FACT CHECK: മല്ലു സയണിസ്റ്റുകൾ പ്രചരിപ്പിക്കുന്ന 7 നുണകളും അവയുടെ യാഥാർത്ഥ്യങ്ങളും

“ഇസ്രായേൽ - പലസ്തീൻ പ്രശ്നം ആരംഭിച്ചത് 2023 ഒക്ടോബർ ഏഴിനാണ് എന്ന് കരുതുന്നവരുടെ എണ്ണം കേരളത്തിൽ വർധിച്ചു വരികയാണ്. സ്വതന്ത്ര ചിന്തകർ എന്ന് സ്വയം അവകാശപ്പെടുന്നവർ അടക്കം ഇസ്രായേലിനോട് ഐക്യപ്പെടുന്നതിനുള്ള ഒരേയൊരു കാരണം ഇസ്ലാമോഫോബിയയാണ്. ഇതൊരു മതപ്രശ്നമായി കാണാൻ ആണ് പലരും ശ്രമിക്കുന്നത്. മല്ലു സയണിസ്റ്റുകളുടെ ചില നുണകളും അവയുടെ യാഥാർത്ഥ്യങ്ങളും പരിശോധിക്കാം,” അലൻ പോൾ വർഗ്ഗീസ് എഴുതുന്നു.

റ്റൊരു ഒക്ടോബർ ഏഴ് കൂടി കടന്നു വരുമ്പോൾ ഇസ്രായേൽ - പലസ്തീൻ പ്രശ്നം ആരംഭിച്ചത് 2023 ഒക്ടോബർ ഏഴിനാണ് എന്ന് കരുതുന്നവരുടെ എണ്ണം കേരളത്തിൽ വർധിച്ചു വരികയാണ്. സ്വതന്ത്ര ചിന്തകർ എന്ന് സ്വയം അവകാശപ്പെടുന്നവർ അടക്കം ഇസ്രായേലിനോട് ഐക്യപ്പെടുന്നതിനുള്ള ഒരേയൊരു കാരണം ഇസ്ലാമോഫോബിയയാണ്. ഇതൊരു മതപ്രശ്നമായി കാണാൻ ആണ് പലരും ശ്രമിക്കുന്നത്. മല്ലു സയണിസ്റ്റുകളുടെ ചില നുണകളും അവയുടെ യാഥാർത്ഥ്യങ്ങളും നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം.

(ദീർഘമായ കുറിപ്പ് വായിക്കാനുള്ള ശേഷി കേരളത്തിലെ സയണിസ്റ്റ് അനുകൂലികൾക്ക് ഉണ്ടാകുമോ എന്ന് സംശയമാണ്. എങ്കിലും ശ്രമിക്കുകയാണ്.)

നുണ 1: സയണിസം കോളനിവത്കരണമല്ല.

യാഥാർത്ഥ്യം: സയണിസം കോളനിവത്കരണം ആണെന്ന് തുറന്ന് സമ്മതിച്ചിട്ടുള്ളത് സയണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാവായ തിയാടോർ ഹെർസലും പിന്നീട് ആ മുന്നേറ്റത്തിന്റെ നായകരായി മാറിയവരും ആണ്. കുപ്രസിദ്ധ കോളനിവത്കരണ നേതാവും ക്രിമിനലുമായ സെസിൽ റോഡ്സിനെ കുറിച്ച് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഇന്നത്തെ സിംബാവെയെ കോളനിവത്കരിച്ച് റോഡേഷ്യ എന്ന പേരും നൽകി ജനങ്ങളെയും വിഭവങ്ങളെയും തന്റെ സ്വകാര്യ സ്വത്ത് പോലെ കൈകാര്യം ചെയ്ത നീചനാണ് സെസിൽ റോഡ്സ്. ഈ സെസിൽ റോഡ്സിനു 1920-ൽ തിയാടോർ ഹെർസൽ അയക്കുന്ന ഒരു കത്തുണ്ട്. അതിലെ വരികൾ ഇങ്ങനെയാണ് “ You are being invited to help make history,” he wrote, “It doesn’t involve Africa, but a piece of Asia Minor; not Englishmen, but Jews. How, then, do I happen to turn to you since this is an out-of-the-way matter for you? How indeed? Because it is something colonial.” ( The Complete Diaries of Theodor Herzel page 1194 )

 സെസിൽ റോഡ്സ്, തിയാടോർ ഹെർസൽ
സെസിൽ റോഡ്സ്, തിയാടോർ ഹെർസൽ

ഹെർസലിന്റെ പല കത്തുകളിലും ഡയറി കുറിപ്പുകളിലും റോഡ്സിനോടുള്ള ആരാധനയും ബ്രിട്ടന്റെ കോളനിവത്കരണങ്ങളോടുള്ള അഭിനിവേശവും കാണാൻ പറ്റും. യൂറോപ്പിലെ വംശീയ ഭരണകൂടങ്ങളെയും അതിന്റെ ആശ്രിതരെയും സംബന്ധിച്ച് അന്ന് കോളനിവത്കരണം, സാമ്രാജ്യത്വം എന്നിവ അഭിമാനം ആയിരുന്നു. അതിലെ മനുഷ്യത്വ വിരുദ്ധത പിന്നീടാണ് അവർ വാക്കുകൾ കൊണ്ടെങ്കിലും സമ്മതിച്ചു തന്നത്. ജൂയിഷ് കൊളോണിയൽ ബാങ്കും ട്രസ്റ്റുമൊക്കെ അന്നുണ്ടായത് കൊളോണിയൽ എന്ന വാക്കിൽ സയണിസ്റ്റ് പ്രസ്ഥാനം അഭിമാനം കൊണ്ടത് കൊണ്ട് മാത്രമല്ല. ആ മുന്നേറ്റത്തിനും കോളനിവത്കരണ സ്വഭാവം ഉള്ളത് കൊണ്ടായിരുന്നു.

മറ്റൊരു പ്രധാനപ്പെട്ട നേതാവായിരുന്ന വ്ലാദിമിർ ജാബിടോൻസ്കി 1923-ൽ എഴുതിയ ‘Iron Wall’ എന്ന പുസ്തകത്തിലെ ചില വരികൾ നോക്കാം.

