ഷെയ്ഖ് ഹസീന രക്ഷപ്പെട്ടത് ഇന്ത്യയിലേക്ക്?, ബംഗ്ലാദേശിൽ ഇടക്കാല സൈനിക ഭരണം

ഷെയ്ഖ് ഹസീനയും സഹോദരി റെഹാനയും സൈനിക ഹെലികോപ്റ്ററിൽ പശ്ചിമ ബംഗാൾ ലക്ഷ്യമാക്കിയാണ് പോയതെന്നും ഇരുവരും അഗർത്തലയിലെത്തിയതായും റിപ്പോർട്ടുണ്ട്. കലാപത്തിന്റെ മറവിൽ, അധികാരമൊഴിയാൻ സൈന്യം ഹസീനയ്ക്ക് 45 മിനിറ്റ് സമയം അന്ത്യശാസനം നൽകിയതിനെതുടർന്നാണ് അവർ രാജിവച്ച് രാജ്യം വിട്ടതെന്നും റിപ്പോർട്ടുണ്ട്.

1971-ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്ത സമരസേനാനികളുടെ കുടുംബങ്ങളിലുള്ളവർക്ക് 30 ശതമാനം സർക്കാർ ജോലി സംവരണം ചെയ്യാനുള്ള തീരുമാനത്തിനെതിരായ പ്രക്ഷോഭം സർക്കാർ വിരുദ്ധ കലാപമായി മാറിയതിനെതുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈയ്ഖ് ഹസീന രാജിവച്ചു. പ്രക്ഷോഭകർ ഇന്ന് രാവിലെ ഹസീനയുടെ ഔദ്യോഗിക വസതിയിലെത്തിയതിനെതുടർന്ന് അവർ അവിടെനിന്ന് രക്ഷപ്പെട്ട് 'സുരക്ഷിത' സ്ഥലത്തേക്ക് മാറിയതായി സഹോദരിയെ ഉദ്ധരിച്ച് 'ഡെയ്‌ലി സ്റ്റാർ' റിപ്പോർട്ടു ചെയ്തു. ഹസീനയും സഹോദരി റെഹാനയും സൈനിക ഹെലികോപ്റ്ററിൽ പശ്ചിമ ബംഗാൾ ലക്ഷ്യമാക്കിയാണ് പോയതെന്നും ഇരുവരും അഗർത്തലയിലെത്തിയതായും റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പിടിച്ചെടുത്ത പ്രക്ഷോഭകർ, വീടിനുനേരെ കല്ലേറും നടത്തി.

കലാപത്തിന്റെ മറവിൽ, അധികാരമൊഴിയാൻ സൈന്യം ഹസീനയ്ക്ക് 45 മിനിറ്റ് സമയം അന്ത്യശാസനം നൽകിയതിനെതുടർന്നാണ് അവർ രാജിവച്ച് രാജ്യം വിട്ടതെന്നും റിപ്പോർട്ടുണ്ട്.

ഷൈയ്ഖ് ഹസീന
ഷൈയ്ഖ് ഹസീന

സൈന്യത്തിന്റെ നേതൃത്വത്തിൽ ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് കരസേനാ മേധാവി വാകർ ഉസ് സമാൻ ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചു. എല്ലാ തീരുമാനങ്ങളും ഇടക്കാല സർക്കാറിന്റേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രാജ്യത്ത് തെരഞ്ഞെടുക്കപ്പെടാത്തസർക്കാർ ഒരു നിമിഷം പോലും അധികാരത്തിൽ വരാൻ പാടില്ലെന്ന് ഹസീനയുടെ മകൻ പറഞ്ഞു. പ്രക്ഷോഭകരെ നിയന്ത്രിക്കുകയാണ് സുരക്ഷാസേന ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം വിടുന്നതിനുമുമ്പ്, രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഹസീന ഒരു പ്രസംഗം റെക്കോർഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അവരുടെ അടുത്ത ബന്ധുവിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ടു ചെയ്തു.

