ട്രംപിനെ എങ്ങനെ നേരിടും,
കൊളംബിയ യൂണിവേഴ്സിറ്റി?

ഇസ്രായേല്‍ വിരുദ്ധ സമരങ്ങളെ പിന്തുണച്ചു എന്നാരോപിച്ച് കൊളംബിയ യൂണിവേഴ്‌സിറ്റിയ്ക്കുള്ള സര്‍ക്കാര്‍ ഫണ്ട് മരവിപ്പിച്ച ട്രംപ് ഭരണകൂടം, പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന്റെ പേരില്‍ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുകയുമാണ്. ഇന്ത്യന്‍ ഗവേഷക രഞ്ജിനി ശ്രീനിവാസന് വിസ റദ്ദാക്കി യു.എസ് വിടേണ്ടിവന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഭരണകൂട ഇടപെടൽ താമസിയാതെ ഹാർവാർഡിലേക്കും സ്റ്റാൻഫോഡിലേക്കുമൊക്കെ വ്യാപിച്ചേക്കുമെന്ന് മുന്നറിയിപ്പു നൽകുകയാണ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർത്ഥിയും പ്രമുഖ മാധ്യമപ്രവർത്തകനുമായ വിനോദ് കെ. ജോസ്.

കൊളംബിയ യൂണിവേഴ്സിറ്റി എക്കാലത്തും രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്ന ഒരിടമാണ്. ന്യൂയോർക്ക് സിറ്റിയിലാണ് എന്നതുകൊണ്ടുതന്നെ, ആ നഗരത്തിൻെറ സാംസ്കാരിക ജീവിതം, സംഗീതം, സാമൂഹ്യ - സാഹിത്യ മേഖലകളിലെ പുതിയ ട്രെൻഡുകൾ എന്നിവയെല്ലാം ആദ്യമേ പ്രതിഫലിക്കുന്ന അക്കാദമിക് കേന്ദ്രമാണിത്.

ന്യൂയോർക്ക് നഗരത്തിൻെറ കോസ്മോപൊളിറ്റൻ സ്വഭാവവും എന്നാൽ, വ്യത്യസ്തതകളും യൂണിവേഴ്സിറ്റിക്ക് അകത്തും തെളിഞ്ഞുകാണാം. മിഡ് കരിയർ ജേർണലിസം ഡിഗ്രി കോഴ്സിന് 2007-ൽ ഞാൻ അവിടെ പഠിക്കുന്ന കാലത്തുണ്ടായ ഒരു ശ്രദ്ധേയ സംഭവമുണ്ട്. അന്നത്തെ ഇറാനിയൻ പ്രസിഡൻറ് മഹ്മൂദ് അഹ്മദിനെജാദിനെ സർവകലാശാല ഔദ്യോഗികമായി ക്ഷണിച്ചു കൊണ്ടുവന്ന് കാമ്പസിൽ വെച്ച് ഒരു ടോക്ക് നടത്തി. ഇത് അമേരിക്കയിലും പുറത്തും വലിയ ചർച്ചയും വിവാദവുമായി.

കുറേ കാലമായി മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയുമൊക്കെയാണ് ലക്ഷ്യം വെച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് അക്കാദമിക് മേഖലയിലേക്കും യൂണിവേഴ്സിറ്റി സ്പേസിലേക്കും ഗവേഷകരുടെയും ചിന്തകരുടെയും ഇടയിലേക്ക് വരുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്.

കാരണം, ജോർജ് ബുഷ് അമേരിക്കൻ പ്രസിഡൻറായിരുന്ന കാലമാണത്. ഇറാഖ് യുദ്ധം കഴിഞ്ഞ് ഇറാനെതിരെ അമേരിക്ക തിരിയുന്ന സമയം. അങ്ങനെയൊരു ഘട്ടത്തിലാണ് ഇറാൻ പ്രസിഡൻറിനെ അമേരിക്കയിലെ ഒരു സർവകലാശാലാ കാമ്പസിലേക്ക് ക്ഷണിച്ച് സംസാരിക്കാൻ വേദിയൊരുക്കുന്നത്. യൂണിവേഴ്സിറ്റി പ്രസിഡൻറ് ലീ ബൊളിഞ്ചറാണ് ഈ പരിപാടിക്ക് നേതൃത്വം നൽകുകയും നെജാദിനെ ക്ഷണിക്കുകയും ചെയ്തത്. ഇറാൻ പ്രസിഡൻറ് കാമ്പസിൽ വെച്ച് സംസാരിക്കുകയും വിദ്യാർത്ഥികളും അധ്യാപകരും പൊതുസമൂഹവും അദ്ദേഹത്തെ സാകൂതം കേൾക്കുകയും ചെയ്തു. ഇതിന്റെ മറുവശമെന്ന നിലയിൽ, അഹ്മദിനെജാദിന് എന്താണ് ന്യൂയോർക്കിൽ വന്ന് പറയാനുള്ളതെന്ന് കേൾക്കുവാനുള്ള ജനാധിപത്യപരമായ സ്വാതന്ത്ര്യമാണ് അവിടെ കണ്ടത്.

