വിജി പെൺകൂട്ടിന് വീടായി

Think

2018ൽ ബി.ബി.സി, ലോകത്തെ സ്വാധീനിച്ച നൂറു സ്ത്രീകളിലൊരാളായി തെരഞ്ഞെടുത്തത് കോഴിക്കോട്ടെ തൊഴിലാളി നേതാവായ വിജി പെൺകൂട്ടിനെയാണ്. തൊഴിലാളിയായി ജീവിതം തുടങ്ങിയ കാലം മുതൽ വിജി അവകാശപ്പോരാട്ടങ്ങളുടെ മുന്നിലുണ്ട്. കോഴിക്കോട് മിഠായിത്തെരുവിലെ സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ ഇരിക്കാനുള്ള കസേരയ്ക്കും മൂത്രമൊഴിക്കാനുള്ള സമയത്തിനും സ്ഥലത്തിനും വേണ്ടി സമരം ചെയ്തപ്പോഴും വിജയിച്ചപ്പോഴും അതിൻറെ അമരത്ത് വിജിയായിരുന്നു. ഇരിക്കൽ സമരം കേരളം മുഴുവൻ പടർന്നു. ബി.ബി. സി യുടെ അംഗീകാരം ലഭിച്ചതിനു ശേഷം സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ വിജിയെ ആദരിച്ചു. അക്കാലത്ത് പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ്, വിജി പെൺകൂട്ടിന് വീടില്ല എന്ന് പുറത്തുള്ളവർ മനസ്സിലാക്കിയത്. എൻറെ ആരോഗ്യം എൻറെ വിനോദം എന്റെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് പ്രവർത്തിക്കുന്ന സ്ത്രീകളുടെ സംഘടനയായ വിങ്ങ്സ് കേരള വിജിയ്ക്ക് ഒരു വീടുണ്ടാക്കിക്കൊടുക്കാൻ തീരുമാനിക്കുന്നു. സുഹൃത്തുക്കൾ വിജിയ്ക്ക് സ്നേഹ സമ്മാനമായിക്കൊടുക്കുന്ന വീടിന്റെ പണി പൂർത്തിയായി

Comments