മുസ്ലിം സ്ത്രീയുടെ സ്വത്തവകാശവും സുഹറയും

പുരുഷ പൗരോഹിത്യം നിർമിച്ചെടുത്ത മതവ്യവസ്ഥകൾക്കെതിരായ പോരാട്ടം ജീവിതമാക്കിയ വി.പി സുഹ്റ മുസ്ലിം പിന്തുടർച്ചവകാശ നിയമത്തിൽ കാലോചിതമായ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സമൂഹത്തിന്റെയും സമുദായത്തിന്റെയും എല്ലാവിധ എതിർപ്പുകളെയും ധീരമായി നേരിട്ടു കൊണ്ടാണ് വി.പി സുഹ്റയെ പോലുള്ളവർ ലിംഗ നീതിക്ക് വേണ്ടി പോരാടുന്നത്. പിന്തുടർച്ചവകാശ നിയമത്തിന്റെ ദുരിതം അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾ നമുക്കിടയിലുണ്ട്. പിതാവിന്റെയും ഭർത്താവിന്റെയും മരണ ശേഷം അവരുടെ സ്വത്തവകാശത്തിന് വേണ്ടി കലഹിക്കുന്ന ബന്ധുക്കളുടെ കഥകളാണ് ഇവർക്ക് പറയാനുള്ളത്.

Comments