ഗാസയുടെ ചോരകൊണ്ട് കൈ കഴുകുന്ന ബ്രിട്ടണും ഫ്രാൻസും അറബ് രാജ്യങ്ങളും

ബ്രിട്ടണും ഫ്രാൻസും അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും ഗ്ലോബൽ സൗത്തും ഇപ്പോൾ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നത് കൊണ്ട് മിഡിൽ ഈസ്റ്റിലെ പ്രതിസന്ധിയിൽ എന്തങ്കിലും മാറ്റം ഉണ്ടാവാൻ പോവുന്നുണ്ടോ? ഗാസയിൽ വംശഹത്യ തുട‍ർന്നിട്ടും ഖത്തറിനെതിരെ ആക്രമണം നടന്നിട്ടും അറബ് രാഷ്ട്രങ്ങൾ ഇസ്രായേലുമായുള്ള നയതന്ത്രബന്ധത്തിൽ പോലും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നത് അതിശയിപ്പിക്കുന്നുണ്ട്. വ‍ർഷങ്ങളായി മധ്യേഷ്യയിലെ ഭൗമരാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും എഴുതുകയും ചെയ്യുന്ന, ദി ഹിന്ദു പത്രത്തിന്റെ ഇൻ്റർനാഷണൽ അഫയേഴ്സ് എഡിറ്റർ സ്റ്റാൻലി ജോണി കമൽറാം സജീവുമായി സംസാരിക്കുന്നു.


Summary: What difference is going to make Britain, France and Arab Countries stand on Palestine in current Middle east geopolitics. Stanly Johny talks to Kamalram Sajeev.


സ്​റ്റാൻലി ജോണി

‘ദ ഹിന്ദു’വിൽ ഇൻറർനാഷനൽ അഫയേഴ്​സ്​ എഡിറ്റർ. ജിയോ പൊളിറ്റിക്​സ്​, മിഡിൽ ഈസ്​റ്റ്​ ആൻറ്​ ഇന്ത്യൻ ഫോറിൻ പോളിസി, ഇൻറർനാഷനൽ പൊളിറ്റിക്​സ്​ തുടങ്ങിയ മേഖലകളിൽ ഇടപെട്ട്​ എഴുതുന്നു. The ISIS Caliphate: From Syria to the Doorsteps of India, The Comrades And The Mullahs: China, Afghanistan and the New Asian Geopolitics (ആനന്ദ്​ കൃഷ്​ണനോടൊപ്പം), Original Sin: Israel, Palestine and the Revenge of Old West Asia തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments