അന്ന് വിയറ്റ്നാം, ഇന്ന് പലസ്തീൻ,
ലോക കാമ്പസുകളിലേക്ക് പടരുന്നു,
യു.എസ് വിദ്യാർഥി പ്രക്ഷോഭം

യു.എസിലെ 120 പ്രമുഖ യൂണിവേഴ്സിറ്റികളിൽ ഒരാഴ്ചയിലേറെയായി തുടരുന്ന യുദ്ധവിരുദ്ധ പ്രക്ഷോഭമാണ് മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും കാമ്പസുകളിലേക്കു പടരുന്നത്. ബ്രിട്ടൻ, ഫ്രാൻസ്, ആസ്‌ട്രേലിയ, ഇറ്റലി, കാനഡ തുടങ്ങിയ രാജ്യങ്ങളിലും കുവൈത്ത് മുതൽ ലബനാൻ വരെയും ഈജിപ്ത് മുതൽ റാമല്ല വരെയുമുള്ള കാമ്പസുകളിൽ വിദ്യാർഥികൾ പ്രക്ഷോഭത്തിലാണ്.

സ്രായേൽ പലസ്തീനെതിരായി നടത്തുന്ന യുദ്ധത്തിനും അതിന് അമേരിക്കൻ ഭരണകൂടവും ആയുധവ്യാപാരത്തിലേർപ്പെട്ട കമ്പനികളും നൽകുന്ന പിന്തുണക്കുമെതിരെ യു.എസ് കാമ്പസുകളിൽ ആളിപ്പടരുന്ന പ്രതിഷേധം ആഗോള വിദ്യാർഥി സമൂഹം ഏറ്റെടുക്കുന്നു.

യു.എസിലെ 120 പ്രമുഖ യൂണിവേഴ്സിറ്റികളിൽ ഒരാഴ്ചയിലേറെയായി തുടരുന്ന പ്രക്ഷോഭമാണ് മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും കാമ്പസുകളിലേക്കു പടരുന്നത്. ബ്രിട്ടൻ, ഫ്രാൻസ്, ആസ്‌ട്രേലിയ, ഇറ്റലി, കാനഡ തുടങ്ങിയ രാജ്യങ്ങളിലും കുവൈത്ത് മുതൽ ലബനാൻ വരെയും ഈജിപ്ത് മുതൽ റാമല്ല വരെയുമുള്ള കാമ്പസുകളിൽ വിദ്യാർഥികൾ പ്രക്ഷോഭത്തിലാണ്. ടുണീഷ്യയിൽ വിദ്യാർഥി സംഘടനകൾ ഒരാഴ്ച പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കെയ്‌റോയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റി, അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള ബിർസീത് യൂണിവേഴ്‌സിറ്റി, ലബനാനിലെ അഞ്ച് യൂണിവേഴ്‌സിറ്റികൾ, പാരീസിലെ സോർബോൺ യൂണിവേഴ്‌സിറ്റി കാമ്പസുകൾ പ്രതിഷേധത്തിൽ തിളയ്ക്കുകയാണ്. ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലും ആസ്‌ത്രേലിയയിലെ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലും പാരീസിലെ യൂണിവേഴ്‌സിറ്റികളിലും പ്രക്ഷോഭമുണ്ട്.

ഹാർവാർഡ് യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ സമരം.

'കുവൈത്ത് യൂണിവേഴ്‌സിറ്റിയിൽനിന്ന് കൊളംബിയ യൂണിവേഴ്‌സിറ്റി വരെയുള്ള വിദ്യാർഥികൾ നിങ്ങൾക്കൊപ്പമുണ്ട്' എന്നെഴുതിയ ബാനറുകളുമായാണ് കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. സോർബോൺ യൂണിവേഴ്‌സിറ്റിയിൽ തമ്പടിച്ച യുദ്ധവിരുദ്ധ വിദ്യാർഥികളെ ഫ്രഞ്ച് പൊലീസ് നീക്കി.

ഗ്രാജ്വേഷൻ സെറിമണി നടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ആയിരക്കണക്കിന് വിദ്യാർഥികളാണ് യു.എസിലെ കാമ്പസുകളിൽ പൊലീസ് കസ്റ്റഡിയിലായത്. ചൊവ്വാഴ്ച മാത്രം 1200ലേറെ വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വിദ്യാർഥികൾക്കൊപ്പം ഫാക്കൽറ്റി അംഗങ്ങളും സമരത്തിനുണ്ട്. കണ്ണീർവാതക പ്രയോഗത്തിലൂടെയും ഷോക്കടിപ്പിച്ചുമാണ് വിദ്യാർഥികളെ ​പൊലീസ് നേരിടുന്നത്. ചില യൂണിവേഴ്‌സിറ്റികളിൽ അധികൃതർ വിദ്യാർഥികളുമായി ചർച്ച നടത്താൻ തയാറാകുന്നുണ്ട്. എന്നാൽ, മിക്കയിടത്തും പൊലീസ് അതിക്രമമാണ് അരങ്ങേറുന്നത്.

