യാസ്ത്രീകൾ, അതേസമയം, ദൈവത്തിനായി സേവനം ചെയ്യുന്നവരായി മാത്രമാണ് നിർവചിക്കപ്പെടുന്നത്. അനുസരണ, ത്യാഗം, മൗനം എന്നിവ അവർക്കുണ്ടാവേണ്ട ആത്മീയ മൂല്യങ്ങളായി ഉയർത്തിപ്പിടിക്കപ്പെടുമ്പോൾ, സ്വതന്ത്രമായ തീരുമാനങ്ങളെടുക്കുന്നതിനോ സഭയുടെ അധികാരഘടനയിൽ പങ്കാളികളാകുന്നതിനോ അവർക്കുള്ള ഇടം പരിമിതമാണ്. ഇത് ഒരു ദൈവശാസ്ത്ര നിർദ്ദേശമെന്നതിലുപരി, സഭയുടെ സ്ഥാപനപരമായ ആണാധികാര ക്രമീകരണത്തിന്റെ ഫലമാണ്.

ഈ ഘടനയുടെ ഗുരുതരമായ പ്രതിഫലനം ഫ്രാങ്കോ മുളക്കയ്ൽ കേസിൽ വ്യക്തമായി കാണാനായി. ഒരു ബിഷപ്പിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നപ്പോൾ, സഭയുടെ പ്രതികരണം ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതിലേക്കാൾ സ്ഥാപനത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിലേക്കാണ് കൂടുതൽ തിരിഞ്ഞത്. ഈ സാഹചര്യത്തിലാണ് സിസ്റ്റർ റാണിറ്റ് ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾ മൗനം ഭേദിച്ച് പൊതുസമൂഹത്തിന് മുന്നിൽ എത്തിയത്. റാണിറ്റ് സഭയെയല്ല; സഭയ്ക്കുള്ളിലെ അനീതികളെയാണ് ചൂണ്ടിക്കാണിച്ചത്. എന്നിരുന്നാലും, ഒരു ബിഷപ്പിനെതിരെ ശബ്ദമുയർത്തിയ കന്യാസ്ത്രീ സഭയുടെ അധികാരഘടനയ്ക്ക് അസ്വസ്ഥതയായി. തുടർന്ന് അവൾ ചോദ്യം ചെയ്യപ്പെടുകയും ഒറ്റപ്പെടലും ശിക്ഷാനടപടികളും നേരിടേണ്ടിവരികയും ചെയ്തു. ഇവിടെ വ്യക്തമായി പ്രകടമാകുന്നത്, ആണാധികാരത്തെ ചോദ്യം ചെയ്യുന്ന സ്ത്രീ, സഭയുടെ സംവിധാനത്തിൽ പ്രശ്നമായി മാറുന്നു എന്ന യാഥാർഥ്യമാണ്.

ഒരു ബിഷപ്പിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നപ്പോൾ, സഭയുടെ പ്രതികരണം ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതിലേക്കാൾ സ്ഥാപനത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിലേക്കാണ് കൂടുതൽ തിരിഞ്ഞത്. ഈ സാഹചര്യത്തിലാണ് സിസ്റ്റർ റാണിറ്റ്  ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾ മൗനം ഭേദിച്ച് പൊതുസമൂഹത്തിന് മുന്നിൽ എത്തിയത്.
ഒരു ബിഷപ്പിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നപ്പോൾ, സഭയുടെ പ്രതികരണം ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതിലേക്കാൾ സ്ഥാപനത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിലേക്കാണ് കൂടുതൽ തിരിഞ്ഞത്. ഈ സാഹചര്യത്തിലാണ് സിസ്റ്റർ റാണിറ്റ് ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾ മൗനം ഭേദിച്ച് പൊതുസമൂഹത്തിന് മുന്നിൽ എത്തിയത്.

