യു.എസ് ഇടക്കാല ഇലക്ഷനിൽ, ഒരു വിജയം എന്നതിലുപരി, ഡെമോക്രാറ്റ് കൊടുങ്കാറ്റുതന്നെയുണ്ടായതിന്റെ ഘടകങ്ങൾ പരിശോധിക്കുകയാണ് യു.എസിൽനിന്ന് അമൽ ഇക്ബാൽ. ഇറാൻ യുദ്ധം, സാധാരണക്കാരുടെ ജീവിതച്ചെലവിലുണ്ടായ വർധന, താരിഫ് വാർ, ട്രംപിന്റെ കോർപറേറ്റ് അനുകൂല നയങ്ങൾ തുടങ്ങി നിരവധി കാരണങ്ങളുണ്ട്, ട്രംപിന്റെ തോൽവിയ്ക്ക്. ഈ തോൽവി ട്രംപിനെ ഏതെങ്കിലും വിധത്തിൽ മാറ്റാനിടയുണ്ടോ? യു.എസ് കോൺഗ്രസിലെ ഡെമോക്രാറ്റ് അധികാരകേന്ദ്രത്തോട് ട്രംപിന്റെ ഇടപെടൽ എങ്ങനെയായിരിക്കും? കമൽറാം സജീവുമായി അമൽ ഇക്ബാൽ സംസാരിക്കുന്നു.
