വിനോദസഞ്ചാര വ്യവസായത്തിനായി
വാർന്നൊലിക്കുന്ന ചോര

സൈനികനീക്കം പൂർത്തിയാകുന്നതോടെ ഇസ്രായേലിന് അതിഗംഭീരമായ ഒരു അയൽപക്കം ഉണ്ടാകുമെന്നാണ് ഇസ്രായേൽ സുരക്ഷാമന്ത്രി പറയുന്നത്. അതായത്, അമേരിക്കൻ നവ ഫൈനാൻസ്​ പ്രഭുക്കന്മാർ വിഭാവനം ചെയ്യുന്ന വിനോദസഞ്ചാര വ്യവസായവും അതിന്റെ ഭാഗമായ റിയൽ എസ്റ്റേറ്റ് വ്യാപാരവുമാണ് പലസ്​തീനികളെ ഉന്മൂലനം ചെയ്ത് ഗാസയിൽ നടപ്പാക്കാനുദ്ദേശിക്കുന്നത്- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ധ്യപൂർവ്വദേശത്തിന്റെ ഭൂപടത്തെയാകെ തകർത്ത് അമേരിക്കയുടെ അധിനിവേശത്തിൻ കീഴിൽ കൊണ്ടുവരാനുള്ള ആസൂത്രിതമായ പെൻ്റഗൺ പദ്ധതിയുടെ ഭാഗമായിട്ടാണ് പലസ്​തീനും പശ്ചിമേഷ്യയിലെ അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങൾക്കുമെതിരായിട്ടുള്ള യുദ്ധം തുടരുന്നത്. 2023 ഒക്ടോബർ 7–നുശേഷം യു.എസ്​ പിന്തുണയോടെയാണ് ഇസ്രായേൽ എല്ലാ അന്താരാഷ്ട്ര തത്വങ്ങളെയും മര്യാദകളെയും കാറ്റിൽ പറത്തി, ഗാസക്കെതിരെ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്.

സെപ്തംബർ 16–ന് ആരംഭിച്ച കരയാക്രമണം നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഇസ്രായേൽ പ്രതിരോധമന്ത്രി കാറ്റ്സ്​ എക്സിൽ കുറിച്ചത്; ഗാസ കത്തിക്കൊണ്ടിരിക്കുന്നു, ഗാസ പൂർണമായും തങ്ങളുടെ അധീനതയിലാകാൻ പോകുന്നുവെന്നാണ്. ഗാസയെ പൂർണമായി പിടിച്ചെടുക്കാനുള്ള കര–വ്യോമ–കടലാക്രമണങ്ങളാണ് ഇസ്രായേൽ തുടങ്ങിയിരിക്കുന്നത്. കൂറ്റൻ ടാങ്കുകൾ ഗാസയിലെ നിസ്സഹായരായ മനുഷ്യർക്കുനേരെ നീങ്ങിക്കൊണ്ടിരിക്കുന്നു. 70–ലേറെ പേർ കരയാക്രമണം തുടങ്ങിയ ഉടനെ കൊല്ലപ്പെട്ടു. മൂന്നു ലക്ഷത്തിലേറെ പലസ്​തീനികൾ ഗാസയിൽ നിന്ന് ജീവനുംകൊണ്ട് ഓടിപ്പോവുകയാണെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. പലായനം ചെയ്യുന്ന മനുഷ്യർക്കുനേരെ ഉന്മൂലന ലക്ഷ്യത്തോടെ ഇസ്രായേൽ സേന നീങ്ങുന്നു.

വാർന്നൊലിക്കുന്ന ചോരയിൽ പലസ്​തീൻ ജനത മുങ്ങിമരിക്കുമ്പോൾ ലോകനേതാക്കൾ എന്തുചെയ്യുകയാണെന്ന ചോദ്യം ഉയർന്നുവരുന്നുണ്ട്.

20,000 ലേറെ സൈനികരാണ് ഗാസയിൽ പലസ്​തീനികളെ കൊന്നുകൂട്ടാനായി ഇറക്കിയിരിക്കുന്നത്. ഗാസ നഗരം നാവികബോട്ടുകളും ടാങ്കറുകളുമടക്കം സർവ്വസന്നാഹവുമായി ഇസ്രായേൽ സേന വളഞ്ഞിരിക്കുകയാണ്. കരയാക്രമണം ആരംഭിച്ച് മണിക്കൂറുകൾ കഴിയുമ്പോഴാണ് ഷാതി അഭയാർത്ഥി ക്യാമ്പിൽ വ്യോമാക്രമണം ഉണ്ടായത്. അമ്മയും കൈക്കുഞ്ഞും ഉൾപ്പെടെ നിരവധി പേരാണ് ഷാതി ക്യാമ്പിൽ കൊല്ലപ്പെട്ടത്. വെടിനിർത്തൽ വേളയിൽ അഭയാർത്ഥി ക്യാമ്പിൽ നിന്ന് തകർന്നടിഞ്ഞ സ്വന്തം വീടുകളിലേക്ക് മടങ്ങിയവരെ ആട്ടിപ്പായിക്കാനാണ് ഇപ്പോൾ ഇസ്രയേൽ കര–വ്യോമാക്രമണങ്ങൾ നടത്തുന്നത്. ലോകരാജ്യങ്ങളുടെയെല്ലാം എതിർപ്പുകളെ അവഗണിച്ചാണ് ഗാസയെ ശവപ്പറമ്പാക്കുന്ന കടന്നാക്രമണങ്ങൾ ഇസ്രായേൽ തുടരുന്നത്. പലസ്​തീൻകാർ സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യുകയോ ഇസ്രായേൽ സേനയുടെ കര, വ്യോമ, നാവിക ആക്രമണങ്ങളിൽ കൊല്ലപ്പെടുകയോ ആണ്. വാർന്നൊലിക്കുന്ന ചോരയിൽ പലസ്​തീൻ ജനത മുങ്ങിമരിക്കുമ്പോൾ ലോകനേതാക്കൾ എന്തുചെയ്യുകയാണെന്ന ചോദ്യം ഉയർന്നുവരുന്നുണ്ട്. അവരതിന് മനുഷ്യരാശിയോട് ഉത്തരം പറയാൻ ബാധ്യസ്​ഥവുമാണ്.

വെടിനിർത്തൽ വേളയിൽ അഭയാർത്ഥി ക്യാമ്പിൽ നിന്ന് തകർന്നടിഞ്ഞ സ്വന്തം വീടുകളിലേക്ക് മടങ്ങിയവരെ ആട്ടിപ്പായിക്കാനാണ് ഇപ്പോൾ ഇസ്രയേൽ കര–വ്യോമാക്രമണങ്ങൾ നടത്തുന്നത്.
വെടിനിർത്തൽ വേളയിൽ അഭയാർത്ഥി ക്യാമ്പിൽ നിന്ന് തകർന്നടിഞ്ഞ സ്വന്തം വീടുകളിലേക്ക് മടങ്ങിയവരെ ആട്ടിപ്പായിക്കാനാണ് ഇപ്പോൾ ഇസ്രയേൽ കര–വ്യോമാക്രമണങ്ങൾ നടത്തുന്നത്.

ഐക്യരാഷ്ട്രസഭയിലെ 193 രാജ്യങ്ങളിൽ 142 രാജ്യങ്ങൾ ദ്വിരാഷ്ട്രപദവി അംഗീകരിച്ച് പലസ്​തീൻ ജനതയ്ക്ക് സ്വയംനിർണയാവകാശവും സ്വതന്ത്ര രാഷ്ട്രപദവിയും നൽകണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. യു.എൻ പൊതുസഭ മുന്നോട്ടുവെച്ച വെടിനിർത്തൽ പ്രമേയങ്ങളെയും പലസ്​തീൻ ജനതയ്ക്ക് സ്വതന്ത്ര രാഷ്ട്രമാകാനുള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനങ്ങളെയും നിരന്തരമായി അവഗണിക്കുകയാണ് യു.എസ്​. ആറാം തവണയും വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ പവർ ഉപയോഗിച്ച് റദ്ദു ചെയ്യുന്നതാണ് ലോകം കണ്ടത്.

ഇസ്രായേൽ ഗാസയിൽ നടത്തുന്ന വംശഹത്യക്കെതിരെ സാർവ്വദേശീയ സമൂഹം അതിശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. അമേരിക്കയുടെ ഏഷ്യയിലെ പ്രധാന സഖ്യശകതിയായ ഇസ്രായേലിനെ നിലയ്ക്കുനിർത്താൻ യൂറോപ്യൻ സാമ്രാജ്യത്വ രാജ്യങ്ങളൊന്നും ഒരുനീക്കവും നടത്തിയില്ല. ഈയൊരു സാഹചര്യത്തിലാണ് ബ്രിട്ടനും ജർമ്മനിയും ഫ്രാൻസുമെല്ലാം പലസ്​തീനെ സ്വതന്ത്രരാജ്യമായി അംഗീകരിക്കുമെന്ന പ്രസ്​താവനയുമായി രംഗത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തിൽ ഈ യൂറോപ്യൻ രാജ്യങ്ങളുടെ ആത്മാർത്ഥത അവർ തന്നെയാണ് ലോകത്തിനു മുമ്പിൽ തെളിയിക്കേണ്ടത്. അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനാവശ്യമായ ഇടപെടലുകളാണ് ലോകം ഈ രാഷ്ട്രനേതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

ഹമാസ്​ ബന്ദികളെ പൂർണമായി വിട്ടുതന്നാലെ ആക്രമണം നിർത്തൂവെന്ന് ലോകത്തോട് പറയുന്ന നെതന്യാഹു, അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ദോഹയിൽ ബന്ദികളുടെ മോചനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഇസ്രായേൽ എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മര്യാദകളെയും വെല്ലുവിളിച്ച് ബോംബാക്രമണം നടത്തിയത്. ഇസ്രായേൽ നടത്തുന്ന അന്താരാഷ്ട്ര ഗുണ്ടാപ്രവർത്തനങ്ങൾക്ക് പിൻബലം നൽകുന്നത് യു.എസ്​ സാമ്രാജ്യത്വവും അതിന്റെ ഇപ്പോഴത്തെ അധിനായകനായ ഡോണൾഡ് ട്രംപുമാണ്. ലോകരാഷ്ട്രങ്ങളുടെ ശക്തമായ എതിർപ്പ് നിലനിൽക്കുമ്പോഴാണ് ഇസ്രായേൽ രണ്ടും കൽപിച്ചുള്ള കരയാക്രമണം ഗാസയ്ക്കുനേരെ ആരംഭിച്ചിരിക്കുന്നത്. ഗാസയിൽ നിന്ന് മുഴുവൻ പലസ്​തീനികളെയും ഇല്ലാതാക്കാനുള്ള വംശഹത്യാ നീക്കമാണിത്.

അമേരിക്കൻ നവ ഫൈനാൻസ്​ പ്രഭുക്കന്മാർ വിഭാവനം ചെയ്യുന്ന നവലോകക്രമത്തിനാവശ്യമായ വിനോദസഞ്ചാര വ്യവസായവും അതിന്റെ ഭാഗമായ റിയൽ എസ്റ്റേറ്റ് വ്യാപാരവുമാണ് പലസ്​തീനികളെ ഉന്മൂലനം ചെയ്തോ ഒഴിപ്പിച്ചോ ഗാസയിൽ അമേരിക്ക ലക്ഷ്യം വെക്കുന്നത്.

മൂവായിരത്തോളം ഹമാസ്​ പോരാളികൾ ഗാസയിൽ പലയിടങ്ങളിലായി ഒളിച്ചിരിപ്പുണ്ടെന്ന വാദമുയർത്തിയാണ് ഇസ്രായേൽ കരയാക്രമണത്തെ ന്യായീകരിക്കുന്നത്. ആകാശത്തുനിന്നും കരയിൽ നന്നും കടലിൽ നിന്നും ആക്രമണം ശക്തമായിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഗാസ സാക്ഷ്യംവഹിച്ച ഏറ്റവും ക്രൂരമായ ആക്രമണമാണിപ്പോൾ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ഗിദയോൻ ചാരിയറ്റ്സ്​–2’ എന്ന് പേരിട്ട, ഗാസയുടെ ഭൂപടമാകെ മാറ്റിമറിക്കുന്ന അധിനിവേശയുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഗസ എന്നൊരു ദേശത്തെ ചരിത്രത്തിൽ നിന്നും ഈ ഭൂമുഖത്തുനിന്നും ഇല്ലാതാക്കാനുള്ള യുദ്ധമാണ് സയണിസ്റ്റ് ഭീകരരാഷ്ട്രം നടത്തിക്കൊണ്ടിരിക്കുന്നത്. ഗാസയിലെ വംശീയ ഉന്മൂലന ദൃശ്യങ്ങൾ ലോകമനഃസാക്ഷിയെ പിടിച്ചുലയ്ക്കുമ്പോഴും പ്രതികരിക്കേണ്ട ഐക്യരാഷ്ട്രസഭ ഫലപ്രദമായ നടപടികൾക്കൊന്നും ശേഷിയില്ലാത്ത അവസ്​ഥയിലാണ്.

