നോക്കൗട്ട്​ റൗണ്ട്​ എന്നാൽ പ്രതിഭകളുടെ മാജിക്​ മോമൻറ്​സ്​

ടീമുകൾ തമ്മിലുള്ള അന്തരം കുറഞ്ഞു വരുമ്പോൾ എംബാ​പ്പേ, ബെല്ലിംഗം, മെസ്സി, റൊണാൾഡോ എന്നിവരെ പോലെ ‘X Factor' ഉള്ള പ്രതിഭാശാലികളുടെ moments of magic ആവണം അതാത് ടീമുകളുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നതിലെ ഒരു പ്രധാന ഘടകം.

കരുൺ

ലോകകപ്പ്​ നോട്ടുകൾ

പ്പാൻ, സൗത്ത് കൊറിയ, സൗദി അറേബ്യ, ഇറാൻ എന്നീ ഏഷ്യൻ ടീമുകളുടെയും മൊറോക്കോ, ഘാന, കാമറൂൺ, ടുനീഷ്യ എന്നീ ആഫ്രിക്കൻ ടീമുകളുടെയും പ്രകടനങ്ങൾ ഫിഫ റാങ്കിങ്കിൽ ആദ്യ 15 -ലുള്ള യൂറോപ്യൻ, ലാറ്റിനമേരിക്കൻ ഫുട്‌ബോൾ ശക്തികളുമായി താരതമ്യപ്പെടുത്തിയാൽ, മേല്പറഞ്ഞ ടീമുകളുടെ വർധിച്ചു വരുന്ന മത്സരശേഷി കാണാൻ കഴിയും. വീറും വാശിയും ക്ലൈമാക്‌സിലെത്തുന്ന ലോകകപ്പ് മത്സര വേദിയിലാണ് ഈ അതിശയകരമായ രൂപാന്തരം എന്നതാണ് സവിശേഷത. ഈ ടീമുകളിലെ ചില കളിക്കാർക്കെങ്കിലും യൂറോപ്പിൽ കളിയ്ക്കാൻ കിട്ടുന്ന അവസരവും, മുൻകൂട്ടിയുള്ള തയ്യാറെടുപ്പും ഇത്തരം പ്രകടനങ്ങൾക്ക് തീർത്തും സഹായകരമായി എന്നുവേണം കരുതാൻ.

ർക്കും ആരെയും ചില ദിവസങ്ങളിൽ ഞെട്ടിക്കാൻ കെൽപ്പുള്ള കളിയാണ് കാൽപന്ത്.

സൗദി അർജന്റീനയെയും തുണിഷ്യ ബ്രസീലിനെയും ജപ്പാൻ ജർമനിയെയും സ്‌പെയിനിനെയും മലർത്തിയത് ഇതിലേക്ക് വിരൽചൂണ്ടുന്നു. ഇക്കളിയുടെ മിസ്റ്റിക് സൗന്ദര്യവും ഈ പ്രവചനാതീത സ്വഭാവം കൂടി കൊണ്ടുതന്നെ.

ക്തരായ ടീമുകളുടെ മാറിമറയുന്ന ഫോമിനും അതാത് ദിവസങ്ങളിലുള്ള പ്രകടനത്തിനും ഹേതു മറുടീമുകളുടെ കളിക്കുന്ന ഫോർമേഷനും അതിലുപരി അന്നിറക്കുന്ന തന്ത്രങ്ങളുമാണ്.

സെർബിയയുമായി തകർത്തു കളിച്ച ബ്രസീലിന്​ അത്തരത്തിൽ ആക്രമണ സ്വഭാവമുള്ള പ്രകടനം സ്വിറ്റസർലാൻഡുമായി പുറത്തെടുക്കാൻ കഴിയാതെ പോയതിലെ ഒരു പ്രധാന ഘടകം, സ്വിറ്റ്സ​ർലാൻഡിന്റെ മിഡ്ഫീൽഡ്, ഡിഫെൻസ് എന്നിവയുടെ മികവായിരുന്നു. അതൊരു ടാക്റ്റിക്കൽ സംഭവം തന്നെയായിരുന്നു. മറ്റൊരു മത്സരത്തിൽ, ഏവരും ജയിക്കുമെന്ന് കരുതിയ, സ്ട്രാറ്റജിയില്ലാതെ കളിച്ച ഡെന്മാർക്കിനാകട്ടെ ഓസ്ട്രേലിയയുടെ ഡിഫെൻസിനും കൗണ്ടർ അറ്റാക്കിനും മുന്നിൽ ഉത്തരമില്ലാതെയും പോയി.

പാസിംഗ് ഗെയിം കളിച്ച്​ ആക്രമിക്കേണ്ടി വരുമ്പോൾ അങ്ങനെ തന്നെ കളിക്കണം. ഫിസിക്കലായി കളിക്കേണ്ട സമയത്ത്​ അങ്ങനെ. കൂടാതെ എതിർ ടീമിന്റെ ആക്രമണങ്ങളെ തീക്ഷണതയോടെ കളിച്ച്​ അങ്ങ് മിഡ്ഫീൽഡിൽ തന്നെ നുള്ളിക്കളയണം. മെസ്സിയുടെ അർജന്റീന ഇതെല്ലാം കൃത്യമായി ചെയ്തു ജയിച്ചു. അങ്ങനെ, ലെവൻഡോസ്‌കി അടങ്ങുന്ന ഫോർവേഡ് നിര ഒറ്റപ്പെട്ടു വലയുകയും ചെയതു.

