സ്ത്രീകൾ നയിക്കട്ടെ,
ജനാധിപത്യം വളരട്ടെ

‘‘കേരളത്തിന്റെ ജനകീയവും ഇടതുപക്ഷ ആഭിമുഖ്യമുള്ളതുമായ വികസനനയങ്ങളും സംസ്കാരവും ഒരുപരിധി വരെ ഐക്യജനാധിപത്യ മുന്നണിയുടെ നയങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്ന് കാണാം. കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത് ഇതാണ്’’- ഡോ. എ.കെ. ജയശ്രീ എഴുതുന്നു.

നാധിപത്യരാജ്യത്ത് ജീവിക്കുമ്പോൾ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയില്ല. ഓരോരുത്തരും പങ്കാളികളാകുന്നിടത്താണ് ജനാധിപത്യം നില നിൽക്കുന്നത്. ലോകമെമ്പാടും ഏകാധിപത്യ പ്രവണതയും യുദ്ധം പോലെയുള്ള അധാർമ്മിക നടപടികളും സ്ത്രൈണതയെ ചവിട്ടിമെതിക്കലും ചൂഷണവും നടക്കുമ്പോഴാണ് നമ്മൾ തെരഞ്ഞെടുപ്പ് നേരിടുന്നത്. ഇവയുടെ എല്ലാം ലാഞ്ഛനകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഏറെക്കുറെ അഭിമാനത്തോടെ ജീവിക്കാൻ പറ്റിയ ഇടമാണ് കേരളം. അതിനുള്ള ഭൗതിക സാഹചര്യവും സംസ്കാരവും രൂപപ്പെടുത്തിയതിൽ ഇവിടുത്തെ ജനങ്ങൾക്കും, ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും ഗവണ്മെന്റുകൾക്കും പങ്കുണ്ട്. എന്നാൽ, അത് നഷ്ടപ്പെട്ടേക്കാവുന്ന, ഏറെ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. അതിനാൽ ഇന്ത്യൻ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന മതസ്വാതന്ത്ര്യവും എല്ലാ ജനവിഭാഗങ്ങൾക്കുമുള്ള തുല്യമായ അവകാശങ്ങളും ഫെഡറൽ സ്വഭാവവും പത്രികകളിലൂടെ പാർട്ടികൾ പ്രകടമാക്കുക എന്നത് അടിസ്ഥാനപരമായ ആവശ്യമാണ്.

സി. പി. എം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയും ഇത് പിന്തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇതിൽ ആര് അധികാരത്തിൽ വന്നാലും ക്രിയാത്മകമായ ഒരു പ്രതിപക്ഷം ഉണ്ടായിരിക്കുക എന്നത് ജനാധിപത്യത്തിൽ പ്രധാനം തന്നെയാണ്. അതു പോലെ തന്നെയാണ് മറ്റു ജനകീയ പ്രസ്ഥാനങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകളും. നയപരിപാടികളിലും അതിന്റെ നടത്തിപ്പിലും അവ കൃത്യമായി പഠിച്ചും വിലയിരുത്തിയുമുള്ള വിമർശങ്ങൾ ആവശ്യമാണ്. നിർഭാഗ്യവശാൽ, കണ്ണും പൂട്ടിയുള്ള എതിർപ്പുകളാണ് പലപ്പോഴും കാണുന്നത്. മാത്സര്യത്തോടെ നിലനിൽക്കുന്ന മാദ്ധ്യമങ്ങൾ ഇതിന് മസാല ചേർക്കുകയാണ് ചെയ്യുന്നത്. ഇവിടെ ജനങ്ങളും കാര്യങ്ങൾ മനസ്സിലാക്കാതെ ഏതെങ്കിലും ഒരിടത്ത് പെട്ടു പോകാം. വോട്ടുകൾ ഓരോ തവണയും മാറി മറിയുന്നത് കാര്യങ്ങൾ മനസ്സിലാക്കിയാണോ അതോ മറ്റു പല ഘടകങ്ങൾക്കും വിധേയപ്പെട്ടിട്ടാണോ എന്ന് സംശയമാണ്.

