വിളങ്ങാൻ പോകുന്ന
മന്നവേന്ദ്രാ, താങ്കൾ നഗ്നനാണ്…

ഡോണൾഡ് ട്രംപിന്റെ ഭരണം അമേരിക്കക്കുണ്ടാക്കാൻ പോകുന്ന വെല്ലുവിളികളെക്കുറിച്ച് എഴുതുന്നു, എതിരൻ കതിരവൻ. ശാസ്ത്രലോകത്തിനും സാമ്പത്തിക മേഖലയ്ക്കും ആഭ്യന്തര നയങ്ങളിലും വൻ പ്രതിസന്ധിയാണ് ട്രംപിന്റെ നയങ്ങൾ വരുത്തിവെക്കുകയെന്ന് സൂചിപ്പിക്കുന്നു.

മേരിക്കൻ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത സ്വഭാവങ്ങളുള്ള ഭരണകൂടമാണ് വരാൻ പോകുന്നത്. ജനാധിപത്യവ്യവസ്ഥയ്ക്ക് വെല്ലുവിളിയായിരിക്കും ട്രംപിന്റെ പുതിയ ഭരണരീതി എന്ന് മുൻകൂട്ടി ടൈം മാഗസിൻ, ന്യൂയോർക്കർ മാഗസിൻ എന്നിവയൊക്കെ എഴുതിക്കഴിഞ്ഞു.

കോവിഡ് പടർന്നുതുടങ്ങിയ കാലത്ത് പറഞ്ഞതും പ്രവർത്തിച്ചതുമായ കാര്യങ്ങൾ ഒരു പ്രസിഡന്റിനും ചേർന്നതല്ലായിരുന്നതിനാൽ ഇനി ഒരിക്കലും ഇതിനിടവരാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചവരാണ് ഞങ്ങൾ. അത്ര ശുഭപ്രതീക്ഷ വേണ്ടെന്ന് സൂചന നേരത്തെ ലഭിച്ചിട്ടുള്ളതിനാൽ, ഞങ്ങൾ അമേരിക്കൻ പൗരർക്ക്, ഇപ്പോൾ അസ്വസ്ഥതയ്ക്ക് അവകാശമുണ്ട്. അമേരിക്ക മൊത്തമായി, ഏകപക്ഷീയമായി തെരഞ്ഞെടുത്തതല്ല ട്രംപിനെ എന്നത് ഓർക്കേണ്ടതാണ്. ആകെപ്പാടെയുള്ള വോട്ടിൽ (popular vote) 49.9% ട്രംപിനു കിട്ടിയപ്പോൾ 48.4% കമല ഹാരിസിന് കിട്ടിയിട്ടുണ്ട് എന്നത്, പകുതിയോളം ജനങ്ങളേ ട്രംപിനെ പിന്തുണയ്ക്കുന്നുള്ളു എന്നാണ് സൂചിപ്പിക്കുന്നത്. ട്രംപിന്റെ സ്വരം അമേരിക്കയുടെ സ്വരമല്ല എന്നു സാരം.

ആകെപ്പാടെയുള്ള വോട്ടിൽ (popular vote) 49.9% ട്രംപിനു കിട്ടിയപ്പോൾ 48.4% കമല ഹാരിസിന് കിട്ടിയിട്ടുണ്ട് എന്നത്, പകുതിയോളം ജനങ്ങളേ  ട്രംപിനെ പിന്തുണയ്ക്കുന്നുള്ളു എന്നാണ് സൂചിപ്പിക്കുന്നത്. ട്രംപിന്റെ സ്വരം അമേരിക്കയുടെ സ്വരമല്ല എന്നു സാരം.
ആകെപ്പാടെയുള്ള വോട്ടിൽ (popular vote) 49.9% ട്രംപിനു കിട്ടിയപ്പോൾ 48.4% കമല ഹാരിസിന് കിട്ടിയിട്ടുണ്ട് എന്നത്, പകുതിയോളം ജനങ്ങളേ ട്രംപിനെ പിന്തുണയ്ക്കുന്നുള്ളു എന്നാണ് സൂചിപ്പിക്കുന്നത്. ട്രംപിന്റെ സ്വരം അമേരിക്കയുടെ സ്വരമല്ല എന്നു സാരം.