ബൊളിഞ്ചർ ഫെലോ എന്ന ഫെലോഷിപ്പിലാണ് ഞാൻ കൊളംബിയ ജേർണലിസം സ്കൂളിൽ മിഡ് കരിയർ മാസ്റ്റേഴ്സ് ചെയ്തത്. എനിക്കും വളരെ അഭിമാനം തോന്നി. കാരണം അത്രയധികം അക്കാദമിക സ്വാതന്ത്ര്യം നൽകുന്ന യൂണിവേഴ്സിറ്റി പ്രസിഡൻറിൻെറ പേരിലുള്ള ഫെലോഷിപ്പിലാണല്ലോ പഠിക്കുന്നത് എന്നോർത്ത്. അക്കാദമിക സ്വാതന്ത്ര്യത്തിനും വിമർശനാത്മക ചിന്തയ്ക്കും അരികുവൽക്കരിക്കപ്പെടുന്ന തരത്തിലുള്ള ആശയങ്ങൾക്കും അവരുടെ ശബ്ദത്തിനും മുഖ്യധാരയിൽ ഇടം നൽകുന്നതിൽ ഉന്നത വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. ആ സാധ്യത എല്ലാ അർത്ഥത്തിലും ഉപയോഗപ്പെടുത്തിയിട്ടുണ്ട്, കൊളംബിയ യൂണിവേഴ്സിറ്റി. ന്യൂയോർക്ക് നഗരത്തിൽ തന്നെ ആയിരിക്കുന്നതുകൊണ്ട് അവിടെ നിന്നുള്ള ശബ്ദങ്ങൾക്ക് മുഖ്യധാരയിൽ വലിയ പ്രാധാന്യത്തോടെ ഇടം ലഭിച്ചുവെന്നതും മറ്റൊരു കാര്യമാണ്.

ഇറാനിയൻ പ്രസിഡൻറായിരുന്ന മഹ്മൂദ് അഹ്മദിനെജാദിനെ കൊളംബിയ സർവകലാശാല ഔദ്യോഗികമായി ക്ഷണിച്ചു കൊണ്ടുവന്ന് കാമ്പസിൽ വെച്ച് ഒരു ടോക്ക് നടത്തി. ഇത് അമേരിക്കയിലും പുറത്തും വലിയ ചർച്ചയും വിവാദവുമായി.
ഇറാനിയൻ പ്രസിഡൻറായിരുന്ന മഹ്മൂദ് അഹ്മദിനെജാദിനെ കൊളംബിയ സർവകലാശാല ഔദ്യോഗികമായി ക്ഷണിച്ചു കൊണ്ടുവന്ന് കാമ്പസിൽ വെച്ച് ഒരു ടോക്ക് നടത്തി. ഇത് അമേരിക്കയിലും പുറത്തും വലിയ ചർച്ചയും വിവാദവുമായി.

ബൊളിഞ്ചറിൻെറ ഈയടുത്ത് വന്ന ഒരു അഭിമുഖം ഞാൻ ശ്രദ്ധിക്കുകയായിരുന്നു. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറായതിനുശേഷം കൊളംബിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുകൊണ്ട് നടപടികളെടുക്കുന്നതിൽ ബൊളിഞ്ചർ വല്ലാതെ ആശങ്കാകുലനാണ്. ഇനിയുള്ള കുറച്ചുവർഷം ഭയാനകമായ ഒരു കാലമായിരിക്കുമെന്ന് തന്നെ അദ്ദേഹം പറയുന്നു. അക്കാദമിക സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന കാര്യത്തിൽ മാത്രമല്ല, സർവകലാശാലകളെ അപ്പാടെ തകർക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ തന്നെ നടക്കുമ്പോൾ അത് വലിയ ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് ബൊളിഞ്ചർ പറയുന്നു. 20 വർഷം മുമ്പ്, ബുഷിൻെറ ഭരണകാലമായിട്ടുകൂടി, അഫ്ഗാനിസ്ഥാൻ - ഇറാഖ് യുദ്ധങ്ങൾ നടന്ന കാലമായിട്ടുകൂടി, അക്കാലത്തുപോലും ഇല്ലാതിരുന്ന ഭീതിയാണ് ബൊളിഞ്ചറിനെ പോലുള്ളവർ പ്രകടിപ്പിക്കുന്നത്. വലിയ മാറ്റങ്ങളുണ്ടാവുന്ന ഈ പുതിയ കാലത്ത് സ്വതന്ത്ര ചിന്തയ്ക്കും സർഗാത്മക വായനയ്ക്കും എഴുത്തിനും ക്രിയാത്മക ഗവേഷണങ്ങൾക്കും, അക്കാദമിക് സ്പേസിലടക്കം കൂച്ചുവിലങ്ങിടാനുള്ള ഏകാധിപതികളായ ഭരണാധികാരികളുടെ നയങ്ങളിലുള്ള ആശങ്കയും ഭീതിയുമാണ് ഈ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.

ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 10 പേരടങ്ങുന്ന ഞങ്ങളുടെ വിദ്യാർത്ഥിസംഘം നൂറ് വർഷത്തിലധികമുള്ള, ചരിത്രമുറങ്ങുന്ന ആ മുറിയിലിരുന്ന് മാസ്റ്റേഴ്സിൻെറ സ്റ്റോറികൾ വായിക്കുകയും വിലയിരുത്തുകയും ചർച്ചചെയ്യുകയും ചെയ്തിട്ടുണ്ട്.

1960-കളുടെ കാമ്പസുകൾ എല്ലാതരത്തിലും വളരെ വൈബ്രൻറായിരുന്നു. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ശക്തിപ്പെടുന്നു, യുദ്ധവിരുദ്ധ കാമ്പെയിനുകൾ (പ്രത്യേകിച്ച് വിയറ്റ്നാം യുദ്ധത്തിനെതിരെ) എന്നിവയെല്ലാം അക്കാലത്തെ പ്രത്യേകതകളായിരുന്നു. ലിൻറൺ ബി. ജോൺസൺ (Lyndon Baines Johnson- LBJ) അമേരിക്കൻ പ്രസിഡൻറായിരുന്ന കാലത്ത് യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾ മൂർധന്യത്തിലെത്തിയിരുന്നു. “Hey Hey LBJ, How many kids did you kill today?” എന്ന് അമേരിക്കൻ പ്രസിഡൻറിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മുദ്രാവാക്യമെല്ലാം കൊളംബിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ഉയർത്തിയിരുന്നു. ഒരു തലമുറയുടെ ചിന്തകളെ തന്നെ സ്വാധീനിക്കുന്ന തരത്തിലുള്ള, ജനാധിപത്യപരമായി തന്നെ ഭരണകൂടത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങളായിരുന്നു അത്.