സുസജ്ജമായ പ്ലാനിങ്ങോടെയാണ് കാമ്പസുകളിൽ വിദ്യാർഥി പ്രക്ഷോഭം തുടങ്ങിയത്. ടെന്റുകൾ കെട്ടി, ഭക്ഷണവും മാസ്‌കുകളും മരുന്നുകളുമെല്ലാം ശേഖരിച്ച് അറസ്റ്റിനോടും ബലപ്രയോഗങ്ങളോടുമെല്ലാം എങ്ങനെ പ്രതികരിക്കണം എന്ന കരുതലുമായിട്ടാണ് കുത്തിയിരിപ്പ് തുടങ്ങിയത്. നേതൃത്വം നൽകാൻ ഒരു സംഘടനയോ ഒരു നേതാവോ ഇല്ലാതെ, കൊളംബിയയിൽനിന്ന് സമരം മറ്റു കാമ്പസുകളിലേക്ക് പടരുകയായിരുന്നു. അതാതു കാമ്പസുകളിൽ വിദ്യാർഥികൾ ടെന്റുകൾ കെട്ടി പ്രത്യേക സമരഭൂമിയാക്കി മാറ്റി.

സുസജ്ജമായ പ്ലാനിങ്ങോടെയാണ് കാമ്പസുകളിൽ വിദ്യാർഥി പ്രക്ഷോഭം തുടങ്ങിയത്. ടെന്റുകൾ കെട്ടി, ഭക്ഷണവും മാസ്‌കുകളും മരുന്നുകളുമെല്ലാം ശേഖരിച്ച് അറസ്റ്റിനോടും ബലപ്രയോഗങ്ങളോടുമെല്ലാം എങ്ങനെ പ്രതികരിക്കണം എന്ന കരുതലുമായിട്ടാണ് കുത്തിയിരിപ്പ് തുടങ്ങിയത്.

വിയറ്റ്നാമിന്റെ ഓർമയിൽ…

അറുപതുകളിൽ വിയറ്റ്നാം യുദ്ധകാലത്ത് നടന്ന യുദ്ധവിരുദ്ധപ്രക്ഷോഭത്തെ ഓർമിപ്പിക്കുന്ന പ്രതിഷേധമാണ് യു.എസിൽ അരങ്ങേറുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളിലെ ഭരണകൂടങ്ങൾക്കും അവയുടെ ഒത്താശക്കാരായ അറബ് ഭരണകൂടങ്ങൾക്കും എതിരായ പ്രതിഷേധമാണ് വിദ്യാർഥി സമരത്തിൽ പ്രതിഫലിക്കുന്നത്. പലസ്തീൻ യുദ്ധത്തിനെതിരായ അറബ് ഭരണകൂടങ്ങളുടെ അധരവ്യായാമത്തിനെതിരെയുള്ള മുന്നറിയിപ്പാണ്, വിദ്യാർഥികളുയർത്തുന്നത്.

അറുപതുകളിലെ പോലെ അടിമുടി രാഷ്ട്രീയവൽക്കരിക്കപ്പെട്ട വിദ്യാർഥി സമൂഹമാണ് യു.എസിൽ ഇപ്പോൾ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത് എന്നത്, ചരിത്രത്തിന്റെ അനിവാര്യമായ രാഷ്ട്രീയ തുടർച്ചയെ കാണിക്കുന്നു. ‘ഒക്യുപൈ വാൾ സ്ട്രീറ്റ്’ പ്രക്ഷോഭവും ട്രംപിന്റെ കാലത്ത് നടപ്പാക്കിയ കുടിയേറ്റവിരുദ്ധ നിയമങ്ങൾക്കെിരായ സമരങ്ങളും ബ്ലാക്ക് ലിവ്‌സ് പ്രക്ഷോഭവുമെല്ലാം കണ്ടുവളർന്ന തലമുറയാണ് ഈ സമരത്തിന് നേതൃത്വം നൽകുന്നതെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾ പറയുന്നു: ''സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഞങ്ങൾ എലമെന്ററി സ്‌കൂളിലായിരുന്നു, ട്രംപ് പ്രസിഡന്റായപ്പോൾ ഞങ്ങൾ ഹൈസ്‌കൂളിൽ പഠിക്കുകയായിരുന്നു, കോവിഡിന്റെ സമയത്ത് ഞങ്ങൾ കോളേജുകളിലും. ഞങ്ങൾ ഒരിക്കലും ഒരു നോർമൽ വിദ്യാഭ്യാസ കാലം പിന്നിട്ട് വന്നവരല്ല'', ഒരു ദിവസം കൊണ്ട് രൂപപ്പെട്ടതല്ല ഈ സമരത്തി​ന്റെ രാഷ്ട്രീയം എന്ന് വ്യക്തമാക്കി കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥികൾ പറയുന്നു.
തങ്ങൾ നികുതിയായി നൽകുന്ന പണം യുദ്ധം പോലൊരു മനുഷ്യവിരുദ്ധപ്രവൃത്തിക്ക് ദുരുപയോഗിക്കുന്നത് ഇന്നത്തെ വിദ്യാർഥി തലമുറ അനുവദിക്കില്ലെന്ന് അവർ പറയുന്നു.

