കാനഡയും ഗ്രീൻലൻഡും പനാമ കനാലും കൈക്കലാകുമെന്ന ഭീഷണിയോടെയാണ് ട്രംപിൻ്റെ രണ്ടാം വരവ്. എന്നാൽ ഇതിൽ കാനഡയുടെ കാര്യത്തിൽ വാശി പിടിച്ചില്ലെങ്കിലും ഗ്രീൻലൻഡിനും പനാമ കനാലിനും എന്തും സംഭവിക്കാമെന്നതാണ് ഇന്നത്തെ അവസ്ഥ. നാറ്റോയും ഐക്യരാഷ്ട്രസഭയും അമേരിക്കയുടെ ചെലവിൽ നിലനിർത്തേണ്ടതില്ലെന്ന നിലപാട് ട്രംപ് തുടരുകയാണെങ്കിൽ ഒറ്റപ്പെടാൻ പോകുന്നത് യൂറോപ്പ് ആയിരിക്കും.
ട്രംപിന്റെ രണ്ടാം വരവിൽ വിദേശ നയം എന്തായിരിക്കുമെന്ന് ഹിന്ദു പത്രത്തിൻ്റെ ഇൻ്റർനാഷണൽ അഫയേഴ്സ് എഡിറ്ററും ഗ്രന്ഥകർത്താവുമായ സ്റ്റാൻലി ജോണി കമൽറാം സജീവുമായി ചർച്ച ചെയ്യുന്നു.