“A voluntary reconciliation with the Arabs is out of the question either now or in the future. If you wish to colonize a land in which people are already living, you must provide a garrison for the land, or find some rich man or benefactor who will provide a garrison on your behalf.” നിങ്ങൾക്ക് ജനങ്ങൾ വസിക്കുന്ന ഒരു സ്ഥലം കോളനിവത്കരിക്കണം എങ്കിൽ ഒന്നുകിൽ ശക്തമായ ഒരു സൈന്യം വേണം, അല്ലെങ്കിൽ അത് സ്പോൺസർ ചെയ്യാൻ കഴിയുന്ന സമ്പന്നർ വേണം, എന്നാണ് ജാബിടോൺസ്കി പറയുന്നത്.

“Zionism is a colonization adventure and therefore it stands or falls by the question of armed force. It is important… to speak Hebrew, but, unfortunately, it is even more important to be able to shoot – or else I am through with playing at colonizing.”

ലോകത്ത് നടന്ന എല്ലാ കോളനിവത്കരണവും പോലെ ഇസ്രായേലിന്റെ രൂപീകരണവും ആയുധം കൊണ്ട് നടത്തണം എന്നാണ് ജാബിടോൺസ്കി പറഞ്ഞത്. അങ്ങനെ തന്നെയാണ് ഇസ്രായേൽ എന്ന സെറ്റിലർ കൊളോണിയൽ രാജ്യം ഉണ്ടായത്.

ലോകത്ത് നടന്ന എല്ലാ കോളനിവത്കരണവും പോലെ ഇസ്രായേലിന്റെ രൂപീകരണവും ആയുധം കൊണ്ട് നടത്തണം എന്നാണ്  വ്ലാദിമിർ ജാബിടോൻസ്കി പറഞ്ഞത്. അങ്ങനെ തന്നെയാണ് ഇസ്രായേൽ എന്ന സെറ്റിലർ കൊളോണിയൽ രാജ്യം ഉണ്ടായത്.
ലോകത്ത് നടന്ന എല്ലാ കോളനിവത്കരണവും പോലെ ഇസ്രായേലിന്റെ രൂപീകരണവും ആയുധം കൊണ്ട് നടത്തണം എന്നാണ് വ്ലാദിമിർ ജാബിടോൻസ്കി പറഞ്ഞത്. അങ്ങനെ തന്നെയാണ് ഇസ്രായേൽ എന്ന സെറ്റിലർ കൊളോണിയൽ രാജ്യം ഉണ്ടായത്.

സയണിസ്റ്റ് നേതാക്കൾ എല്ലാവരും തന്നെ തങ്ങളുടേത് ഒരു വംശീയ കൊളോണിയൽ പദ്ധതിയാണ് എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. ഇസ്രായേൽ നേതാക്കൾ എന്നും അത് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ഇസ്രായേലിലെ ചില മന്ത്രിമാർ (ബസ്ലേൽ സ്മോട്രിച്ച്, ഇത്തെമാർ ബെൻ ഗവിർ) തങ്ങളുടെ പ്രസംഗങ്ങളിലൂടെ ഇതേ ആശയങ്ങൾ പറയുന്നുണ്ട്.

എന്നാൽ കേരളത്തിലെ സയണിസ്റ്റ് അനുകൂലികൾ ഇപ്പോഴും വെള്ള പൂശുന്നത് ഇസ്രായേൽ സെറ്റിലർ കൊളോണിയലിസം അല്ല സമത്വ സുന്ദര രാജ്യമാണ് എന്ന് പറഞ്ഞിട്ടാണ്. 2003-ൽ ഇസ്രായേൽ പാർലിമെന്റിൽ അന്നത്തെ പ്രധാനമന്ത്രി ഏരിയൽ ഷാറോൺ ഗാസയിലും വെസ്റ്റ് ബാങ്കിലും തങ്ങൾ നടത്തുന്ന ‘Occupation’ തുടരാൻ ബുദ്ധിമുട്ടുണ്ട് എന്ന് പ്രസംഗിച്ചിരുന്നു. തങ്ങൾ ഒരു അധിനിവേശ ശക്തിയാണ് എന്ന് ഇസ്രായേൽ തന്നെ പല അവസരങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ പട്ടേലരുടെ സ്പ്രേയുടെ മണം ഗംഭീരം എന്ന് പറയുന്ന തൊമ്മിമാർ ആയ കേരളത്തിലെ സയണിസ്റ്റ് അനുകൂലികൾക്ക് ഇസ്രായേൽ ഒരു ജൈവിക രാഷ്ട്രമാണ്.

നുണ 2: എല്ലാം ആരംഭിച്ചത് 2023 ഒക്ടോബർ ഏഴിനാണ്.

യാഥാർത്ഥ്യം: 2014 മുതൽ പത്രം വായിച്ച് തുടങ്ങിയവരെ പോലെ കേരളത്തിലെ സയണിസ്റ്റ് അനുകൂലികൾക്ക് ചരിത്രം ആരംഭിക്കുന്നത് ഒക്ടോബർ ഏഴിനാണ്. ഹമാസ് ഇസ്രായേലിനെ ആക്രമിക്കുന്നതോടെയാണ് അവർക്ക് ചരിത്രം ആരംഭിക്കുന്നത്. എന്നാൽ ഒക്ടോബർ ഏഴിന് മുൻപ് ഒക്ടോബർ ആറും അഞ്ചും ഒക്കെ ഉണ്ട്. ഈ ദിവസങ്ങളിൽ ഒക്കെ തന്നെ വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രായേൽ അധിനിവേശ സൈന്യം ആക്രമണങ്ങൾ നടത്തിയിരുന്നു. ഒക്ടോബർ ആറിന് ഇസ്രായേൽ സൈന്യത്തിന്റെ മൗന സമ്മതത്തോടെ വെസ്റ്റ് ബാങ്കിൽ 19 വയസുള്ള ലുബൈബ് ദുമേധിയെ സയോണിസ്റ്റ് കയ്യേറ്റ ക്രിമിനലുകൾ വെടി വച്ച് കൊന്നിരുന്നു.