കന്യാസ്ത്രീകൾ നടത്തുന്ന സ്കൂളുകളും ആശുപത്രികളും സാമൂഹ്യ സേവന സ്ഥാപനങ്ങളും സഭയുടെ സാമൂഹിക സാന്നിധ്യം ഉറപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. എന്നാൽ ഈ സ്ഥാപനങ്ങളുടെ നിയന്ത്രണവും അന്തിമ തീരുമാനാധികാരവും പുരുഷ പുരോഹിതന്മാരുടെ കൈകളിലാണുള്ളത്. കന്യാസ്ത്രീകളുടെ സേവനം ആത്മീയമായി മഹത്വവൽക്കരിക്കപ്പെടുമ്പോൾ, അവരുടെ സുരക്ഷ, മാന്യത, അവകാശങ്ങൾ എന്നിവ സ്ഥാപനതലത്തിൽ പര്യാപ്തമായി പരിഗണിക്കപ്പെടുന്നില്ല. ഇവിടെ പ്രശ്നം വിശ്വാസത്തിന്റെ സാരവുമായി ബന്ധപ്പെട്ടതല്ല. പ്രശ്നം വിശ്വാസത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ആണാധികാര രാഷ്ട്രീയമാണ്. സ്ത്രീകൾക്ക് ദൈവവുമായി നേരിട്ട് ബന്ധപ്പെടാൻ അർഹതയില്ലെന്ന് സഭ തുറന്നു പറയുന്നില്ല; എന്നാൽ അതിന്റെ ഘടനയും പ്രവർത്തനരീതികളും ദൈവത്തിലേക്കുള്ള വഴി പുരുഷാധികാരത്തിലൂടെയാണെന്ന സന്ദേശമാണ് നൽകുന്നത്.

സിസ്റ്റർ റാണിറ്റിനെ പോലുള്ള സ്ത്രീകൾ സത്യം പറയുമ്പോൾ, സഭയുടെ അസ്വസ്ഥത വിശ്വാസം തകരുന്നതിൽ നിന്നല്ല ആണധികാരം ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്നാണ്. കത്തോലിക്കാ സഭയിലെ സ്ത്രീപ്രശ്നം ആത്മീയമല്ല; അത് അടിസ്ഥാനപരമായി ഒരു അധികാരപ്രശ്നമാണ്. ഈ ആണധികാരഘടന കത്തോലിക്കാ സഭയ്ക്ക് മാത്രമുള്ള ഒരു പ്രത്യേകതയായി കാണാൻ കഴിയില്ല; മറിച്ച്, ഭൂരിഭാഗം മതങ്ങളുടെയും ചരിത്രപരമായ പൊതുസ്വഭാവമാണ്. ഇസ്ലാമിക സമൂഹങ്ങളിൽ മതനേതൃത്വവും ഔദ്യോഗിക വ്യാഖ്യാനധികാരവും പ്രധാനമായും പുരുഷന്മാരിൽ കേന്ദ്രീകൃതമാണ്; സ്ത്രീകൾക്ക് മതപഠനം അനുവദിച്ചിരുന്നാലും, നേതൃത്വം പലപ്പോഴും അവർക്കു കൈവശമാകുന്നില്ല. ഹിന്ദുമതത്തിൽ സ്ത്രീദേവതകളുടെ സാന്നിധ്യം ശക്തമായിരിക്കുമ്പോഴും, ആചാരപരവും പുരോഹിതപരവുമായ അധികാരം ചരിത്രപരമായി പുരുഷാധിപത്യത്തിലാണ്.

ആണധികാരഘടന കത്തോലിക്കാ സഭയ്ക്ക് മാത്രമുള്ള ഒരു പ്രത്യേകതയായി കാണാൻ കഴിയില്ല; മറിച്ച്, ഭൂരിഭാഗം മതങ്ങളുടെയും ചരിത്രപരമായ പൊതുസ്വഭാവമാണ്.
ആണധികാരഘടന കത്തോലിക്കാ സഭയ്ക്ക് മാത്രമുള്ള ഒരു പ്രത്യേകതയായി കാണാൻ കഴിയില്ല; മറിച്ച്, ഭൂരിഭാഗം മതങ്ങളുടെയും ചരിത്രപരമായ പൊതുസ്വഭാവമാണ്.