സന്നിഗ്ധഘട്ടം വരുമ്പോഴാണ് ട്രംപിന്റെ ജൽപ്പനങ്ങളും വിഡ്ഢിത്തങ്ങളും പുറത്തുവരുന്നത്. കോവിഡ് വൈറസ് പരക്കുന്ന സമയത്ത് പരിസരം അണുവിമുക്തമാക്കാൻ ക്ളോറോക്സ് ഉപയോഗിക്കുന്നെങ്കിൽ അത് കുടിച്ചാൽ പോരേ എന്നുചോദിക്കുന്ന വിഡ്ഢിത്തം മറ്റൊരു അമേരിക്കൻ പ്രസിഡന്റും പ്രകടിപ്പിച്ചിട്ടില്ല. സകല കഴിവും ഉപയോഗിച്ച് പ്രതിരോധശക്തിയെപ്പറ്റി ബോധവൽക്കരിക്കാനും കുത്തിവെയ്പ്പിന്റെ ആധികാരിത ഉറപ്പുവരുത്താനും ശ്രമിക്കുന്ന ആന്തണി ഫൗചിയെ കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ടിരുന്നത് അമേരിക്കക്കാകെ നാണക്കേടുണ്ടാക്കിയ ഒന്നാണ്.

ശാസ്ത്രലോകം
ആശങ്കയിൽ

ലോകതീരുമാനങ്ങൾക്കെതിരെ നിലപാടെടുക്കുന്ന ട്രംപ് ശാസ്ത്രത്തിന്റെ പക്ഷത്തല്ല എന്നത് ഭീതിദമാണ്. കാലാവസ്ഥാ വ്യതിയാനമില്ലെന്ന് നടിക്കാൻ ശ്രമിക്കുന്ന ആളാണദ്ദേഹം. ‘ക്ലീൻ എനർജി’ എന്ന വിശ്വാസപ്രസ്ഥാനത്തെ തകർത്തുകളയും വിധമാണ് ട്രംപിൻ്റേയും കൂട്ടാളികളുടെയും പിന്തിരിപ്പൻ ചെയ്തികൾ. ശാസ്ത്രത്തിൽ ബഹുസ്വരത, സമതനീതി, സമൂല ഉൾക്കൊള്ളൽ തുടങ്ങിയവ ഇല്ലാതാക്കാൻ പ്ളാനിട്ടും കഴിഞ്ഞു. യൂണിവേഴ്സിറ്റികളിൽ റാഡിക്കലുകൾ വിളയാടുകയാണെന്നും അവരെ നിലയ്ക്ക് നിർത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നും പ്രഖ്യാപിച്ചും കഴിഞ്ഞു. സ്വതന്ത്ര ചിന്തയെ ഹനിക്കുകയാണ് ഉദ്ദേശ്യം.

പണ്ട് റഷ്യയിൽ നടന്ന പോലെ, ശാസ്ത്രത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ട്രംപും കൂട്ടരും നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രീയലാഭത്തിന് സത്യം മൂടിവെയ്ക്കപ്പെടുന്ന നിലയിലേക്ക് മാറുന്നുവെങ്കിൽ അത് ആത്മഹത്യാപരമാണ്.