കുറ്റമറ്റതല്ലെങ്കിലും ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുപ്പും ഭരണവും നടത്തുന്നതിന് രണ്ടു മുന്നണികൾക്കും കഴിഞ്ഞിട്ടുണ്ട്. കൂടുതലും രണ്ടു മുന്നണികളേയും മാറിമാറി ജനങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട് എന്നതുതന്നെ ഇത് സൂചിപ്പിക്കുന്നു.

കുറ്റമറ്റതല്ലെങ്കിലും ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുപ്പും ഭരണവും നടത്തുന്നതിന് രണ്ടു മുന്നണികൾക്കും കഴിഞ്ഞിട്ടുണ്ട്. കൂടുതലും രണ്ടു മുന്നണികളേയും മാറിമാറി ജനങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട് എന്നതുതന്നെ ഇത് സൂചിപ്പിക്കുന്നു. പലവിധ താൽപര്യങ്ങളോടു കൂടിയതും വ്യത്യസ്ത വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നതുമായ പാർട്ടികളാണ് ഓരോ മുന്നണിയിലുമുള്ളത്. ഇവർ ചിലപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും മാറുന്നതും കാണാം. ഇങ്ങനെ മാറുന്നതും ഒറ്റ പാർട്ടി ആധിപത്യമല്ലാത്തതും ജനാധിപത്യത്തിന് ശക്തി പകരുന്നത് തന്നെയാണ്. പരസ്പരം വിലപേശി തന്നെയാണ് ഓരോ വിഭാഗങ്ങളും അധികാരത്തിൽ സ്ഥാനം ഉറപ്പിക്കുന്നത്. എന്നാൽ, ദലിത്, ആദിവാസി, മറ്റു പിന്നാക്ക ജാതി വിഭാഗങ്ങൾ പോലെ പ്രാന്തവൽക്കരിക്കപ്പെട്ടവർ, അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാവശ്യമായ ഒരു ശക്തി എന്ന നിലയിൽ മുന്നണികളിൽ പങ്കാളികളായി തീരുന്നില്ല എന്നത് ഒരു പോരായ്മയായി കാണാം.

സ്ത്രീകൾ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലായി വിഭജിക്കപ്പെട്ടവരാണ്. വിവിധ ജാതികളിൽ പെട്ടവരും ഇങ്ങനെയായിരിക്കും. വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്ന സ്ത്രീകൾ രാഷ്ട്രീയമായി അടിച്ചമർത്തപ്പെടുന്ന രീതികൾക്ക് സമാന സ്വഭാവമുള്ളതിനാൽ, അത് തിരിച്ചറിയുക എന്നത് രാഷ്ട്രീയ പാർട്ടികളുടെ ജനാധിപത്യ സ്വഭാവത്തിന്റെ പ്രകടമാക്കൽ കൂടിയാണ്. ഉദാഹരണത്തിന്, രാഷ്ട്രീയത്തിലും സഭകളിലുമുള്ള അവരുടെ പ്രാതിനിദ്ധ്യം. ജനസംഖ്യയിൽ പകുതിയിലധികം വരുന്ന സ്ത്രീകൾ നിയമസഭയിൽ പത്തു ശതമാനത്തിലും താഴെയാണെങ്കിൽ അത് ജനാധിപത്യത്തിന്റെ പ്രതിസന്ധിയായി രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണം. അല്ലാത്ത പക്ഷം സ്ത്രീകൾ ഏത് വിഭാഗത്തിൽ പെടുന്നവരായാലും, തമ്മിൽ ഐക്യദാർഢ്യപ്പെട്ട് വിലപേശൽ നടത്തേണ്ടിവരും.

 വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്ന സ്ത്രീകൾ രാഷ്ട്രീയമായി അടിച്ചമർത്തപ്പെടുന്ന രീതികൾക്ക് സമാന സ്വഭാവമുള്ളതിനാൽ, അത് തിരിച്ചറിയുക എന്നത് രാഷ്ട്രീയ പാർട്ടികളുടെ ജനാധിപത്യ സ്വഭാവത്തിന്റെ പ്രകടമാക്കൽ കൂടിയാണ്.
വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്ന സ്ത്രീകൾ രാഷ്ട്രീയമായി അടിച്ചമർത്തപ്പെടുന്ന രീതികൾക്ക് സമാന സ്വഭാവമുള്ളതിനാൽ, അത് തിരിച്ചറിയുക എന്നത് രാഷ്ട്രീയ പാർട്ടികളുടെ ജനാധിപത്യ സ്വഭാവത്തിന്റെ പ്രകടമാക്കൽ കൂടിയാണ്.

