‘ഞങ്ങൾ അതിജീവിച്ച ജനതയാണ്,
ഞങ്ങൾക്ക് അതിജീവിച്ചേ പറ്റൂ’-
ബംഗ്ലാദേശിൽനിന്ന് റഫീഖുൽ അനോവർ റസ്സൽ

‘‘ബംഗ്ലാദേശിന്റെ ചരിത്രം എന്നത് സമൂഹ്യ നീതിക്കും മതേതരത്വത്തിനും ഐക്യത്തിനും സമത്വത്തിനും വേണ്ടിയുള്ള, വിവേചനത്തിനെതിരായ വിദ്യാർത്ഥികളുടെ സമര ചരിത്രവുമായി ചേർന്നുകിടക്കുന്നു. ഞങ്ങളുടെ സാംസ്കാരിക പാരമ്പര്യവും ഇതിൽ നിന്ന് വേറിട്ടു കിടക്കുന്നതല്ല’’- ബംഗ്ലാദേശിൽ നിന്നുള്ള പ്രമുഖ ചലച്ചിത്രകാരനും നിർമാതാവും എഴുത്തുകാരനുമായ റഫീഖുൽ അനോവർ റസ്സലുമായി രാംദാസ് കടവല്ലൂർ സംസാരിക്കുന്നു.

രാംദാസ് കടവല്ലൂർ: താങ്കളുടെ രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

റഫീഖുൽ അനോവർ റസ്സൽ: 1971-ലെ ബംഗ്ലാദേശ് വിമോചനകാലം തൊട്ട് നിലവിൽ വന്ന ഒരു സർക്കാറിനും സുസ്ഥിര ജനാധിപത്യത്തിലേക്ക് രാജ്യത്തെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. 1972 - 75 കാലത്ത് അവാമി ലീഗിന്റെ നേതൃത്വത്തിലാണ് ആദ്യത്തെ സർക്കാർ അധികാരത്തിൽ വരുന്നത്. 1970-ൽ പാകിസ്താന്റെ ഭാഗമായി നിന്നു കൊണ്ടാണ് ആ ജനവിധിയുണ്ടായത്. പിന്നീട് പ്രസിഡന്റ് ഭരണത്തിനു കീഴിൽ ഒറ്റയാൾ നേതൃത്വവും ഒറ്റ പാർട്ടി സർക്കാരും എന്ന നിലയിലേക്ക് അതു മാറി. ഷെയ്ഖ് മുജീബുർ റഹ്മാന്റെ വധത്തിനു ശേഷം, 1990 വരെയുള്ള കാലത്തിനിടെ രണ്ടു തവണ പട്ടാള ഭരണത്തിലൂടെ രാജ്യത്തിനു കടന്നുപോകേണ്ടിവന്നു.

റഫീഖുൽ  അനോവർ റസ്സൽ
റഫീഖുൽ അനോവർ റസ്സൽ

പിന്നീട് പുതിയ രീതിയിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി ഭരണം നിലവിൽ വന്നെങ്കിലും അതിനും സ്ഥിരതയുണ്ടായില്ല. അധികാരം വിട്ടുകൊടുക്കാൻ ആരും തയ്യാറാവാത്തതുകൊണ്ട് തെരഞ്ഞെടുപ്പുകൾ നീതിപൂർവമായിരുന്നില്ല. അതോടെ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ആ അഞ്ചു വർഷത്തെ ഭരണം അവസാനിക്കുകയും ചെയ്തു. അതിനിടെ രാജ്യത്ത് വലിയ രീതിയിൽ അഴിമതി വർധിച്ചു, കാൻസർ പോലെ സമസ്ത ജനങ്ങളെയും അത് ബാധിച്ചു. 2006 വരെ അത് തുടർന്നു. ആ ഘട്ടത്തിൽ നിനച്ചിരിക്കാതെ പട്ടാള പിന്തുണയോടെ ഒരു സർക്കാർ അധികാരത്തിൽ വരികയും രണ്ടു വർഷം തുടരുകയും ചെയ്തു. അതും അഴിമതിയിൽ മുങ്ങി.

ഏതു രീതിയിലുമുള്ള രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റങ്ങളെയും അതിഭീകരമായി അടിച്ചമർത്താനാണ് സർക്കാർ തുടക്കം മുതൽ തന്നെ ശ്രമിച്ചത്. RAB, ABPN, ഡെൽറ്റ പോലീസ് എന്നിങ്ങനെ പല പേരുകളിൽ നിരവധി സേനകൾ ഇതിനുവേണ്ടിയുണ്ടായിരുന്നു.