2014 മുതൽ പത്രം വായിച്ച് തുടങ്ങിയവരെ പോലെ കേരളത്തിലെ സയണിസ്റ്റ് അനുകൂലികൾക്ക് ചരിത്രം ആരംഭിക്കുന്നത് ഒക്ടോബർ ഏഴിനാണ്. ഹമാസ് ഇസ്രായേലിനെ ആക്രമിക്കുന്നതോടെയാണ് അവർക്ക് ചരിത്രം ആരംഭിക്കുന്നത്. എന്നാൽ ഒക്ടോബർ ഏഴിന് മുൻപ് ഒക്ടോബർ ആറും അഞ്ചും ഒക്കെ ഉണ്ട്.
2014 മുതൽ പത്രം വായിച്ച് തുടങ്ങിയവരെ പോലെ കേരളത്തിലെ സയണിസ്റ്റ് അനുകൂലികൾക്ക് ചരിത്രം ആരംഭിക്കുന്നത് ഒക്ടോബർ ഏഴിനാണ്. ഹമാസ് ഇസ്രായേലിനെ ആക്രമിക്കുന്നതോടെയാണ് അവർക്ക് ചരിത്രം ആരംഭിക്കുന്നത്. എന്നാൽ ഒക്ടോബർ ഏഴിന് മുൻപ് ഒക്ടോബർ ആറും അഞ്ചും ഒക്കെ ഉണ്ട്.

ഇതിന് മുൻപുള്ള ദിവസങ്ങളിലും ഗാസയിലും വെസ്റ്റ് ബാങ്കിലും എല്ലാം തന്നെ ഇസ്രായേലി സൈന്യവും കയ്യേറ്റ ക്രിമിനലുകളും പലസ്തീനിയരെ കൊന്നിരുന്നു. ജെനിൻ, ഹെബ്രോൺ, റമല എന്നീ സ്ഥലങ്ങളിൽ സെപ്റ്റംബർ മാസത്തിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണങ്ങൾ നടന്നിരുന്നു. ഇനിയും പുറകോട്ട് പോകണമെങ്കിൽ 1930-കളിലേക്ക് പോകാം. കോൺഗ്രസിന്റെ ഹരിപുര സമ്മേളനത്തിൽ ഇസ്രായേൽ രൂപീകരിക്കാനുള്ള ബ്രിട്ടന്റെ നീക്കത്തിന് എതിരെ സുഭാഷ് ചന്ദ്രബോസ് അധ്യക്ഷനായ സമ്മേളനം പ്രമേയം പാസ്സാക്കുന്നുണ്ട്.

The Congress condemns the decision of Great Britain as a Mandatory power to bring about the partition of Palestine in the teeth of the opposition of the Arabs, and the appointment of a Commission to carry out this project. The Congress records its emphatic protest against the continuation of the reign of terror which is still being maintained in Palestine to force this policy upon the unwilling Arabs.

The Congress expresses its full sympathy with the Arabs in their struggle for national freedom and their fight against British Imperialism.

The Congress holds that the proper method of solving the problem by which the Jews and the Arabs are faced in Palestine is by amicable settlement between themselves, and appeals to the Jews not to seek the shelter of the British Mandate and not to allow themselves to be exploited in the interests of British Imperialism. ( Resolution from Haripura session)

കോൺഗ്രസിന്റെ ഹരിപുര സമ്മേളനത്തിൽ ഇസ്രായേൽ രൂപീകരിക്കാനുള്ള ബ്രിട്ടന്റെ നീക്കത്തിന് എതിരെ സുഭാഷ് ചന്ദ്രബോസ് അധ്യക്ഷനായ സമ്മേളനം പ്രമേയം പാസ്സാക്കുന്നുണ്ട്.
കോൺഗ്രസിന്റെ ഹരിപുര സമ്മേളനത്തിൽ ഇസ്രായേൽ രൂപീകരിക്കാനുള്ള ബ്രിട്ടന്റെ നീക്കത്തിന് എതിരെ സുഭാഷ് ചന്ദ്രബോസ് അധ്യക്ഷനായ സമ്മേളനം പ്രമേയം പാസ്സാക്കുന്നുണ്ട്.

സിപിഐയുടെ പത്രമായ പീപ്പിൾസ് വാറിൽ 1944 നവംബർ 12 നു വന്ന Critique of Reginald Coupland’s Constitutional Problem in India” എന്ന ലേഖനത്തിൽ ജി. അധികാരി ഇങ്ങനെ എഴുതി “ To Reginald Coupland goes the credit of evolving the amazing 'solution' laid down in the Palestine Report of 1937. According to this there was to be a separate Arab State and a separate Jewish State, both 'independent' while between them was to be the third wedge-shaped area which was to continue under permanent British Mandate with the object of protecting the Jewish holy places. It was clear that this meant neither independence to the Arabs nor to the Jews, but the permanent bossdom over both of the imperialists. No wonder that both the National Congress and the Muslim League condemned this imperialist solution of the Palestine Commission in 1938.”

1948-ലാണ് ഇസ്രായേൽ എന്ന രാഷ്ട്രം ഉണ്ടായതെങ്കിലും സയണിസത്തെ കുറിച്ചും അതിന് ബ്രിട്ടീഷ് സാമ്രാജ്യത്വം നൽകുന്ന പിന്തുണയും കൃത്യമായി മനസിലാക്കാനും അതിനാൽ തന്നെ പലസ്തീൻ ജനതയ്ക്ക് പിന്തുണ നൽകാനും ഇന്ത്യയിലെ സ്വാതന്ത്യ സമര നേതാക്കൾക്ക് കഴിഞ്ഞു. ഇസ്രായേലിനെ അനുകൂലിച്ച രണ്ട് പ്രമുഖർ സവർക്കറും ജിന്നയുമാണ്. ഇസ്രായേൽ രൂപീകരിക്കാൻ സയണിസ്റ്റുകൾ നടത്തുന്ന പ്രവർത്തനം പാകിസ്താൻ ഉണ്ടാക്കാൻ ഉള്ള വലിയ പ്രചോദനമാണ് എന്ന് ജിന്ന പറഞ്ഞിട്ടുണ്ട്. ഗാന്ധി, നെഹ്രു, സുഭാഷ് ചന്ദ്രബോസ്, പി.സി. ജോഷി തുടങ്ങിയ സ്വാതന്ത്യ സമര നേതാക്കൾ പലസ്തീനൊപ്പം നിലകൊണ്ടപ്പോൾ സവർക്കറും ജിന്നയും ഇസ്രായേലിന് വേണ്ടി നിലകൊണ്ടതിന്റെ കാരണം വിശദീകരിക്കേണ്ടതില്ലല്ലോ.