ജൂതായിസത്തിലെ ഓർത്തഡോക്സ് പാരമ്പര്യങ്ങളിൽ സ്ത്രീകൾക്ക് റബ്ബിയായാകാനുള്ള അവകാശം ഇന്നും അംഗീകരിക്കപ്പെടാത്തതാണ്. ബൗദ്ധമതത്തിൽ പോലും, ഭിക്ഷുണി പരമ്പര പുനസ്ഥാപിക്കാൻ സ്ത്രീകൾക്ക് ദീർഘകാലം സ്ഥാപനപരമായ എതിർപ്പുകൾ നേരിടേണ്ടിവന്നു. മതങ്ങൾ ആത്മീയ സമത്വം പ്രസംഗിച്ചാലും, അധികാരത്തിന്റെ തലത്തിൽ സ്ത്രീകളെ നിയന്ത്രിക്കുകയും പുറംതള്ളുകയും ചെയ്യുന്ന ഘടനകൾ പല മതങ്ങളിലും സമാനമായി നിലനിൽക്കുന്നു എന്നതാണ് ഈ താരതമ്യം വ്യക്തമാക്കുന്നത്. അധികാര കേന്ദ്രത്തിൽ എത്തുക എന്നതിലുപരി ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ശബരിമല വിഷയത്തിൽ നാം കണ്ടതാണ്.

ഫെമിനിസം, ശാസ്ത്രം, യുക്തി: ഹൈപേഷ്യ മുതൽ റാണിറ്റ് വരെ നീളുന്ന ചോദ്യം

യുക്തിബോധം സ്ത്രീയെ സംരക്ഷിക്കുന്നത് അനുസരണ മാത്രം ധർമ്മമെന്ന് പഠിപ്പിച്ച ചട്ടക്കൂടുകളിൽ നിന്ന് അവളെ പുറത്തേക്ക് നയിക്കുന്നതിനാലാണ്. ദൈവനിർദ്ദേശമെന്ന പേരിൽ ഉറപ്പിച്ചിരിക്കുന്ന അധികാരങ്ങളെ ചോദ്യം ചെയ്യാൻ, “എന്തുകൊണ്ട്?” എന്ന് ചോദിക്കാൻ, യുക്തിബോധം അവൾക്ക് ഭാഷ നൽകുന്നു. ഫെമിനിസം സ്ത്രീയെ സംരക്ഷിക്കുന്നത് അവളുടെ അനുഭവങ്ങളെ ഒറ്റപ്പെട്ട വേദനകളായി ചുരുക്കാതെ, ആണധികാര സ്ഥാപനങ്ങളുടെ ആഴത്തിലുള്ള പ്രശ്നങ്ങളായി വായിക്കാൻ സഹായിക്കുന്നതിനാലാണ്.

മൗനം ഒരു ഗുണമല്ല; പലപ്പോഴും അത് ഭീഷണിയുടെയും നിയന്ത്രണത്തിന്റെയും ഫലമാണെന്ന സത്യം ഫെമിനിസം ഓർമ്മിപ്പിക്കുന്നു. ശാസ്ത്രീയബോധം സ്ത്രീയെ സംരക്ഷിക്കുന്നത് വിശ്വാസത്തിന്റെ നിഴലുകളേക്കാൾ തെളിവിന്റെ വെളിച്ചത്തെ മുൻഗണിക്കുന്ന ഒരു ചിന്താസംസ്കാരം വളർത്തുന്നതിനാലാണ്. ഈ മൂന്ന് ചിന്താധാരകൾ ഒന്നിച്ചു ചേരുമ്പോൾ, സ്ത്രീയെ അനുസരണത്തിന്റെയും മൗനത്തിന്റെയും പ്രതീകമായി നിർവചിച്ച മത-സാമൂഹ്യ ക്രമീകരണങ്ങൾ പൊളിയാൻ തുടങ്ങുന്നു; അവളുടെ മുന്നിൽ അവകാശത്തിന്റെയും സ്വയംനിർണ്ണയത്തിന്റെയും പുതിയ വഴികൾ തുറക്കപ്പെടുന്നു.

