സ്ത്രീകൾക്കുമാത്രമുള്ള ഒരു ചരടാണ് കുടുംബം

ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ പല തരത്തിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിനിമയിലെ ഒരു
പ്രധാന കഥാപാത്രമായ വീട്ടുജോലിക്കാരി ഉഷയെ സിനിമയിൽ അവതരിപ്പിച്ച കബനി ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുന്നു.

അമേച്വർ നാടക രംഗത്ത് സജീവമായ, കോഴിക്കോട് സ്വദേശിയായ കബനി, കാലടി ശ്രീശങ്കരാ യൂണിവേഴ്സിറ്റിയിലെ തിയറ്റർ വിദ്യാർത്ഥിനി കൂടിയാണ്. സുവീരന്റെ ആയുസ്സിന്റെ പുസ്തകം, എ. ശാന്തകുമാറിന്റെ ഫാക്ടറി, മഞ്ജുളന്റെ എംബ്രയോ, വിജീഷിന്റെ മ്യാവൂ, ദേ കൊമ്പത്ത്, രാധാകൃഷ്ണൻ പേരാമ്പ്രയുടെ റെഡ് അലർട്ട് തുടങ്ങിയ ഒട്ടേറെ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള കബനി ചില സിനിമകളിൽ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്.
ആർടും ആർടിസ്റ്റും ഒരുപോലെ രാഷ്ട്രീയം സംസാരിക്കുന്ന സന്ദർഭങ്ങൾ അപൂർവമാണ്. അത്തരമൊരു അപൂർവതയുണ്ട് കബനിയുടെ ഉത്തരങ്ങളിൽ.

Comments