സ്ത്രീകളെ പ്രത്യുത്പാദനപരമായും ലൈംഗികവുമായ ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങളായാണ് ഇപ്പോഴും കണക്കാക്കപ്പെടുന്നതെന്ന് പല വ്യവഹാരങ്ങളിലൂടെയും തെളിഞ്ഞുവരുന്നു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ ഇപ്പോൾ കൂടുതലായി പുറത്തുവരുകയും മുമ്പത്തേക്കാളേറെ പിന്തുണ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയും ചെയ്യുന്നുണ്ട്. എന്നാൽ, നീതി ഉറപ്പാക്കാനുള്ള ഉപാധികൾ എല്ലാ തലങ്ങളിലും സ്ഥാപനവൽക്കരിക്കുക എന്ന വലിയ ബാദ്ധ്യത ഉണ്ട്. ഇത് മുൻഗണനയായി വരണമെങ്കിൽ സ്ത്രീകളുടെ പദവി പ്രശ്നം ഒരു രാഷ്ട്രീയ പ്രശ്നമായി തന്നെ പാർട്ടികൾ കാണേണ്ടതുണ്ട്. അതിൽ പ്രാതിനിദ്ധ്യത്തിനും വലിയ പങ്കുണ്ട്.

സംസ്ഥാനം നിലവിൽ വന്നതുമുതൽ ഘടനാപരമായ മാറ്റങ്ങളിലൂടെ ജനപക്ഷത്ത് നിന്നുകൊണ്ടുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ ഇടതുപക്ഷ ഗവൺമെന്റുകൾ ശ്രമിച്ചിട്ടുള്ളതായി കാണാം. സാധാരണക്കാർക്ക് താരതമ്യേന മെച്ചപ്പെട്ട ജീവിതം, പണിയെടുക്കുന്നവർക്ക് മെച്ചപ്പെട്ട കൂലി, ചെലവ് കുറഞ്ഞതും മെച്ചമുള്ളതുമായ ആരോഗ്യ സംവിധാനങ്ങൾ, സാക്ഷരതയും സാർവ്വത്രിക വിദ്യാഭ്യാസവും, ഭൂമിവിതരണം എന്നതെല്ലാം കൊണ്ടുവരുന്നതിൽ ഇടതുപക്ഷ ഗവൺമെന്റുകൾ മുന്നിലാണ്.

ഇപ്പോൾ പല ബാഹ്യ സമ്മർദ്ദശക്തികളുടെയും ഫലമായി ഇടതുപക്ഷവും വലത്തോട്ടു ചായുന്നുണ്ടോ എന്ന സംശയം പലരും ഉയർത്തിക്കാണുന്നുണ്ട്.