സ്വയം സംരക്ഷിക്കാൻ വേണ്ടി അവർ 2008 ഡിസംബർ 30-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആ തെരഞ്ഞെടുപ്പിലാണ് അവാമി ലീഗ് വമ്പിച്ച ജനപിന്തുണയോടെ അധികാരത്തിൽ വന്നത്. തെരഞ്ഞെടുപ്പിനെ തുടർന്ന്, 2009 ജനുവരിയിൽ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി. അധികാരമേറ്റെടുത്ത ആദ്യ നാളുകളിൽ അവർ ജനങ്ങൾക്ക് ഒരു പാട് വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ പോകെപ്പോകെ അഴിമതി വർധിച്ചു. വികസനത്തിന്റെ നികുതിയും പല വിധ ചാർജുകളും അടിച്ചേൽപ്പിക്കാൻ തുടങ്ങി. 2014-ൽ നടന്ന തെരഞ്ഞെടുപ്പിൽ രാജ്യം നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തി കാട്ടിയാണ് ഭരണപക്ഷം പ്രചാരണം നടത്തിയത്. ഭീകരവാദം പിടി മുറുക്കുമെന്ന പ്രചാരണം ജനങ്ങൾക്കിടയിൽ ഭീതി വർധിപ്പിച്ചു. അതോടെ ജനം സർക്കാർ അനുകൂലികളും (Pro-Liberation Community) ദേശ വിരുദ്ധരും (Anti Nationals) എന്നിങ്ങനെ രണ്ടു പക്ഷമായി പിരിഞ്ഞു.

ജനങ്ങൾക്കിടയിലെ ഭീതി മുതലെടുത്ത് 2014-ൽ സർക്കാർ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു. എന്നാൽ ആ തെരഞ്ഞെടുപ്പിൽ എതിരാളികളില്ലാതിരുന്നതു കൊണ്ടു തന്നെ, തെരഞ്ഞെടുപ്പ് നീതിയുക്തമായിരുന്നില്ല. 2018-ലെയും 2023-ലെയും തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്ക് സംസാരിക്കാനോ, പ്രവർത്തിക്കാനോ, വോട്ട് ചെയ്യാനോ, എന്തിന് പ്രതിഷേധിക്കാൻ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ആസൂത്രിത കൊലപാതകങ്ങൾ, അപഹരണം, തട്ടിക്കൊണ്ടുപോകൽ, അഴിമതി ഇവയെല്ലാമാണ് എല്ലായിടത്തും സംഭവിച്ചത്. ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു, നിരവധി പേരെ തട്ടിക്കൊണ്ടുപോയി, പീഡിപ്പിക്കപ്പെട്ടു.

2018-ലെയും 2023-ലെയും തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്ക് സംസാരിക്കാനോ, പ്രവർത്തിക്കാനോ, വോട്ട് ചെയ്യാനോ, പ്രതിഷേധിക്കാൻ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
2018-ലെയും 2023-ലെയും തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്ക് സംസാരിക്കാനോ, പ്രവർത്തിക്കാനോ, വോട്ട് ചെയ്യാനോ, പ്രതിഷേധിക്കാൻ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.

നിലവിലെ രാഷ്ടീയ പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയായിരുന്നു?

ഏതു രീതിയിലുമുള്ള രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റങ്ങളെയും അതിഭീകരമായി അടിച്ചമർത്താനാണ് സർക്കാർ തുടക്കം മുതൽ തന്നെ ശ്രമിച്ചത്. RAB, ABPN, ഡെൽറ്റ പോലീസ് എന്നിങ്ങനെ പല പേരുകളിൽ നിരവധി സേനകൾ ഇതിനുവേണ്ടിയുണ്ടായിരുന്നു. കഴിഞ്ഞ പതിനഞ്ചു കൊല്ലങ്ങൾക്കിടെ, വിദ്യാർത്ഥികളല്ലാതെ ആരും ഇതിനെതിരെ ശബ്ദം ഉയർത്തിയിട്ടുണ്ടായിരുന്നില്ല. 2018-ൽ രണ്ട് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ പൊലീസ് അടിച്ചമർത്തി. അതിലൊന്ന് ക്വാട്ട വിരുദ്ധ പ്രക്ഷോഭമാ (Quota Movement) യിരുന്നു. ആ സമയത്ത് സർക്കാർ കാലാവധി അവസാനിക്കുന്ന സമയം ആയിരുന്നു. അതിനാൽ, ക്വാട്ട റിസർവേഷൻ അവസാനിപ്പിച്ച് അവർ വിദ്യാർത്ഥികളെ സ്വാധീനിച്ചു.

അതിന് പക്ഷേ, നിയമപരമായ അംഗീകാരം തേടിയിരുന്നില്ല. തെരഞ്ഞെടുപ്പിനുശേഷം, റിസർവേഷൻ പിൻവലിച്ച സർക്കാർ ഉത്തരവിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചു. വാസ്തവത്തിൽ, അത് സർക്കാർ പിന്തുണയോടെയുള്ള നീക്കമായിരുന്നു. അങ്ങനെ ഹൈക്കോടതി, 2024 ജൂൺ 5-ന്റെ സർക്കാർ ഉത്തരവ് മരവിപ്പിച്ചു. അതോടെ പഴയ ക്വാട്ട സമ്പ്രദായം വീണ്ടും നിലവിൽ വന്നു. വിദ്യാർത്ഥികൾ ഇതിലെ ചതി മണത്തു, അവർ സർക്കാരിന് അന്ത്യശാസനം നൽകി. പക്ഷേ, കോടതി നടപടികളുടെ പേരുപറഞ്ഞ് സർക്കാർ ഉഴപ്പി. വാസ്തവത്തിൽ, ഹൈക്കോടതി ഉത്തരവിനെതിരെ പോകാൻ സർക്കാരിന് താത്പര്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അവർ വിദ്യാർത്ഥികൾ തെരുവിലിറങ്ങാൻ കാത്തിരിക്കുകയായിരുന്നു. പോലീസും സൈന്യവും അതിഭീകരമായി പെരുമാറി തുടങ്ങി. ഇതോടെ മൊത്തം സ്ഥിതി മൂർച്ഛിക്കുകയായിരുന്നു.

