കേരളത്തിന്, ക്യൂബ മുകുന്ദൻ എന്നൊരു കഥാപാത്രത്തെ ഉണ്ടാക്കിത്തന്നു ശ്രീനിവാസൻ. ഇന്നും, ക്യൂബയെ നെഞ്ചിലേറ്റുന്ന മാസ് മനസ് കേരളത്തിലുണ്ട്. പുതിയ ക്യൂബയുടെ സ്രഷ്ടാക്കളിൽ സഖാവ് ചെയെപ്പോലെ പ്രധാനിയായ സഖാവ് ഫിദൽ കാസ്ട്രോയുടെ നൂറാം ജൻമദിനം നാളെയാണ്. വിപ്ലവത്തിൻ്റെ അമ്പതാം വാർഷികത്തിൽ അവിടെയെത്തിയ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രന് അന്നേ സംശയമുണ്ടായിരുന്നു. ഈ സിസ്റ്റം തകരാൻ പോവുകയാണോ എന്ന്. എക്കാലത്തും വിപ്ലവ ക്യൂബയുടെ ശത്രുവായ അമേരിക്കയേക്കാൾ, സ്വന്തം സഖാക്കളെ സംശയിച്ച ഒരു കമ്യൂണിസ്റ്റ് പാർട്ടി ആയിരുന്നോ അവിടെ ഭരിച്ചത്? ബാറുകളിൽ മാത്രം ജനാധിപത്യം സംസാരിച്ച ഒരു ജനത എന്തിൻ്റെ സൂചനയായിരുന്നു? ആ ബാറുകളിൽ ഒന്നിൻ്റെ ലിഫ്റ്റ് ഓപ്പറേറ്റർ ആയ ക്യൂബൻ യുവതിയുടെ പേര് എങ്ങനെ ഇന്ദിര എന്നായി? ആരായിരുന്നു ക്യൂബൻ ജനതയ്ക്ക് ചെഗുവാര? കാസ്ട്രോയുടെ നൂറാം ജന്മദിനത്തിൽ ദിലീപും കമൽറാം സജീവും സംസാരിക്കുന്നു, ഒരു കേരള ആംഗിളിൽ.