തൊണ്ണൂറുകളുടെ പകുതിയിൽ വികേന്ദ്രീകൃതാസൂത്രണം ജനപങ്കാളിത്തത്തോടെ നടപ്പാക്കിയത് വീണ്ടും ഘടനാപരമായ വലിയൊരു മാറ്റമായിരുന്നു. ആഗോളവൽക്കരണത്തിന്റെയും രാജ്യങ്ങളെ ഒട്ടാകെ ബാധിച്ച നവലിബറൽ നയങ്ങളുടേയും സാഹചര്യത്തിൽ നേരിടുന്ന പ്രതിസന്ധികളെ മറികടക്കാൻ ജനകീയ ബദലുകൾ അന്വേഷിക്കുന്നതിന് ഇടതുപക്ഷം മുൻ കയ്യെടുത്തിട്ടുണ്ട്. സി. പി. എം ആകട്ടെ, ജനങ്ങളും വിദഗ്ധരുമായി സംവദിക്കുന്ന സെമിനാറുകളും പഠന കോൺഗ്രസുകളും നടത്തിക്കൊണ്ടാണ് നയങ്ങൾ രൂപീകരിക്കാൻ ശ്രമിച്ചിട്ടുള്ളതെന്ന് കാണാം. കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ കേരളത്തിന്റെ സാമൂഹ്യ- രാഷ്ട്രീയ അവസ്ഥകളെ വിശകലനം ചെയ്യാനും പ്രയോഗങ്ങൾ തീരുമാനിക്കാനും ഉതകുന്ന തരത്തിൽ അഞ്ച് പഠന കോൺഗ്രസുകൾ അവർ നടത്തിയിട്ടുണ്ട്. മിക്കവാറും, അതിൽ നിന്നുരുത്തിരിഞ്ഞുവരുന്ന ആശയങ്ങളായിരിക്കും തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ ഉണ്ടായിരിക്കുക. പരിമിതികളുണ്ടെങ്കിലും ഒരു ജനകീയ സംവാദം ഇവയിലൂടെ നടക്കുന്നുണ്ട്. ഇതിൽ ചില ഒഴിവാക്കലുകൾ നടക്കുന്നുണ്ടോ എന്നതൊക്കെ വിമർശനാത്മകമായി പരിശോധിക്കാവുന്നതാണ്. എങ്കിലും നയരൂപീകരണത്തിലേക്ക് നയിക്കുന്ന ഈ രേഖകളും റിപ്പോർട്ടുകളും എ. കെ. ജി സെന്ററിന്റെ വെബ് സൈറ്റിൽ ലഭ്യമായതുകൊണ്ട് അത് എല്ലാവർക്കും കാണാനും വിമർശിക്കാനും കഴിയും.

കേരളത്തിന്റെ ജനകീയവും ഇടതുപക്ഷ ആഭിമുഖ്യമുള്ളതുമായ വികസന നയങ്ങളും സംസ്കാരവും ഒരുപരിധി വരെ ഐക്യജനാധിപത്യ മുന്നണിയുടെ നയങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്ന് കാണാം. കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത് ഇതാണ്. എന്നാൽ, ഇപ്പോൾ പല ബാഹ്യ സമ്മർദ്ദശക്തികളുടെയും ഫലമായി ഇടതുപക്ഷവും വലത്തോട്ടു ചായുന്നുണ്ടോ എന്ന സംശയം പലരും ഉയർത്തിക്കാണുന്നുണ്ട്. ജനങ്ങളുടെ സംസ്കാരത്തിൽ ആകമാനം വന്നു കൊണ്ടിരിക്കുന്ന വലതുപക്ഷവൽക്കരണത്തിന്റെ പ്രതിഫലനവുമാകാമിത്.

സാധാരണക്കാർക്ക് താരതമ്യേന മെച്ചപ്പെട്ട ജീവിതം, പണിയെടുക്കുന്നവർക്ക് മെച്ചപ്പെട്ട  കൂലി,  ചെലവ് കുറഞ്ഞതും മെച്ചമുള്ളതുമായ ആരോഗ്യ സംവിധാനങ്ങൾ, സാക്ഷരതയും സാർവ്വത്രിക  വിദ്യാഭ്യാസവും, ഭൂമിവിതരണം എന്നതെല്ലാം കൊണ്ടുവരുന്നതിൽ ഇടതുപക്ഷ ഗവൺമെന്റുകൾ മുന്നിലാണ്.
സാധാരണക്കാർക്ക് താരതമ്യേന മെച്ചപ്പെട്ട ജീവിതം, പണിയെടുക്കുന്നവർക്ക് മെച്ചപ്പെട്ട കൂലി, ചെലവ് കുറഞ്ഞതും മെച്ചമുള്ളതുമായ ആരോഗ്യ സംവിധാനങ്ങൾ, സാക്ഷരതയും സാർവ്വത്രിക വിദ്യാഭ്യാസവും, ഭൂമിവിതരണം എന്നതെല്ലാം കൊണ്ടുവരുന്നതിൽ ഇടതുപക്ഷ ഗവൺമെന്റുകൾ മുന്നിലാണ്.

ഈ തെരഞ്ഞെടുപ്പിൽ വരാനിരിക്കുന്ന പ്രകടന പത്രികകളേയും നയങ്ങളേയും സൂക്ഷ്മമായി വിലയിരുത്തേണ്ട ഉത്തരവാദിത്വം ജനങ്ങൾക്കുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മുന്നിൽക്കണ്ട്, ഒരു വശത്ത് വ്യാവസായിക വളർച്ചക്കുതകുന്നതും മറു വശത്ത് ജനക്ഷേമകരവുമായ നയങ്ങളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷം മുന്നോട്ടുവച്ചിരുന്നത്. അത് കഴിഞ്ഞ ഗവൺമെന്റുകൾ ഏറെക്കുറെ നടപ്പാക്കാൻ ശ്രമിച്ചതായും കാണാം. കോവിഡ് പാൻഡെമിക് ഏറ്റവും നന്നായി മാനേജ് ചെയ്യാൻ കഴിഞ്ഞത് ആരോഗ്യമേഖലയിലെ സമഗ്രസമീപനത്തിന്റെ ഫലപ്രാപ്തിയായി കാണാൻ കഴിയും.

എന്നാൽ, ആശങ്ക ഉളവാക്കുന്ന ചില കാര്യങ്ങളുണ്ട്. മുൻ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നടത്തിയ സംവാദങ്ങളിലും രേഖകളിലും തുടർന്ന് വന്ന പ്രകടനപത്രികകളിലും നയങ്ങൾ കൂടുതൽ വ്യക്തവും രാഷ്ട്രീയപരവും ആയിരുന്നു. എന്നാൽ, മുൻപ് ഈ രേഖകളിൽ വിമർശിച്ചിരുന്നതുപോലെ രാഷ്ട്രീയം എന്നതിനേക്കാൾ കൂടുതൽ ടെക്‌നോക്രാറ്റിക്കും ബ്യൂറോക്രാറ്റിക്കും ആയ പരിഹാരങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഇപ്പോൾ പ്രാമുഖ്യം ഉണ്ടാകുന്നുണ്ടോ എന്ന് സംശയം തോന്നും. ആരോഗ്യമേഖലയിലേക്ക് ആവശ്യമായ റിസോഴ്‌സ് എങ്ങനെ കണ്ടെത്താമെന്നുള്ള അന്വേഷണങ്ങൾ മുമ്പത്തേതു പോലെ ഇപ്പോൾ മുന്നിലേക്ക് വരുന്നില്ല. ഔഷധനിർമ്മാണത്തെ കുറിച്ചുള്ള പരിഗണനകളും കാണുന്നില്ല. മറിച്ച് ഇൻഷ്വറൻസ്, പുതിയ ഇൻഫർമേഷൻ ടെക്‌നോളജി ഉപയോഗിച്ചുള്ള ഡാറ്റ മാനേജ്‌മെന്റ് എന്നിവയൊക്കെയാണ് എടുത്തുപറയുന്നത്. മെഡിക്കൽ ടൂറിസം ഒരു പ്രധാന അജണ്ട ആയിരിക്കുന്നു. അത് ആവശ്യമായിരിക്കുമ്പോൾ തന്നെ ധാർമ്മികതയിലൂന്നിയ നിയന്ത്രണങ്ങൾ എങ്ങനെ ആകാമെന്നതിൽ വ്യക്തത കാണുന്നില്ല. സ്വകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ.

വികേന്ദ്രീകരണത്തിന്റെ ഫലങ്ങൾ വിലയിരുത്തി, അടുത്ത ഒരു പടിയിലേക്ക് പോകാൻ സമയമായിരിക്കുന്നു. പദ്ധതികൾ തീരുമാനിക്കുന്നതിൽ ഗ്രാമസഭകൾ മുതലുള്ള ജനപങ്കാളിത്തം ഒന്നു കൂടി ഉറപ്പിക്കേണ്ടതായി കാണുന്നു.