തന്റെ ആശയങ്ങളോട് യോജിക്കാത്തവരെ കൊന്നുകളയും എന്ന് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട് ട്രംപ്. വേണ്ടിവന്നാൽ പട്ടാളത്തെ ഉപയോഗിക്കും എന്ന് തെരഞ്ഞടുപ്പുകാലത്ത് പ്രഖ്യാപിച്ചിരുന്നു. സെമി കണ്ടക്റ്റർ വ്യവസായത്തിൽ ശാസ്ത്രജ്ഞരുടെ വിപുലമായ പങ്കാളിത്തം തടയുമെന്ന് ഭീഷണിയുണ്ട്. നാഷണൽ സയൻസ് ഫൗണ്ടേഷന്റെ ഫണ്ടിങ്ങ് വെട്ടിക്കുറച്ച് തുച്ഛമാക്കുമെന്നും പറയുന്നു. ലോകത്തെ ഏറ്റവും വലിയ ബയോമെഡിക്കൽ ഗവേഷണ സംരംഭമായ നാഷനൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സയൻസ് (NIH) ഇളക്കി പ്രതിഷ്ഠിക്കും എന്നത് ആശ്ചര്യജനകം മാത്രമല്ല പേടിപ്പെടുത്തുന്നതുമാണ്. പ്രതിരോധ കുത്തിവെയ്പ്പുകളെ പിന്തുണയ്ക്കാത്ത റോബർട്ട് കെന്നഡിയുടെ പിന്തിരിപ്പൻ നയങ്ങൾ ശാസ്ത്രലോകത്തെ പിന്നോട്ട് വലിയ്ക്കാൻ പര്യാപ്തമാണ്. പുതിയ രാഷ്ട്രീയശക്തിയായി മാറുന്ന ഇലോൺ മസ്ക് ആകട്ടെ, ശാസ്ത്രരംഗത്ത് നിറയെ നിയോ മാർക്സിസ്റ്റുകളാണെന്നും അവരെ ഉന്മൂലനം ചെയ്യുന്നത് ആദ്യപടിയായിക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകപ്രസിദ്ധ സയൻസ് മാഗസിൻ ഇങ്ങനെ റിപ്പോർട്ട് ചെയ്തിരിക്കിന്നു: ‘We’re definitely worried’, said one biomedical research advocate who spoke with Science. And former NIH Director Harold Varmus sees enormous risks—especially if (Trump) placed someone as unhinged as (Kennedy) into a position of responsibility.

സകല കഴിവും ഉപയോഗിച്ച് പ്രതിരോധശക്തിയെപ്പറ്റി ബോധവൽക്കരിക്കാനും കുത്തിവെയ്പ്പിന്റെ ആധികാരിത ഉറപ്പുവരുത്താനും ശ്രമിക്കുന്ന ആന്തണി ഫൗചിയെ കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ടിരുന്നത് അമേരിക്കക്കാകെ നാണക്കേടുണ്ടാക്കിയ ഒന്നാണ്.
സകല കഴിവും ഉപയോഗിച്ച് പ്രതിരോധശക്തിയെപ്പറ്റി ബോധവൽക്കരിക്കാനും കുത്തിവെയ്പ്പിന്റെ ആധികാരിത ഉറപ്പുവരുത്താനും ശ്രമിക്കുന്ന ആന്തണി ഫൗചിയെ കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ടിരുന്നത് അമേരിക്കക്കാകെ നാണക്കേടുണ്ടാക്കിയ ഒന്നാണ്.

പണ്ട് റഷ്യയിൽ നടന്ന പോലെ, ശാസ്ത്രത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ട്രംപും കൂട്ടരും നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രീയലാഭത്തിന് സത്യം മൂടിവെയ്ക്കപ്പെടുന്ന നിലയിലേക്ക് മാറുന്നുവെങ്കിൽ അത് ആത്മഹത്യാപരമാണ്. ആഗോള ശാസ്ത്രമേഖല തന്നെ മാറിപ്പോകും, യൂണിവേഴ്സിറ്റികൾ ഇരുണ്ട കാലഘട്ടത്തിലേക്ക് പതിക്കും. ശാസ്ത്രാടിസ്ഥാനമുള്ള പോളിസികളെ പിന്നോട്ട് നയിക്കുകയും ശാസ്ത്രജ്ഞരെ നിശ്ശബ്ദരാക്കുകയും ചെയ്യുന്നത് ശാസ്ത്രം കെട്ടിപ്പടുത്ത വിശാലവും അതിസ്ഥൂലവുമായ അഭിവൃദ്ധിയുടെ ഘടികാരസൂചിയെ പിന്നോട്ട് തിരിക്കലാണ്. പൊതുജനാരോഗ്യവും സാമ്പത്തികഭദ്രതയും രാജ്യസുരക്ഷയും ഭാവിയിൽ സ്വാസ്ഥ്യത്തോടെ വസിക്കാനുള്ള കാലാവസ്ഥയും താറുമാറാക്കാനുള്ള വഴി തെളിയ്ക്കുകയുമാണ്.

