അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് അടുത്ത രണ്ട് വർഷം ഭരണം മുന്നോട്ട് കൊണ്ടുപോവാൻ കടുത്ത വെല്ലുവിളികൾ അതിജീവിക്കേണ്ടി വരുമെന്ന് തെളിയിക്കുന്നതാണ് രാജ്യത്ത് നടന്ന ഇടക്കാല തെരഞ്ഞെടുപ്പ്. സെനറ്റിലും ജനപ്രതിനിധിസഭയിലും വലിയ മുന്നേറ്റമാണ് ഡെമോക്രാറ്റ് സ്ഥാനാർത്ഥികൾ നടത്തിയത്. ഇരുസഭകളിലും പൊതുവിൽ അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പുകളിൽ ഭരണം കയ്യാളുന്ന കക്ഷിക്ക് തിരിച്ചടി ഉണ്ടാവുന്നതാണ് ചരിത്രം. വളരെ കുറച്ച് സമയങ്ങളിൽ മാത്രമേ ഇങ്ങനെയല്ലാതെ സംഭവിച്ചിട്ടുള്ളൂ. എന്നാൽ ഇക്കുറി ഡെമോക്രാറ്റുകൾ നേടിയിരിക്കുന്നത് ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട വിജയമാണ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അഭിമാനപോരാട്ടമായി കണ്ട തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻെറ വിശ്വസ്തരെല്ലാം തന്നെ ദയനീയമായി പരാജയപ്പെട്ടു. ഡെമാക്രാറ്റുകളെ കാലങ്ങളായി പിന്തുണയ്ക്കാത്ത ഇടങ്ങളിൽ പോലും അവർക്ക് വിജയങ്ങളുണ്ടായി. ടെക്സാസ്, ഇയോവ, കൻസാസ്, നോർത്ത് കരോളിന, സൌത്ത് കരോളിന എന്നിവിടങ്ങളിലെല്ലാം അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ഡെമോക്രാറ്റ് സ്ഥാനാർത്ഥികൾ നടത്തിയത്.
സെനറ്റിൽ ഭൂരിപക്ഷം ലഭിച്ചതോടെ, പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളെയും കുറിച്ച് അന്വേഷണം നടത്താനും, സ്വന്തം നയപരിപാടികൾക്ക് പൊതുജനശ്രദ്ധ ആകർഷിക്കാനും, കോൺഗ്രസിന്റെ ഭരണഘടനാപരമായ അധികാരങ്ങൾ ഉയർത്തിപ്പിടിക്കാനും, റിപ്പബ്ലിക്കൻ പാർട്ടി നിർദേശിക്കുന്ന ജുഡീഷ്യൽ നിയമനങ്ങൾ തടയാനും ഡെമോക്രാറ്റുകൾക്ക് കഴിയും.
94 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് കൻസാസിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി വിജയം നേടുന്നത്. ആദം ഹാമിൽട്ടണാണ് ഇവിടെ നിന്നും വിജയിച്ച് സെനറ്റിൽ എത്തിയിരിക്കുന്നത്. 30 വർഷത്തിന് ശേഷം സൗത്ത് കരോളിനയിലും ഡെമോക്രാറ്റ് സ്ഥാനാർത്ഥി വിജയിച്ചു. ഡോ. ആനി ആൻഡ്രൂസാണ് ഇവിടെ നിന്നും ജയിച്ചത്. ട്രംപിൻെറ അടുത്ത അനുയായിയായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡാർലിൻ ഗ്രഹാം ആണ് ഇവിടെ പരാജയപ്പെട്ടത്. ടെക്സാസിൽ നടന്നത് വലിയ അട്ടിമറിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 38 വർഷത്തെ റിപ്പബ്ലിക്ക് ആധിപത്യം തകർത്താണ് 37-കാരനായ ജെയിംസ് ടലാറിക്കോ ജയിച്ച് സെനറ്റിലെത്തുന്നത്. അയോവയിലും നോർത്ത് കരോളിനയിലും 2008-ന് ശേഷം ഇതുവരെയും ഒരു ഡെമോക്രാറ്റിക് സെനറ്ററെ തെരഞ്ഞെടുത്തിരുന്നില്ല.
കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന ട്രംപ് ഭരണത്തിനെതിരായ അമേരിക്കൻ ജനതയുടെ എതിർപ്പാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത്. ട്രംപ് തന്നെ നേരിട്ട് നിശ്ചയിച്ച അദ്ദേഹത്തിൻെറ അടുപ്പക്കാരെല്ലാം തെരഞ്ഞടുപ്പിൽ തോൽക്കുന്നതാണ് കണ്ടത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് പൊതുവിൽ തന്നെ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. എങ്കിലും ട്രംപ് കാര്യമായി തന്നെ പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു. കുടിയേറ്റ വിരുദ്ധതയും ഇസ്ലാമിക വിരുദ്ധതയുമെല്ലാം പറഞ്ഞുകൊണ്ട് ട്രംപ് നിറഞ്ഞ് നിന്നിരുന്നു. മിഷിഗണിൽ നിന്നും ഡെമോക്രാറ്റ് സ്ഥാനാർത്ഥി അബ്ദുൽ എൽ-സയീദ് റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തി സെനറ്റിലേക്ക് എത്തുന്നത് ട്രംപിന് വലിയ തിരിച്ചടിയാണ്. അമേരിക്കൻ അവസാനവട്ട പ്രചാരണത്തിലും ട്രംപ് എൽ സയ്ദിനെ 'ജിഹാദി'യെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. അയോവയിലും കൻസാസിലും നടന്ന റാലികളിലാണ് ട്രംപ് മുസ്ലിം രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ട്രംപ് പരാമർശങ്ങൾ നടത്തിയത്. ഒടുവിൽ ഇപ്പോൾ തോറ്റപ്പോഴും ട്രംപിൻെറ ആദ്യ പ്രതികരണം വളരെ രസകരമാണ്. തൻെറ ചിത്രം ബാലറ്റിൽ ഇല്ലാത്തത് കൊണ്ടാണത്രേ പാർട്ടി തോറ്റത്!
സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയതോടെ കഴിഞ്ഞ രണ്ട് വർഷത്തെ പോലെ തീരുമാനങ്ങൾ എടുക്കാൻ ട്രംപിന് സാധിക്കില്ല. സാധാരണഗതിയിൽ തെരഞ്ഞെടുപ്പ് തോൽവിയെ അംഗീകരിക്കാൻ മനസ്സുള്ള ആളല്ല ട്രംപ്. മുൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻെറ നേതൃത്വത്തിൽ ഡെമോക്രാറ്റിക് പാർട്ടി വലിയ വിജയം നേടിയപ്പോൾ അതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ട്രംപ് ഉയർത്തിയിരുന്നത്. അമേരിക്കൻ ജനാധിപത്യ സംവിധാനത്തിനെ തന്നെ ആകെ അപഹസിക്കുന്നതായിരുന്നു അദ്ദേഹത്തിൻെറ ആരോപണങ്ങൾ. എന്നാൽ ഇപ്പോഴത്തെ തോൽവി അംഗീകരിക്കാൻ ട്രംപ് തയ്യാറായിട്ടുണ്ട്.

സെനറ്റിൽ ഭൂരിപക്ഷം ലഭിച്ചതോടെ, പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളെയും കുറിച്ച് അന്വേഷണം നടത്താനും, സ്വന്തം നയപരിപാടികൾക്ക് പൊതുജനശ്രദ്ധ ആകർഷിക്കാനും, കോൺഗ്രസിന്റെ ഭരണഘടനാപരമായ അധികാരങ്ങൾ ഉയർത്തിപ്പിടിക്കാനും, റിപ്പബ്ലിക്കൻ പാർട്ടി നിർദേശിക്കുന്ന ജുഡീഷ്യൽ നിയമനങ്ങൾ തടയാനും ഡെമോക്രാറ്റുകൾക്ക് കഴിയും. തൻെറ രണ്ട് വർഷത്തെ ഭരണം കൊണ്ട് ലോകജനതയെ മാത്രമല്ല, അമേരിക്കൻ ജനതയെയും വല്ലാതെ പൊറുതിമുട്ടിച്ചിരുന്നു ട്രംപ് എന്നതിൻെറ കൃത്യമായ തെളിവ് കൂടിയാണ് ഇപ്പോൾ അമേരിക്കൻ ബാലറ്റിൽ തെളിഞ്ഞിരിക്കുന്നത്. അമേരിക്കയിലെ ഫെഡറൽ സിസ്റ്റത്തെയാകെ ട്രംപ് തൻെറ ഏകാധിപത്യ നടപടികൾ കൊണ്ട് ഞെരുക്കിയിരുന്നു. നൂറുകണക്കിന് ജോലികൾ ഇല്ലാതാക്കുകയും നിരവധി തസ്തികകളിൽ തന്റെ വിശ്വസ്തരെ നിയമിക്കുകയും ചെയ്തു. വൻകിട ടെക് കമ്പനികൾ മുതൽ പ്രമുഖ സർവകലാശാലകൾ വരെയുള്ള സർക്കാരിതര സ്ഥാപനങ്ങൾക്കുമേൽ അദ്ദേഹം തന്റെ അജൻഡ അടിച്ചേൽപ്പിച്ചു. കുടിയേറ്റക്കാർക്കെതിരെ നിരന്തരം പ്രസ്താവനകൾ നടത്തി.
ഇതിനെല്ലാം അപ്പുറത്ത് അമേരിക്ക, കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയും കടന്ന് പോയി. ട്രംപിൻെറ വിദേശനയമായിരുന്നു അതിന് പിന്നിലെ കാരണം. ഇറാനെതിരെ നടത്തിയ സൈനികനടപടികൾ വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കി. നിരന്തരമായി യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ പ്രസ്താവന നടത്തി, യൂറോപ്യൻ യൂണിയൻെറ അപ്രീതിക്കും കാരണമായി. അമേരിക്കയ്ക്ക് ലോകരാജ്യങ്ങളിൽ നിന്ന് ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന പിന്തുണയെല്ലാം ഇല്ലാതാക്കുകയാണ് യഥാർത്ഥത്തിൽ ട്രംപ് ചെയ്തത്. ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും ഇനിയും സർവാധിപത്യം നൽകിയാൽ അത് വലിയ തിരിച്ചടിയാവുമെന്ന കൃത്യമായ ബോധ്യത്തോടെയാണ് അമേരിക്കൻ ജനത ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. അതിൻെറ പ്രതിഫലനമാണ് പുറത്തുവന്ന ഫലത്തിൽ കണ്ടത്.