വിമോചനസമര കാലം മുതൽ പാർട്ടിയെ വലിയ രീതിയിൽ പിന്തുണച്ച കുടുംബമായിരുന്നു എന്റേത്. പോകെപ്പോകെ പാർട്ടി അഴിമതിയിൽ മുങ്ങി. അഴിമതിക്കാരായി മാറി. ജനാധിപത്യത്തിന്റെ തൂണുകളെ തകർത്തു തുടങ്ങി. നിയമത്തെയും ജുഡീഷ്യറിയെയും വരെ സ്വാധീനിച്ചു. ഏറ്റവും അപകടകരമായ സത്യം ജനങ്ങൾക്ക് മുന്നിൽ വേറെ സാധ്യതകൾ ഇല്ലായിരുന്നു എന്നതാണ്.

ഏതൊക്കെ വിഭാഗങ്ങൾക്കാണ് പ്രത്യേക സംവരണം ഉള്ളത്? അതിന്റെ വിശദാംശങ്ങൾ പറയാമോ?

പഴയ സംവിധാനത്തിൽ 30 ശതമാനം സ്വാതന്ത്ര്യ സമര സേനാനി വിഭാഗത്തിലുള്ളവർക്കാണ് (FF Quota). 10 ശതമാനം ജില്ലാ സംവരണം, 10 ശതമാനം വനിതാ സംവരണം, 5 ശതമാനം തദ്ദേശീയ ജനവിഭാഗങ്ങൾക്കുള്ള സംവരണം, ഒരു ശതമാനം അംഗപരിമിതർക്കുള്ള സംവരണം എന്നിങ്ങനെ മൊത്തം 56 ശതമാനമാണ് സർക്കാർ സംവരണം. 44 ശതമാനം ഓപ്പൺ മെറിറ്റ് ആണ്. സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള സംവരണം കുറയ്ക്കണം എന്നായിരുന്നു വിദ്യാർത്ഥി പ്രക്ഷോഭകരുടെ ആവശ്യം. 1971-ലാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. ഇപ്പോൾ 53 വർഷമായി. സ്വാതന്ത്ര്യ സമര സേനാനികൾക്കോ അവരുടെ മക്കൾക്ക് പോലുമോ നിലവിൽ ആ ക്വാട്ടയിൽ പ്രവേശിക്കാനുള്ള പ്രായപരിധി കഴിഞ്ഞിരിക്കുന്നു. ഈ സംവരണത്തിന്റെ പേരിൽ അവരുടെ പേരമക്കളെ പ്രവേശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭരണകക്ഷിയോട് ചേർന്നുനിൽക്കുന്നവർക്ക് സർക്കാരിൽ പലവിധ സ്ഥാനങ്ങൾ കൈവശപ്പെടുത്താനുള്ള കുറുക്കു വഴിയായിരുന്നു FF Quota എന്നതായിരുന്നു വാസ്തവം.

സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള സംവരണം കുറയ്ക്കണം എന്നാണ് വിദ്യാർത്ഥി പ്രക്ഷോഭകരുടെ ആവശ്യം.
സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള സംവരണം കുറയ്ക്കണം എന്നാണ് വിദ്യാർത്ഥി പ്രക്ഷോഭകരുടെ ആവശ്യം.

അവാമി ലീഗ് ഭരണത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഏകാധിപത്യ, സ്വേച്ഛാധിപത്യ ഭരണമായിരുന്നു അവരുടേത്. വിമോചനസമര കാലം മുതൽ പാർട്ടിയെ വലിയ രീതിയിൽ പിന്തുണച്ച കുടുംബമായിരുന്നു എന്റേത്. പോകെപ്പോകെ പാർട്ടി അഴിമതിയിൽ മുങ്ങി. അഴിമതിക്കാരായി മാറി. ജനാധിപത്യത്തിന്റെ തൂണുകളെ തകർത്തു തുടങ്ങി. നിയമത്തെയും ജുഡീഷ്യറിയെയും വരെ സ്വാധീനിച്ചു. ഏറ്റവും അപകടകരമായ സത്യം ജനങ്ങൾക്ക് മുന്നിൽ വേറെ സാധ്യതകൾ ഇല്ലായിരുന്നു എന്നതാണ്. ഒന്നുകിൽ സുഹൃത്ത്, അല്ലെങ്കിൽ ശത്രു - ഇതായിരുന്നു സർക്കാർ സമീപനം. ഭരണപാർട്ടിയുടെ വിമർശക പക്ഷത്താണെങ്കിൽ നീതി കിട്ടില്ല. എന്റെ ഒരുപാട് ബന്ധുക്കൾ, സുഹൃത്തുക്കൾ, ഒപ്പം ജോലി ചെയ്തിരുന്നവർ... അങ്ങനെ നിരവധി പേർ 16 വർഷങ്ങളായി അനുഭവിച്ച പീഡനങ്ങളും മർദനങ്ങളും കൊലപാതകങ്ങളും കാണേണ്ടിവന്നിട്ടുണ്ട്.

പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നിലപാട് എന്താണ്?

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP), ജാതിയ പാർട്ടി, ജമാ-അത്തെ ഇസ്ലാമി (ഇസ്ലാമിസ്റ്റ്) പാർട്ടി എന്നിവയാണ് പ്രധാന പ്രതിപക്ഷം. അവരെല്ലാം പല രീതിയിൽ വിഘടിച്ചു പോയിരിക്കുന്നു. കുറെ പേർ കൊല്ലപ്പെട്ടു, കുറെ പേരെ നാടുകടത്തി, കുറെ പേർ ഒരു പാട് കാലമായി ഒളിവിലാണ്. ഇടത് സംഘടനകൾക്കും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല. വിദ്യാർത്ഥികളെയും അവരുടെ സമരത്തെയും ഇടത് സംഘടനകൾ പിന്തുണക്കുന്നുണ്ട്. അതേസമയം 1975 മുതൽ 2008 വരെയുള്ള കാലമെടുത്താൽ ഈ പാർട്ടികൾക്കെല്ലാം അവരുടെ സ്വന്തം സംഘടനകൾക്കകത്തുതന്നെ ഏകാധിപത്യ സ്വഭാവം ഉണ്ടായിരുന്നു. നിലവിലെ സർക്കാരിനേക്കാൾ ഏതെങ്കിലും തരത്തിൽ ഇവരും മെച്ചമുള്ളവരല്ല. വലിയ ജനകീയ സമരത്തെ കുറെ കാലം കൊണ്ടു പോകാൻ തക്ക ശക്തി അവർക്കാർക്കും ഇല്ല. അതേസമയം അവാമി ലീഗിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഉണ്ടായിരുന്നു.

വിദ്യാർത്ഥികളെയും അവരുടെ സമരത്തെയും ഇടത് സംഘടനകൾ പിന്തുണക്കുന്നുണ്ട്.
വിദ്യാർത്ഥികളെയും അവരുടെ സമരത്തെയും ഇടത് സംഘടനകൾ പിന്തുണക്കുന്നുണ്ട്.

പതിനാറു കൊല്ലങ്ങളായി ഇപ്പറഞ്ഞ രാഷ്ട്രീയകക്ഷികൾക്കെല്ലാംകൂടി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതേ സമയം, രാജ്യത്തെ വിദ്യാർത്ഥികളൊന്നാകെ തെരുവിലിറങ്ങിയതിന്റെ വെറും 21ാം ദിവസം സർക്കാർ വീണു. ബംഗ്ലാദേശിന്റെ ചരിത്രത്തിൽ തന്നെ, ഏതു പ്രക്ഷോഭങ്ങളുടെയും ഏറ്റവും വലിയ ശക്തി വിദ്യാർത്ഥികളായിരുന്നു. ധാക്ക സർവകലാശാലയായിരുന്നു എപ്പോഴും അതിന്റെ കേന്ദ്രം. 1948, 1952, 1969, 1971, 2024 തുടങ്ങി ഏതൊക്കെ കാലഘട്ടങ്ങളിൽ സർവകലാശാലാ വിദ്യാർത്ഥികൾ സംഘടിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം സർക്കാർ പിന്നോട്ടുപോയ ചരിത്രമാണുള്ളത്.

ഇതൊരു ക്വാട്ട വിരുദ്ധ പ്രക്ഷോഭമായി തുടങ്ങുകയും പിന്നീട് ഷെയ്ഖ് ഹസീന സർക്കാരിനെതിരായ പ്രക്ഷോഭമായി മാറുകയുമാണ് ചെയ്തതെന്ന് പറഞ്ഞു. ഈ പ്രക്ഷോഭങ്ങൾക്ക് പിറകിൽ ഒരു നേതാവോ നേതാക്കളോ ഉണ്ടായിരുന്നോ?