ടെക്നോക്രാറ്റിക് ആയ പരിഹാരങ്ങളേക്കാൾ നയപരമായ സമീപനങ്ങൾ ആയിരിക്കണം പ്രകടനപത്രികയിൽ ഉണ്ടാകേണ്ടതെന്ന് ആഗ്രഹിക്കുന്നു. മറ്റൊരു ഉദാഹരണം പറയാം: ട്രാൻസജെൻഡർ വ്യക്തികൾക്കാവശ്യമായ ശസ്ത്രക്രിയ ഇപ്പോൾ സ്വകാര്യ ആശുപത്രികൾ ചെയ്യുകയും ഗവണ്മെന്റ് അത് റീ ഇമ്പേഴ്സ് ചെയ്യുകയുമാണ്. അത് ഒരു വിധത്തിലുള്ള പരിഹാരമാണ്. അതേസമയം ഗവണ്മെന്റ് ഒരു സ്റ്റാൻഡേർഡ് പ്രോട്ടോകോൾ കൊണ്ടുവരികയും സർക്കാർ ആശുപത്രിയിൽ അത് നടപ്പാക്കുകയും അത് എല്ലാവർക്കും മാനദണ്ഡമാക്കുകയും ചെയ്യുന്നത് നയപരമായ തീരുമാനമാണ്. ഇതു പോലെയുള്ള കാര്യങ്ങളാണ് പ്രകടന പത്രികയിൽ ഉണ്ടാകേണ്ടത്. ആരോഗ്യമേഖല പരിചിതമായത് കൊണ്ട് സൂചിപ്പിച്ചു എന്നുമാത്രം. ഇത് എല്ലാ മേഖലയിലും നോക്കേണ്ടതുണ്ട്.

വികേന്ദ്രീകരണത്തിന്റെ ഫലങ്ങൾ വിലയിരുത്തി, അടുത്ത ഒരു പടിയിലേക്ക് പോകാൻ സമയമായിരിക്കുന്നു. പദ്ധതികൾ തീരുമാനിക്കുന്നതിൽ ഗ്രാമസഭകൾ മുതലുള്ള ജനപങ്കാളിത്തം ഒന്നു കൂടി ഉറപ്പിക്കേണ്ടതായി കാണുന്നു. പഠിച്ച് ഇടപെടാൻ ജനങ്ങളെ പ്രാപ്തരാക്കുന്ന നടപടികൾ വേണം. പ്രാദേശിക ഭരണത്തിന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ സ്റ്റേറ്റിന്റെ നയങ്ങൾ നിരന്തരം പുതുക്കേണ്ടിവരും. ഫെഡറൽ സംവിധാനം തന്നെ പ്രതിസന്ധി നേരിടുമ്പോൾ ഒരുപക്ഷേ ഇത് ശ്രമകരമായിരിക്കും. എല്ലാ തലങ്ങളിലും വിവിധ വകുപ്പുകളുടെ ഏകോപനവും അതിനുള്ള സംവിധാനങ്ങളും കൊണ്ടുവരുന്നത് നന്നായിരിക്കും. സ്ത്രീകൾ പഞ്ചായത്തിൽ മാത്രം അധികാരികളായാൽ പോരാ, നയരൂപീകരണം നടക്കുന്ന നിയമസഭയിൽ കൂടുതലായി ഉണ്ടാകണം.

വിവിധ ക്ഷേമ പെൻഷനുകൾ, ആരോഗ്യ മേഖലയിൽ ആർദ്രം മിഷനിലൂടെ സർക്കാർ ആശുപത്രികളെ മെച്ചപ്പെടുത്തുകയും ജനങ്ങളുടെ പ്രാപ്യത വർദ്ധിപ്പിക്കുകയും ചെയ്തത്, പാലിയേറ്റീവ് കെയർ, അതിദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയ സംരംഭങ്ങൾ സമ്പൂർണ്ണമല്ലെങ്കിലും നയങ്ങൾക്കനുസരിച്ചുള്ളവ ആയിരുന്നു.
വിവിധ ക്ഷേമ പെൻഷനുകൾ, ആരോഗ്യ മേഖലയിൽ ആർദ്രം മിഷനിലൂടെ സർക്കാർ ആശുപത്രികളെ മെച്ചപ്പെടുത്തുകയും ജനങ്ങളുടെ പ്രാപ്യത വർദ്ധിപ്പിക്കുകയും ചെയ്തത്, പാലിയേറ്റീവ് കെയർ, അതിദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയ സംരംഭങ്ങൾ സമ്പൂർണ്ണമല്ലെങ്കിലും നയങ്ങൾക്കനുസരിച്ചുള്ളവ ആയിരുന്നു.

