പാലക്കാട്ടെ പാടത്തെ പാർവ്വതിയും അമ്മുക്കുട്ടിയും

പാലക്കാടൻ വർത്തമാനങ്ങൾക്ക് സ്നേഹത്തിന്റെ താളമാണ്. പാടത്ത് പണിയെടുത്ത് ജീവിച്ച, ഇപ്പോഴും പണിയെടുക്കുന്ന രണ്ട് അമ്മമാരാണ് ഗ്രാൻമ സ്റ്റോറീസിൽ. ലോകം മുഴുവനുമുള്ള പോലെ അടിസ്ഥാന വർഗ്ഗത്തിലെ സ്ത്രീകളുടെ ഭാരിദ്ര്യത്തിന്റെയും തൊഴിൽ ജീവിതത്തിന്റെയും കഥകളാണ് ചിറ്റൂരിലെ പാറുവമ്മയ്ക്കും അമ്മുക്കുട്ടിയമ്മയ്ക്കും പറയാനുള്ളത്. ചിലപ്പോൾ ചിരിച്ചും ചിലപ്പോൾ വേദനിച്ചും ചിലപ്പോൾ അതിശയിച്ചും കേൾക്കേണ്ട കഥകൾ. കാലമാണ് മുന്നിലിരുന്ന് കഥ പറയുന്നത്. വ്യക്തി ചരിത്രാഖ്യാനങ്ങളുടെ ഗ്രാൻമ സ്റ്റോറീസ് തുടരുന്നു.

Comments