ലൈംഗിക ആക്രമണങ്ങൾ തുറന്നുപറയാൻ കഴിയുന്ന ഒരു സപ്പോർട്ട് സിസ്റ്റം ഉണ്ടാകണം

സ്വന്തം അമ്മയോടും അച്ഛനോടും പോലും ഒന്നും പറയാൻ പറ്റാത്ത എത്രയോ കുട്ടികൾ ഉണ്ടിവിടെ. അവരെ കുറിച്ച് ആണ് ശരിക്കും, ഇവർ എന്ത് ചെയ്യും എന്ന് ഞാൻ ആലോചിക്കാറ്. തുറന്നു പറഞ്ഞതുകൊണ്ടും നിയമപരമായി മുന്നോട്ട് പോയതുകൊണ്ടും ആണല്ലോ ഇപ്പോൾ ഞാൻ ബോൾഡ് ആണെന്നൊക്കെ പറയുന്നത്. പക്ഷേ, തുറന്നുപറയണമെന്ന് ആഗ്രഹിക്കുന്ന എന്നാൽ പറ്റാത്ത എത്രയോ പേരുണ്ട്. അപ്പോൾ അതാണ് നമ്മൾ നോക്കേണ്ടത്.

Think

ഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരികയാണ്. ആക്രമിക്കപ്പെട്ടയൊരാളിൽ നിന്ന് സർവൈവറിലേക്കും ഫൈറ്ററിലേക്കും വീണ്ടും സിനിമയിലേയ്ക്കുമുള്ള ആ യാത്ര ഓർത്തെടുക്കുകയാണ് ഭാവന. ട്രൂകോപ്പി തിങ്ക് എഡിറ്റർ ഇൻ ചീഫ് മനില സി. മോഹനുമായുള്ള അഭിമുഖത്തിൽ താൻ പിന്നിട്ട വഴികളെ കുറിച്ചും ലൈംഗിക ആക്രമണങ്ങൾ തുറന്നു പറയാൻ ആഗ്രഹമുണ്ടായിട്ടും അതിനുകഴിയാതെ പോകുന്നവരെ കുറിച്ചും, തുറന്നു പറയാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാവേണ്ടതിനെ കുറിച്ചും ഭാവന ഓർമ്മിപ്പിക്കുന്നു.

ഭാവനയുടെ വാക്കുകളിലൂടെ :""വളരെ അൺഫോർച്ചുനേറ്റ് ആയിട്ടുള്ള ഒരു കാര്യം എന്റെ ലൈഫിൽ ഉണ്ടായി. എനിക്ക് അതിൽ നിന്ന് ഒളിച്ചോടാൻ പറ്റുമായിരുന്നില്ല. അത് ഞാൻ അപ്പോൾ തന്നെ കംപ്ലൈയിന്റ് ചെയ്തു. അതിന്റെ പേരിൽ ഒരുപാട് ആരോപണങ്ങൾ കേൾക്കേണ്ടിവന്നു. ഇത് ഞാൻ ഉണ്ടാക്കിയ ഒരു കഥയാണെന്ന് വരെ കേൾക്കേണ്ടി വന്നു. അതായത് നമ്മുടെ ലൈഫിൽ ഒരു പ്രശ്നമുണ്ടായിക്കഴിഞ്ഞ് നമ്മൾ എഴുന്നേൽക്കാൻ നോക്കുമ്പോൾ പിന്നെയും അടിച്ചു താഴെ ഇടുകയാണ്. ആ കാലത്തെ എങ്ങനെ അതിജീവിച്ചു എന്ന് ഇപ്പോൾ ചോദിച്ചാൽ എനിക്കറിയില്ല. എനിക്കിപ്പോഴും അതിന്റെ പ്രശ്നങ്ങളുണ്ട്. എനിക്ക് തോന്നുന്നു, ഓരോരുത്തരും ലൈഫിൽ ഇങ്ങനത്തെ ഓരോ എക്സ്പീരിയൻസ് വരുമ്പോൾ അതിനെ മറികടക്കാൻ തനിയെ പഠിക്കും. വേറെ ഓപ്ഷൻ ഇല്ല. എനിക്കു വേണ്ടി ഞാൻ തന്നെ ഫൈറ്റ് ചെയ്തേ പറ്റൂ. അല്ലാതെ ഞാൻ ഇനി കോടതിയിൽ പോകില്ല എനിക്ക് പകരം നിങ്ങൾ പൊയ്ക്കോളൂ എന്ന് പറയാൻ പറ്റില്ല.''

ലൈംഗിക അതിക്രമങ്ങൾ തുറന്നപറയണമെന്നും പ്രതികരിക്കണമെന്നും ആഗ്രഹമുണ്ടായിട്ടും അതിന് കഴിയാതെ പോകുന്നവരുണ്ട്. അവർക്കു നൽകേണ്ട സപ്പോർട്ടിനെകുറിച്ചും ഭാവന ഓർമ്മിപ്പിക്കുന്നു -

""ഇങ്ങനെ സംഭവിച്ചു എന്ന് എനിക്ക് എന്റെ വീട്ടിൽ പറയാം, എന്റെ ബ്രദറിന്റെ അടുത്ത് പറയാം. അന്ന് ഞാൻ കല്യാണം കഴിച്ചിട്ടില്ല. എനിക്ക് എന്റെ ഫിയാൻസിയുടെ അടുത്ത് പറയാം. കാരണം, ഇവർക്കെന്നെ പറ്റി അറിയാം, അവരോട് എനിക്കിത് പറയാം എന്നൊരു ഉറപ്പ് എനിക്കുണ്ട്. പക്ഷേ സ്വന്തം അമ്മയോടും അച്ഛനോടും പോലും ഒന്നും പറയാൻ പറ്റാത്ത എത്രയോ കുട്ടികൾ ഉണ്ടിവിടെ. അവരെ കുറിച്ച് ആണ് ശരിക്കും, ഇവർ എന്ത് ചെയ്യും എന്ന് ഞാൻ ആലോചിക്കാറ്. ഞാൻ തുറന്നു പറഞ്ഞതുകൊണ്ടും കേസുമായി മുന്നോട്ടു പോയതുകൊണ്ടുമാണ് ഇപ്പോൾ ഞാൻ ബോൾഡ് ആണെന്നൊക്കെ പറയുന്നത്. പക്ഷേ, തുറന്നുപറയണമെന്ന് ആഗ്രഹിക്കുന്ന എന്നാൽ പറ്റാത്ത എത്രയോ പേരുണ്ട്. അപ്പോൾ അതാണ് നമ്മൾ നോക്കേണ്ടത്. എനിക്ക് ഒരു സപ്പോർട്ട് സിസ്റ്റം ആയി എന്റെ ഫാമിലി ഉണ്ട്. അതല്ല അവർ പറയുകയാണ് "പുറത്തു പറയണ്ട, അത് നിന്റെ വിധി' എന്ന്. അങ്ങനെയാണെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ.. അപ്പോൾ ഒരു സപ്പോർട്ട് സിസ്റ്റം എനിക്കുണ്ട് എന്നുള്ളത് വലിയൊരു കാര്യമാണ്.''

അഞ്ചു വർഷത്തെ ഇടവേളക്കുശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു' എന്ന സിനിമയിലൂടെ ഭാവന മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരികയാണ്. ആദിൽ മൈമൂനത്ത് അഷറഫ് ആണ് ചിത്രത്തിന്റെ സംവിധാനം.

Comments