സ്ത്രീസൗഹൃദമല്ല
പോളിങ് ഡ്യൂട്ടി,
ഒരു പ്രിസൈഡിങ് ഓഫീസറുടെ ദുരിതദിനക്കുറിപ്പ്

പോളിങ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന ദുരിതം അധികാരികളുടെ ശ്രദ്ധയിൽ വരുന്നില്ല. കുളിക്കാനും ഭക്ഷണത്തിനും സൗകര്യമില്ലാത്തിടത്ത്, ഒരു ശുചിമുറി പോലുമില്ലാത്തിടത്ത് ഒട്ടും സുരക്ഷിതത്വമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകളായ പോളിങ് ഉദ്യോഗസ്ഥരെക്കുറിച്ച്, സ്വ​ന്തം അനുഭവത്തിൽനിന്ന് എഴുതുകയാണ്, ഈ നിയമസഭാ ​തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസറായിരുന്ന ബിച്ചു എക്സ് മലയിൽ.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പോളിംഗ് ഉദ്യോഗസ്ഥ എന്ന നിലയിൽ നേരിട്ട ദുരിതങ്ങളും തോന്നിയ ആശങ്കകളുമാണ് ഈ എഴുത്തിനാധാരം. മെയ് നാലിന് ഫലപ്രഖ്യാപനം നടക്കുന്നതുവരെ കൂട്ടലും കിഴിക്കലും തുടരും. അപ്പോഴും ആശ്വസിക്കുന്ന ഒരു കൂട്ടരുണ്ട്, അവരാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മുതൽ ആശങ്കയിലായിരിക്കും അവർ. സർക്കാർ- അർദ്ധസർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടി എന്നത് ഇന്ന് വേവലാതിയുണ്ടാക്കുന്ന കാര്യമാണ്. ഒരുതവണ ഈ ചുമതല നിർവഹിക്കുന്നവർക്ക് അതിന്റെ ചൂടും ചൂരും ഭംഗിയായി അറിയാൻ കഴിയും. അതുകൊണ്ടുതന്നെ ആ ചുമതല തന്റെ മേൽ വന്നു വീഴരുതേ എന്നാഗ്രഹിക്കുക സ്വാഭാവികം. ഞാൻ പോളിംഗ് ഡ്യൂട്ടിയും കൗണ്ടിംഗ് ഡ്യൂട്ടിയും ചെയ്തിട്ടുള്ള ആളാണ്. മെയ് നാലിന് കൗണ്ടിംഗ് ഡ്യൂട്ടി കിട്ടുമോ എന്ന ആശങ്കയിലാണിപ്പോൾ.

1998-ലാണ് സർവകലാശാലാ അധ്യാപികയായി സർവീസിൽ പ്രവേശിക്കുന്നത്. അന്നുമുതലുള്ള എല്ലാ പൊതു തെരഞ്ഞെടുപ്പുകളിലും പ്രിസൈഡിങ് ഓഫീസറുടെ ജോലി ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് സ്ത്രീകളുടെ എണ്ണം ഇന്നത്തേതിനെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. എന്നാൽ, ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ കൊച്ചി നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഞാനുൾപ്പെടെയുള്ളവരിൽ 80 ശതമാനത്തിലധികം സ്ത്രീകളായിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ വിപുലമായ സന്നാഹം സജ്ജമാക്കേണ്ടതുണ്ട്. വോട്ടർ പട്ടിക, പോളിംഗ് ബൂത്തുകൾ, ഉദ്യോഗസ്ഥരെ സജ്ജീകരിക്കൽ, അവരുടെ പരിശീലനം, വാഹനങ്ങൾ ഏർപ്പാടാക്കൽ, പോളിംഗ് സാമഗ്രികൾ തയ്യാറാക്കൽ തുടങ്ങി ധാരാളം സംഗതികൾ.