വിയറ്റ്നാം യുദ്ധകാലത്തെ ഡെമോക്രാറ്റ് പ്രസിഡൻറ് ലിൻറൺ ബി ജോൺസണിന് രണ്ടാം ഘട്ടത്തിൽ അധികാരം ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം അമേരിക്കയിലെ കാമ്പസുകളിലും യുവാക്കൾക്കിടയിലും അലയടിച്ച യുദ്ധവിരുദ്ധ കാമ്പെയിൻെറ സ്വാധീനം കൂടിയായിരുന്നു. വിയറ്റ്നാം പോലെ വളരെ ചെറിയൊരു രാജ്യം, അവിടെ നടത്തിയ അനാവശ്യയുദ്ധം, അമേരിക്കയ്ക്ക് ഇഷ്ടപ്പെടാത്ത ഒരു ഇടതുഭരണകൂടം വന്നപ്പോൾ അവരെ താഴെയിറക്കാൻ വേണ്ടി നടത്തിയ കൂട്ടക്കുരുതി, ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത തരത്തിലുള്ള രാസായുധങ്ങളുടെ പ്രയോഗത്തിലൂടെ ജനങ്ങൾക്കും പരിസ്ഥിതിക്കും ഉണ്ടാക്കിയ നാശനഷ്ടങ്ങൾ, അമേരിക്കയുടെ മനുഷ്യത്വവിരുദ്ധമായ ഇടപെടലുകളെക്കുറിച്ച് മാധ്യമപ്രവർത്തകർ പുറത്തുകൊണ്ടുവന്ന റിപ്പോർട്ടുകൾ എന്നിവയെല്ലാം സ്വാഭാവികമായും കൊളംബിയ സർവകലാശാലയിലെ അന്താരാഷ്ട്ര തലത്തിലുള്ള അക്കാദമിക സമൂഹത്തിനിടയിൽ വലിയ ചർച്ചയായിരുന്നു. ഇത്തരത്തിലെല്ലാം രാഷ്ട്രീയ ഇടപെടലുകളുടെയും വിയോജിപ്പിൻെറയും പ്രതിഷേധങ്ങളുടെയുമൊക്കെ ഒരിടമായിരുന്നു അക്കാലത്ത് കൊളംബിയ യൂണിവേഴ്സിറ്റി.

രാഷ്ട്രീയ ഇടപെടലുകളുടെയും വിയോജിപ്പിൻെറയും പ്രതിഷേധങ്ങളുടെയുമൊക്കെ ഒരിടമായിരുന്നു അക്കാലത്ത് കൊളംബിയ യൂണിവേഴ്സിറ്റി.
രാഷ്ട്രീയ ഇടപെടലുകളുടെയും വിയോജിപ്പിൻെറയും പ്രതിഷേധങ്ങളുടെയുമൊക്കെ ഒരിടമായിരുന്നു അക്കാലത്ത് കൊളംബിയ യൂണിവേഴ്സിറ്റി.

ഇതിൻെറ മറ്റൊരു തലമെന്നുപറയുന്നത്, സംഗീതവും സംസ്കാരവും ഹിപ്പി മൂവ്മെൻറുമൊക്കെ ഉണ്ടാക്കിയിരുന്ന ഒരുതരം അനാർക്കിസ്റ്റ് ഇടമാണ്. ഇത് അരാജകത്വവാദമെന്നതിനേക്കാൾ, ഭരണത്തിലോ അധികാരത്തിലോ ആരാണോ ഉള്ളത് അവരുടെ ചെയ്തികളെ വിമർശനാത്മകമായി കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുക എന്ന തരത്തിലുള്ള ഐഡിയോളജിയും കൂടിയായിരുന്നു. അതിന് കൃത്യമായ ഒരു ഘടനയുണ്ടായിരുന്നു. അതല്ലാതെ അരാഷ്ട്രീയമായ മനുഷ്യർ എന്ന രീതിയിലല്ല അതിനെ കാണേണ്ടത്.

ഫെമിനിസം, ആൻറി- വാർ, കല, ഇടതു പ്രസ്ഥാനങ്ങൾ, ന്യൂ ലെഫ്റ്റ് പോലെ വ്യത്യസ്തമായ മറ്റൊരു സ്പേയ്സ്… അങ്ങനെ പല തലത്തിലുള്ള ഇടപെടലുകൾ ഉണ്ടായിരുന്നു. 1957-നുശേഷം ലെഫ്റ്റിൽ തന്നെ വലിയൊരു പ്രതിസന്ധി ഉണ്ടായി. ഇംപീരിയലിസം എന്നത് വലതുപക്ഷ മുതലാളിത്ത രാജ്യങ്ങൾ മാത്രം ചെയ്യുന്ന കാര്യമാണെന്ന് വിശ്വസിച്ചിരുന്ന, സോവിയറ്റ് ലെഫ്റ്റ് അതൊന്നും ചെയ്യില്ലെന്ന് വിശ്വസിച്ചിരുന്ന ഇടതുബുദ്ധിജീവികൾക്ക് ഒരു പ്രഹരമായിട്ടാണ് 1957-ൽ USSR ഹങ്കറിയെ കീഴ്പ്പെടുത്തി അവിടെ അധിനിവേശം നടത്തുന്നത്. അതോടെ ലെഫ്റ്റിനകത്ത് ഒരു പ്രതിസന്ധിയുണ്ടാവുന്നു. അങ്ങനെയാണ് ന്യൂ ലെഫ്റ്റ് മൂവ്മെൻറുകൾ ഉദയം കൊള്ളുന്നത്. അതിൻെറ ഭാഗമായി അക്കാദമിക് മേഖലയിൽ കൾച്ചറൽ സ്റ്റഡീസ് അല്ലെങ്കിൽ Centre for contemporary cultural studies എന്ന നിലയിൽ റെയ്മണ്ട് വില്യംസിൻെറയൊക്കെ നേതൃത്വത്തിൽ യൂറോപ്പിലൊക്കെ പുതിയ ചിന്താധാരകൾ ഉണ്ടാവുന്നു. ഇതിൻെറയൊക്കെ അലയൊലികൾ കാരണം സ്വാഭാവികമായും സർവകലാശാലകളിലും മറ്റും ലെഫ്റ്റ് - റൈറ്റ് ബൈനറിക്ക് അപ്പുറത്ത് മൂല്യങ്ങളുടെ പേരിൽ അക്കാദമിക് സമൂഹം ഒന്നിക്കുന്ന തരത്തിലുള്ള ഒരു ദശകം കൂടിയാണിത്. സമത്വം, സമാധാനം, ഫെമിനിസം, പരിസ്ഥിതി അവകാശങ്ങൾ, സ്വത്വരാഷ്ട്രീയത്തിൻെറ തുടക്കം എന്നിവയെല്ലാം ഈ മൂല്യങ്ങളിൽ ഉൾപ്പെടുന്നു. സ്വത്വരാഷ്ട്രീയത്തിൻെറ ജനനം തന്നെ സംഭവിക്കുന്നത് ഇക്കാലത്തെ കാമ്പസ് ആക്ടിവിസത്തിലൂടെ രൂപപ്പെട്ടുവന്ന സാധാരണ ലെഫ്റ്റ് - റൈറ്റ് ബൈനറിയിലല്ലാതെ നിന്നിരുന്ന ഒരുകൂട്ടം ആളുകളിലൂടെയാണ്. ഏതൊരു രാഷ്ട്രീയധാരയ്ക്കുമെന്ന പോലെ സ്വത്വരാഷ്ട്രീയത്തിനും അതിൻേറതായ ഗുണവും ദോഷവുമുണ്ടാവും. ഏതായാലും അതിൻെറ വിത്തുപാകൽ നടക്കുന്നത് 1960-കൾ മുതൽ 70 വരെ നീണ്ടുനിന്ന കാലത്തിനിടയ്ക്കാണ്.

