ലോകത്തിൻറെ പലസ്തീൻ‌, കേരളത്തിൻറെയും

പലസ്തീനെതിരായ ഇസ്രായേലിന്റെ യുദ്ധം തുടരുന്നു. പലസ്തീന് രാഷ്ട്രപദവി നൽകുന്ന പ്രമേയത്തിന് യു.എൻ പൊതുസഭയിൽ അംഗീകാരം ലഭിക്കുന്നു. പലസ്തീന് അനുകൂലമായി യു.എസിലെ കാമ്പസുകളിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭം ലോകത്തെ കാമ്പസുകളിലേക്ക് പടരുന്നു. സമകാലിക ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ പലസ്തീന്റെ ഭാവിയെക്കുറിച്ചും അധിനിവേശത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും, കമൽറാം സജീവ് എഡിറ്റ് ചെയ്ത് റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇരകളുടെ ഇരകൾ' എന്ന പുസ്തകത്തെ മുൻനിർത്തി, സമഗ്രമായി ചർച്ച ചെയ്യുന്നു: കെ.ഇ.എൻ, വി. മുസഫർ അഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണൻ, കമൽറാം സജീവ് എന്നിവർ പങ്കെടുക്കുന്നു.


Summary: discussing the book 'Palestine: Irakalude Irakal' alongside the current situation of the Palestine-Israel war


കെ.ടി. കുഞ്ഞിക്കണ്ണൻ

എഴുത്തുകാരൻ, കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്​ടർ.

കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

വി. മുസഫർ അഹമ്മദ്​

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും. മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ, കുടിയേറ്റക്കാരന്റെ വീട്, മരിച്ചവരുടെ നോട്ട് പുസ്തകം, ബങ്കറിനരികിലെ ബുദ്ധൻ, camels in the sky: Travels in Arabia എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments