അസൂയാവഹമാം വിധം പ്രഫഷണലായ മുഖ്യധാരാ മാധ്യമങ്ങൾ നിരവധിയുണ്ട് അമേരിക്കയിൽ. എന്നാൽ, മഹാഭൂരിപക്ഷം ജനങ്ങളും ഈ മാധ്യമങ്ങളുമായി ഡിസ് കണക്ടഡ് ആണ്. അതു കൊണ്ടു തന്നെ ട്രംപിൻ്റെ ജനപിന്തുണ അളക്കാനോ രണ്ടാം വരവ് മുൻകൂട്ടി കാണാനോ മാധ്യമങ്ങൾക്ക് കഴിഞ്ഞില്ല. രണ്ടു തവണയും ഡൊണാൾഡ് ട്രംപിൻ്റെ ഇലക്ഷൻ ക്യാമ്പൈൻ അമേരിക്കയിൽ നിന്ന് റിപ്പോർട്ടു ചെയ്ത ഹിന്ദു പത്രത്തിൻ്റെ റസിഡൻ്റ് എഡിറ്ററും അന്താരാഷ്ട്ര വിദഗ്ധനുമായ വർഗീസ് കെ. ജോർജ് കമൽറാം സജീവുമായി സംസാരിക്കുന്നു.