വിട്ടുവീഴ്ചയില്ലാതെ ചെയ്യാൻ, പാർട്ടികളോട് ആവശ്യപ്പെടുന്നത് സ്ത്രീപ്രാതിനിദ്ധ്യത്തിന്റെ വിഷയമാണ്. സ്ത്രീകളുടെ തൊഴിൽസാദ്ധ്യതകൾ വർദ്ധിപ്പിക്കാനുള്ള നയപരിപാടികൾ ഇടതു പക്ഷം ഏറ്റെടുത്തിട്ടുണ്ട്. അതുമാത്രം പോരാ. സ്ത്രീ ശാക്തീകരണം എന്നതിലുപരി ജെൻഡർ സന്തുലിത, ജെണ്ടർ രാഷ്ട്രീയം എന്നതിലേക്ക് വികസിപ്പിക്കേണ്ടതുണ്ട്. തുല്യനീതി സംവിധാനങ്ങൾ എല്ലാ സ്ഥാപനങ്ങളിലും എല്ലാ തലങ്ങളിലും ഉറപ്പാക്കണം. എല്ലാ മേഖലകളിലേയും നയരൂപീകരണത്തിൽ ജെൻഡർ കാഴ്ചപ്പാടുണ്ടാകണം. ലിംഗാടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനം അവസാനിപ്പിക്കേണ്ടതുണ്ട്. അതിന് ഘട്ടം ഘട്ടമായുള്ള പ്രവർത്തന പരിപാടികൾ കൊണ്ടുവരണം.

സ്ത്രീകൾക്ക് തൊഴിൽ നൽകുമ്പോൾ ഇരട്ടി ഭാരം ഉണ്ടാകാതിരിക്കാൻ ക്രഷ്, കമ്മ്യുണിറ്റി കിച്ചണുകൾ എന്നിവ സാർവത്രികമാക്കണം. തുല്യ ജോലിക്ക് തുല്യ വേതനം എല്ലായിടത്തും ഉറപ്പിക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് കിട്ടുന്ന ശമ്പളം ഒരു കുടുംബം നയിക്കാനാവശ്യമുള്ളതായിരിക്കണം. വിവാഹത്തിന് സ്ത്രീകൾക്ക് ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം. അതവരെ രണ്ടാം തരം പൗരരാക്കുന്നതാണ്. പകരം തൊഴിൽ നൽകുകയാണ് വേണ്ടത്. സേവനമേഖലയിൽ തൊഴിൽ ചെയ്യാനുള്ള നൈപുണി പരിശീലനം പുരുഷന്മാർക്കും നൽകണം. ലൈംഗിക അക്രമം തടയുന്നതിനും നിരോധിക്കാനും പരാതികൾ പരിഹരിക്കാനുമുള്ള സംവിധാനങ്ങൾ എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകണം. ഇവക്ക് മുൻഗണന ലഭിക്കണമെങ്കിൽ കൂടുതൽ സ്‌ത്രീകൾ ഭരണത്തിലുണ്ടാകണം.

പാർട്ടികൾ കാഴ്ചപ്പാടും നയങ്ങളും രൂപീകരിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും സംഘടനാപരമായി, ജനാധിപത്യ പ്രക്രിയയിലൂടെയാണെങ്കിൽ, അതിൽ പ്രവർത്തിക്കുന്ന എല്ലാ ജെൻഡർ വിഭാഗങ്ങൾക്കും നേതാക്കളാകാൻ കഴിയും. സ്ത്രീകൾക്ക് അതിന് കഴിയില്ല എന്ന് കരുതുന്നത് ശരിയല്ല. ഇനിയും അതിനായി ഒട്ടും വൈകിക്കേണ്ടതില്ല. സ്ത്രീകൾ നയിക്കട്ടെ. കൂടുതൽ സ്ത്രീകൾ മന്ത്രിമാരായി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യട്ടെ.


Summary: Kerala's populist and left-leaning development policies and culture have influenced the policies of the UDF to some extent, Dr AK Jayasree writes.


ഡോ. എ. കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു. ‘എഴുകോൺ’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments