മാറിയ കാലത്തെ മുന്നിൽക്കണ്ട് വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ഏത് തരത്തിൽ രൂപപ്പെടുത്തണം എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റ അഡ്വ.പി. സതീദേവി. ജെന്റർ സെൻസിറ്റിവിറ്റിയെക്കുറിച്ചുള്ള അവബോധം രൂപപ്പെടുത്തുന്നതിന് പല അടരുകളിലായുള്ള നിരന്തര പരിശ്രമം ആവശ്യമാണ് എന്ന് അവർക്ക് ബോധ്യമുണ്ട്. വനിതാ കമ്മീഷൻ ചെയർപേഴ്സണായിരുന്ന എം.സി ജോസഫൈനെ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ മാറ്റിയതിനെത്തുടർന്നാണ് അഡ്വ.പി.സതീദേവി കമ്മീഷൻ ചെയർപേഴ്സണായി ചുമതലയേറ്റത്. മുതിർന്ന സി.പി.എം നേതാവായ പി. സതീദേവി ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയും വടകരയിലെ മുൻ എം.പി.യുമാണ്.