ലിംഗസമത്വം ഉറപ്പാക്കാൻ യു.എ.ഇയുടെ പുതിയ നയം; മാതൃകയാക്കുമോ ജി.സി.സി രാജ്യങ്ങൾ?

രാജ്യത്തെ സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ കുറഞ്ഞത് ഒരു വനിതാ അംഗത്തെയെങ്കിലും ഉൾപ്പെത്തണമെന്നാണ് യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിൻെറ പുതിയ നിർദേശം. എല്ലാ മേഖലകളിലും ലിംഗസമത്വം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്കാരം…

യു.എ.ഇ.യിൽ (UAE) മറ്റ് ജി.സി.സി (GCC) രാജ്യങ്ങളെ അപേക്ഷിച്ച് സ്ത്രീകൾ സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായി കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് കണക്കുകളുടെ അടിസ്ഥാനത്തിൽ തന്നെ വിലയിരുത്തലുകൾ വന്നിട്ടുണ്ട്. സ്ത്രീകളുടെ സാക്ഷരതാ നിരക്ക്, വിദ്യാഭ്യാസത്തിനുള്ള അവസരം, തൊഴിലവസരങ്ങൾ, സിവിൽ സമൂഹത്തിൽ നിർവഹിക്കുന്ന റോളുകൾ, കുടുംബാവകാശങ്ങൾ എന്നിവയിലെല്ലാം ഈ മാറ്റം പ്രകടമാണ്. രാജ്യത്തെ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 95.8 ശതമാനമാണ്. സർവകലാശാലാ ബിരുദധാരികളിൽ 70 ശതമാനത്തിലധികവും സ്ത്രീകളാണെന്ന് കോംപറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുകൾ പറയുന്നു. തൊഴിൽ ശക്തിയുടെ 46 ശതമാനവും സ്ത്രീകളെ ഉൾക്കൊള്ളുന്നുവെന്നതും യു.എഇയിലെ സ്ത്രീകൾക്ക് ലഭിക്കുന്ന പ്രാതിനിധ്യത്തെ സൂചിപ്പിക്കുന്നു. 2019-ലെ കണക്കുകൾ അനുസരിച്ച് ഫെഡറൽ നാഷണൽ കൗൺസിലിൽ 50 ശതമാനം സീറ്റുകളിലും വനിതകളാണ്. ഇത് ലോകത്തെ ഏറ്റവും ഉയർന്ന വനിതാ പാർലമെന്ററി പങ്കാളിത്ത നിരക്കാണ്.

ഇപ്പോഴിതാ സാമ്പത്തിക മേഖലയിലും ലിംഗസമത്വം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2025 ജനുവരി മുതൽ പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് യു.എ.ഇ. രാജ്യത്തെ സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ കുറഞ്ഞത് ഒരു വനിതാ അംഗത്തെയെങ്കിലും ഉൾപ്പെത്തണമെന്നാണ് യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിൻെറ പുതിയ നിർദേശം. എല്ലാ മേഖലകളിലും ലിംഗസമത്വം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്കാരം. 2025 മുതൽ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുമെങ്കിലും, നിലവിലുള്ള ഡയറക്ടർ ബോർഡിന്റെ കാലാവധി പൂർത്തിയായ ശേഷമായിരിക്കും പുതിയ നിർദേശങ്ങൾ നടപ്പിലാക്കേണ്ടി വരിക. കമ്പനികളിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് നിർദ്ദേശത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇത്തരത്തിലൊരു ഉത്തരവ് രാജ്യത്ത് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ യു.എ.ഇയിലെ പല സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളും ഡയറക്ടർ ബോർഡിൽ വനിതാ പ്രാതിനിധ്യം നടപ്പിലാക്കിയിട്ടുണ്ട്. തലമുറ കൈമാറ്റത്തിന്, കുടുംബ ബിസിനസുകളിൽ ഈ നീക്കം ഗുണകരമായിട്ടുണ്ടെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം വിലയിരുത്തുന്നു. 2021-ൽ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി, ഡി.എഫ്.എം എന്നിവയിൽ ലിസ്റ്റ് ചെയ്ത പൊതുമേഖലാ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ഒരു വനിതാ അംഗമെങ്കിലും വേണമെന്ന് നിർദേശമുണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് സ്വകാര്യ കമ്പനികളിലും നിർദേശം നടപ്പിലാക്കാൻ പോവുന്നത്. സാമ്പത്തിക നിക്ഷേപ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള സ്ത്രീകൾ രാജ്യത്തിൻെറ സാമ്പത്തിക വളർച്ചയിൽ നിർണായക റോൾ വഹിക്കുന്നുണ്ടെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു.