നുണ 3: സയണിസ്റ്റുകൾ വിലയ്ക്ക് വാങ്ങിയ ഭൂമിയാണ് ഇന്ന് കാണുന്ന ഇസ്രായേൽ. പൈസ കൊടുത്ത് വാങ്ങിയ ഭൂമി എന്തിന് തിരിച്ചു കൊടുക്കണം?

യാഥാർത്ഥ്യം: യൂറോപ്പിൽ ഒരുപാട് കാലം ഓടി നടന്നതും ഇപ്പോൾ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലെ സയണിസ്റ്റ് സ്വതന്ത്ര ചിന്തകർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന നുണയാണ് പലസ്തീനിയൻ ജനതയിൽ നിന്ന് വാങ്ങിയ ഭൂമിയിലാണ് ഇസ്രായേൽ ഉണ്ടാക്കിയത് എന്ന്. എന്നാൽ 1945-ൽ ബ്രിട്ടീഷുകാർ പ്രസിദ്ധീകരിച്ച വില്ലേജ് സ്റ്റാറ്റിസ്റ്റിക്സ്, 1980-ൽ ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ ‘ACQUISITION OF LAND IN PALESTINE, Statistical Handbook of Jewish Palestine 1947’ എന്നീ രേഖകൾ പരിശോധിക്കുമ്പോൾ ഈ വാദം തെറ്റാണ് എന്ന് മനസ്സിലാകും. ഭൂമി വാങ്ങിക്കൂട്ടാൻ പലസ്തീൻ കോളനൈസേഷൻ കമ്പനി തുടങ്ങിയ സയണിസ്റ്റ് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നുവെങ്കിലും വളരെ തുച്ഛമായ ഭൂമി മാത്രമേ വാങ്ങുവാൻ സാധിച്ചിരുന്നുള്ളൂ.

വളരെ തുച്ഛമായ ഭൂമി മാത്രമേ അറബികളിൽ നിന്ന് വാങ്ങിയിട്ടുള്ളൂ. ബാക്കിയുള്ള ഭൂമി പലസ്തീൻ ജനതയെ വംശഹത്യ ചെയ്തും നിർബന്ധിത പാലായനത്തിനും വിധേയമാക്കി കൊള്ളയടിച്ചു നേടിയതാണ്. ജോർദാനിന്റെ പശ്ചിമ ഭാഗത്ത് കുറച്ച് ഭൂമി മാത്രം വാങ്ങാൻ കഴിഞ്ഞവർക്ക് ഒരു കൊല്ലം കൊണ്ട് ബാക്കി ഭൂമി സ്വന്തമാക്കാൻ കഴിഞ്ഞത് നക്ബ അഥവാ വംശഹത്യയിലൂടെയാണ്.
വളരെ തുച്ഛമായ ഭൂമി മാത്രമേ അറബികളിൽ നിന്ന് വാങ്ങിയിട്ടുള്ളൂ. ബാക്കിയുള്ള ഭൂമി പലസ്തീൻ ജനതയെ വംശഹത്യ ചെയ്തും നിർബന്ധിത പാലായനത്തിനും വിധേയമാക്കി കൊള്ളയടിച്ചു നേടിയതാണ്. ജോർദാനിന്റെ പശ്ചിമ ഭാഗത്ത് കുറച്ച് ഭൂമി മാത്രം വാങ്ങാൻ കഴിഞ്ഞവർക്ക് ഒരു കൊല്ലം കൊണ്ട് ബാക്കി ഭൂമി സ്വന്തമാക്കാൻ കഴിഞ്ഞത് നക്ബ അഥവാ വംശഹത്യയിലൂടെയാണ്.

“The fact is, however, that now, after some 70 years of tireless and incessant efforts, the Jews possess no more than 6% of the total area of Western Palestine (i.e., West of the Jordan) and for over 90% of these lands they had to pay the full price, whether to the rightful owners or in a compensation to the few tenants on the land. The Palestine Government, which is enjoined by the Mandate to facilitate the close settlement of the Jews on the land, considered their obligations discharged by leasing to the Jews some 175,000 dunums of land.” ( Statistical Handbook of Jewish Palestine 1947 page 121)

1924-ൽ സ്ഥാപിതമായ ജൂയിഷ് ഏജൻസി ഫോർ പലസ്തീൻ ആണ് ഈ ഹാൻഡ് ബുക്ക് പ്രസധീകരിച്ചത്. മാർച്ച് 1947-ൽ ജറുസലേമിൽ വെച്ചാണ് ഈ ഹാൻഡ് ബുക്ക് ആദ്യമായി ഇറക്കിയത്. അതായത് സയണിസ്റ്റുകൾക്ക് വേണ്ടി സയോണിസ്റ്റുകൾ തന്നെ തുടങ്ങിയ ഏജൻസിയുടെ കണക്കുകൾ.

വളരെ തുച്ഛമായ ഭൂമി മാത്രമേ അറബികളിൽ നിന്ന് വാങ്ങിയിട്ടുള്ളൂ. ബാക്കിയുള്ള ഭൂമി പലസ്തീൻ ജനതയെ വംശഹത്യ ചെയ്തും നിർബന്ധിത പാലായനത്തിനും വിധേയമാക്കി കൊള്ളയടിച്ചു നേടിയതാണ്. ജോർദാനിന്റെ പശ്ചിമ ഭാഗത്ത് കുറച്ച് ഭൂമി മാത്രം വാങ്ങാൻ കഴിഞ്ഞവർക്ക് ഒരു കൊല്ലം കൊണ്ട് ബാക്കി ഭൂമി സ്വന്തമാക്കാൻ കഴിഞ്ഞത് നക്ബ അഥവാ വംശഹത്യയിലൂടെയാണ്.