മുക്കറിയാത്ത ലീഗുകളിൽ കളിക്കുന്ന കളിക്കാരടങ്ങുന്ന ടീമുകളെ എഴുതിത്തള്ളുന്നത് അബദ്ധമാണ്. അത് കൊറിയൻ ലീഗ് ആകട്ടെ, ഓസ്ട്രേലിയൻ ലീഗ് ആകട്ടെ അല്ലെങ്കിൽ മെക്‌സിക്കൻ ലീഗ് ആയ ലീഗ MX ആകട്ടെ.

പ്രായം കളിയെ ബാധിക്കുമെന്ന് പറയുന്നത് മെസ്സി, റൊണാൾഡോ, തിയാഗോ സിൽവ, ഒച്ചോവ, പെപ്പെ, ജിറൂ, എന്നെർ വാലന്‌സിയ, സെർജിയോ ബിസ്‌കിറ്റ്സ്, ആസ്പിലിക്കിറ്റ എന്നിങ്ങനെ നീണ്ടുപോവുന്ന പ്രതിഭകൾക്ക് ബാധകമല്ല . You write them off at your own own peril.

യുവത്വവും പരിചയസമ്പന്നതയും ഒത്തുചേർന്ന ടീമുകൾക്ക് ആകാശം തന്നെ പരിധി. അത് നീലയോ മഞ്ഞയോ അല്ലെങ്കിൽ ചുവന്ന ആകാശവും ആവാം (സ്പാനിഷ് ടീമിനെ ഒന്നോർത്തു പോയി. )

പ്രൊഫെഷനലുകൾ തലയിട്ടും ശരീരത്തെ ആയുധമാക്കിയും സ്വന്തം പ്രതിരോധവും ഗോൾ വലയവും സംരക്ഷിക്കും. പരിചയ സമ്പന്നരായ ക്ലാസി ഡിഫെൻഡേർസ് ഒരുപടി കൂടെ കടന്ന്, ബോഡി ഷേപ്പ് കോംപ്രമൈസ്​ചെയ്യാതെ തന്നെ സുരക്ഷ ഉറപ്പു വരുത്തും. ബ്രസീൽ ഡിഫെൻഡർ തിയാഗോ സിൽവയുടെ പ്രകടനം ഓർത്തെടുത്തു നോക്കൂ.

ഫുട്‌ബോളിൽ ഗോളടിക്കുന്നവന്റെ തന്നെ ഏതാണ്ട് പ്രാധാന്യം പ്രതിരോധ നിരക്കുപിന്നിലേക്ക് നടത്തുന്ന മിന്നൽ ‘റണ്ണുകൾ'ക്കുണ്ട്. റൊണാൾഡോയുടെ ആ വിവാദമായ run and leap അത്തരത്തിലുള്ള, വിലമതിക്കാനാവാത്ത ഒന്നായിരുന്നു. ഫുട്ബാൾ മാന്ത്രികർക്കുമാത്രം പറഞ്ഞിട്ടുള്ളത്. ഇത്തരം റണ്ണുകൾ എതിർ ടീമിന്റെ പ്രതിരോധത്തെയും ഗോളിയെയും ആശയ കുഴപ്പത്തിലാക്കി ഇതര കളിക്കാർക്ക് ഗോളടിക്കുവാൻ അവസരമൊരുക്കുന്നു. ബാർസലോണയുടെ MSN (Messi, Suarez, Neymar) ത്രയം തന്നെ ക്ലാസിക്കൽ ഉദാഹരണം.

സൗദിയോട് തോറ്റ മെസ്സിയുടെ അർജന്റീന തിരിച്ചുവരുമെന്നും ഗ്രൂപ്പ് ടോപ് ചെയ്യുമെന്നും പ്രതീക്ഷിച്ചിരുന്നു. 36 മത്സരങ്ങൾ (കോപ്പ അമേരിക്ക, ഫൈനലിസ്സിമ കപ്പ് വിജയങ്ങൾ അടക്കം) കളിച്ച്​ അജയ്യരായി ലോകകപ്പ് കളിക്കാനെത്തിയ പ്രതിഭാ/പരിചയ സമ്പന്നരാണവർ. എന്നാൽ അർജന്റീനയുമായുള്ള അവരുടെ ക്വാർട്ടർ ഫൈനൽസ് മത്സരത്തിൽ ജയം എളുപ്പമാവില്ല. Virgil Van Dyke നയിക്കുന്ന നെതർലാൻറ്​സിന്റെ പ്രതിരോധം മികവുറ്റതാണ്.

ത്തൊരുമയില്ലായ്മ കളിയെ സാരമായി ബാധിക്കും. ഫിഫയുടെ രണ്ടാം റാങ്കുള്ള ബെൽജിയം ടീം തന്നെ ഉത്തമോദാഹരണം . പൊരുതാതെ തോറ്റു വന്നാൽ സ്വതവേ ശാന്തരായ ബെൽജിയൻ ഫാൻസ് പോലും ബ്രസ്സൽസിലെ തെരുവുകളിൽ കലാപങ്ങൾ സൃഷ്ടിക്കും, ‘ചുവന്ന ചെകുത്താൻമാർ' ആയി മാറും. അപ്രതീക്ഷിത പരാജയങ്ങളുടെ ട്രോമ ഫാൻസിനാണ് കളിക്കാരനെക്കാൾ ഏറെ ബാധിക്കുക.

തെഴുതുമ്പോൾ ലോകകപ്പ് നോക്കൗട്ട്​ സ്റ്റേജിലാണ്. ടീമുകൾ തമ്മിലുള്ള അന്തരം കുറഞ്ഞു വരുമ്പോൾ എംബാ​പ്പേ, ബെല്ലിംഗം, മെസ്സി, റൊണാൾഡോ എന്നിവരെ പോലെ ‘X Factor ' ഉള്ള പ്രതിഭാശാലികളുടെ moments of magic ആവണം അതാത് ടീമുകളുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നതിലെ ഒരു പ്രധാന ഘടകം.

Comments