യുക്തിയും വിവേകവും
ഒഴിഞ്ഞ രാജാവ്

ഗ്രീൻലാന്റ് വിലയ്ക്കു വാങ്ങുമെന്നും പാനമാ കനാൽ പിടിച്ചെടുക്കുമെന്നുമുള്ള പ്രഖ്യാപനങ്ങൾ ലോകത്തെ ഞെട്ടിച്ചു കഴിഞ്ഞു. അമേരിക്കൻ ജനത മരവിച്ചുനിൽക്കുന്ന വേള. കാനഡയെ അമേരിക്കയുടെ സംസ്ഥാനമാക്കി മാറ്റുമെന്ന് വീമ്പിളക്കിയിട്ടുമുണ്ട്. കനേഡിയൻ പ്രധാനമന്ത്രിയെ ‘ഗവർണർ’ എന്ന് സംബോധന ചെയ്തും കഴിഞ്ഞു, പുതിയ പ്രസിഡന്റ്. റഷ്യ യുക്രെയ്ൻ പിടിച്ചെടുക്കുന്നതിനും ഇസ്രായേൽ ഗാസയും ലെബനോണും സ്വന്തമാക്കുന്നതിനും സാധുത നൽകുകയാണ് ഈ പ്രവൃത്തികൾ. ഒരു പുതിയ ലോകക്രമം (world order) സംജാതമാകുകയാണ് ഇതുവഴി. അമേരിക്കൻ പൗരർ അവരറിയാതെ ഒരു നിഷ്ഠൂരരാജ്യത്തെ പ്രജകളായി മാറിയേക്കാം എന്നത് ചരിത്രത്തിന്റെ ഗതിമാറ്റമാണോ എന്ന് ശങ്കിച്ചുനിൽക്കുകയാണ് ഞങ്ങൾ, അമേരിക്കൻ പൗരർ.

പുതിയ രാഷ്ട്രീയശക്തിയായി മാറുന്ന ഇലോൺ മസ്ക് ആകട്ടെ, ശാസ്ത്രരംഗത്ത് നിറയെ നിയോ മാർക്സിസ്റ്റുകളാണെന്നും അവരെ ഉന്മൂലനം ചെയ്യുന്നത് ആദ്യപടിയായിക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.
പുതിയ രാഷ്ട്രീയശക്തിയായി മാറുന്ന ഇലോൺ മസ്ക് ആകട്ടെ, ശാസ്ത്രരംഗത്ത് നിറയെ നിയോ മാർക്സിസ്റ്റുകളാണെന്നും അവരെ ഉന്മൂലനം ചെയ്യുന്നത് ആദ്യപടിയായിക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.