പുതിയ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ: ‘Time’s Up’ മുതൽ കേരളത്തിന്റെ പുതിയ ചോദ്യങ്ങളിലേക്ക്

നവ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും അവയുടെ നിരന്തര വിപ്ലവങ്ങളും നവ കേരളം സമൂഹത്തെ ചെറുതല്ലാത്ത രീതിയിൽ സ്വാധീനിച്ച കാലഘട്ടമാണ് കടന്നു പോയത്. എത്ര നിശബ്ദമാക്കിയാലും ഉയർന്നു വരുമെന്ന നിശ്ചയ ദാർഢ്യത്തോടെ വേറിട്ട ശബ്ദങ്ങൾ അങ്ങിങ്ങ് കേട്ടുതുടങ്ങി. പറയാത്ത കഥകൾ യോഗത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെട്ടു. ഈ കഴിഞ്ഞ കാലം കടന്നു പോയത് ഇത്തരം കാഴ്ചകൾക്ക് സാക്ഷിയായാണ്.

‘Time’s Up’, ‘Me Too’ പോലുള്ള പ്രസ്ഥാനങ്ങൾ ലൈംഗികാതിക്രമത്തെ വ്യക്തിപരമായ അനുഭവമായി മാത്രമല്ല, സ്ഥാപനപരമായ അധികാര ദുരുപയോഗമായി തിരിച്ചറിയാൻ ലോകത്തെ നിർബന്ധിച്ചു.
‘Time’s Up’, ‘Me Too’ പോലുള്ള പ്രസ്ഥാനങ്ങൾ ലൈംഗികാതിക്രമത്തെ വ്യക്തിപരമായ അനുഭവമായി മാത്രമല്ല, സ്ഥാപനപരമായ അധികാര ദുരുപയോഗമായി തിരിച്ചറിയാൻ ലോകത്തെ നിർബന്ധിച്ചു.

‘Time’s Up’, ‘Me Too’ പോലുള്ള പ്രസ്ഥാനങ്ങൾ ലൈംഗികാതിക്രമത്തെ വ്യക്തിപരമായ അനുഭവമായി മാത്രമല്ല, സ്ഥാപനപരമായ അധികാര ദുരുപയോഗമായി തിരിച്ചറിയാൻ ലോകത്തെ നിർബന്ധിച്ചു. 2018-ലെ ഗോൾഡൻ ഗ്ലോബ് വേദിയിൽ Oprah Winfrey പറഞ്ഞ “Their time is up” എന്ന വാക്കുകൾ ഒരു പ്രസംഗമല്ലായിരുന്നു; അത് നിശ്ശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ ചുവടു വെയ്പ്പായിരുന്നു. “Time’s Up” അന്നുതന്നെ ഒരു വാചകത്തിൽ നിന്ന് ചരിത്രത്തിലേക്കുള്ള വിളിയായി, ഇനി സഹനം അവസാനിച്ചു എന്ന പ്രഖ്യാപനം.

ഹോളിവുഡിലെ ഹാർവി വൈൻസ്റ്റീൻ കേസ് ഈ മാറ്റത്തിന്റെ നിർണായക ഘട്ടമായിരുന്നു. പ്രശസ്തിയും അധികാരവും സുരക്ഷയാകില്ലെന്ന ബോധം ആദ്യമായി പൊതുസമൂഹത്തിൽ ശക്തമായി പതിഞ്ഞത് അവിടെയാണ്. ഈ ബോധം പിന്നീട് അതിർത്തികൾ കടന്ന് ഇന്ത്യയിലേക്കും കേരളത്തിലേക്കും എത്തി.