പ്രക്ഷോഭം എവിടെ, എന്തിന്?

യു.എസിൽ ശക്തമായ പ്രക്ഷോഭം തുടരുന്ന കാമ്പസുകൾ:

നോർത്ത് ഈസ്റ്റ് മേഖല: George Washington; Brown; Yale; Harvard; Emerson; NYU; Georgetown; American; University of Maryland; Johns Hopkins; Tufts; Cornell; University of Pennsylvania; Princeton; Temple; Northeastern; MIT; The New School; University of Rochester; University of Pittsburgh.

വെസ്റ്റ് കോസ്റ്റ്: California State Polytechnic, Humboldt; University of Southern California; University of California, Los Angeles; University of California, Berkeley; University of Washington.

മിഡ്‌വെസ്റ്റ് മേഖല: Northwestern; Washington University in St Louis; Indiana University; University of Michigan; Ohio State; University of Minnesota; Miami University; University of Ohio; Columbia College Chicago; University of Chicago.

സൗത്ത്: Emory; Vanderbilt; University of North Carolina, Charlotte; University of North Carolina, Chapel Hill; Kennesaw State; Florida State; Virginia Tech; University of Georgia, Athens.

സൗത്ത്‌വെസ്റ്റ്: University of Texas at Austin; Rice; Arizona State.

അറുപതുകളിൽ വിയറ്റ്നാം യുദ്ധകാലത്ത് നടന്ന യുദ്ധവിരുദ്ധപ്രക്ഷോഭത്തെ ഓർമിപ്പിക്കുന്ന പ്രതിഷേധമാണ് യു.എസിൽ അരങ്ങേറുന്നത്

ഇസ്രായേലിന് ആയുധം വിൽക്കുന്ന കമ്പനികളുമായുള്ള കച്ചവടം അവസാനിപ്പിക്കുക, യു.എസിന്റെ സൈനികാവശ്യങ്ങൾക്കുള്ള പ്രൊജക്റ്റുകൾക്ക് സഹായം നൽകുന്ന ഗവേഷണങ്ങൾക്ക് ഇസ്രായേലിൽനിന്ന് പണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുക, ഇസ്രായേലി കമ്പനികളിൽനിന്നും കോൺട്രാക്റ്റർമാരിൽനിന്നും ലാഭം കൈപ്പറ്റുന്ന മണി മാനേജർമാർ കോളേജ് എൻഡോവ്‌മെന്റുകളിൽ നിക്ഷേപം നടത്തുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികളുയർത്തുന്നത്. ഇസ്രായേലിലുള്ള കളങ്കിത കമ്പനികളുമായുള്ള യൂണിവേഴ്‌സിറ്റിയുടെ സാമ്പത്തിക ഇടപാടുകൾ അവസാനിപ്പിക്കണം.

കൊളംബിയയിൽനിന്ന്
അറുപതുകളുടെ തുടർച്ച

അറുപതുകളിൽ വിയറ്റ്‌നാം യുദ്ധക്കാലത്ത് യുദ്ധവിരുദ്ധപ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്ന ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലാണ് ഏപ്രിൽ 22ന് പലസ്തീൻ ഐക്യദാർഢ്യ പ്രക്ഷോഭത്തിന് തുടക്കമായത് എന്നത് യാദൃച്ഛികമല്ല.
ഒരു കൂട്ടം വിദ്യാർഥികൾ കാമ്പസിനുപുറത്ത് തമ്പ് കെട്ടിയാണ് പ്രതിഷേധം തുടങ്ങിയത്. ഇതിന് ഒരാഴ്ച മുമ്പ് കൊളംബിയയിൽ പലസ്തീൻ അനുകൂല സമരം നടത്തിയ നൂറിലേറെ പേരെ അറസ്റ്റു ചെയ്തിരുന്നു. പലസ്തീൻ പതാകയും പലസ്തീൻ ദേശീയതയുടെ പ്രതീകമായ കഫിയ്യയും അണിഞ്ഞ് എത്തിയ വിദ്യാർഥികൾ ചൊവ്വാഴ്ച പുലർച്ചെ 1.40ന് കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ പ്രധാന കാമ്പസിലുള്ള ഹാമിൽട്ടൺ ഹാൾ കൈവശപ്പെടുത്തുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയുമായിരുന്നു. ‘പലസ്തീനെ സ്വതന്ത്രമാക്കുക' എന്ന മുദ്രാവാക്യമുയർത്തുകയും ‘ഹിൻഡ്‌സ് ഹാൾ' എന്നെഴുതിയ ബാനർ കെട്ടുകയും ചെയ്തു. ഇസ്രായേൽ പട്ടാളം കൊലപ്പെടുത്തിയ ആറു വയസുകാരിയാണ് ഹിൻഡ് രജബ്.
സമരം ശക്തമായതിനെതുടർന്ന് ന്യൂയോർക്ക് സിറ്റി പൊലീസ് കൊളംബിയ സർവകശാലാ കാമ്പസിലെത്തി ഹാമിൽട്ടൻ ഹാളിൽനിന്ന് വിദ്യാർഥികളെ അറസ്റ്റു ചെയ്തുനീക്കി. കൊളംബിയ യൂണിവേഴ്‌സിറ്റിയിലും കോളേജ് ഓഫ് ന്യൂയോർക്കിലും നൂറിലേറെ വിദ്യാർഥികളെ അറസ്റ്റു ചെയ്തു. ഹാമിൽട്ടൻ ഹാളിൽനിന്ന് വിദ്യാർഥികളെ പൂർണമായും ഒഴിപ്പിച്ചു.

കൊളംബിയ സർവകശാലാ കാമ്പസിലെ ഹാമിൽട്ടൻ ഹാൾ കൈവ​ശപ്പെടുത്തിയ വിദ്യാർഥികൾ ‘പലസ്തീനെ സ്വതന്ത്രമാക്കുക' എന്ന മുദ്രാവാക്യമുയർത്തുകയും ‘ഹിൻഡ്‌സ് ഹാൾ' എന്നെഴുതിയ ബാനർ കെട്ടുകയും ചെയ്തു.

50 വർഷത്തിനിടെ, പലതവണ ഇത്തരം പ്രതിഷേധങ്ങൾക്ക് വേദിയായ ഇടമാണ് ഹാമിൽട്ടൻഹാൾ. 1968-ൽ വിയറ്റ്‌നാം യുദ്ധകാലത്തും ഈ ഹാൾ വിദ്യാർഥി പ്രതിഷേധത്തിന്റെ കേന്ദ്രമായിരുന്നു. അന്ന് കാമ്പസിലെ അഞ്ച് കെട്ടിടങ്ങളാണ് വിദ്യാർഥികൾ പിടിച്ചെടുത്തത്. 700-ലേറെ വിദ്യാർഥികളെ അറസ്റ്റു ചെയ്തുനീക്കിയാണ് ഈ കെട്ടിടങ്ങൾ ഒഴിപ്പിച്ചത്. യു.എസ് ഭരണകൂടം നടത്തുന്ന യുദ്ധങ്ങൾക്കാവശ്യമായ ആയുധങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികളിൽ പങ്കാളിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫഷൻസ് അനാലിസിസുമായി കൊളംബിയക്കുള്ള ബന്ധം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധത്തിന്റെ തുടക്കം.
ഇത് യുദ്ധവിരുദ്ധ പ്രക്ഷോഭമായും വംശീയവിരുദ്ധ പ്രക്ഷോഭമായും വികസിച്ചു. ഭരണകൂടങ്ങളുടെ നയങ്ങളെ പോലും സ്വാധീനിക്കുകയും യു.എസിലെയും ആഗോള പൗരസമൂഹത്തിന്റെയും മനുഷ്യാവകാശ മൂവ്‌മെന്റുകൾക്ക് ഊർജം പകരുകയും ചെയ്ത ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു ഇത്.
ആയുധക്കമ്പനികളും ഭരണകൂടങ്ങളും തമ്മിലുള്ള കൂട്ടുകച്ചവടത്തിനെതിരായതും പൗരാവകാശങ്ങൾക്കുവേണ്ടിയുള്ളതുമായ സമാന മുദ്രാവാക്യങ്ങൾ തന്നെയാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തിലും വിദ്യാർഥികൾ മുഴക്കുന്നത്.