സർക്കാരിനെ വിമർശിക്കുന്ന ചെറുതും വലുതുമായ എല്ലാ രാഷ്ടീയ പാർട്ടികളുടെയും ആക്ടിവിസ്റ്റുകളുടെയും പിന്തുണ ഓരോ ഘട്ടത്തിലും സമരത്തിനുണ്ടായിരുന്നു. പക്ഷേ, അവരെല്ലാം ബുദ്ധിപൂർവമാണ് വന്നത്. ക്വാട്ട വിഷയത്തിൽ ഭാഗഭാക്കല്ലാതിരുന്ന ഇസ്ലാമിസ്റ്റ് വിദ്യാർത്ഥികൾ സമരത്തിന്റെ അന്ത്യ ഘട്ടത്തിലാണ് ഒപ്പം ചേർന്നത്. ഇവർ ആദ്യം വന്നിരുന്നെങ്കിൽ സർക്കാർ ഈ മൂവ്മെന്റിലുള്ളവരെ തീവ്രവാദികൾ എന്നും വിഘടനവാദികൾ എന്നും മുദ്ര കുത്തുമായിരുന്നെന്നും അതോടെ അവർക്ക് അന്താരാഷ്ട്ര പിന്തുണയും ബുദ്ധിജീവികളിൽ നിന്നും പ്രൊഫസ്സർമാരിൽ നിന്നുമുള്ള പിന്തുണയും ലഭിക്കാതെ പോകുമായിരുന്നു എന്നും അവർക്കറിയാമായിരുന്നു. അങ്ങനെ വന്നാൽ, വളരെ പെട്ടെന്ന് സർക്കാരിന് അവരെ തകർക്കാൻ കഴിയുമായിരുന്നു. പ്രക്ഷോഭത്തിന്റെ വിജയത്തിനു വേണ്ട ബുദ്ധിപരമായ നിലപാടാണ് രാഷ്ടീയ കക്ഷികൾ എടുത്തത് എന്നാണ് എന്റെ നിരീക്ഷണം.

സർക്കാരിനെ വിമർശിക്കുന്ന ചെറുതും വലുതുമായ എല്ലാ രാഷ്ടീയ പാർട്ടികളുടെയും ആക്ടിവിസ്റ്റുകളുടെയും പിന്തുണ ഓരോ ഘട്ടത്തിലും സമരത്തിനുണ്ടായിരുന്നു.
സർക്കാരിനെ വിമർശിക്കുന്ന ചെറുതും വലുതുമായ എല്ലാ രാഷ്ടീയ പാർട്ടികളുടെയും ആക്ടിവിസ്റ്റുകളുടെയും പിന്തുണ ഓരോ ഘട്ടത്തിലും സമരത്തിനുണ്ടായിരുന്നു.

ഏതെങ്കിലും പ്രതിപക്ഷ പാർട്ടികൾ സമരക്കാർക്കു പിന്തുണയുമായി തെരുവിലുണ്ടായിരുന്നോ?

പല പ്രായത്തിലുള്ള പ്രതിഷേധക്കാർ പലയിടങ്ങളിൽ സംഘടിച്ചതിനൊപ്പം പ്രതിപക്ഷ പാർട്ടികൾ ചേരുകയായിരുന്നു. സ്കൂൾ കുട്ടികൾക്കു വരെ വെടിയേൽക്കുന്നതുകണ്ട മാതാപിതാക്കൾ അവരെ മുന്നിൽനിന്ന് സംരക്ഷിക്കാൻ തെരുവിലിറങ്ങി. പൊലീസിന്റെ സായുധ വാഹനങ്ങൾ അവർ തകർത്തു. കുഞ്ഞുങ്ങളുമായി അമ്മമാർ തെരുവിലിറങ്ങി. ഇത് ജനകീയ മുന്നേറ്റമാണ്, കേവലം ക്വാട്ട വിരുദ്ധ സമരമല്ല.

ജൂലൈ 21-ന് സംവരണം ഭേദഗതി ചെയ്തു. അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. 400ലധികം പേർ കൊല്ലപ്പെട്ടു, അതിലേറെയും വിദ്യാർത്ഥികളായിരുന്നു. രാഷ്ടീയ പാർട്ടികൾക്കൊപ്പമുള്ളവരും അല്ലാത്തവരും എല്ലാം തെരുവിൽ ഇറങ്ങി. ജനങ്ങൾ ഈ സർക്കാർ തുടരുന്നത് ഒരു തരത്തിലും താത്പര്യപ്പെട്ടിരുന്നില്ല.

പട്ടാളത്തിന് ഇപ്പോൾ ഭരണത്തിൽ നിർണായക നിയന്ത്രണമുണ്ടല്ലോ. സമാധാനപരമായ ഭരണ കൈമാറ്റം സാധ്യമാകുമോ? രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച്?

സമാധാനപരമായ ഭരണ കൈമാറ്റത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. സൈന്യം എന്നത് ഞങ്ങളുടെ രാജ്യത്ത് എപ്പോഴും വിശ്വസിക്കാവുന്ന ഒന്നല്ല. ജനാധിപത്യം അത്ര സുഗമമായി വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിന് ഇനിയും കാത്തിരിക്കേണ്ടിവന്നേക്കാം. നിലവിലെ സ്ഥിതിയിൽ അവാമി ലീഗിന്റെ തകർച്ചയിലും ഷെയ്ഖ് ഹസീനയുടെ സ്ഥാനഭ്രംശത്തിലും ജനങ്ങൾ സന്തുഷ്ടരാണ് എന്നുമാത്രം പറയാം. അവരെ അത്രയും സ്വേച്ഛാധിപതി ആയാണ് ജനങ്ങൾ കണ്ടിരുന്നത്.

എത്ര പേരാണ് പ്രക്ഷോഭങ്ങളിൽ മരിച്ചത് എന്നതിൽ തീർച്ചയുണ്ടോ?

ആഗസ്ത് ആറു വരെയുള്ള കണക്കെടുത്താൽ, ഇരു പക്ഷത്തുമായി നാന്നൂറിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

രംഗ്പൂരിൽ അബു സയീദ് എന്ന ചെറുപ്പക്കാരന്റെ കൊലപാതകവും അദ്ദേഹത്തിന്റെ ദരിദ്ര കുടുംബത്തിന്റെ വിലാപവും രാജ്യത്തെ ഇളക്കി മറിച്ചു. അന്നു രാത്രി ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.

സാഹിത്യം, കല, സിനിമ തുടങ്ങിയ രംഗങ്ങളിൽ വലിയ സാംസ്കാരിക ചരിത്രമുള്ള രാജ്യം കൂടിയാണ് ബംഗ്ലാദേശ്. രാജ്യത്തെ സാംസ്കാരിക സമൂഹം ഇപ്പോഴത്തെ സംഭവ വികാസങ്ങളോട് പ്രതികരിച്ചത് എങ്ങിനെയാണ്?

സർക്കാരിലും സ്വകാര്യ മേഖലയിലും നിലനിൽക്കുന്ന ക്വാട്ട സമ്പ്രദായം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നല്ലോ പ്രക്ഷോഭം. ഇത് 2018-ലും നടന്നിരുന്നു. അതുകൊണ്ട് പ്രൊഫഷണൽസിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലായിരുന്നു. അതേ സമയം, എല്ലാ മേഖലയിലും വലിയ തൊഴിലില്ലായ്മ നിലനിൽക്കുന്നു എന്നതുകൊണ്ട്, ധാർമ്മികമായി സമരത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ബുദ്ധിജീവികൾ, അദ്ധ്യാപകർ, സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ളവർ തുടങ്ങി, ഭരണകക്ഷിയുമായി നേരിട്ട് ബന്ധപ്പെടാതെ നിന്ന എല്ലാവരും സമരത്തോടൊപ്പമായിരുന്നു. എന്നാൽ നൂറു കണക്കിന് ചെറുപ്പക്കാർ കൊല്ലപ്പെട്ടതോടെയാണ് അവരെല്ലാം പ്രക്ഷോഭത്തിലേക്കിറങ്ങിയത്. എങ്ങനെയാണ് അധികാരികൾ വിദ്യാർത്ഥികളെ വെടിവെച്ചു കൊന്നതെന്ന് എല്ലാ സോഷ്യൽ നെറ്റ് വർക്കിങ് പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിച്ചു.

രംഗ്പൂരിൽ അബു സയീദ് എന്ന ചെറുപ്പക്കാരന്റെ കൊലപാതകവും അദ്ദേഹത്തിന്റെ ദരിദ്ര കുടുംബത്തിന്റെ വിലാപവും രാജ്യത്തെ ഇളക്കി മറിച്ചു. അന്നു രാത്രി ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. അബു സയീദ്, മുഗ്ദ തുടങ്ങി നിരവധി യുവാക്കളുടെ ഹൃദയത്തിലേറ്റ മുറിവുകൾ അവരെ മാത്രമല്ല, ഞങ്ങളെയെല്ലാം ധാർമ്മികമായും കൊന്നു കളഞ്ഞു. സിനിമ, സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ളവരൊക്കെ വിദ്യാർത്ഥികൾക്ക് ഐക്യ ദാർഢ്യവുമായി തെരുവിലിറങ്ങി.

രംഗ്പൂരിൽ അബു സയീദ് എന്ന ചെറുപ്പക്കാരന്റെ കൊലപാതകവും അദ്ദേഹത്തിന്റെ ദരിദ്ര കുടുംബത്തിന്റെ വിലാപവും രാജ്യത്തെ ഇളക്കി മറിച്ചു.
രംഗ്പൂരിൽ അബു സയീദ് എന്ന ചെറുപ്പക്കാരന്റെ കൊലപാതകവും അദ്ദേഹത്തിന്റെ ദരിദ്ര കുടുംബത്തിന്റെ വിലാപവും രാജ്യത്തെ ഇളക്കി മറിച്ചു.

നിങ്ങൾക്കറിയാമോ, ബംഗ്ലാദേശിന്റെ ചരിത്രവും സംസ്കാരവും സ്വാതന്ത്ര്യസമരവും സ്വാതന്ത്ര്യ പ്രതീക്ഷകളുമായി ഇഴ പിരിഞ്ഞുകിടക്കുന്നു. ഞങ്ങൾ അതിൽ നിന്നാണ് സിനിമയും ചെറുകഥകളും ഫിക്ഷനും നിർമ്മിക്കുന്നത്. സുനിശ്ചിതത്വത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള ഞങ്ങളുടെ സമരങ്ങളാണ് ഞങ്ങൾ വരയ്ക്കുന്ന പെയിന്റിങ്ങുകൾ. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു - ബംഗ്ലാദേശിന്റെ ചരിത്രം എന്നത് സമൂഹ്യ നീതിക്കും മതേതരത്വത്തിനും ഐക്യത്തിനും സമത്വത്തിനും വേണ്ടിയുള്ള, വിവേചനത്തിനെതിരായ വിദ്യാർത്ഥികളുടെ സമര ചരിത്രവുമായി ചേർന്നുകിടക്കുന്നു. ഞങ്ങളുടെ സാംസ്കാരിക പാരമ്പര്യവും ഇതിൽ നിന്ന് വേറിട്ടു കിടക്കുന്നതല്ല.

രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി എങ്ങനെയാണ്?

സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലാണ്. ആഗോള യുദ്ധസാഹചര്യങ്ങളും, കഴിഞ്ഞ നാലഞ്ചു വർഷമായി തുടരുന്ന കോവിഡ് മൂലമുള്ള പ്രതിസന്ധികളും കാരണം ഞങ്ങൾ സങ്കീർണാവസ്ഥയിലാണ്. രാജ്യത്തിന്റെ വിദേശ കരുതൽ ശേഖരം ദിനംപ്രതി കുറഞ്ഞു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു മാസമായി കച്ചവടങ്ങൾ ഒന്നും വേണ്ട പോലെ നടന്നിട്ടില്ല. ഞങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ തുണിയുത്പാദന മേഖലയും മധ്യേഷ്യയിൽ നിന്നുള്ള വരവും താറുമാറായിരിക്കുകയാണ്.

ഇന്ത്യയുമായി വളരെ നല്ല ബന്ധമായിരുന്നു ഷെയ്ഖ് ഹസീന സർക്കാർ പുലർത്തി പോന്നിരുന്നത്. ഹസീന പടിയിറങ്ങുന്നത് ഇന്ത്യ - ബംഗ്ലാദേശ് ബന്ധങ്ങളെ എങ്ങനെയായിരിക്കും സ്വാധീനിക്കുക

സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകൾ ഉൾപ്പെടെ ഇന്ത്യയുമായി ബംഗ്ലാദേശിന് ദീർഘകാല സൗഹൃദമുണ്ട്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ബംഗ്ലദേശ് വളരെ നല്ല വിപണിയുമാണ്. ഇന്ത്യയുമായി മൂന്നു ചുറ്റിലും അതിർത്തിപങ്കിടുന്നു എന്നതുകൊണ്ട് കാർഷിക വിപണന രംഗവും പ്രധാനപ്പെട്ടതാണ്. ഷെയ്ഖ് ഹസീനയാണ് ഇന്ത്യക്ക് കൂടുതൽ പരിഗണന കൊടുത്തത് എന്നൊരു കിംവദന്തിയുമുണ്ട്. ഇപ്പോൾ ആഗോള രംഗത്തെ സമീപനം തന്നെ കച്ചവടത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

 ഷെയ്ഖ് ഹസീനയാണ് ഇന്ത്യക്ക് കൂടുതൽ പരിഗണന കൊടുത്തത് എന്നൊരു കിംവദന്തിയുമുണ്ട്.
ഷെയ്ഖ് ഹസീനയാണ് ഇന്ത്യക്ക് കൂടുതൽ പരിഗണന കൊടുത്തത് എന്നൊരു കിംവദന്തിയുമുണ്ട്.

ബംഗ്ലാദേശിലെ ജനങ്ങൾ ദരിദ്രരാണ്. ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്തുപോലും ഇന്ത്യയിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ ഞങ്ങൾ വില കുറഞ്ഞ വസ്തുക്കൾ വാങ്ങിയിട്ടില്ല. ഞങ്ങൾ അതിജീവിച്ചു കൊണ്ടിരിക്കുന്ന ജനതയാണ്, ഞങ്ങൾക്ക് അതിജീവിച്ചേ പറ്റൂ. വരും കാല ഭരണത്തിലും ഇന്ത്യയുമായുള്ള സൗഹാർദ്ദവും നല്ല ബന്ധവും തുടരും എന്ന് തന്നെയാണ് പ്രതീക്ഷ. ഒരു കാര്യം കൂടി കൂട്ടി ചേർക്കാൻ ആഗ്രഹിക്കുന്നു: ബംഗ്ലാദേശ് ഒരു രാജ്യത്തെയും ശത്രുവായോ ശത്രുപക്ഷത്തോ കണ്ടിട്ടില്ല. എല്ലാ അയൽപക്ക രാജ്യങ്ങളോടും സൗഹർദത്തിൽ മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. വിമോചന വിഷയത്തിലാകട്ടെ, മുസ്‍ലിം വിഷയവുമായി ബന്ധപ്പെട്ടാകട്ടെ പാകിസ്ഥാനെയോ ഇസ്രായേലിനെയോ ഞങ്ങൾ ശത്രുരാജ്യമായി പ്രഖ്യാപിച്ചിട്ടില്ല. പരിമിതമായ പ്രതീക്ഷകളും അഭിവൃദ്ധിയും ഉള്ള കഠിനാധ്വാനികളുടെ ഒരു രാഷ്ട്രം എന്ന് വിളിക്കാവുന്ന വിധം ലളിതമാണ് ഞങ്ങൾ.

അന്താരാഷ്ട്ര സമൂഹവും മറ്റു രാജ്യങ്ങളും എങ്ങനെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളോട് പ്രതികരിച്ചത്?

ഹസീനയെ ഇന്ത്യ എല്ലാ കാലത്തും പിന്തുണച്ചിട്ടുണ്ട്. എന്നാൽ വിദേശനയത്തിന്റെ കാര്യത്തിൽ ചെറിയ സാങ്കേതിക വിഷയങ്ങൾ ബാക്കിനിന്നിരുന്നു. ചൈനക്കും റഷ്യക്കും വലിയ നിക്ഷേപ താൽപര്യങ്ങളുണ്ട്. അതേസമയം, ദീർഘകാലമായി അമേരിക്കയെ ഹസീന അവഗണിച്ചിരുന്നു. തന്റെ അധികാര പരിധിക്കകത്ത് അമേരിക്ക ഇടപെടുന്നത് അവർ താത്പര്യപ്പെട്ടിരുന്നില്ല. അമേരിക്ക ഡോ. മുഹമ്മദ് യൂനുസിനെയാണ് പിന്തുണച്ചത്. 2008 മുതൽ ഹസീനയിൽ നിന്ന് വ്യാപകമായ പീഡനങ്ങൾ നേരിട്ട വ്യക്തിയാണ് ഡോ. യൂനുസ്. ലോകം അദ്ദേഹത്തിന് വലിയ ആദരവ് കൊടുത്തപ്പോഴും സ്വന്തം രാജ്യത്ത് അപമാനിക്കപ്പെട്ട നൊബേൽ സമ്മാന ജേതാവായി മാറി.
ഒരു കാര്യം സത്യമാണ്. അധികാരത്തിലിരുന്ന കാലമത്രയും അമേരിക്കയോട് അകലം പുലർത്തി നിൽക്കാൻ ഹസീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ, അംഗീകരിക്കാനാവാത്ത ഒരു തെരഞ്ഞെടുപ്പിലൂടെയാണ് അവർ അധികാരത്തിൽ കയറിയത് എന്ന അതൃപ്തി അമേരിക്ക പ്രകടമാക്കിയിരുന്നു. നിലവിൽ ദക്ഷിണേഷ്യയിൽ പലവിധ പ്രതിസന്ധികളുണ്ട്. മ്യാൻമറിൽ ആഭ്യന്തര യുദ്ധം നടക്കുന്നു, ഇന്ത്യക്കുമുന്നിൽ Seven Sisters Issue (അരുണാചൽ പ്രദേശ്, ആസാം, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, മിസോറം, ത്രിപുര തുടങ്ങി ഏഴ് ഉത്തര കിഴക്കൻ സംസ്ഥാനങ്ങളെ ഒന്നിച്ചുചേർത്ത് വിളിക്കുന്ന പേര്) നിലനിൽക്കുന്നു. ചൈന മുന്നേറിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ബംഗാൾ ഉൾക്കടലിലെ സെന്റ് മാർട്ടിൻ ദ്വീപിൽ ഒരു നാവിക താവളം വരുന്നതിൽ അമേരിക്കയ്ക്ക് താൽപര്യങ്ങളുമുണ്ട്.

താങ്കൾ സിനിമാ സംവിധായകനാണ്. ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി സമൂഹത്തെക്കുറിച്ച് ശക്തമായ സിനിമ ചെയ്ത ആളാണ്. അഭയാർത്ഥിത്വത്തിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്ന രാജ്യം കൂടിയാണ് ബംഗ്ലാദേശ്. ഇതിനെ എങ്ങനെ കാണുന്നു?

നമ്മുടേതുപോലുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അഭയാർഥികൾ എന്നത് ഒരു പൊതു പ്രശ്നമാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, അസ്ഥിരത, അനിശ്ചിതത്വം തുടങ്ങിയ വിഷയങ്ങളാണ് ഇതിന് കാരണമാകുന്നത്.


Summary: Bangladesh Film director Rafiqul Anowar Russell raises his concerns on Bangladesh protest after Sheikh Hasina's resignation as prime minister. Interviews Ramdas Kadavallur.


റഫീഖുൽ അനോവർ റസ്സൽ

ബംഗ്ലാദേശി സിനിമാ സംവിധായകന്‍, നിര്‍മാതാവ്, എഴുത്തുകാരന്‍. ഫിലിം സ്‌കൂളുകളില്‍ അധ്യാപകനാണ്. സാമൂഹ്യ പ്രാധാന്യമുള്ള നിരവധി സിനിമകളും ഡോക്യുമെന്ററികളും ടെലിവിഷന്‍ പരമ്പരകളും സീരീസുകളും സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്ത്യയില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1971-ലെ വിമോചന യുദ്ധം പ്രമേയമാക്കി 2014-ല്‍ The Adventurer എന്ന സിനിമ സംവിധാനം ചെയ്തു.

രാംദാസ് കടവല്ലൂർ

ഡോക്യുമെന്ററി സംവിധായകൻ. ഡൽഹി ആസ്ഥാനമായ ക്ലോൺ സിനിമ ആൾട്ടർനേറ്റീവിന്റെ സ്ഥാപകൻ. ‘മണ്ണ്: Sprouts of Endurance’, Beyond Hatred and Power, We Keep Singing എന്നിവ പ്രധാന ഡോക്യുമെന്ററികൾ.

Comments