നുണ 4: 1948-ൽ ഇസ്രായേൽ രൂപീകരിച്ചപ്പോൾ അറബ് രാജ്യങ്ങൾ ആക്രമിച്ചു. അതിനെ തുടർന്നാണ് ഇസ്രായേലിന് നക്ബ ചെയ്യേണ്ടി വന്നത്.

യാഥാർത്ഥ്യം: നാസ്തിക ലോകത്തെ ചില പ്രമുഖരെങ്കിലും പറയുന്ന ഒരു നുണയാണ് അറബ് രാജ്യങ്ങൾ ആക്രമിച്ചത് കൊണ്ടാണ് നക്ബ ചെയ്യാൻ ഇസ്രായേൽ നിർബന്ധിതമായത് എന്ന്. ഇസ്രായേലിന് ഒരു ഇരയുടെ പരിവേഷം നൽക്കുക എന്ന അജണ്ടയുടെ ഭാഗമായിട്ട് ഈ നുണ സ്ഥിരം പറയുന്നതായി കാണാറുണ്ട്. എന്നാൽ ഇതല്ല വസ്തുത എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.

അറബ് രാജ്യങ്ങൾ ഇസ്രായേലിനെ ആക്രമിച്ചുവെന്ന് പറയുന്നത് 1948 മെയ് 15-നാണ്. എന്നാൽ ഏപ്രിൽ മാസത്തിലാണ് ദെയർ യാസിൻ കൂട്ടക്കൊല അടക്കമുള്ള ക്രൂരതകൾ സയണിസ്റ്റ് തീവ്രവാദികൾ നടത്തിയത്. 1948 മെയ് 15-നു മുൻപ് തന്നെ ലക്ഷകണക്കിന് പലസ്തീനികളെ ആക്രമിച്ച് അവരുടെ വീടുകളിൽ നിന്ന് ഓടിച്ചു കഴിഞ്ഞിരുന്നു.
അറബ് രാജ്യങ്ങൾ ഇസ്രായേലിനെ ആക്രമിച്ചുവെന്ന് പറയുന്നത് 1948 മെയ് 15-നാണ്. എന്നാൽ ഏപ്രിൽ മാസത്തിലാണ് ദെയർ യാസിൻ കൂട്ടക്കൊല അടക്കമുള്ള ക്രൂരതകൾ സയണിസ്റ്റ് തീവ്രവാദികൾ നടത്തിയത്. 1948 മെയ് 15-നു മുൻപ് തന്നെ ലക്ഷകണക്കിന് പലസ്തീനികളെ ആക്രമിച്ച് അവരുടെ വീടുകളിൽ നിന്ന് ഓടിച്ചു കഴിഞ്ഞിരുന്നു.

അറബ് രാജ്യങ്ങൾ ഇസ്രായേലിനെ ആക്രമിച്ചുവെന്ന് പറയുന്നത് 1948 മെയ് 15-നാണ്. എന്നാൽ ഏപ്രിൽ മാസത്തിലാണ് ദെയർ യാസിൻ കൂട്ടക്കൊല അടക്കമുള്ള ക്രൂരതകൾ സയണിസ്റ്റ് തീവ്രവാദികൾ നടത്തിയത്. 1948 മെയ് 15-നു മുൻപ് തന്നെ ലക്ഷകണക്കിന് പലസ്തീനികളെ ആക്രമിച്ച് അവരുടെ വീടുകളിൽ നിന്ന് ഓടിച്ചു കഴിഞ്ഞിരുന്നു. ഐ.ഡി.എഫിന്റെ മുൻരൂപങ്ങളിൽ ഒന്നായ ഹാഗാനയുടെ പാൽമാക് റെജിമെന്റ് തലവനും പിന്നീട് ഇസ്രായേലിൽ മന്ത്രിയുമായിരുന്ന യിഗാൽ അലോണിന്റെ കത്തുകളും സന്ദേശങ്ങളും പിന്നീട് ഡീക്ലാസിഫൈ ചെയ്ത രേഖകളിൽ നിന്ന് ലഭിച്ചിരുന്നു. അതിനെ സയണിസ്റ്റ് അനുകൂല ചരിത്രകാരനായ ബെന്നി മോറിസ് തന്റെ പുസ്തകമായ ‘The Birth of Palestinian Refugees’-ൽ ഉപയോഗിച്ചിട്ടുണ്ട്.

അത് ഇങ്ങനെയാണ്: “The echo carried far. The confidence of thousands of Arabs of the Hula [Valley] was shaken. We had only five days left. until 15 May. We regarded it as imperative to cleanse the interior of the Galilee and create Jewish territorial continuity in the whole of Upper Galilee. The protracted battles reduced our forces, and we faced major tasks in blocking the invasion routes.We, therefore, looked for a means that would not oblige us to use force to drive out the tens of thousands of hostile Arabs left in the Galilee and who, in the event of an invasion, could strike at us from behind. We tried to utilise a stratagem that exploited the [Arab] defeats in Safad and in the area cleared by [Operation] Broom– a stratagem that worked wonderfully. (Benny Morris page 251)

നക്ബ പെട്ടെന്നുണ്ടായ ഒരു സംഘട്ടനമല്ല. കൃത്യമായി ആയുധങ്ങൾ ശേഖരിച്ച് തയ്യാറെടുപ്പുകൾ നടത്തി സയണിസ്റ്റുകൾ നടത്തിയ കൂട്ടക്കൊലയാണ്. ഈ വംശഹത്യ ഒരു ദിവസം കൊണ്ട് നടന്നതല്ല. ഒരു പ്രക്രിയ പോലെ നടത്തിയതാണ്. അങ്ങനെ ചെയ്യുന്നതിൽ ഇസ്രായേലികളും അവിടുത്തെ ഭരണകൂട നേതൃത്വവും വലിയ ആനന്ദം കണ്ടെത്തിയിരുന്നു.
നക്ബ പെട്ടെന്നുണ്ടായ ഒരു സംഘട്ടനമല്ല. കൃത്യമായി ആയുധങ്ങൾ ശേഖരിച്ച് തയ്യാറെടുപ്പുകൾ നടത്തി സയണിസ്റ്റുകൾ നടത്തിയ കൂട്ടക്കൊലയാണ്. ഈ വംശഹത്യ ഒരു ദിവസം കൊണ്ട് നടന്നതല്ല. ഒരു പ്രക്രിയ പോലെ നടത്തിയതാണ്. അങ്ങനെ ചെയ്യുന്നതിൽ ഇസ്രായേലികളും അവിടുത്തെ ഭരണകൂട നേതൃത്വവും വലിയ ആനന്ദം കണ്ടെത്തിയിരുന്നു.