കേരളത്തിൽ ‘Me Too’ പ്രസ്ഥാനം ഒരു സാംസ്കാരിക ഞെട്ടലായിരുന്നു. ഇതുവരെ അടുക്കളമുറികളിലും വാട്സ്ആപ്പ് സംഭാഷണങ്ങളിലും ഒതുങ്ങിക്കിടന്ന അനുഭവങ്ങൾ ആദ്യമായി പൊതുവേദിയിൽ വാക്കുകളായി. സിനിമ, മാധ്യമം, അക്കാദമിക രംഗങ്ങൾ എവിടെയും അധികാരം എങ്ങനെ സ്ത്രീകളുടെ മൗനം വാങ്ങുന്നുവെന്ന് തുറന്നുകാണിക്കാൻ ഈ പ്രസ്ഥാനം ഇടവരുത്തി. ഒരേസമയം, ‘പാശ്ചാത്യ സ്വാധീനം’ എന്ന കുറ്റപ്പെടുത്തലിലൂടെ ഈ ശബ്ദങ്ങളെ അസാധുവാക്കാനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ ഇവിടെ ചോദ്യം പാശ്ചാത്യമോ പൗരസ്ത്യമോ എന്നതല്ല; അധികാരം ചോദ്യം ചെയ്യപ്പെടണമോ എന്നതാണ്. പുതിയ കേരളം നേരിടുന്നത് ഇതാണ്: സ്ത്രീകൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ, സമൂഹം കേൾക്കാൻ തയ്യാറാണോ എന്ന ചോദ്യം.

ഹോളിവുഡിലെ ഹാർവി വൈൻസ്റ്റീൻ കേസ് മാറ്റത്തിന്റെ നിർണായക ഘട്ടമായിരുന്നു. പ്രശസ്തിയും അധികാരവും സുരക്ഷയാകില്ലെന്ന ബോധം ആദ്യമായി പൊതുസമൂഹത്തിൽ ശക്തമായി പതിഞ്ഞത് അവിടെയാണ്.
ഹോളിവുഡിലെ ഹാർവി വൈൻസ്റ്റീൻ കേസ് മാറ്റത്തിന്റെ നിർണായക ഘട്ടമായിരുന്നു. പ്രശസ്തിയും അധികാരവും സുരക്ഷയാകില്ലെന്ന ബോധം ആദ്യമായി പൊതുസമൂഹത്തിൽ ശക്തമായി പതിഞ്ഞത് അവിടെയാണ്.

ഒരിക്കൽ അഗ്നിക്കിരയാക്കിയ ഹൈപേഷ്യയുടെ വീര്യം സ്ത്രീസമൂഹത്തിലേക്ക് വീണ്ടും ഒഴുകിയെത്തി. Witchtrail നടത്തി നിശബ്ദമാക്കിയവർ, (വിച്ച് ട്രയൽ എന്നത്, സമൂഹത്തിന്റെ ഭയവും മതാധികാരവും ചേർന്ന് ചോദ്യം ചെയ്യുന്ന സ്ത്രീകളെ “മന്ത്രവാദിനി” എന്ന് മുദ്രകുത്തി നിയമത്തിന്റെയും നീതിയുടെയും പേരിൽ വേട്ടയാടിയ ചരിത്രപരമായ അക്രമമായിരുന്നു) പേഗനുകൾ, അവരുടെ പോരാട്ട വീര്യം വീണ്ടും ഈ നൂറ്റാണ്ടിലെ സ്ത്രീകളിലേക്ക് എത്തി.

സ്ത്രീ, ശാസ്ത്രബോധം, അധികാരം

ഹൈപേഷ്യ ഒരു രക്തസാക്ഷി മാത്രമായിരുന്നില്ല. അവൾ ശാസ്ത്രചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും ദാർശനികചിന്തയിലും ഇന്ന് STEM എന്ന് വിളിക്കുന്ന ബൗദ്ധിക ലോകത്ത് ഒരു സ്ത്രീ പൊതുസ്ഥലത്ത് പഠിപ്പിക്കുകയും ചിന്തിക്കുകയും നേതൃത്വം നൽകുകയും ചെയ്യാമെന്ന് തുറന്നുകാട്ടിയ Pioneer. അലക്സാണ്ട്രിയയിൽ അവൾ പഠിപ്പിച്ച ഓരോ ക്ലാസും, “അറിവ് പുരുഷന്റെ സ്വത്തല്ല” എന്ന മൗനപ്രഖ്യാപനമായിരുന്നു. അവൾ തുറന്ന ആ വാതിൽ പിന്നീടൊരിക്കലും പൂർണമായി അടഞ്ഞില്ല.