ഇന്ത്യയിൽനിന്ന് ലണ്ടനിലേക്കാണ് ഹസീനയുടെ യാത്രയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ബംഗ്ലാദേശ് ആർമിയാണ് ഹസീനക്ക് രാജ്യം വിടാൻ സഹായമൊരുക്കിയത്. ഇന്ത്യയിൽ സുരക്ഷിതമായി ഇറങ്ങാൻ അവസരമൊരുക്കണമെന്ന് ഹസീനക്കൊപ്പമുണ്ടായിരുന്നവർ ഇന്ത്യൻ അധികൃതരോട് അഭ്യർഥിക്കുകയായിരുന്നു. എന്നാൽ, അവർക്ക് എവിടെയാണ് ഇറങ്ങാൻ ഇടം നൽകിയതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഉച്ചക്ക് 2.30ന് ബംഗ്ലാദേശ് വിട്ട ഹസീനയും സംഘവും ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലാണ് ഇറങ്ങിയതെന്നും സൂചനയുണ്ട്. ഇന്ത്യ സർക്കാർ ഇക്കാര്യത്തിൽ വിശദീകരണമൊന്നും നൽകിയിട്ടുമില്ല.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിനുപേരാണ് ഇന്നലെയും ഇന്നും തെരുവിലിറങ്ങിയത്. ഞായറാഴ്ച മാത്രം അക്രമങ്ങളിൽ, 14 പൊലീസ് ഓഫീസർമാരടക്കം 98 പേർ കൊല്ലപ്പെട്ടു. ജൂലൈയിൽ തുടങ്ങിയ കലാപത്തിൽ 300 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭം നടത്തുന്ന യുവാക്കളെ സായുധമായി തന്നെ നേരിടാനുള്ള ഭരണകൂടനീക്കമാണ് കലാപത്തിലേക്ക് നയിച്ചത്. പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്കെതിരെ ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ ബംഗ്ലാദേശ് ഛത്ര ലീഗ് അക്രമം അഴിച്ചുവിട്ടതാണ് പ്രക്ഷോഭ​ത്തെ അക്രമാസക്തമാക്കിയത്. ഇതേതുടർന്ന് ഷൈയ്ഖ് ഹസീനയെ പുറത്താക്കാനുള്ള അന്തിമ സമരമായി പ്രതിഷേധം മാറി.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിനുപേരാണ് ഇന്നലെയും ഇന്നും തെരുവിലിറങ്ങിയത്. ഞായറാഴ്ച മാത്രം അക്രമങ്ങളിൽ, 14 പൊലീസ് ഓഫീസർമാരടക്കം 98 പേർ കൊല്ലപ്പെട്ടു. ജൂലൈയിൽ തുടങ്ങിയ കലാപത്തിൽ 300 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിനുപേരാണ് ഇന്നലെയും ഇന്നും തെരുവിലിറങ്ങിയത്. ഞായറാഴ്ച മാത്രം അക്രമങ്ങളിൽ, 14 പൊലീസ് ഓഫീസർമാരടക്കം 98 പേർ കൊല്ലപ്പെട്ടു. ജൂലൈയിൽ തുടങ്ങിയ കലാപത്തിൽ 300 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

4096 കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ ബി.എസ്.എഫ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ബംഗ്ലാദേശ് യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യ നിർ​ദേശിച്ചിട്ടുണ്ട്. അതേസമയം, കലാപത്തെക്കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

1971-ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്ത സമരസേനാനികളുടെ കുടുംബങ്ങളിലുള്ളവർക്ക് 30 ശതമാനം സർക്കാർ ജോലി സംവരണം ചെയ്യാനുള്ള സർക്കാർ തീരുമാനം കോടതി ശരിവച്ചതോടെയാണ് ജൂലൈയിൽ കടുത്ത യുവജനരോഷത്തിന് തുടക്കമിട്ടത്. 2009 മുതൽ അധികാരത്തിലിരിക്കുന്ന 76 കാരിയായ ഹസീന സർക്കാറിനെതിരെ നിലനിന്നിരുന്ന ജനരോഷം, പുതിയ പ്രക്ഷോഭത്തിന് വീര്യം പകർന്നു. സാമ്പത്തിക തകർച്ചയുടെയും തൊഴിലില്ലായ്മയുടെയും അതിരൂക്ഷമായ പ്രതിസന്ധിയിൽ ഉഴലുകയാണ് ബംഗ്ലാദേശ്.

30 ശതമാനം ജോലി സംവരണത്തിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് 2018-ൽ സർക്കാർ ഈ തീരുമാനം നിർത്തിവെച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ജൂണിൽ ഹൈക്കോടതി ഇത് പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടു. ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നാലാഴ്ചത്തേയ്ക്ക് ഹൈക്കോടതി തീരുമാനം മരവിപ്പിച്ചു. ആഗസ്റ്റ് ഏഴിന് സർക്കാർ വാദം കേൾക്കാനിരിക്കേയാണ് പ്രക്ഷോഭം കത്തിപ്പടർന്നത്. സംവരണ ക്വാട്ട പുനഃസ്ഥാപിക്കാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് യുവാക്കളുടെ ആവശ്യം.