തെരഞ്ഞെടുപ്പിനുമുൻപ് രണ്ട് പരിശീലന ക്ലാസുകളുണ്ട്; തലേന്നും തെരഞ്ഞെടുപ്പ് ദിവസവുമടക്കം. ഇതിനായി രണ്ടു ദിവസത്തെ താമസത്തിനാവശ്യമായ സജ്ജീകരണങ്ങൾ ആവശ്യമാണ്.
തെരഞ്ഞെടുപ്പിനുമുൻപ് രണ്ട് പരിശീലന ക്ലാസുകളുണ്ട്; തലേന്നും തെരഞ്ഞെടുപ്പ് ദിവസവുമടക്കം. ഇതിനായി രണ്ടു ദിവസത്തെ താമസത്തിനാവശ്യമായ സജ്ജീകരണങ്ങൾ ആവശ്യമാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ രാഷ്ട്രീയപാർട്ടികൾക്കൊപ്പം, ആധിയേറുന്നവരാണ് സർക്കാർ ബാങ്കുകളിലെയും സർവ്വകലാശാലകളിലെയും സ്കൂൾ- കോളേജുകളിലെയും മറ്റ് സർക്കാർ- അർധ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർ. തെരഞ്ഞെടുപ്പ് ഒരുക്കത്തിനുമുമ്പു തന്നെ ഓരോ പോളിംഗ് ബൂത്തിലും ആവശ്യമായ ജീവനക്കാരുടെ വിപുലമായ നിരയെ റവന്യൂ വകുപ്പിന് സജ്ജീകരിക്കേണ്ടിവരും. ജനാധിപത്യത്തിന്റെ ആഘോഷമാണ് തെരഞ്ഞെടുപ്പ് എന്ന് അനുദിനം ബോധ്യപ്പെടുത്തുന്നതാണ് പിന്നീടുള്ള ദിവസങ്ങൾ.

തെരഞ്ഞെടുപ്പിനുമുൻപ് രണ്ട് പരിശീലന ക്ലാസുകളുണ്ട്; തലേന്നും തെരഞ്ഞെടുപ്പ് ദിവസവുമടക്കം. ഇതിനായി രണ്ടു ദിവസത്തെ താമസത്തിനാവശ്യമായ സജ്ജീകരണങ്ങൾ ആവശ്യമാണ്. കൊതുകുതിരിയും ടോർച്ചും അടക്കമുള്ള സാമഗ്രികളുമായി വേണം വരാൻ. അതൊക്കെ കാണേണ്ട കാഴ്ച തന്നെയാണ്.

രാവിലെ 7 മണിയാണ് റിപ്പോർട്ടിംഗ് ടൈം. ഈ സമയത്ത് വിദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ പോലും ബസിലും സ്വകാര്യവാഹനങ്ങളിലുമാണ് വിതരണകേന്ദ്രങ്ങളിൽ എത്തുക. ഡ്യൂട്ടിയുണ്ടായിരുന്ന സ്ത്രീകളുടെയെല്ലാം മുഖത്ത് ആശങ്കയും വേദനയും പരിഭ്രമവും ഞാൻ കണ്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് എങ്ങനെ ഒഴിവാകാം എന്ന ചിന്തയുണ്ടാകുന്നതിൽ ഒരൽഭുതവുമില്ല.

ഏപ്രിൽ എട്ടിന് രാത്രി 10 മണിക്ക് കുളിക്കാൻ ഒരു വീടന്വേഷിച്ച് നടക്കേണ്ടിവന്നു. ഒടുവിൽ ഒരു വീട്ടിൽ ചെന്ന് കുളിക്കാൻ സൗകര്യം ചെയ്തുതരാമോ എന്ന് ചോദിച്ചു.