അവളെ കൊന്നത് മതവിശ്വാസമല്ല; അവളുടെ യുക്തിബോധമായിരുന്നു.
അവളുടെ ശരീരമല്ല; അവളുടെ ചിന്തയാണ് അധികാരത്തെ ഭയപ്പെടുത്തിയത്. വിച്ച്ട്രയലുകളുടെ തീയിൽ തുടങ്ങി, പേഗൻ വധങ്ങളുടെ ക്രൂരതയിലൂടെ കടന്ന്, ഹൈപേഷ്യയുടെ കൊലപാതകത്തിൽ എത്തി നിൽക്കുന്ന ചരിത്രം ഒരേ പാഠമാണ് ആവർത്തിക്കുന്നത്: അധികാരത്തെ ചോദ്യം ചെയ്യുന്ന സ്ത്രീ, കാലം മാറിയാലും എന്നും ഭീഷണിയാണ്. അന്ന് അറിവ് തീകൊളുത്തി നശിപ്പിക്കാൻ ശ്രമിച്ചു. ഇന്നത് കൂടുതൽ നിസ്സംഗവും സൂക്ഷ്മവുമാണ്.

മൗനത്തിലൂടെ, ഒറ്റപ്പെടുത്തലിലൂടെ, സ്ഥാപനങ്ങളുടെ അനാസക്തിയിലൂടെ. ഇവിടെയാണ് ഹൈപേഷ്യയിൽ നിന്ന് റാണിറ്റിലേക്കുള്ള നേരിയൊരു രേഖ തെളിഞ്ഞുവരുന്നത്. സിസ്റ്റർ റാണിറ്റ് ശാസ്ത്രജ്ഞയല്ല; പക്ഷേ അവൾ ഹൈപേഷ്യയുടെ ബൗദ്ധിക വംശാവലിയിലാണ് നിൽക്കുന്നത് ചോദ്യം ചെയ്യാനുള്ള ധൈര്യത്തിൽ. സഭയ്‌ക്കെതിരെയല്ല, സഭയ്ക്കുള്ളിലെ അനീതിക്കെതിരെയാണ് അവൾ സംസാരിച്ചത്. എന്നിട്ടും, ഒരു സ്ത്രീ അധികാരത്തെ ചോദ്യം ചെയ്ത നിമിഷം മുതൽ അവൾ പ്രശ്നമായി, ഭീഷണിയായി, ഒറ്റപ്പെടുത്തേണ്ട ഒരാളായി മാറി. കാലം മാറി; ശിക്ഷയുടെ ഭാഷ മാത്രം മാറി.

ഹൈപേഷ്യയെ ഓർക്കുന്നത് ഒരു പഴയ ദുരന്തത്തെ വിലപിക്കലല്ല. അത് ഇന്നത്തെ സ്ത്രീകളോട് പറയുന്ന ഒരു പ്രതിജ്ഞയാണ്: അറിവ് കുറ്റമല്ല, ചിന്ത ശിക്ഷാർഹമല്ല, സത്യം പറയുന്നത് വിശ്വാസവിരുദ്ധതയുമല്ല. സി. റാണിറ്റിനെ പോലെയുള്ള സ്ത്രീകൾ ഈ പ്രതിജ്ഞയുടെ സമകാലീന  രൂപങ്ങളാണ് മൗനത്തിന്റെ പാരമ്പര്യം തകർക്കുന്നവർ.
ഹൈപേഷ്യയെ ഓർക്കുന്നത് ഒരു പഴയ ദുരന്തത്തെ വിലപിക്കലല്ല. അത് ഇന്നത്തെ സ്ത്രീകളോട് പറയുന്ന ഒരു പ്രതിജ്ഞയാണ്: അറിവ് കുറ്റമല്ല, ചിന്ത ശിക്ഷാർഹമല്ല, സത്യം പറയുന്നത് വിശ്വാസവിരുദ്ധതയുമല്ല. സി. റാണിറ്റിനെ പോലെയുള്ള സ്ത്രീകൾ ഈ പ്രതിജ്ഞയുടെ സമകാലീന രൂപങ്ങളാണ് മൗനത്തിന്റെ പാരമ്പര്യം തകർക്കുന്നവർ.