ആഗസ്റ്റ് ഏഴിന് സർക്കാർ വാദം കേൾക്കാനിരിക്കേയാണ് പ്രക്ഷോഭം കത്തിപ്പടർന്നത്. സംവരണ ക്വാട്ട പുനഃസ്ഥാപിക്കാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് യുവാക്കളുടെ ആവശ്യം.
ആഗസ്റ്റ് ഏഴിന് സർക്കാർ വാദം കേൾക്കാനിരിക്കേയാണ് പ്രക്ഷോഭം കത്തിപ്പടർന്നത്. സംവരണ ക്വാട്ട പുനഃസ്ഥാപിക്കാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് യുവാക്കളുടെ ആവശ്യം.

ബംഗ്ലാദേശ് വിമോചനത്തിനുപിന്നാലെ 1972-ലാണ് യുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം നൽകാനുള്ള നിയമം നിലവിൽ വരുന്നത്. ഈ സംവരണം അടക്കം പല വിഭാഗങ്ങൾക്കായി സർക്കാർ ജോലിയിൽ 56 ശതമാന സംവരണമാണുള്ളത്. ഇതിൽ തദ്ദേശീയ ജനതയുടെ അഞ്ച് ശതമാനം സംവരണവും ഭിന്നശേഷിക്കാരുടെ ഒരു ശതമാനം സംവരണവും ഒഴികെ ബാക്കി ക്വാട്ട സംവരണങ്ങളെല്ലാം പിൻവലിക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.

ബംഗ്ലാദേശ് വിമോചന യുദ്ധത്തിന് നേതൃത്വം നൽകിയ ഷെയ്ഖ് മുജീബുർ റഹ്മാന്റെ മകളാണ് ഷേയ്ഖ് ഹസീന. 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് പാക്കിസ്താന്റെ പക്ഷം ചേർന്നവരെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന 'റസാക്കാർ' എന്ന വാക്കുപയോഗിച്ചാണ് ഹസീന പുതിയ പ്രക്ഷോഭകരെ നേരിട്ടത്. 1971-ലെ വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ ത്യാഗത്തിന് ആദരവ് നൽകുന്ന തീരുമാനമാണ്, 30 ശതമാനം സംവരണമെന്നാണ് അവാമി ലീഗ് വാദിക്കുന്നത്. എന്നാൽ, ഈ സംവരണത്തിന്റെ ഗുണഭോക്താക്കളിലേറെയും അവാമി ലീഗ് കുടുംബങ്ങൾ തന്നെയായിരിക്കുമെന്നാണ് വിമർശകർ പറയുന്നത്. 1971-ലെ യുദ്ധത്തിൽ പ്രധാന പങ്കുവഹിച്ച മുക്തി ബാഹിനി എന്ന അർദ്ധ സൈനിക വിഭാഗത്തിനുവേണ്ടി തുടങ്ങിയ സംവരണം അവരുടെ വരും തലമുറകൾക്കുകൂടി ലഭിക്കുന്ന സാഹചര്യമാണ്, തൊഴിലില്ലായ്മ രൂക്ഷമായ ബംഗ്ലാദേശിൽ യുവാക്കളുടെ പ്രതിഷേധത്തിനിടയാക്കിയത്.

കിഴക്കൻ പാക്കിസ്ഥാനിൽ 1971-ൽ ആഭ്യന്തര കലാപം രൂക്ഷമായതിനെതുടർന്ന് ഇന്ത്യയിലേക്ക് വൻതോതിൽ അഭയാർഥിപ്രവാഹമുണ്ടായതിനെതുടർന്നാണ് ഇന്ത്യൻ സൈന്യം ഇടപെടുന്നതും ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രത്തിന്റെ പിറവിയുണ്ടാകുന്നതും. 1971 ഡിസംബർ നാലിനാണ് ബംഗ്ലാദേശ് യുദ്ധം തുടങ്ങിയത്. രണ്ടാഴ്ചക്കകം പാക്കിസ്ഥാനിൽനിന്ന് വേർപെട്ട് ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രമുണ്ടായി.

Comments