‘Trump’s remarks are reckless stupidity beyond belief’ എന്ന് ന്യൂ യോർക്ക് ടൈംസ് കോളമിസ്റ്റ് റ്റോം ഫ്രീഡ്മാൻ. ഇത് ആഗോളീയമായി നഷ്ടവും ഹാനിയുമുണ്ടാക്കിക്കഴിഞ്ഞു, രാജ്യത്തെ അപകടാവസ്ഥയിലേക്ക് നയിക്കുന്നു, വെറും തമാശയല്ല, എല്ലാം താറുമാറാക്കുന്ന അവസ്ഥയ്ക്കുള്ള കുറിപ്പടിയാണ് എന്നെല്ലാം ഫ്രീഡ്മാൻ സ്ഥാപിക്കുന്നു. ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം, ഇതെല്ലാം റഷ്യയും ചൈനയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നുള്ളതാണ്. ലോകസമാധാന വ്യവസ്ഥയുടെ ആണിക്കല്ല് ഇളക്കുന്നവിധം ഈ രാജ്യങ്ങളോ മറ്റ് രാജ്യങ്ങളോ പെരുമാറിയേക്കാം. അപ്പോൾ, ഞങ്ങൾ അമേരിക്കൻ പ്രജകൾക്ക്, തങ്ങളുടേതല്ലാത്ത കാരണങ്ങളിലൂടെ സംജാതമായ പ്രത്യാഘാതങ്ങളുടെ കുറ്റം ഏറ്റെടുക്കുകയും വേണ്ടിവരുന്നു.

താരിഫ് നിയമങ്ങൾ മാറ്റി, ഇറക്കുമതി കുറയ്ക്കുമ്പോൾ അമേരിക്ക സ്വന്തമായി നിർമാണമേഖല ത്വരിതപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള മാനുഷികവിഭവം ഇല്ലാതെ പോകുന്നു എന്നത് മുൻകൂട്ടി അറിയാൻ വലിയ ബുദ്ധി വേണ്ട.

ദൂരക്കാഴ്ചയില്ലാത്ത
സാമ്പത്തിക നയങ്ങൾ

ഇറക്കുമതി തീരുവയ്ക്കുള്ള നിയമങ്ങൾ മാറ്റുന്നത് വിദൂര പ്രത്യാഘാതമുണ്ടാക്കും. ഇത് തെല്ലും മനസ്സിലക്കാതെയുള്ള നടപടികൾ രാജ്യത്തെ വിഷമഘട്ടത്തിലേക്ക് നയിക്കുമെന്ന് മറ്റെല്ലാവർക്കും അറിയാമെങ്കിലും ട്രംപിനും കൂട്ടർക്കും തെല്ലും വെളിവായിട്ടില്ല.

11 മില്യൺ അനധികൃത പൗരരെ നാടുകടത്തുമെന്ന പ്രഖ്യാപനം വോട്ട് ചോദിക്കുമ്പോൾ സാർത്ഥകമാകുമെങ്കിലും പ്രായോഗികത തെല്ലും ഏശിയിട്ടില്ലാത്ത സങ്കൽപ്പം മാത്രമാണ്. ഇത്രയും ആൾക്കാരെ തെരഞ്ഞുപിടിച്ച് കൊണ്ടുവന്നാൽ അവരെ എവിടെ താമസിപ്പിക്കും എന്ന പോലെയുള്ള പ്രാഥമിക ചോദ്യങ്ങൾ പോലും ചോദിക്കപ്പെടുന്നില്ല. ഇന്ന് സായിപ്പ് ചെയ്യാൻ മടിക്കുന്ന ജോലികൾ ഇവരാണ് ചെയ്തു തീർക്കുന്നത്. ഇവരുടെ ഒഴിഞ്ഞുപോക്ക് സൃഷ്ടിക്കുന്ന ശൂന്യത നികത്തുന്നതെങ്ങനെ എന്ന് വോട്ട് ചെയ്തവർ ആലോചിച്ചില്ല എന്നതിന്റെ ശിക്ഷ അനുഭവിക്കാനിരിക്കുന്നതേയുള്ളൂ.