മെയ് 15-ന് ഇനി അഞ്ചു ദിവസമേ ഉള്ളൂ, അതിനാൽ കഴിയാവുന്ന അത്രയും പലസ്തീനികളെ ഓടിച്ചു വിടണം എന്ന് യിഗാൽ അലോൺ പറയുന്നു. സമാനമായ വെളിപ്പെടുത്തൽ നടത്തിയ ഇസ്രായേലി മുൻ പ്രധാനമന്ത്രി ഇഷാക് ഷമീറിന്റെ പുസ്തകവും അഭിമുഖവും 1970-കളുടെ അവസാനം ഇസ്രായേൽ ഭരണകൂടം തന്നെ സെൻസർ ചെയ്തിരുന്നു. നക്ബ പെട്ടെന്നുണ്ടായ ഒരു സംഘട്ടനമല്ല. കൃത്യമായി ആയുധങ്ങൾ ശേഖരിച്ച് തയ്യാറെടുപ്പുകൾ നടത്തി സയണിസ്റ്റുകൾ നടത്തിയ കൂട്ടക്കൊലയാണ്. ഈ വംശഹത്യ ഒരു ദിവസം കൊണ്ട് നടന്നതല്ല. ഒരു പ്രക്രിയ പോലെ നടത്തിയതാണ്. അങ്ങനെ ചെയ്യുന്നതിൽ ഇസ്രായേലികളും അവിടുത്തെ ഭരണകൂട നേതൃത്വവും വലിയ ആനന്ദം കണ്ടെത്തിയിരുന്നു.

നുണ 5: ഹമാസ് ഇല്ലാതായാൽ ഇസ്രായേൽ എല്ലാം അവസാനിപ്പിക്കും. ഹമാസ് ആണ് പ്രശ്നം.

യാഥാർത്ഥ്യം: 1987-ലാണ് ഹമാസ് ഉണ്ടാകുന്നത്. അതിന് വെള്ളവും വളവും നൽകി വളർത്തിയത് ഇസ്രായേൽ ആണ്. ഹമാസും പലസ്തീൻ അതോറിറ്റിയുമായി നടക്കുന്ന പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കാൻ ഹമാസിന് ചില സഹായങ്ങൾ നൽകിയതും ഇസ്രായേൽ തന്നെയാണ്. 2019-ൽ ഹമാസ് തങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ് എന്ന് ലിക്കുഡ് പാർട്ടിയുടെ കോൺഫറൻസിൽ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2015-ൽ ഇപ്പോഴത്തെ ഇസ്രായേലി ധനകാര്യ മന്ത്രി ബസ്ലൽ സ്മോട്രിച്ച് പറഞ്ഞത് ഹമാസ് നമുക്ക് ഒരു മുതൽക്കൂട്ടും പലസ്തീൻ അതോറിറ്റി ബാധ്യതയുമാണ് എന്നാണ്. 1987-നു മുൻപ് ഹമാസ് ഉണ്ടാകുന്നതിനു മുൻപും ഇസ്രായേൽ ചെയ്തു കൊണ്ടിരുന്നത് ക്രൂരതകൾ തന്നെയല്ലേ? 1940-കളിലും 50-കളിലും ഹമാസ് ഇല്ല. അപ്പോഴും ഇസ്രായേലിന്റെ ലക്ഷ്യം പലസ്തീൻ ജനതയുടെ ഉന്മൂലനം തന്നെയായിരുന്നു.

ഹമാസ് നടത്തിയ ആക്രമണമാണ് ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് കാരണം എന്നാണല്ലോ മല്ലു സയണിസ്റ്റുകളും ഇസ്രായേൽ അനുകൂലികളും വാദിക്കുന്നത്. ഹമാസിന്റെ സാന്നിധ്യം ഇല്ലാത്ത അവർക്ക് കാര്യമായി ഇടപെടാൻ കഴിയാത്ത പ്രദേശമാണ് വെസ്റ്റ് ബാങ്ക്. അവിടെ ഇസ്രായേൽ പലസ്തീൻ ജനതയെ കൊല്ലുന്നതും സയണിസ്റ്റ് കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്യുന്നതും ഏത് ഹമാസിനെ ഇല്ലാതാക്കാനാണ്?
ഹമാസ് നടത്തിയ ആക്രമണമാണ് ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് കാരണം എന്നാണല്ലോ മല്ലു സയണിസ്റ്റുകളും ഇസ്രായേൽ അനുകൂലികളും വാദിക്കുന്നത്. ഹമാസിന്റെ സാന്നിധ്യം ഇല്ലാത്ത അവർക്ക് കാര്യമായി ഇടപെടാൻ കഴിയാത്ത പ്രദേശമാണ് വെസ്റ്റ് ബാങ്ക്. അവിടെ ഇസ്രായേൽ പലസ്തീൻ ജനതയെ കൊല്ലുന്നതും സയണിസ്റ്റ് കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്യുന്നതും ഏത് ഹമാസിനെ ഇല്ലാതാക്കാനാണ്?

