'2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി കേരളത്തിൽ നിന്നും പാർലമെന്റിലേക്ക് പോകുന്ന 20 എം.പിമാരിൽ ഒരു സ്ത്രീ പോലുമില്ല എന്നതാണ് വസ്തുത. സംസ്ഥാനത്ത സ്ത്രീകളെ അവരുടെ പ്രശ്നങ്ങളെ അവരുടെ ആവശ്യങ്ങളെ പാർലമെന്റിൽ ആര് പ്രതിനിധീകരിക്കുമെന്നടക്കം നിരവധി ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്. ഇതിന് ഉത്തരം പറയേണ്ടത് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്.