അമേരിക്കൻ പൊതുബോധത്തിനകത്ത് പരമ്പരാഗതബോധം പേറുന്ന മനുഷ്യർക്ക്, പലവിധത്തിലും കൊളംബിയ യൂണിവേഴ്സിറ്റിയെന്ന സ്പേസ് തലവേദന സൃഷ്ടിക്കാറുണ്ട്.

ലിൻറൺ ബി. ജോൺസണിനുശേഷം വന്ന റിച്ചാർഡ് നിക്സന്റെ കാലത്താണ് വാട്ടർഗേറ്റ് സ്കാൻഡൽ (The Watergate scandal) വരുന്നത്. അത് വലിയ ചർച്ചയാകുന്നു. മാധ്യമപ്രവർത്തനം, പ്രത്യേകിച്ച് അന്വേഷണാത്മക മാധ്യമപ്രവർത്തനം, വളരെ ഫാഷനബിളായി മാറുന്നു. ബോബ് വുഡ്‍വാഡും കാൾ ബെൻസ്റ്റനുമെല്ലാം (Bob Woodward, Carl Bernstein) ആ കാലഘട്ടത്തിൻെറ പ്രതീകങ്ങളായ മാധ്യമപ്രവർത്തകരാണ്. മാധ്യമപ്രവർത്തനമേഖലയ്ക്ക് കൊളംബിയ യൂണിവേഴ്സിറ്റി നൽകിയ സംഭാവന ചെറുതല്ല. യൂണിവേഴ്സിറ്റിയിലെ സുപ്രധാന ഡിപ്പാർട്ട്മെൻറുകളിൽ ഒന്നാണ് കൊളംബിയ ജേർണലിസം സ്കൂൾ. കാമ്പസിലെ 116ാം സ്ട്രീറ്റിൽ ചെല്ലുമ്പോൾ ഇടതുവശത്ത് കാണുന്ന ആദ്യത്തെ കെട്ടിടം. ലോകത്തെ ഏറ്റവും പഴയ ജേർണലിസം സ്കൂളുകളിലൊന്നാണിത്. അന്താരാഷ്ട്ര തലത്തിൽ മാധ്യമപ്രവർത്തനരംഗത്തെ വലിയ ബഹുമതികളിലൊന്നായ പുലിറ്റ്സർ പുരസ്കാരം പ്രഖ്യാപിക്കുന്നത് കൊളംബിയ ജേർണലിസം സ്കൂളാണ്. ഒരു യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറ് മാധ്യമപ്രവർത്തനം പോലുള്ള ഒരു മേഖലയിലെ പരമോന്നത പുരസ്കാരത്തിൻെറ അന്തിമവാക്കാവുന്നു എന്നത് ലോകത്തിലെ തന്നെ അപൂർവതയായിരിക്കും. ഡിപ്പാർട്ട്മെൻറിലെ അഞ്ചാം നിലയിലുള്ള വേൾഡ് റൂമിൽ വെച്ചാണ് പുലിറ്റ്സർ പുരസ്കാരം പ്രഖ്യാപിക്കാറുള്ളത്. ആ ജൂറി റൂമിൽ വെച്ച് ഞങ്ങൾക്ക് ക്ലാസുകൾ ഉണ്ടാവാറുണ്ട്.

ബോബ് വുഡ്‍വാഡും കാൾ ബെൻസ്റ്റനുമെല്ലാം ഒരു കാലഘട്ടത്തിൻെറ പ്രതീകങ്ങളായ മാധ്യമപ്രവർത്തകരാണ്. മാധ്യമപ്രവർത്തനമേഖലയ്ക്ക് കൊളംബിയ യൂണിവേഴ്സിറ്റി നൽകിയ സംഭാവന ചെറുതല്ല.
ബോബ് വുഡ്‍വാഡും കാൾ ബെൻസ്റ്റനുമെല്ലാം ഒരു കാലഘട്ടത്തിൻെറ പ്രതീകങ്ങളായ മാധ്യമപ്രവർത്തകരാണ്. മാധ്യമപ്രവർത്തനമേഖലയ്ക്ക് കൊളംബിയ യൂണിവേഴ്സിറ്റി നൽകിയ സംഭാവന ചെറുതല്ല.

ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 10 പേരടങ്ങുന്ന ഞങ്ങളുടെ വിദ്യാർത്ഥിസംഘം നൂറ് വർഷത്തിലധികമുള്ള, ചരിത്രമുറങ്ങുന്ന ആ മുറിയിലിരുന്ന് മാസ്റ്റേഴ്സിൻെറ സ്റ്റോറികൾ വായിക്കുകയും വിലയിരുത്തുകയും ചർച്ചചെയ്യുകയും ചെയ്തിട്ടുണ്ട്. അമേരിക്കയെന്ന രാജ്യത്തിന് തന്നെ ഈ ജേർണലിസം സ്ക്കൂൾ നൽകിയ സംഭാവനകൾ ചെറുതല്ല. പല പ്രസിഡൻറുമാരെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള, അവരെ അക്കൌണ്ടബിളായി നിർത്തുന്നതരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുകൊണ്ട് വരുന്നതിൽ ഇവിടെ നിന്ന് പുറത്തിറങ്ങിയവർ വലിയ ഉദ്യമങ്ങൾ നടത്തിയിട്ടുണ്ട്.

അമേരിക്കൻ പൊതുബോധത്തിനകത്ത് പരമ്പരാഗതബോധം പേറുന്ന മനുഷ്യർക്ക്, പലവിധത്തിലും കൊളംബിയ യൂണിവേഴ്സിറ്റിയെന്ന സ്പേസ് തലവേദന സൃഷ്ടിക്കാറുണ്ട്. പുതിയ മുന്നേറ്റങ്ങൾ പലതും തുടങ്ങിവെച്ചിട്ടുള്ള ഒരു സ്പേസാണിത്. ന്യൂയോർക്ക് സിറ്റിയിലായതുകൊണ്ടുതന്നെ ഇവിടെ നിന്നുള്ള ശബ്ദത്തിന് ആഗോളതലത്തിൽ തന്നെ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ ട്രംപ് അധികാരത്തിൽ വരുമ്പോൾ ഇത്തരത്തിലുള്ള ഒരു സ്പേസ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നത് വളരെ സ്വാഭാവികമായ കാര്യം മാത്രമാണ്.

ഇസ്രായേൽ അനുകൂല ഇൻവെസ്റ്റർമാർ കാര്യമായി തന്നെ കൊളംബിയ യൂണിവേഴ്സിറ്റിക്ക് ഫണ്ട് ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളുടെ ഫീസ് എന്നതിലപ്പുറം ഇത്തരം ഇൻവെസ്റ്റേഴ്സാണ് വലിയ സംഭാവന നൽകുന്നത്. സ്വാഭാവികമായും ഇവിടെ നടക്കുന്ന ഗവേഷണങ്ങളുടെയും പഠനങ്ങളുടെയുമൊക്കെ കാര്യത്തിലും അവർ ശ്രദ്ധ ചെലുത്താറുണ്ട്.

ഇസ്രായേലിനെതിരെ കഴിഞ്ഞ വർഷം അമേരിക്കയിൽ നടന്ന പ്രതിഷേധങ്ങളുടെ ഒരു കേന്ദ്രമായി കൊളംബിയ യൂണിവേഴ്സിറ്റിയും ന്യൂയോർക്ക് സിറ്റിയും മാറിയിരുന്നു. ആ സമയത്ത് തന്നെ യൂണിവേഴ്സിറ്റിയിലേക്കുള്ള ഫണ്ടിങ് അടക്കം ബുദ്ധിമുട്ടിലാക്കുന്ന തരത്തിലുള്ള ഇടപെടൽ ഉണ്ടായിരുന്നു. ഇസ്രായേൽ അനുകൂല ഇൻവെസ്റ്റർമാർ കാര്യമായി തന്നെ കൊളംബിയ യൂണിവേഴ്സിറ്റിക്ക് ഫണ്ട് ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളുടെ ഫീസ് എന്നതിലപ്പുറം ഇത്തരം ഇൻവെസ്റ്റേഴ്സാണ് വലിയ സംഭാവന നൽകുന്നത്. സ്വാഭാവികമായും ഇവിടെ നടക്കുന്ന ഗവേഷണങ്ങളുടെയും പഠനങ്ങളുടെയുമൊക്കെ കാര്യത്തിലും അവർ ശ്രദ്ധ ചെലുത്താറുണ്ട്. വളരെയധികം പ്രൈവറ്റൈസ് ചെയ്തിട്ടുള്ള ഉന്നതവിദ്യാഭ്യാസ രംഗമാണ് അമേരിക്കയിലുള്ളത്. അതിനാൽ, സ്വതന്ത്രമായ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയുമൊക്കെ കാര്യത്തിൽ അത് പലപ്പോഴും പ്രതിസന്ധിയായും മാറാറുണ്ട്. പലസ്തീൻ അനുകൂല മൂവ്മെൻറ് കാമ്പസിൽ നിന്നുണ്ടാവുമ്പോൾ സ്വാഭാവികമായും യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ കൂടുതൽ ജാഗരൂഗരാണ്. ഇസ്രായേലി ഇൻവെസ്റ്റർമാരുടെ വലിയ സംഭാവന അമേരിക്കൻ യൂണിവേഴ്സിറ്റികൾക്ക് ലഭിക്കുന്നുണ്ട്. വിയറ്റ്നാം യുദ്ധത്തിനെതിരെ പോരാടുമ്പോൾ കിട്ടുന്ന തരത്തിലുള്ള ഒരു പിന്തുണ, പലസ്തീന് വേണ്ടി സംസാരിക്കുമ്പോൾ കിട്ടാതെ പോവുന്നത് അതുകൊണ്ടാണ്. എതിർഭാഗത്തുള്ളത് ഇസ്രായേലിനെപ്പോലുള്ള വളരെ ശക്തമായ ഒരു രാജ്യമാണ് എന്നതുതന്നെയാണ് അതിന് കാരണം.