കേരളം ഇന്ന് ഈ രണ്ട് ചരിത്രധാരകളുടെ നടുവിലാണ് നിൽക്കുന്നത്. ഒരു വശത്ത്, ശാസ്ത്രവും സാങ്കേതികവിദ്യയും മുന്നോട്ട് നയിക്കുന്ന സ്ത്രീകൾ - ലബോറട്ടറികളിൽ, സർവകലാശാലകളിൽ, ഗവേഷണകേന്ദ്രങ്ങളിൽ. മറുവശത്ത്, മത-സാമൂഹ്യ സ്ഥാപനങ്ങളിൽ ചോദ്യം ചെയ്യുന്ന സ്ത്രീകൾ മൗനത്തിലേക്ക് തള്ളപ്പെടുന്നു. ഇത് വൈരുധ്യമല്ല; അത് ഒരേ പ്രശ്നത്തിന്റെ രണ്ട് മുഖങ്ങളാണ്. സ്ത്രീ അറിവ് നിർമ്മിക്കുമ്പോൾ അംഗീകരിക്കപ്പെടുന്നു; അതേ സ്ത്രീ അധികാരത്തെ ചോദ്യം ചെയ്യുമ്പോൾ അസ്വസ്ഥത സൃഷ്ടിക്കുന്നു.

ഹൈപേഷ്യയെ ഓർക്കുന്നത് ഒരു പഴയ ദുരന്തത്തെ വിലപിക്കലല്ല. അത് ഇന്നത്തെ സ്ത്രീകളോട് പറയുന്ന ഒരു പ്രതിജ്ഞയാണ്: അറിവ് കുറ്റമല്ല, ചിന്ത ശിക്ഷാർഹമല്ല, സത്യം പറയുന്നത് വിശ്വാസവിരുദ്ധതയുമല്ല. സി. റാണിറ്റിനെ പോലെയുള്ള സ്ത്രീകൾ ഈ പ്രതിജ്ഞയുടെ സമകാലീന രൂപങ്ങളാണ് മൗനത്തിന്റെ പാരമ്പര്യം തകർക്കുന്നവർ.

ചരിത്രം ഒരിക്കൽ തീകൊളുത്തിയ അറിവ് പിന്നീട് നക്ഷത്രങ്ങളായി മടങ്ങിവന്നിട്ടുണ്ട്. ഹൈപേഷ്യ അതിന്റെ ഓർമ്മയാണ്. സി. റാണിറ്റ് അതിന്റെ ഇപ്പോഴത്തെ ശബ്ദമാണ്. ഇവർക്കിടയിൽ വളരുന്ന ഓരോ സ്ത്രീ ശാസ്ത്രജ്ഞയും ചിന്തകയും ചോദ്യം ചെയ്യുന്ന സ്ത്രീകളും അതിന്റെ ഭാവിയാണ്. ശരീരങ്ങളെ അവർക്ക് അഗ്നിക്കിരയാക്കാം. എന്നാൽ ആശയങ്ങളെ, ചെറുത്ത് നില്പുകളെ ഒന്നും ചെയ്യാൻ കഴിയില്ല. കാലമെത്ര കഴിഞ്ഞാലും അവ മുഴങ്ങി കേൾക്കും. മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ വിപ്ലവകാരിയെ പോലെ…

Comments