1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരികയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?
കെ.കെ. ലതിക:കേരളീയ സമൂഹത്തിൽ പൊതുരംഗത്ത് നന്നായി പ്രതിഫലിച്ചിട്ടുണ്ട്. ഏത് പൊതുപ്രവർത്തന രംഗത്തും സ്ത്രീകളുണ്ട്. വികസനം, സ്‌കൂൾ പി.ടി.എ തുടങ്ങി എല്ലാ ഇടങ്ങളിലും, ഏത് അധികാര സ്ഥാനങ്ങളിലും
അവനെപ്പോലെ അവൾക്കും സാധ്യമാണെന്ന ധാരണ വന്നു.
2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?
നിയമസഭ- ലോക്‌സഭ തെരെഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെങ്കിൽ പൊതുരംഗത്ത് സ്ത്രീകൾ വലിയ രൂപത്തിൽ ഇറങ്ങിവരണം. ഇവിടെയാണ് സംവരണത്തിന്റെ പ്രാധാന്യം.
3. ഒരു സ്ത്രീയെ സംബന്ധിച്ച്, കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?
സ്ത്രീക്ക് സ്വതന്ത്രമായ പ്രവർത്തനത്തിന് കുടുബ ജനാധിപത്യം ഏറ്റവും ആവശ്യമാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അവസ്ഥയിൽ നിന്ന് മാറ്റം വേണം. സാമ്പത്തിക സ്വാശ്രയത്വവും അധികാര ഘടയിൽ മാറ്റം ഉണ്ടാക്കും. കുടുംബത്തിൽ എല്ലാ തരത്തിലുമുള്ള സമത്വം അനുഭവിക്കുന്ന വ്യക്തിയാണ്.
4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?
രാഷ്ട്രീയ സംഘടയിൽ സ്ത്രീസാന്നിദ്ധ്യം കൂടി വന്നാലേ സാദ്ധ്യമാകൂ. വിദ്യാഭ്യാസം കൊണ്ട് മാത്രം അവസരസമത്വവ്യം തുല്യതയും നേടൻ കഴിയില്ല. അതിന് കുടുംബത്തിലും സമൂഹത്തിലും പോരാട്ടം അല്ലെങ്കിൽ സമരം ചെയ്‌തേ മതിയാകൂ. വ്യക്തി എന്ന നിലയിൽ ഒരു രീതിയിലുള്ള അസമത്വവും അനുഭവിച്ചില്ല.
5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവർത്തന മണ്ഡലത്തേയും നിർവചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?
ഇന്ന് പഴയതിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾ നന്നായി കടന്നുവരുന്നുണ്ടെങ്കിലും പൂർണമല്ല. തൊഴിലിടങ്ങളിൽ സ്ത്രീ സാന്നിദ്ധ്യം ചില മേഖല ഒഴിച്ചാൽ നന്നായി ഉണ്ട്.