വോട്ട് ചെയ്യാനുപയോഗിക്കുന്ന ഓരോ ഉപകരണങ്ങളും, എന്തിനേറെ ഒരു മൊട്ടുസൂചി പോലും നൽകുന്നതിലടക്കം വലിയ കണക്കുകൾ സൂക്ഷിക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പുദ്യോഗസ്ഥർക്കുണ്ട്. പോളിങ്ങിന് തലേന്ന് ഉദ്യോഗസ്ഥർ കൈപ്പറ്റുന്ന പോളിംഗ് കിറ്റ് നോക്കിയാൽ ആ വൈവിധ്യം മനസ്സിലാവും. പോളിംഗ് സ്റ്റേഷനിൽ ഉപയോഗിക്കേണ്ട സാധനസാമഗ്രികൾ- മൊട്ടുസൂചിയും തീപ്പെട്ടിയും എന്നുവേണ്ട സകലമാന സാധനങ്ങളുടെയും ലിസ്റ്റ് എഴുതി പായ്ക്ക് ചെയ്ത് ഉദ്യോഗസ്ഥരുടെ കയ്യിലേക്ക് കൈമാറുന്നതിനു പിന്നിലെ അധ്വാനം ഏറെയാണ്. പ്രിസൈഡിങ് ഓഫീസർ സൂക്ഷിക്കേണ്ട നൂറുകണക്കിന് രേഖകൾ, മഞ്ഞയും വെള്ളയുമായ ഫോമുകൾ, ഓഫീസറുടെ ഡയറി, കൗണ്ടിംഗ് സമയത്ത് ഉപയോഗിക്കേണ്ട ഫോം 17 സി, അതാത് സമയങ്ങളിൽ ചെയ്യുന്ന വോട്ടിന്റെ കണക്ക് എന്നിങ്ങനെ ഉത്തരവാദിത്വപൂർണ്ണമായ ജോലിയുടെ രേഖകൾ. ഇതൊക്കെ അടങ്ങിയ പാക്കറ്റുകളടക്കം നൂറുകൂട്ടം സാധനസാമഗ്രികളാണ് പോളിംഗ് ഉദ്യോഗസ്ഥർ കൗണ്ടറുകളിൽ നിന്ന് ശേഖരിക്കുന്നത്. പിന്നീട് അവ പ്രിസൈഡിങ് ഓഫീസറും മൂന്ന് പോളിംഗ് ഓഫീസർമാരുമായി പരിശോധിച്ച് തിട്ടപ്പെടുത്തി വേണം പോളിംഗ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോകാൻ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് മെഷീൻ ഇതൊക്കെ ചുമന്ന് ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനിലേക്ക് പോകുന്ന ചിത്രങ്ങൾ നമുക്ക് സുപരിചിതമാണല്ലോ. കിട്ടുന്ന സ്ഥലങ്ങളിലെല്ലാം ചടഞ്ഞിരുന്ന് പോളിംഗ് സാമഗ്രികൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥരും വാർത്താ പ്രാധാന്യം നേടുന്നു. ഈ സമയത്തൊക്കെ ജോലിഭാരം എല്ലാവരെയും- പ്രത്യേകിച്ച് സ്ത്രീകളെ- അലട്ടുന്നുണ്ടാവും.

വിതരണകേന്ദ്രങ്ങളിലെ കൗണ്ടറുകളിലടക്കമുള്ള ജോലികളിലെ സ്ത്രീസാന്നിധ്യം അമ്പരപ്പിക്കുന്നതാണ്.
വിതരണകേന്ദ്രങ്ങളിലെ കൗണ്ടറുകളിലടക്കമുള്ള ജോലികളിലെ സ്ത്രീസാന്നിധ്യം അമ്പരപ്പിക്കുന്നതാണ്.

സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ ഭക്ഷണത്തിനോ പ്രാഥമികാവശ്യങ്ങൾക്കോ സൗകര്യമുണ്ടായിരിക്കില്ല. ഇത്രയും ഉത്തരവാദിത്വമുള്ള ജോലിക്കിടയിൽ ഓഫീസർമാർക്ക് ലഘുഭക്ഷണം നൽകാൻ പോലും വകുപ്പില്ല. ഇത്തവണ ഹോട്ടലുകൾ പൂർണമായി തുറക്കാത്തതിനാൽ പലരും ചായയ്ക്ക് പോലും ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു.

വിതരണകേന്ദ്രങ്ങളിലെ കൗണ്ടറുകളിലടക്കമുള്ള ജോലികളിലെ സ്ത്രീസാന്നിധ്യം അമ്പരപ്പിക്കുന്നതാണ്. പോളിംഗ് ഉദ്യോഗസ്ഥർ, അവർ ജോലി ചെയ്യുന്ന നിയോജകമണ്ഡലത്തിൽനിന്ന് വിദൂരമായ സ്ഥലത്ത്, ജില്ലയിൽ തന്നെയുള്ള മറ്റൊരു പോളിംഗ് സ്റ്റേഷനിലായിരിക്കും നിയമിക്കപ്പെടുക. നിയമന ഉത്തരവ് ലഭിക്കുമ്പോൾ ഏതു മണ്ഡലമാണ് എന്നറിയാനാകില്ല. തെരഞ്ഞെടുപ്പിന്റെ തലേന്ന് ജോലിക്കെത്തുമ്പോഴായിരിക്കും അതറിയുക. ഉദാഹരണത്തിന്, ആലപ്പുഴ ജില്ലയിൽ വീടുള്ളതും എറണാകുളം ജില്ലയിൽ ജോലി ചെയ്യുന്നതുമായ ഒരാളെ സംബന്ധിച്ച്, അവർക്ക് കിട്ടുന്ന മണ്ഡലം അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വളരെ അകലെയായിരിക്കും.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ചോറ്റാനിക്കര ബ്ലോക്ക് പഞ്ചായത്തിലെ വിശ്വകർമ്മ ഹാളിൽ ഞാനും സഹപ്രവർത്തകരും കിടന്നുറങ്ങിയത് വെറും തറയിലാണ്. തൊട്ടടുത്ത് വീടുകൾ ഒന്നുമില്ലാതിരുന്നതിനാൽ ആകെ ഉണ്ടായിരുന്ന ഒരു ശുചിമുറിയാണ് ഉപയോഗിച്ചത്.