അമേരിക്കയിൽ ഇപ്പോൾ നടക്കുന്ന പുറത്താക്കലുകളും നാടുകടത്തലും അറസ്റ്റുമെല്ലാം എവിടം വരെയെത്തുമെന്ന കാര്യത്തിൽ ഒന്നും പറയാനാവില്ല. അത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഇത്തരം അതിക്രമങ്ങൾ അനുഭവിക്കുന്ന ഒരു യുവതലമുറ എങ്ങനെയാണ് രാഷ്ട്രീയമായി രൂപപ്പെട്ടുവരികയെന്നും നമുക്ക് പറയാനാവില്ല.

നിലവിൽ കൊളംബിയ യൂണിവേഴ്സിറ്റിയിലെ അക്കാദമിക് സമൂഹത്തിനെതിരെ അമേരിക്കയിൽ നടക്കുന്ന ആക്രമണത്തിന് സമാനമായിരുന്നു 2014 മുതൽ ഇന്ത്യയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലൊക്കെ നടന്നത്. നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം കൃത്യമായ പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ആരംഭിച്ചത്. ജെ എൻ യുവിനെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയിൽ ആദ്യം അക്കാദമിക മേഖലയിൽ ആക്രമണങ്ങൾ തുടങ്ങിയത്. പിന്നീട് അക്കാലത്തെ ജെ എൻ യു വി.സിയെ യു ജി സി തലപ്പത്ത് കൊണ്ടുവന്നതും നമ്മൾ കണ്ടു.

നിലവിൽ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധ്യാപക നിയമനത്തിൽ യു.ജി.സി പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് കീഴിലുള്ള സർവകലാശാലകളിലടക്കം ഇത് ബാധകമാണ്. അവർക്ക് UGC ഗ്രാൻറ് ലഭിക്കുന്നു എന്നതാണ് കാരണം. എന്നാൽ, UGC ഗ്രാൻറ് കൃത്യമായി ലഭിക്കുന്നില്ല എന്ന ആക്ഷേപവും നമ്മുടെ സംസ്ഥാനത്തെയടക്കം മന്ത്രിമാർ ഉന്നയിച്ചിട്ടുണ്ട്. ഏതെല്ലാം തലങ്ങളിലാണ് സർവകലാശാലകളെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

യു.കെയിലും ചില പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അധികാരത്തിലിരിക്കുന്ന ലേബർ പാർട്ടിയോ നേരത്തെ ഉണ്ടായിരുന്ന കൺസർവേറ്റീവ് പാർട്ടിയോ യൂണിവേഴ്സിറ്റികളെ തകർക്കാൻ ശ്രമിച്ചിട്ടില്ലെങ്കിലും, സ്വാഭാവികമായും രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി യൂണിവേഴ്സിറ്റികളെ ബാധിക്കുന്നുണ്ടെന്നാണ് യൂറോപ്യൻ സാഹചര്യത്തിൽ യു.കെയെ ഉദാഹരണമായി എടുക്കുമ്പോൾ കാണുവാൻ സാധിക്കുന്നത്.

പലസ്തീൻ അനുകൂല പ്രക്ഷോഭത്തിൽ പ​ങ്കെടുത്തതിന് യു എസ് വിസ റദ്ദാക്കി കൊളംബിയ യൂണിവേഴ്സിറ്റി പഠനം അവസാനിപ്പിക്കേണ്ടിവന്ന  ഇന്ത്യന്‍ ഗവേഷക രഞ്ജിനി ശ്രീനിവാസൻ.
പലസ്തീൻ അനുകൂല പ്രക്ഷോഭത്തിൽ പ​ങ്കെടുത്തതിന് യു എസ് വിസ റദ്ദാക്കി കൊളംബിയ യൂണിവേഴ്സിറ്റി പഠനം അവസാനിപ്പിക്കേണ്ടിവന്ന ഇന്ത്യന്‍ ഗവേഷക രഞ്ജിനി ശ്രീനിവാസൻ.

അമേരിക്കയിൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിലവിൽ നടക്കുന്ന ഭരണകൂട ഇടപെടൽ അധികം താമസിയാതെ ഹാർവാർഡിലേക്കും സ്റ്റാൻഫോഡിലേക്കുമൊക്കെ വ്യാപിച്ചേക്കും. യൂണിവേഴ്സിറ്റിക്ക് സാമ്പത്തികമായി, സർക്കാരിനെ ആശ്രയിക്കാതെ, മറ്റ് ബാഹ്യ ഇടപെടലുകളെ കാര്യമാക്കാതെ, എങ്ങനെ സ്വതന്ത്രമായി നിൽക്കാൻ പറ്റുമെന്നതിന് ആശ്രയിച്ചിരിക്കും അവരുടെ പ്രതിരോധത്തിൻെറ തുടർച്ച. അമേരിക്കയിലെ യൂണിവേഴ്സിറ്റികൾക്ക് സ്റ്റേറ്റ് ഫണ്ടിങ് അല്ല പ്രശ്നം. കോർപ്പറേറ്റുകളുടെയും സ്വകാര്യവ്യക്തികളുടെയും ഫണ്ടിങ്ങും ഗ്രാൻറുകളുമൊക്കെയാണ് അവിടുത്തെ യൂണിവേഴ്സിറ്റികളുടെ നടത്തിപ്പിന് നിർണായകം. ഈ മോഡലുകൾക്ക് അകത്ത് നിന്നുകൊണ്ട് സർക്കാരിനോട് നോ പറയുന്ന തരത്തിലുള്ള ഭരണാധികാരികൾ ഉണ്ടാവുമോ എന്നുള്ളത് പ്രധാനമാണ്. ശക്തമായ ലീഡർഷിപ്പ് ഉണ്ടെങ്കിൽ തീർച്ചയായും ചെറുത്തുനിൽപ്പുണ്ടാവും. അങ്ങനെ ഉണ്ടാവുന്നില്ലെങ്കിൽ അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യമേഖലയിലും അത് വലിയ പ്രത്യാഘാതങ്ങളാവും ഉണ്ടാക്കുക.