ഇസ്രായേൽ പട്ടാളം കൊലപ്പെടുത്തിയ ആറു വയസുകാരി ഹിൻഡ് രജബ്. കൊളംബിയ സർവകശാലാ കാമ്പസിലെ ഹാമിൽട്ടൻ ഹാൾ കൈവ​ശപ്പെടുത്തിയ വിദ്യാർഥികൾ ‘ഹിൻഡ്‌സ് ഹാൾ' എന്നാണ് ഹാമിൽട്ടൻ ഹാളിന് പുനർനാമകരണം നടത്തിയത്.

കാമ്പസുകളിലെ പലസ്തീൻ അനുകൂല ഗ്രൂപ്പുകൾ, പലസ്തീനെതിരായ ഇസ്രായേൽ ആക്രമണം തുടങ്ങിയതുമുതൽ പലസ്തീൻ ഐക്യദാർഢ്യറാലികളുമായി പ്രതിഷേധിച്ചുവരികയായിരുന്നു.
ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ അമേരിക്കൻ പതാകയുടെ സ്ഥാനത്ത് വിദ്യാർഥികൾ പലസ്തീൻ പതാക ഉയർത്തി.
വൈറ്റ് ഹൗസിന്റെ വാർഷിക അത്താഴവിരുന്ന് നടക്കുന്ന ഹോട്ടലിൽ വലിയ പലസ്തീൻ പതാക ഉയർത്തി ഒരു സംഘം പ്രതിഷേധിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡനുനേരെയും അവർ മുദ്രാവാക്യം മുഴക്കി.

ജൂത വിദ്യാർഥികളെയും അവരുടെ പൂർവവിദ്യാർഥി ഗ്രൂപ്പുകളെയും മുന്നിൽനിർത്തി ആന്റി സെമറ്റിക് പ്രക്ഷോഭമാണിതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും പ്രക്ഷോഭത്തിലെ ബഹുസ്വരവും വൈവിധ്യമാർന്നതുമായ പ്രാതിനിധ്യവും പങ്കാളിത്തവും ഇത്തരം കാമ്പയിനുകളെ മറികടക്കുന്നു. ജനാധിപത്യത്തിനു​വേണ്ടിയും വംശീയതക്കെതിരായതും ഭരണകൂടങ്ങളുടെ യുദ്ധവെറിയെ എതിർക്കുന്നതും യുദ്ധവ്യാപാരത്തിന്റെ അണിയറക്കഥകൾ തുറന്നുകാട്ടുന്നതുമായ മുദ്രാവാക്യങ്ങളാണ് വിദ്യാർഥികൾ ഉയർത്തുന്നത്. ആ നിലയ്ക്ക്, അറുപതുകളിലെ യുദ്ധവിരുദ്ധപ്രക്ഷോഭത്തിന്റെ അതേ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്. നാഷനൽ ഗാർഡിന്റെ വെടിവെപ്പിൽ 1970-ൽ ഒഹിയോയിൽ നാല് വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. ഇത് രാജ്യവ്യാപക പ്രക്ഷോഭത്തിനിടയാക്കുകയും നിരവധി യൂണിവേഴ്‌സിറ്റികൾ അടച്ചിടുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെയും 1980-കളിൽ യു.എസ് കാമ്പസുകളിൽ വൻ പ്രതിഷേധമുയർന്നിരുന്നു. ദക്ഷിണാഫ്രിക്കയുമായി ബിസിനസ് ബന്ധമുള്ള കമ്പനികളെയും വ്യാപാരസ്ഥാപനങ്ങളെയും ബഹിഷ്‌കരിച്ചായിരുന്നു അന്ന് പ്രക്ഷോഭം. കൊക്കകോള, ഫോർഡ് മോട്ടോർ, മൊബിൽ ഓയിൽ എന്നീ കമ്പനികൾക്കെതിരെയായിരുന്നു അന്ന് പ്രതിഷേധം.

1968-ൽ വിയറ്റ്‌നാം യുദ്ധകാലത്ത് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഹാമിൽട്ടൺ ഹാളിനുമുന്നിൽ നടന്ന വിദ്യാർഥി പ്രതിഷേധം

വിദ്യാർഥികൾ മാത്രമല്ല, യു.എസിലെ യുവസമൂഹം പ്രതിഷേധവുമായി രംഗത്തുണ്ട്.

Comments