ട്രംപ് മൂന്നാം തവണയും അധികാരത്തിലെത്തിയ ഉടനെ നടത്തിയ പ്രഖ്യാപനം, പലസ്​തീനികളെ മുഴുവൻ സൗദി അറേബ്യ പോലെ, ഇഷ്ടം പോലെ ഭൂമിയുള്ള ഏതെങ്കിലും അറബ് രാജ്യത്ത് കൊണ്ടുപോയി താമസിപ്പിക്കണമെന്നും ഗാസയെ ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്നുമാണ്. അമേരിക്കൻ നവ ഫൈനാൻസ്​ പ്രഭുക്കന്മാർ വിഭാവനം ചെയ്യുന്ന നവലോകക്രമത്തിനാവശ്യമായ വിനോദസഞ്ചാര വ്യവസായവും അതിന്റെ ഭാഗമായ റിയൽ എസ്റ്റേറ്റ് വ്യാപാരവുമാണ് പലസ്​തീനികളെ ഉന്മൂലനം ചെയ്തോ ഒഴിപ്പിച്ചോ ഗാസയിൽ അമേരിക്ക ലക്ഷ്യം വെക്കുന്നത്. ഇപ്പോൾ കാര്യങ്ങൾ മറയേതുമില്ലാതെ വെളിവാക്കപ്പെട്ടിരിക്കുകയാണ്. അറബ് വംശജരായ പലസ്​തീനികളെ ഉന്മൂലനം ചെയ്ത് ഗാസ സിറ്റിയിലെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തി റിയൽഎസ്റ്റേറ്റ് ബിസിനസ്സിനുള്ള ഹീനപദ്ധതിയാണ് ഇസ്രായേൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഗാസയിലെ മണ്ണ് പങ്കുവെക്കുന്നതിന് അമേരിക്കയുമായി ചർച്ച നടക്കുകയാണെന്ന് ഇസ്രായേൽ ധനകാര്യമന്ത്രി വെളിപ്പെടുത്തിക്കഴിഞ്ഞു. ഈ സയണിസ്റ്റ് ഭീകരൻ പറയുന്നു: ‘‘ഗസയിലെ യുദ്ധത്തിന് ചെലവാക്കിയ തുക ഭൂമി വിറ്റ് തിരിച്ചുപിടിക്കും. ഇതിന്റെ വിഹിതം പങ്കിടുന്നതിന് അമേരിക്കയുമായി ചർച്ച നടക്കുന്നു. ഗാസ ഭൂമി വിൽക്കാനുള്ള ബിസിനസ്സ് പദ്ധതി ഇപ്പോൾ അമേരിക്കൻ പ്രസിഡണ്ടിന്റെ പരിഗണനയിലാണ്, ഏത് നഗരാസൂത്രണത്തിന്റെയും ആദ്യഘട്ടം ഇടിച്ചുനിരത്തലാണ്. ഞങ്ങളത് ഭംഗിയായി ചെയ്യുന്നുണ്ട്’’.

ഗാസയിലെ വംശീയ ഉന്മൂലന ദൃശ്യങ്ങൾ ലോകമനഃസാക്ഷിയെ പിടിച്ചുലയ്ക്കുമ്പോഴും പ്രതികരിക്കേണ്ട ഐക്യരാഷ്ട്രസഭ ഫലപ്രദമായ നടപടികൾക്കൊന്നും ശേഷിയില്ലാത്ത അവസ്​ഥയിലാണ്.
ഗാസയിലെ വംശീയ ഉന്മൂലന ദൃശ്യങ്ങൾ ലോകമനഃസാക്ഷിയെ പിടിച്ചുലയ്ക്കുമ്പോഴും പ്രതികരിക്കേണ്ട ഐക്യരാഷ്ട്രസഭ ഫലപ്രദമായ നടപടികൾക്കൊന്നും ശേഷിയില്ലാത്ത അവസ്​ഥയിലാണ്.

ടെൽഅവീവിൽ നടന്ന നഗരാസൂത്രണ ഉച്ചകോടിയിലാണ് ഇസ്രയേൽ ധനമന്ത്രി ഈയൊരു വെളിപ്പെടുത്തൽ നടത്തിയത്. ഇതിനുമുമ്പ് ഇസ്രായേൽ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിറും ഇത്തരമൊരു ബിസിനസ്സ് പദ്ധതിയെ സംബന്ധിച്ച് സൂചന നൽകിയിരുന്നു. സൈനികനീക്കം പൂർത്തിയാകുന്നതോടെ ഇസ്രായേലിന് അതിഗംഭീരമായ ഒരു അയൽപക്കം ഉണ്ടാകുമെന്നാണ് ബെൻഗ്വിർ പറഞ്ഞത്.

എന്തൊരു ഭീകരതയാണിത്. ജനിച്ചുവീണ ഒരു ജനത തലമുറകളായി ജീവിച്ചുപോന്ന മണ്ണിൽനിന്ന് അവരെ ആട്ടിയോടിച്ചും കൊന്നുതീർത്തും ആഗോള ടൂറിസം കേന്ദ്രം ഉണ്ടാക്കുന്ന ഈ നഗരാസൂത്രണ പദ്ധതി മനുഷ്യത്വവിരുദ്ധമായ നവഫാഷിസ്റ്റ് ഭീകരതയാണ്. അമേരിക്കയുടെ നവലോകക്രമത്തിെൻ്റ ഏഷ്യയിലെ ഏറ്റവും വിശ്വസ്​ത പങ്കാളിയും നിർവ്വാഹകരുമായ സയണിസ്റ്റ് രാഷ്ട്രം പലസ്​തീനികളെ വംശീയമായി ഉന്മൂലനം ചെയ്ത് ഗാസയിൽ നവമൂലധനത്തിന്റെ സ്വപ്നനഗരങ്ങളുണ്ടാക്കുകയാണ്. ഈ ഭീകരതയെ കണ്ണും കരളുമില്ലാത്ത ക്രൂരതയെ ആർക്കാണ് പിന്തുണയ്ക്കാനാവുക.

യു.എൻ അംഗങ്ങളായ 193 രാജ്യങ്ങളിൽ 147 രാജ്യങ്ങൾ പലസ്​തീനെ അംഗീകരിച്ചുകഴിഞ്ഞു. എന്നിട്ടും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

യു.എൻ കമ്മീഷൻ റിപ്പോർട്ട്, ഇസ്രായേൽ ആക്രമണം വംശഹത്യ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിനെതിരായ യുദ്ധമെന്ന പേരിൽ രണ്ടു വർഷമായി പലസ്​തീൻ ജനതയെ കൊന്നൊടുക്കുകയാണ്. ഒരു വിഭാഗത്തെ പൂർണമായും ഇല്ലാതാക്കുക, അവരുടെ ജനനം തടയുക തുടങ്ങിയ കാര്യങ്ങളാണ് നടക്കുന്നത് എന്നാണ് യുണൈറ്റഡ് നാഷൻസിന്റെ എൻക്വയറി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. അന്താരാഷ്ട്ര കോടതി വംശഹത്യാകുറ്റത്തിന് ശിക്ഷ നേരിടണമെന്ന് വിധിച്ചിരിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരാണ് വംശഹത്യയ്ക്ക് നേതൃത്വം നൽകുന്നത്. യു.എന്നിന്റെ പലസ്​തീൻ അന്വേഷണകമ്മീഷൻ ചീഫ് നവി പിള്ളൈ പറയുന്നു: ‘‘ഗാസയിൽ നടക്കുന്നത് വംശഹത്യയാണ്. പലസ്​തീനിലെ ജനതയെ ഒന്നാകെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ട് വർഷമായി തുടരുന്ന ഈ ക്രൂരതയുടെ ഉത്തരവാദിത്വം പൂർണമായും ഇസ്രയേലിന്റെ അധികാരസ്​ഥാനങ്ങളിലിരിക്കുന്നവർക്കാണ്. ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവരാണ് വംശഹത്യയ്ക്ക് നേതൃത്വം നൽകുന്നത്.’’

പലസ്​തീനിലെ ജനതയെ ഒന്നാകെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ട് വർഷമായി തുടരുന്ന ഈ ക്രൂരതയുടെ ഉത്തരവാദിത്വം പൂർണമായും ഇസ്രയേലിന്റെ അധികാരസ്​ഥാനങ്ങളിലിരിക്കുന്നവർക്കാണ് എന്ന് യു.എന്നിന്റെ പലസ്​തീൻ അന്വേഷണകമ്മീഷൻ ചീഫ് നവി പിള്ളൈ പറയുന്നു.
പലസ്​തീനിലെ ജനതയെ ഒന്നാകെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ട് വർഷമായി തുടരുന്ന ഈ ക്രൂരതയുടെ ഉത്തരവാദിത്വം പൂർണമായും ഇസ്രയേലിന്റെ അധികാരസ്​ഥാനങ്ങളിലിരിക്കുന്നവർക്കാണ് എന്ന് യു.എന്നിന്റെ പലസ്​തീൻ അന്വേഷണകമ്മീഷൻ ചീഫ് നവി പിള്ളൈ പറയുന്നു.

യു.എൻ എൻക്വയറി റിപ്പോർട്ട് ഇസ്രയേൽ ആക്രമണങ്ങളെ സംബന്ധിച്ച സമഗ്ര വിലയിരുത്തലാണ്.

രണ്ടാം ലോക മഹായുദ്ധാനന്തരം 1948–ൽ ചേർന്ന കൺവെൻഷനിലാണ് യു.എൻ, വംശഹത്യാ പ്രഖ്യാപനം മുന്നോട്ടുവെക്കുന്നത്. എന്താണ് വംശീയതയെന്നും എന്താണ് വംശഹത്യയെന്നും യു.എൻ പ്രഖ്യാപനം നിർവ്വചിക്കുന്നു. നാസി ജർമ്മനിയിൽ ജൂതർക്കെതിരെ നടന്ന നിഷ്ഠൂര ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യു.എൻ വംശീയതയെ നിർവ്വചിച്ചത്. ഒരു ദേശത്തെ, വംശത്തെ, മതത്തെ പൂർണമായോ ഭാഗികമായോ ഉന്മൂലനം ചെയ്യുന്നതിനുള്ള മനഃപ്പൂർവ്വമായ ശ്രമങ്ങളെയാണ് വംശഹത്യ എന്ന് യു.എൻ നിർവ്വചിക്കുന്നത്. ഇതിന് അഞ്ച് മാനദണ്ഡങ്ങളും യു.എൻ മുന്നോട്ടുവെക്കുന്നു. അതിൽ നാലും ഇസ്രായേൽ നടത്തിയിട്ടുണ്ടെന്നാണ് എൻക്വയറി കമ്മീഷൻ റിപ്പോർട്ട് പറയുന്നത്. കൊലപാതകങ്ങൾ, ശാരീരികമായും മാനസികമായും മുറിവേൽപ്പിക്കുന്ന പ്രവർത്തികൾ, പലസ്​തീൻ ജനതയുടെ ജീവിതം എല്ലാ അർത്ഥത്തിലും ദുസ്സഹമാക്കുന്നതിനുള്ള സാഹചര്യമൊരുക്കൽ, ജനനം തടയൽ എന്നിവയാണ് ഇസ്രായേൽ ഗാസയിലെ ജനങ്ങളോട് ചെയ്യുന്ന നാല് അതിക്രമങ്ങൾ.

യു.എൻ ജനറൽ അസംബ്ലി പ്രമേയങ്ങളും അന്താരാഷ്ട്ര സമൂഹവും പലസ്​തീൻ ജനതയുടെ സ്വയംനിർണയാവകാശം അംഗീകരിച്ച്, രാഷ്ട്രപദവി നൽകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയാണ്. ലോകജനതയാകെ പലസ്​തീനികളുടെ വംശഹത്യക്കെതിരെ പ്രതിഷേധമുയർത്തിക്കൊണ്ടിരിക്കുന്നു. ബ്രിട്ടനും ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾപോലും യുദ്ധം നിർത്തി പലസ്തിന്റെ രാഷ്ട്രപദവി അംഗീകരിക്കണമെന്നാവശ്യപ്പെടുന്നു. യു.എൻ അംഗങ്ങളായ 193 രാജ്യങ്ങളിൽ 147 രാജ്യങ്ങൾ പലസ്​തീനെ അംഗീകരിച്ചുകഴിഞ്ഞു. എന്നിട്ടും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ദ്വിരാഷ്ട്രപരിഹാരം എന്ന യു.എൻ നിർദ്ദേശം അംഗീകരിക്കാൻ തയ്യാറാകാതെ ഇസ്രായേൽ പലസ്​തീനികൾക്കെതിരെ ഉന്മൂലനയുദ്ധം തുടരുകയാണ്.

Comments