ഡാഡിക്കും അച്ഛനുമിടയിലെ എന്റെ ജീവിതം | BEND IS NOT THE END - 1

നൂറ സ്വേത മേനോൻ എന്ന സംരംഭകയും സഞ്ചാരിയുമായ മലയാളിസ്ത്രീയുടെ അതിതീവ്രവും അവിശ്വസനീയവുമായ ജീവിതം അവരുടെ തന്നെ വാക്കുകളിലൂടെ രേഖപ്പെടുത്തുകയാണ്. Zera kids , Zoul and zera എന്നീ രണ്ട് ഇന്റർനാഷണൽ വസ്ത്ര ബ്രാന്റുകളുടെ സി.ഇ.ഒ ആണ് തനൂറ. എറണാകുളം ചോറ്റാനിക്കരയിൽ ജനിച്ചു വളർന്ന ഒരു മലയാളി പെൺകുട്ടി 25 ലധികം വിദേശ രാജ്യങ്ങൾ ഒറ്റയ്ക്ക് സഞ്ചരിച്ചതിന്റെ അനുഭവം വിചിത്രമെന്ന് തോന്നുംവിധം യാഥാ തഥമാണ്. കുടുംബഘടനയുടെ, പാട്രിയാർക്കിയുടെ ഇരയെന്ന് വ്യാഖ്യാനിക്കാനാവും തനൂറയുടെ ഒരു കാലത്തെ ജീവിതത്തെ. തടുക്കാൻ കഴിയാതിരുന്ന അടികളിൽ നിന്ന്, വളവുകളിൽ തീർന്നു പോയെന്ന് കരുതിയ ജീവിത സന്ദർഭങ്ങളിൽ നിന്ന് തനൂറ ഉയിർത്തെഴുന്നേറ്റത് അതിരുകളില്ലാത്ത ലോകത്തിലേക്കാണ്. ഒരു സ്ത്രീ ജീവിതത്തിന്റെ ദീർഘമായ പകർത്തിവെയ്പ്പാണീ അഭിമുഖം. BEND IS NO OT THE END എന്ന അഭിമുഖത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ആദ്യഭാഗം: "ഡാഡിയ്ക്കും അച്ഛനുമിടയില എന്റെ ജീവിതം.'

Comments