2019-ലെ കണക്കുകൾ അനുസരിച്ച് ഫെഡറൽ നാഷണൽ കൗൺസിലിൽ 50 ശതമാനം സീറ്റുകളിലും വനിതകളാണ്. ഇത് ലോകത്തെ ഏറ്റവും ഉയർന്ന വനിതാ പാർലമെന്ററി പങ്കാളിത്ത നിരക്കാണ്.
2019-ലെ കണക്കുകൾ അനുസരിച്ച് ഫെഡറൽ നാഷണൽ കൗൺസിലിൽ 50 ശതമാനം സീറ്റുകളിലും വനിതകളാണ്. ഇത് ലോകത്തെ ഏറ്റവും ഉയർന്ന വനിതാ പാർലമെന്ററി പങ്കാളിത്ത നിരക്കാണ്.

യു.എ.ഇക്കൊപ്പം തന്നെ മറ്റ് ജി.സി.സി രാജ്യങ്ങളും സ്ത്രീ ശക്തീകരണത്തിന്റെ കാര്യത്തിൽ ഇതേ പാതയിലേക്ക് വരുന്നുണ്ട്. ഇറാനിലെ സ്ത്രീ സാക്ഷരതാ നിരക്ക് 1970-കളിൽ 35 ശതമാനമായിരുന്നത് 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 80 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇറാന്റെ സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 ആയപ്പോഴേക്കും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളിൽ 50% സ്ത്രീകളാണ്. 1970-കളിൽ ഒമാനി സ്ത്രീകളുടെ സാക്ഷരതാ നിരക്ക് വെറും 2% മാത്രമായിരുന്നു. 2015 ആയപ്പോഴേക്കും അത് 91% ആയി ഉയർന്നു. പരമ്പരാഗതമായ വഴികളിലൂടെയും നിയമങ്ങളിലൂടെയും മാത്രം സഞ്ചരിക്കുന്ന സൗദി അറേബ്യയടക്കം പരിവർത്തനത്തിന്റെ പാതയിലാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 'മിഷൻ 2030' നടപ്പിലാവുന്നതോടെ സൗദിയിലെ സ്ത്രീകൾക്ക് രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തിൽ പ്രധാന റോളുകൾ ലഭിക്കുമെന്നാണ് കരുതുന്നത്.

സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിൻെറ ഭാഗമായി സൗദിയിൽ പല നിയമങ്ങളും ഭേദഗതി ചെയ്തിട്ടുണ്ട്. വിവാഹമോചനവും കുട്ടികളുടെ സംരക്ഷണവുമെല്ലാം ഉറപ്പാക്കുന്ന നിയമ ഭേദഗതിയണ് ഇതിൽ പ്രധാനപ്പെട്ടത്. വിവാഹമോചനത്തിന് ശേഷം കുട്ടികളെ സംരക്ഷിക്കാൻ സ്ത്രീകൾക്ക് അനുമതിയുണ്ട്. രക്ഷാധികാരിയെന്ന നിലയിൽ ഒരു പുരുഷൻെറ അനുമതിയില്ലാതെ സൗദി സ്ത്രീകൾക്ക് വിദേശയാത്ര നടത്താനും പുതിയ നിയമ ഭേദഗതിയിലൂടെ സാധ്യമായിട്ടുണ്ട്. സാമ്പത്തിക സ്വാതന്ത്ര്യത്തിൻെറ കാര്യത്തിലും സൗദിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുരുഷന്റെ സമ്മതമില്ലാതെ സ്ത്രീകൾക്ക് സ്വന്തമായി ബിസിനസ്സ് തുടങ്ങാനുള്ള അവകാശം ഇപ്പോഴുണ്ട്. സ്ത്രീകൾ തുടങ്ങുന്ന സ്റ്റാർട്ടപ്പുകൾക്ക് ധനസഹായവും പരിശീലനവും നൽകുന്ന 'മോൺഷാത്' പോലുള്ള സംരംഭങ്ങളിലൂടെ സർക്കാർ നേരിട്ട് തന്നെ പിന്തുണയും നൽകുന്നു.

യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി
യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി

ഖത്തറിൽ 'നാഷണൽ വിഷൻ 2030' എന്ന പദ്ധതിയിലൂടെ സ്ത്രീകളുടെ തൊഴിൽ മേഖലയിലെ പങ്കാളിത്തം 58.1 ശതമാനമായി ഉയർത്താൻ സാധിച്ചിട്ടുണ്ട്. യു.എ.എയിലെ പുതിയ പരിഷ്കാരങ്ങൾ ജി.സി.സി മേഖലയിലാകെ സ്ത്രീ ശാക്തീകരണത്തിൻെറ കാര്യത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്.

Comments