ഹമാസ് നടത്തിയ ആക്രമണമാണ് ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് കാരണം എന്നാണല്ലോ മല്ലു സയണിസ്റ്റുകളും ഇസ്രായേൽ അനുകൂലികളും വാദിക്കുന്നത്. ഹമാസിന്റെ സാന്നിധ്യം ഇല്ലാത്ത അവർക്ക് കാര്യമായി ഇടപെടാൻ കഴിയാത്ത പ്രദേശമാണ് വെസ്റ്റ് ബാങ്ക്. അവിടെ ഇസ്രായേൽ പലസ്തീൻ ജനതയെ കൊല്ലുന്നതും സയണിസ്റ്റ് കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്യുന്നതും ഏത് ഹമാസിനെ ഇല്ലാതാക്കാനാണ്?

ക്രിസ്ത്യൻ ജനസംഖ്യ കൂടുതലുള്ള ഈ പ്രദേശങ്ങളിൽ കയ്യേറ്റക്കാർ ക്രിസ്ത്യൻ വീടുകൾ ആക്രമിക്കുന്നത് ഒരു സ്ഥിരം സംഭവമാണ്. ‘Church of Sepulchre’ എന്ന പുരാതന പള്ളി സ്ഥിതി ചെയ്യുന്നത് ജറുസലേമിലാണ്. യേശുവിനെ കുരിശിലേറ്റിയ സ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. ഈ പള്ളിയിരിക്കുന്ന സ്ഥലത്ത് തന്നെയാണ് യേശുവിനെ അടക്കിയിരുന്ന ഇടവും എന്ന് പറയപ്പെടുന്നു. ഈ കാരണങ്ങൾ കൊണ്ട് ഈസ്റ്റർ ദിവസം ഈ പള്ളിയിലെ ചടങ്ങുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഈ വർഷത്തെ ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾ തടസ്സപ്പെടുത്തി അവിടെ വന്ന വിശ്വാസികളെ ആക്രമിച്ചതും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ആണ്. മല്ലു സയോണിസ്റ്റുകൾ പറയുന്നത് പോലെ എല്ലാം ഹമാസ് ആണെങ്കിൽ ഈ ക്രിസ്ത്യാനികളും ഹമാസ് ആണോ?

നുണ 6: ഇസ്രായേൽ - പലസ്തീൻ വിഷയം ഒരു മതപ്രശ്നമാണ്, അല്ലെങ്കിൽ ഇസ്ലാമിക തീവ്രവാദം ആണ് ഇതിന് പിന്നിൽ.

യാഥാർത്ഥ്യം: പലസ്തീൻ എന്നാൽ മുസ്ലിം മതവിശ്വാസികൾ മാത്രമാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നാണ് ഈ നുണ മുളപൊട്ടുന്നത്. എന്നാൽ പലസ്തീൻ ജനതയിൽ ക്രിസ്ത്യൻ, ഇസ്ലാം, ജൂത, ഡ്രൂസ് മതവിശ്വാസികളും ഉണ്ട് എന്ന യാഥാർത്ഥ്യം ഒക്ടോബർ ഏഴിന് ശേഷം എന്തെങ്കിലും വായിച്ചു തുടങ്ങിയവർക്ക് മനസ്സിലാകാൻ ബുദ്ധിമുട്ടാണ്.

മല്ലു സയോണിസ്റ്റുകൾ പറയുന്നത് പോലെ എല്ലാം ഹമാസ് ആണെങ്കിൽ ഈ ക്രിസ്ത്യാനികളും ഹമാസ് ആണോ?
മല്ലു സയോണിസ്റ്റുകൾ പറയുന്നത് പോലെ എല്ലാം ഹമാസ് ആണെങ്കിൽ ഈ ക്രിസ്ത്യാനികളും ഹമാസ് ആണോ?

ഇസ്ലാം മതവിശ്വാസികളുടെ അത്രതന്നെ പങ്കാളിത്തം പലസ്തീൻ വിമോചന പോരാട്ടത്തിൽ പലസ്തീൻ ക്രിസ്ത്യാനികൾക്കുമുണ്ട്. ബത്ലഹേമിലെ ചർച്ച് ഓഫ് നേറ്റിവിട്ടിൽ നടക്കുന്ന ക്രിസ്തുമസ് പാതിരാ കുർബാനയിൽ യാസർ അറാഫാത്ത് പങ്കെടുത്ത് സംസാരിക്കുന്നത് നേരിട്ട് കണ്ട ഇപ്പോഴത്തെ കേരള ഭക്ഷ്യ സുരക്ഷ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മന്റെ അഭിമുഖം വായിക്കുമ്പോൾ രണ്ടാം ഇന്തിഫാദയിൽ അടക്കം പലസ്തീൻ ക്രിസ്ത്യാനികൾ എത്രത്തോളം പങ്കെടുത്തിരുന്നു എന്ന് ബോദ്ധ്യമാകും. സയണിസത്തിന് എതിരെ ആദ്യം പോരാട്ടം ആരംഭിച്ച പത്രം ഈസാ അൽ അസ്സ, യൂസഫ് അൽ അസ്സ എന്നീ ക്രിസ്ത്യൻ സഹോദരന്മാർ 1911-ൽ തുടങ്ങിയ "ഫിലിസ്തീൻ" എന്ന പത്രമാണ്. പലസ്തീന്റെ നഗരഭാഗങ്ങളിൽ തിങ്ങി പാർത്തിരുന്ന വിദ്യാസമ്പന്നരായിരുന്ന ക്രിസ്ത്യാനികളാണ് സയണിസത്തിന് എതിരായി അറബ് ദേശീയത ഉയർത്തിക്കൊണ്ട് വന്നത്.

പലസ്തീൻ പോരാളികൾക്ക് ആയുധങ്ങൾ നൽകിയതിന് അറസ്റ്റിലായ ബിഷപ്പ് ഹിലാരിയൻ കപ്പൂച്ചി അടക്കം ധാരാളം പേരെ ഉദാഹരണമായി കാണിക്കാൻ കഴിയും. അറബി പേരുകൾ കേൾക്കുമ്പോൾ അവരെല്ലാം മുസ്ലിംകൾ എന്ന് കരുതുന്ന വംശീയ ഇസ്ലാമോഫോബിക്ക് മനുഷ്യർക്ക് എഡ്വേർഡ് സൈദും പി.എൽ.ഒ കമാൻഡർ ആയിരുന്ന കമാൽ നാസറും ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഒക്ടോബർ ഏഴിന് ഹമാസിനൊപ്പം ആക്രമണം നടത്തിയ അൽ അക്സ ബ്രിഗേഡ് എന്ന സേനയുടെ തലവനായിരുന്നു ക്രിസ് ബന്ധക് എന്ന ബെത്ലഹേം പലസ്തീൻ ക്രിസ്ത്യാനി.