സ്ത്രീ ഉദ്യോഗസ്ഥരെ സംബന്ധിച്ച് തലേന്ന് അതിരാവിലെ പോളിംഗ് സാമഗ്രികൾ കൈപ്പറ്റുന്നിടത്ത് എത്തുകയും പിന്നീട് ടീമിനൊപ്പം സർക്കാർ നൽകുന്ന വാഹനത്തിൽ ബൂത്തിലെത്തുകയും ചെയ്യുന്നതോടെ ഒരു ദുരിതപർവ്വം ആരംഭിക്കുകയാണ്.

പോളിംഗ് സ്റ്റേഷനിലെ ജോലി കൂട്ടുത്തരവാദിത്വത്തിന്റെതാണ്. അത് തനിച്ച് ചെയ്യുക ഏറെ പ്രയാസകരവുമാണ്. ടീമിലുള്ളവരുമായി ചേർന്ന് ആസ്വദിച്ച് ചെയ്യാവുന്ന മാനസികാവസ്ഥയിലായിരിക്കില്ല ആരും. ബൂത്തിലെ അന്തരീക്ഷം ഒട്ടും സൗഹാർദ്ദപരമല്ല എന്നതാണ് വാസ്തവം.

പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുക എന്നത് താലൂക്ക്- വില്ലേജ് അടിസ്ഥാനത്തിലുള്ള ഉദ്യോഗസ്ഥരുടെ വലിയ ജോലിയാണ്. സ്കൂളുകളും മറ്റ് സ്ഥലങ്ങളും കണ്ടുപിടിക്കുക ശ്രമകരമാണ്. സ്കൂൾ ക്ലാസ് മുറികൾ, അങ്കണവാടികൾ, വായനശാലകൾ തുടങ്ങി അസൗകര്യങ്ങൾ മാത്രമുള്ള ഇടങ്ങളായിരിക്കും ഏറെയും. ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ പല ഘട്ടങ്ങളിലും ഉത്തരവാദപ്പെട്ടവർ മറന്നുപോകും. അതിനവരെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ മേൽപ്പറഞ്ഞ ജോലികൾ നിർവഹിക്കാനുള്ള ബുദ്ധിമുട്ട് ഏറെയാണ്.

പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുക എന്നത് താലൂക്ക്- വില്ലേജ് അടിസ്ഥാനത്തിലുള്ള ഉദ്യോഗസ്ഥരുടെ വലിയ ജോലിയാണ്. സ്കൂളുകളും മറ്റ് സ്ഥലങ്ങളും കണ്ടുപിടിക്കുക ശ്രമകരമാണ്.
പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുക എന്നത് താലൂക്ക്- വില്ലേജ് അടിസ്ഥാനത്തിലുള്ള ഉദ്യോഗസ്ഥരുടെ വലിയ ജോലിയാണ്. സ്കൂളുകളും മറ്റ് സ്ഥലങ്ങളും കണ്ടുപിടിക്കുക ശ്രമകരമാണ്.

കുറേക്കാലമായി തെരഞ്ഞെടുപ്പ് ജോലി ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് സ്ത്രീകളാണ്. 50 വയസ്സു കഴിഞ്ഞ ധാരാളം സ്ത്രീകൾ ഈ ജോലിയുടെ വിവിധ ഘട്ടങ്ങളിൽ നിയമിക്കപ്പെടുന്നുണ്ട്. സ്ത്രീകളെ സംബന്ധിച്ച് പ്രായം വലിയ വിഷയമാണ്. പലരും പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്നവരാണ്. തന്നെയുമല്ല കുടുംബപ്രാരാബ്ധവും പലരെയും പ്രയാസപ്പെടുത്തുന്നു. 50 വയസ്സിന് മുകളിലുള്ള സ്ത്രീകളെ പോളിംഗ് ജോലിക്ക് നിയോഗിക്കുമ്പോഴുകുന്ന പ്രയാസങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മനസ്സിലാക്കേണ്ടതുണ്ട്.

പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഭൂരിപക്ഷം പോളിങ് സ്റ്റേഷനുകളിലും ശുചിമുറികൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടാവാറില്ല. പലപ്പോഴും പോളിംഗ് സ്റ്റേഷനുകളിൽ തന്നെ കിടന്നുറങ്ങി പ്രാഥമികാവശ്യങ്ങൾ നിർവഹിച്ച് പുലർച്ചെ 5.30ന് മോക് പോൾ ആരംഭിക്കേണ്ട സ്ഥിതി പരിതാപകരമാണ്. 5.30ന് പ്രസ്തുത ജോലി ആരംഭിക്കണമെങ്കിൽ നാലുമണിക്കെങ്കിലും എഴുന്നേറ്റ് റെഡിയാകണം. കുളിക്കാനോ വസ്ത്രം മാറാനോ ഉള്ള സൗകര്യം പല ബൂത്തുകളിലും ഉണ്ടാവാറില്ല. തൊട്ടടുത്ത വീടുകളാണ് ആശ്രയം. ആർത്തവ ദിവസങ്ങളിൽ ജോലിക്കെത്തുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്. ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമേയാണിത്. മണിക്കൂറുകൾ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകൾ മാറ്റാനും അത് നശിപ്പിക്കാനുമുള്ള സംവിധാനം ഉണ്ടാകാറില്ല. ഇത്തരം വിഷയങ്ങൾ ഒരു ഘട്ടത്തിൽ പോലും ആരുടെയും പരിഗണനയിൽ വരാറില്ല.

വോട്ടിംഗ് മെഷീൻ അടക്കമുള്ള പോളിംഗ് സാമഗ്രികൾ സുരക്ഷിതമായി വെക്കാനുള്ള സംവിധാനങ്ങളില്ലാത്തതിനാൽ പലപ്പോഴും പോളിംഗ് ടീമുകൾ ബൂത്തിൽ തന്നെയായിരിക്കും ഉറങ്ങുക. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ചോറ്റാനിക്കര ബ്ലോക്ക് പഞ്ചായത്തിലെ വിശ്വകർമ്മ ഹാളിൽ ഞാനും സഹപ്രവർത്തകരും കിടന്നുറങ്ങിയത് വെറും തറയിലാണ്. തൊട്ടടുത്ത് വീടുകൾ ഒന്നുമില്ലാതിരുന്നതിനാൽ ആകെ ഉണ്ടായിരുന്ന ഒരു ശുചിമുറിയാണ് ഉപയോഗിച്ചത്.

സമയത്തുതന്നെ പോളിംഗ് ആരംഭിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, ഈ കൃത്യനിഷ്ഠ പാലിക്കാൻ കഠിനാധ്വാനം ​ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയും 48 മണിക്കൂറിലധികം തുടർച്ചയായി നീളുന്ന ജോലി മൂലമുള്ള ദുരിതങ്ങളും കമ്മീഷന്റെ ശ്രദ്ധയിൽ പെടാറില്ല.
സമയത്തുതന്നെ പോളിംഗ് ആരംഭിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, ഈ കൃത്യനിഷ്ഠ പാലിക്കാൻ കഠിനാധ്വാനം ​ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയും 48 മണിക്കൂറിലധികം തുടർച്ചയായി നീളുന്ന ജോലി മൂലമുള്ള ദുരിതങ്ങളും കമ്മീഷന്റെ ശ്രദ്ധയിൽ പെടാറില്ല.

സമയത്തുതന്നെ പോളിംഗ് ആരംഭിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, ഈ കൃത്യനിഷ്ഠ പാലിക്കാൻ കഠിനാധ്വാനം ​ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയും 48 മണിക്കൂറിലധികം തുടർച്ചയായി നീളുന്ന ജോലി മൂലമുള്ള ദുരിതങ്ങളും കമ്മീഷന്റെ ശ്രദ്ധയിൽ പെടാറില്ല.