യൂണിവേഴ്സിറ്റി ഗവേഷണങ്ങൾ കൊണ്ട് വലിയ ഗുണമൊന്നുമില്ലെന്ന് ഇപ്പോൾ തന്നെ ഇലോൺ മസ്ക് പറഞ്ഞുകഴിഞ്ഞു. കോർപ്പറേറ്റ് ഗവേഷണത്തിനാണ് വലിയ പ്രാധാന്യം നൽകേണ്ടത് എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്.

യൂണിവേഴ്സിറ്റി ഗവേഷണങ്ങൾ കൊണ്ട് വലിയ ഗുണമൊന്നുമില്ലെന്ന് ഇപ്പോൾ തന്നെ ഇലോൺ മസ്ക് പറഞ്ഞുകഴിഞ്ഞു. കോർപ്പറേറ്റ് ഗവേഷണത്തിനാണ് വലിയ പ്രാധാന്യം നൽകേണ്ടത് എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. എന്നാൽ, സാങ്കേതികരംഗത്ത് പോലും എങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടായിട്ടുള്ളതെന്നതിൻെറ അടിസ്ഥാനപരമായ ചരിത്രബോധമോ, ശാസ്ത്രബോധമോ ഇല്ലാത്തതിനാലാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഉദാഹരണത്തിന് നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ എടുക്കാം. 50- ഓളം യൂണിവേഴ്സിറ്റി അധ്യാപകർ 25 വർഷത്തോളം വിവിധ തലത്തിലുള്ള ഗവേഷണം നടത്തിയാണ് നിലവിൽ നമ്മൾ ഉപയോഗിക്കുന്ന ടച്ച് സ്ക്രീൻ വിവിധ കമ്പനികൾക്ക് മാർക്കറ്റ് ചെയ്യാൻ സാധിക്കുന്ന അവസ്ഥയിലെത്തിയത്. ബാറ്ററികളെക്കുറിച്ചും ഇലക്ട്രിക് കാറുകളെക്കുറിച്ചുമെല്ലാം ഇത്തരത്തിൽ വലിയ ഗവേഷണങ്ങളാണ് നടന്നിട്ടുള്ളത്. കമ്പനികളുടെ സി.ഇ.ഒമാരും അതിൻെറ തലപ്പത്തിരിക്കുന്നവരുമെല്ലാം കരുതുന്നത് അവരുടെ ഇടപെടൽ കൊണ്ടാണ് ഈ മാറ്റങ്ങളെല്ലാം ഉണ്ടാവുന്നതെന്നാണ്. എന്നാൽ ഇതിൻെറ അടിസ്ഥാനപരമായ തത്വങ്ങൾ ഓരോ ശാസ്ത്രജ്ഞരും ഗവേഷകരും കൈമാറി കൈമാറി കാലാകാലങ്ങളായി മാറ്റങ്ങളുണ്ടായി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ രൂപം കൊണ്ട് വന്നിട്ടുള്ളതാണ്. അങ്ങനെയാണ് സാങ്കേതികരംഗത്ത് പുത്തൻ കണ്ടുപിടിത്തങ്ങൾ സംഭവിക്കുന്നത്. അത് മനസ്സിലാക്കാനുള്ള ധാരണയോ ബോധമോ ഇല്ലാത്തവർ ഭരണത്തിൻെറ തലപ്പത്തെത്തിയിട്ടുള്ള വിചിത്രമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഇത്തരത്തിലുള്ള ഭരണാധികാരികൾ സമൂഹത്തിനും ലോകത്തിനും ഉണ്ടാക്കിവെക്കാൻ പോവുന്ന ആഘാതം രൂക്ഷമായിരിക്കും.

കാലാവസ്ഥാ വ്യതിയാനം എന്ന ഒരു കാര്യമേയില്ലെന്ന് ട്രംപ് പറയുന്നത് അദ്ദേഹത്തിൻെറ അറിവില്ലായ്മ കൊണ്ടല്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അത് അദ്ദേഹത്തിൻെറ ധനസമാഹരണത്തിനുള്ള ആർത്തി കൊണ്ടാണ്. ഗ്രീൻലാൻഡ് പണം കൊടുത്ത് വാങ്ങിക്കാനായി ട്രംപ് ഒരു ഓഫർ വെക്കുന്നത് അവിടുത്തെ അത്യപൂർവമായ ധാതുക്കൾ ലക്ഷ്യം വെച്ചാണ്.
കാലാവസ്ഥാ വ്യതിയാനം എന്ന ഒരു കാര്യമേയില്ലെന്ന് ട്രംപ് പറയുന്നത് അദ്ദേഹത്തിൻെറ അറിവില്ലായ്മ കൊണ്ടല്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അത് അദ്ദേഹത്തിൻെറ ധനസമാഹരണത്തിനുള്ള ആർത്തി കൊണ്ടാണ്. ഗ്രീൻലാൻഡ് പണം കൊടുത്ത് വാങ്ങിക്കാനായി ട്രംപ് ഒരു ഓഫർ വെക്കുന്നത് അവിടുത്തെ അത്യപൂർവമായ ധാതുക്കൾ ലക്ഷ്യം വെച്ചാണ്.

ഒരു മാസം കൊണ്ടുതന്നെ, 10 വർഷം കൊണ്ട് പരിഹരിക്കാൻ പറ്റാത്ത തരത്തിലുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് ട്രംപ് ഭരണകൂടം ഇതിനകം എടുത്തിരിക്കുന്നത്. അതിൽ ചിലതൊക്കെ വളരെ കൺഫ്യൂസിങ്ങായി തോന്നുന്നതാണ്. അമേരിക്കയുടെ ‘ഡീപ് സ്റ്റേറ്റ്’ ഇടപെടൽ എന്നത് സാമ്രാജ്യത്വത്തെ സഹായിക്കുന്ന ഒരു ടൂളായിട്ടാണ് നാം മനസ്സിലാക്കുന്നത്. ആഫ്രിക്കയുടെയും ഈസ്റ്റ് ഏഷ്യയുടെയും തെക്കേ അമേരിക്കയുടെയുമൊക്കെ സാഹചര്യത്തിൽ നിന്ന് നമുക്ക് ഇതിന് ഉദാഹരണങ്ങളുമുണ്ട്. ട്രംപ് വന്ന് അതിനെ Dismantle ചെയ്യുമ്പോൾ, ഇടതുപക്ഷ നിരീക്ഷകർ കരുതുന്നത് ഒരു ട്രംപ് വേണ്ടി വന്നു ഇതിനെ തകർക്കാൻ എന്നാണ്.