താരിഫ് നിയമങ്ങൾ മാറ്റി, ഇറക്കുമതി കുറയ്ക്കുമ്പോൾ അമേരിക്ക സ്വന്തമായി നിർമാണമേഖല ത്വരിതപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള മാനുഷികവിഭവം ഇല്ലാതെ പോകുന്നു എന്നത് മുൻകൂട്ടി അറിയാൻ വലിയ ബുദ്ധി വേണ്ട. ഒരു വർഷത്തിനകം വിലക്കയറ്റവും നാണ്യപ്പെരുപ്പവും ജനങ്ങളെ ദാരിദ്ര്യത്തിലേക്കും ബുദ്ധിമുട്ടുകളിലേക്കും തള്ളിയിടുമെന്ന താക്കീത് നൽകാൻ പ്രാപ്തിയുള്ള സാമ്പത്തിക വിദഗ്ധർ ധാരാളമുണ്ട് അമേരിക്കയിൽ. എന്നാൽ, അവരുടെ വാക്ക് കേൾക്കാത്ത ഭരണാധികാരിയാണ് വാഴാൻ പോകുന്നത്. ഇത് സമൂഹത്തെ സംഭ്രമത്തിലേക്കാണ് നയിക്കുന്നത്.

ഭരണകൂടം മൊത്തം രാഷ്ട്രീയവൽക്കരിക്കാൻ സ്വന്തം പിണിയാളുകളെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഒരു ടെലിവിഷൻ അവതാരകനെ പെൻ്റഗൺ തലപ്പത്ത് പ്രതിഷ്ഠിച്ച് ഇത് കൃത്യമായി സൂചിപ്പിച്ചു കഴിഞ്ഞു. മാറുന്ന വിദേശനയത്തെക്കുറിച്ച് മറ്റ് രാജ്യങ്ങൾക്ക് ആകാംക്ഷയുണ്ട്. അതേ ആകാംക്ഷ സ്വദേശികൾക്കുമുണ്ട് എന്നതാണ് സത്യം.

നിരവധി ക്രിമിനൽ കേസുകളിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞ ആൾ ജനാധിപത്യവ്യവസ്ഥയിലാണെങ്കിലും ചില നിയമപ്പഴുതുകളിലൂടെ രാജ്യഭാരം ഏൽക്കുകയാണ്.
നിരവധി ക്രിമിനൽ കേസുകളിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞ ആൾ ജനാധിപത്യവ്യവസ്ഥയിലാണെങ്കിലും ചില നിയമപ്പഴുതുകളിലൂടെ രാജ്യഭാരം ഏൽക്കുകയാണ്.

നഗ്നനൃപൻ

നിരവധി ക്രിമിനൽ കേസുകളിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞ ആൾ ജനാധിപത്യവ്യവസ്ഥയിലാണെങ്കിലും ചില നിയമപ്പഴുതുകളിലൂടെ രാജ്യഭാരം ഏൽക്കുകയാണ്. അഴിമതി ആരോപണങ്ങൾ വേറെ. ലൈംഗികക്കുറ്റങ്ങളും ഇതിൽപ്പെടും. ക്യാപിറ്റോൾ ആക്രമിച്ച് ഭരണകൂടചര്യകളെ താറുമാറാക്കാൻ അനുയായികളെ അയച്ച ആൾ - ഈ രാജ്യദ്രോഹികളെ വെറുതെ വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ട്രംപ് —നിസ്സങ്കോചം മന്നവേന്ദ്രനായി വിളങ്ങാൻ പോവുകയാണ്. രാജാവ് നഗ്നനാണ് എന്ന് ഞങ്ങൾ പ്രജകൾ നിസ്സങ്കോചം വിളിച്ചു പറയുന്നുണ്ടെങ്കിലും അത് ഒരു മേനി തന്നെ എന്ന് നടിക്കാനുള്ള അറിവ് മാത്രമേയുള്ളൂ, ചങ്കൂറ്റം ഒരു മറയാക്കുന്ന ഈ അഭിനവ പ്രസിഡന്റിന്. ഈ നഗ്നതയിൽ ലിംഗോദ്ധാരണം സംഭവിച്ചാലും അത് ഒരു കഴിവ് എന്ന് പ്രഖ്യാപിച്ചേക്കാവുന്ന ഇടുങ്ങിയ ബുദ്ധി പേറുന്ന ആൾ, ഞങ്ങളുടെ നേതാവ്.


Summary: How republican party leader Donald Trump's second term in white house as US president will impact all over the world, Ethiran Kathiravan writes.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments