കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പദവിയിലെത്തുന്ന ആദ്യ സ്ത്രീയും ചീഫ് സെക്രട്ടറി പദവിയിലെത്തുന്ന നാലാമത്തെ സ്ത്രീയുമായിരുന്നു നളിനി നെറ്റോ. സ്കൂൾ/കോളേജ് കാലഘട്ടത്തിലെ ഓർമകളിൽ നിന്ന് തുടങ്ങി ഭരണനേതൃത്വത്തിന്റെ പരമോന്നത പദവി വരെ എത്തിയ സംഭവബഹുലമായ സർവീസ് ജീവിതം പറയുകയാണ് അവർ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി തുടങ്ങിയ നിർണായക പദവികളിലിരുന്ന് അഭിമുഖീകരിച്ച അനുഭവങ്ങൾ, നേരിട്ട സമ്മർദ്ദങ്ങൾ, നിലപാടുകളിൽ ഉറച്ചു നിന്ന സർവീസ് കാലം, ഐ.എ.എസ് ഉദ്യോഗസ്ഥർ സർവീസ് ജീവിതത്തിൽ പുലർത്തേണ്ട നിലപാടുകൾ എന്നിവയെ കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.