സ്വാഭാവികമായും റൈറ്റ് വിങ്ങിനെയാണോ ലെഫ്റ്റ് വിങ്ങിനെയാണോ പ്രീതിപ്പെടുത്തുന്നതെന്ന സംശയം ഒരുഭാഗത്ത് ട്രംപ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്.

എന്നാൽ ഇതിൻെറ കൂടെ നടന്നുപോവുന്ന ചില കാര്യങ്ങൾ നമ്മൾ കാണാതെ പോവരുത്. അതിൻെറ കൂടെ നടന്നുപോവുന്ന ചില നല്ല വശങ്ങളുമുണ്ട്. ചില പ്രത്യേക മരുന്നുകൾ കണ്ടുപിടിക്കുന്നു, വലിയ ചെലവ് വരുന്ന ചികിത്സകൾ കുറഞ്ഞ ചെലവിൽ നടന്നുപോവുന്നു, എയ്ഡ്സ് അടക്കമുള്ള രോഗങ്ങൾക്കെതിരായ പ്രതിരോധത്തിൻെറ ഭാഗമായി പല രാജ്യങ്ങൾക്കും പിന്തുണ ലഭിക്കുന്നു, പല മരുന്നുകളുടെയും ഗവേഷണങ്ങൾ നടക്കുന്നു. അത്തരത്തിൽ പല ക്ഷേമപ്രവർത്തനങ്ങളും അതിൻെറ ഭാഗമായി നടക്കാറുണ്ട്. സ്വാഭാവികമായും റൈറ്റ് വിങ്ങിനെയാണോ ലെഫ്റ്റ് വിങ്ങിനെയാണോ പ്രീതിപ്പെടുത്തുന്നതെന്ന സംശയം ഒരുഭാഗത്ത് ട്രംപ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്.

ഇസ്രായേല്‍ വിരുദ്ധ സമരങ്ങളെ പിന്തുണച്ചു എന്നാരോപിച്ച് കൊളംബിയ യൂണിവേഴ്‌സിറ്റിയ്ക്കുള്ള സര്‍ക്കാര്‍ ഫണ്ട് മരവിപ്പിച്ച ട്രംപ് ഭരണകൂടത്തിനെതിരെ കാമ്പസിൽ നടക്കുന്ന പ്രതിഷേധം.
ഇസ്രായേല്‍ വിരുദ്ധ സമരങ്ങളെ പിന്തുണച്ചു എന്നാരോപിച്ച് കൊളംബിയ യൂണിവേഴ്‌സിറ്റിയ്ക്കുള്ള സര്‍ക്കാര്‍ ഫണ്ട് മരവിപ്പിച്ച ട്രംപ് ഭരണകൂടത്തിനെതിരെ കാമ്പസിൽ നടക്കുന്ന പ്രതിഷേധം.

കാലാവസ്ഥാ വ്യതിയാനം എന്ന ഒരു കാര്യമേയില്ലെന്ന് ട്രംപ് പറയുന്നത് അദ്ദേഹത്തിൻെറ അറിവില്ലായ്മ കൊണ്ടല്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അത് അദ്ദേഹത്തിൻെറ ധനസമാഹരണത്തിനുള്ള ആർത്തി കൊണ്ടാണ്. ഗ്രീൻലാൻഡ് പണം കൊടുത്ത് വാങ്ങിക്കാനായി ട്രംപ് ഒരു ഓഫർ വെക്കുന്നത് അവിടുത്തെ അത്യപൂർവമായ ധാതുക്കൾ ലക്ഷ്യം വെച്ചാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത്രയും ഐസ് മൂടിക്കിടക്കുന്ന സ്ഥലത്ത്, കാലാവസ്ഥാ വ്യതിയാനമുണ്ടെന്ന് വ്യക്തമായിരിക്കുന്ന ഒരു ലോകക്രമത്തിൽ, ട്രംപിന് അവിടെച്ചെന്ന് ഈ അപൂർവ ധാതുലവണങ്ങൾ എടുത്തുകൊണ്ടുവരാൻ സാധിക്കില്ല. അതുകൊണ്ടാണ് അദ്ദേഹം കാലാവസ്ഥാ വ്യതിയാനം ഇല്ലെന്ന് പറയുന്നത്. നരേന്ദ്രമോദി അടക്കമുള്ളവരെക്കൊണ്ട് കാലാവസ്ഥാ വ്യതിയാനമില്ലെന്ന് പറയിപ്പിക്കുന്നതും മണ്ണിനടിയിലെ ധാതുലവണങ്ങൾ ചൂഷണം ചെയ്യാൻ തയ്യാറായിരിക്കുന്ന ഒരു ലോകക്രമത്തിൻെറ നേതാക്കളായി പലരും വർത്തിക്കുന്നുവെന്നതുകൊണ്ടാണ്.

കഴിഞ്ഞ കുറേ കാലമായി മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയുമൊക്കെയാണ് ലക്ഷ്യം വെച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് അക്കാദമിക് മേഖലയിലേക്കും യൂണിവേഴ്സിറ്റി സ്പേസിലേക്കും ഗവേഷകരുടെയും ചിന്തകരുടെയും ഇടയിലേക്ക് വരുന്നതിന് വ്യക്തമായ കാരണങ്ങളുണ്ടെന്ന് നാം തിരിച്ചറിയണം.

Comments