ഇസ്ലാം മതവിശ്വാസികളുടെ അത്രതന്നെ പങ്കാളിത്തം പലസ്തീൻ വിമോചന പോരാട്ടത്തിൽ പലസ്തീൻ ക്രിസ്ത്യാനികൾക്കുമുണ്ട്.
ഇസ്ലാം മതവിശ്വാസികളുടെ അത്രതന്നെ പങ്കാളിത്തം പലസ്തീൻ വിമോചന പോരാട്ടത്തിൽ പലസ്തീൻ ക്രിസ്ത്യാനികൾക്കുമുണ്ട്.

മതതീവ്രവാദം ഇവിടെ കൃത്യമായി ഉപയോഗിക്കുന്നത് ഇസ്രയേലാണ്. കുട്ടികളെയും യുവതികളെയും അമ്മമാരെയും കൊല്ലണം എന്ന് അമ്ലെക്കിയരെ കൊന്നൊടുക്കിയ തോറയിലെ പരാമർശം ഉപയോഗിച്ചത് ബെഞ്ചമിൻ നെതന്യാഹുവാണ്. കുറഞ്ഞപക്ഷം മതഗ്രന്ഥത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി എന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച സയണിസ്റ്റ് മുന്നേറ്റത്തെയും മതരാഷ്ട്രമായ ഇസ്രായേലിനെയുമാണ് തങ്ങൾ പിന്തുണയ്ക്കുന്നത് എന്ന് സ്വതന്ത്ര ചിന്തകർക്കു കഴിയാതെ പോകുന്നത് എന്ത് കൊണ്ട് ?

നുണ 7: ഇസ്രായേൽ ഒരു സമത്വ മതേതര റിപ്പബ്ലിക് ആണ്.

യാഥാർത്ഥ്യം: ഇസ്രായേൽ ആണ് മിഡിൽ ഈസ്റ്റിലെ ഏക ജനാധിപത്യ മതേതര സമത്വ സുന്ദര രാഷ്ട്രം എന്ന നുണ കുറെ പേരെങ്കിലും വിശ്വസിച്ചു കഴിഞ്ഞു. ഇസ്രായേലിന് ഒരു ഭരണഘടന ഇല്ല എന്നും ഇസ്രയേലിലെ നിയമങ്ങൾ വിവേചനപരമാണ് എന്നും മനസ്സിലാക്കാൻ പലർക്കും ഇനി കഴിയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വന്തമായി ഭരണഘടന ഇല്ലാത്ത ഇസ്രായേൽ ബേസിക് ലോസ് എന്നറിയപ്പെടുന്ന ചില നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഭരിക്കപ്പെടുന്നത്. Basic Law on Nationality (1952) പ്രകാരം ഏതെങ്കിലും യഹൂദ കുടിയേറ്റക്കാരന് അല്ലെങ്കിൽ ഒരു ജൂത കുടിയേറ്റക്കാരന്റെ ബന്ധുവിന് ഉടനടി പൗരത്വം ലഭിക്കും. കൂടാതെ, ഇസ്രായേലി ഭൂമിയെക്കുറിച്ചുള്ള അടിസ്ഥാന നിയമം വഴി രാജ്യത്തെ 90 ശതമാനത്തിലധികം ഭൂമിയും 'സർക്കാർ ഭൂമി' ആണെന്നും ജൂത ജനതയുടെ ദേശീയ വിഭവമാണെന്നും പ്രഖ്യാപിക്കപ്പെട്ടു.

ബേസിക് ലോയിലെ ചില ഭാഗങ്ങൾ താഴെ കൊടുക്കുന്നു

A. The land of Israel is the historical homeland of the Jewish people, in which the State of Israel was established.

B. The State of Israel is the national home of the Jewish people, in which it fulfills its natural, cultural, religious, and historical right to self-determination.

C. The right to exercise national self-determination in the State of Israel is unique to the Jewish people.

ഇസ്രായേൽ എന്ന് പറയുന്നത് "is the national home of the Jewish people എന്ന് ചുരുക്കം.

ഇസ്രായേലിൽ പൗരത്വവും നേഷണാലിറ്റിയും വ്യത്യസ്തമാണ്. നിങ്ങളുടെ നേഷണാലിറ്റി അഥവാ ദേശീയത തീരുമാനിക്കുന്നത് മതമാണ്. അതിനനുസരിച്ച് ലഭിക്കുന്ന പ്രിവിലേജുകളിൽ മാറ്റം ഉണ്ടാകും. 2013-ൽ ജനസംഖ്യ രജിസ്റ്ററിൽ ദേശീയത എന്നത് ഇസ്രായേലി എന്ന് അടയാളപ്പെടുത്തണം എന്നും മത അടിസ്ഥാനത്തിൽ തിരിക്കുന്നത് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ജൂതമത വിശ്വാസികളായ ചില വ്യക്തികൾ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ഇസ്രായേൽ എന്ന രാജ്യത്തിന്റെ “ജൂത” എസ്സൻസ് പോകും എന്ന് പറഞ്ഞു കോടതി ഹർജി തള്ളി കളഞ്ഞു. വർണ്ണ വിവേചനം നിലനിന്നിരുന്ന സൗത്ത് ആഫ്രിക്ക ആ കാലഘട്ടത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ജനാധിപത്യ രാജ്യമായിരുന്നു. ജിം ക്രോ നിയമങ്ങൾ എന്ന് അറിയപ്പെടുന്ന വംശീയ നിയമങ്ങൾ നിലനിന്നിരുന്ന അമേരിക്കയും ജനാധിപത്യ രാജ്യമായിരുന്നു. അത് പോലെ ഒരു എത്തനോ ഡെമോക്രസി അഥവാ വംശീയ രാഷ്ട്രമാണ് ഇസ്രായേൽ.

Comments