5.30ന് ആരംഭിക്കുന്ന മോക്പോളുകൾ, ഏഴു മണിക്കാരംഭിക്കുന്ന പോളിംഗ് എന്നിവ തുടർച്ചയായി 12 മണി വരെ അഭംഗുരം തുടരുന്ന ഒന്നാണ്. അതിരാവിലെതന്നെ വോട്ടു ചെയ്യാനെത്തുന്നവരുടെ നീണ്ട നിര സ്റ്റേഷനുകളിൽ സാധാരണമാണ്. ജോലിക്ക് പോകേണ്ടവർ രാവിലെ തന്നെ ബൂത്തിലെത്താറുണ്ട്. അത് അഭിമാനകരമായ കാര്യവുമാണ്. എന്നാൽ, 5 30-ന് ആരംഭിക്കുന്ന ഉദ്യോഗസ്ഥരുടെ ബദ്ധപ്പാട് ഇതിനുപുറകിലുണ്ട് എന്ന കാര്യം ആരുടെയും ശ്രദ്ധയിലേക്ക് വരുന്നില്ല.

ഇക്കുറി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് കണ്ണമാലി പോളിംഗ് സ്റ്റേഷനിൽ ഞങ്ങളനുഭവിച്ച പ്രയാസങ്ങൾ ഏറെയാണ്. ഞാനും ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകളും ഏപ്രിൽ എട്ടിന് രാത്രി 10 മണിക്ക് കുളിക്കാൻ ഒരു വീടന്വേഷിച്ച് നടക്കേണ്ടിവന്നു. ഒടുവിൽ ഒരു വീട്ടിൽ ചെന്ന് കുളിക്കാൻ സൗകര്യം ചെയ്തുതരാമോ എന്ന് ചോദിച്ചു. രാവിലെ പോയാൽ മതി എന്ന് ആ വീട്ടുകാർ പറഞ്ഞു. പുലർച്ച നാലുമണിക്ക് എഴുന്നേൽക്കണമെന്നും അത് അവർക്ക് ബുദ്ധിമുട്ടാകുമെന്നും ഞങ്ങൾ പറഞ്ഞപ്പോൾ, അത് സാരമില്ല എന്ന് വീട്ടുകാർ പറഞ്ഞു: ‘നിങ്ങൾ നാലുമണിക്ക് എഴുന്നേറ്റോളൂ, ഞാൻ ഒരു ചായ കൂടി ഇട്ടു തരാം’ എന്നുകൂടി ആ വീട്ടിലെ സ്ത്രീ പറഞ്ഞു. രാത്രി കിടക്കുമ്പോൾ ഏതാണ്ട് 12 മണിയായി. വെളുപ്പിന് നാലു മണിക്ക് ആ സ്ത്രീ ഞങ്ങളെ വന്നു വിളിച്ചു, അഞ്ചുമണിക്ക് ചായകുടിച്ച് അവിടെ നിന്നിറങ്ങി. പിന്നെ രാവിലെ 10 മണിക്കാണ് ഒരു ചായ കിട്ടുക. തലേന്ന് രാത്രി ഒന്നും കഴിച്ചിട്ടില്ല. അവിടെയുള്ള ഹോട്ടലുകൾ അടച്ചിട്ടിരിക്കുകയാണ്.

ഭൂരിപക്ഷം പോളിങ് സ്റ്റേഷനുകളിലും ശുചിമുറികൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടാവാറില്ല. പലപ്പോഴും പോളിംഗ് സ്റ്റേഷനുകളിൽ തന്നെ കിടന്നുറങ്ങി പ്രാഥമികാവശ്യങ്ങൾ നിർവഹിച്ച് പുലർച്ചെ 5.30ന് മോക് പോൾ ആരംഭിക്കേണ്ട സ്ഥിതി പരിതാപകരമാണ്.

രാവിലെ 10-ന് ഒരു പോളിംഗ് ഏജന്റ് ചായയും ചെറുകടിയും ഏർപ്പാടാക്കി. ഭക്ഷണത്തിന്റെ ക്രമീകരണം കമ്മീഷന്റെ ഉത്തരവാദിത്തമല്ല എന്നറിയാം. എങ്കിലും മറ്റു സ്ഥലങ്ങളിൽ നിന്നെത്തുന്ന ഉദ്യോഗസ്ഥർക്ക് സ്ഥലം അപരിചിതമായതിനാൽ, ഇതിനുള്ള സൗകര്യമേർപ്പെടുത്തുന്നതിനെക്കുറിച്ച് കമ്മീഷൻ ആലോചിക്കുന്നത് നന്നായിരിക്കും. സ്ത്രീകളെ സംബന്ധിച്ച് ഭക്ഷണം തേടിയുള്ള നടപ്പ് ബുദ്ധിമുട്ടാണ്.

തലേന്നുതന്നെ ചെയ്തുതീർക്കേണ്ട ധാരാളം ജോലികൾ പോളിംഗ് സ്റ്റേഷനിലുണ്ടാവും. സ്ഥാനാർത്ഥികളുടെ പേരെഴുതുക, പോളിംഗ് സ്റ്റേഷൻ വിവരങ്ങൾ രേഖപ്പെടുത്തുക, ബൂത്ത് ക്രമീകരിക്കുക തുടങ്ങി സൂക്ഷ്മമായി ചെയ്യേണ്ട ജോലികൾ ഏറെയാണ്. അവ തീരുമ്പോൾ മിക്കവാറും രാത്രി ഏറെ വൈകും. അപ്പോൾ ഭക്ഷണം അടക്കമുള്ള കാര്യങ്ങൾക്കായി ഓടിനടക്കുക എന്നത് ഈ ദുരിതം ഇരട്ടിയാക്കും.

ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരിടത്തും റീ പോളിംഗ് ഉണ്ടായില്ല എന്നതും ബൂത്തുകളിൽ സമാധാനപൂർണമായ അന്തരീക്ഷമായിരുന്നു എന്നതും ശ്രദ്ധേയമാണ്. സഹവർത്തിത്വ മനോഭാവത്തോടെയുള്ള സ്ത്രീസാന്നിധ്യം ഇതിന് കാരണമായി എന്നു പറയാം.
ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരിടത്തും റീ പോളിംഗ് ഉണ്ടായില്ല എന്നതും ബൂത്തുകളിൽ സമാധാനപൂർണമായ അന്തരീക്ഷമായിരുന്നു എന്നതും ശ്രദ്ധേയമാണ്. സഹവർത്തിത്വ മനോഭാവത്തോടെയുള്ള സ്ത്രീസാന്നിധ്യം ഇതിന് കാരണമായി എന്നു പറയാം.

ഇക്കുറി എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരുന്നു. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഒരു മുറി മാത്രമാണ് അനുവദിക്കുക. അതിൽ പോളിംഗ് സ്റ്റേഷൻ ക്രമീകരിക്കണം, സാധനങ്ങൾ വെയ്ക്കണം, സ്വന്തം സാധനങ്ങൾ സൂക്ഷിക്കണം, അവിടെ തന്നെ കിടന്നുറങ്ങണം. ഈ ക്യാമറ എത്ര അരോചകമാണ് എന്നാലോചിച്ചു നോക്കുക. നമ്മുടെ ചെറിയ ചലനങ്ങൾ പോലും ക്യാമറ ഒപ്പിയെടുക്കും. ക്യാമറാ പ്രവർത്തനം പോളിംഗ് സമയത്ത് മാത്രമായി ക്രമീകരിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ഓരോ ബൂത്തിലും രണ്ട് മുറികളിൽ ഒന്ന് സ്ത്രീകൾക്കും മറ്റൊന്ന് പുരുഷന്മാർക്കുമായി സജ്ജീകരിക്കണം. ഡ്യൂട്ടിയിലുള്ള സ്ത്രീകളുടെ സ്വകാര്യത ഉറപ്പുവരുത്താൻ സൗകര്യമുണ്ടാകണം. മാത്രമല്ല, താമസം, ഭക്ഷണം, മരുന്ന്, പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം എന്നിവയും ഉറപ്പുവരുത്തണം. 50 വയസ്സിന് മേൽ പ്രായമുള്ളവരെ തെരഞ്ഞെടുപ്പ് ജോലികളിൽ നിന്ന് ഒഴിവാക്കി പുതുതലമുറയ്ക്ക് അവസരം നൽകണം. തൊഴിൽരഹിതർക്ക് പോളിംഗ് ഓഫീസർ ചുമതല നൽകുന്നതും നന്നായിരിക്കും.

ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരിടത്തും റീ പോളിംഗ് ഉണ്ടായില്ല എന്നതും ബൂത്തുകളിൽ സമാധാനപൂർണമായ അന്തരീക്ഷമായിരുന്നു എന്നതും ശ്രദ്ധേയമാണ്. സഹവർത്തിത്വ മനോഭാവത്തോടെയുള്ള സ്ത്രീസാന്നിധ്യം ഇതിന് കാരണമായി എന്നു പറയാം.

Comments