അറബ് - ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര അൽ മൻസൂരി. രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം രാജാവ് മുഹമ്മദ് ആറാമനാണ് മൻസൂരിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. 50-കാരിയായ മൻസൂരി നേരത്തെ അർബൻ പ്ലാനിങ് മന്ത്രിയായിരുന്നു. മാരാക്കെഷിലെ മേയറുമായിരുന്നു. “നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം ഒരു വനിത ഏറ്റെടുക്കുകയാണ്. ഇത് എനിക്ക് മാത്രമല്ല, എല്ലാ മൊറോക്കൻ വനിതകൾക്കും അഭിമാനിക്കാവുന്ന കാര്യമാണ്,” മൻസൂരി പറഞ്ഞു.
നിലവിൽ മൊറോക്കോ ഭരിക്കുന്ന രാജവംശത്തോട് അടുപ്പം പുലർത്തുന്ന Authenticity and Modernity Party (PAM)-യാണ് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ചത്. നിലവിൽ അവർക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. മൊറോക്കൻ പാർലമെൻറിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിച്ചത് 395-ൽ 97 സീറ്റുകളാണ്. അതിനാൽ ഭരണം മുന്നോട്ട് കൊണ്ട് പോവാൻ മറ്റ് പാർട്ടികളുടെ പിന്തുണ കൂടിവേണം. സഖ്യകക്ഷിഭരണമാവും രാജ്യത്ത് നടക്കുക. സഖ്യകക്ഷികളെ ഒപ്പം ചേർക്കുന്നതായിരിക്കും മൻസൂരിയുടെ മുന്നിലെ ആദ്യത്തെ പ്രധാന വെല്ലുവിളി. മൊറോക്കൻ രാജാവിൻെറ സുഹൃത്തുക്കളിൽ ഒരാളായ ഫവാദ് അലി അൽ ഹിമ്മയാണ് 2008-ൽ PAM പാർട്ടി തുടങ്ങുന്നത്. തങ്ങളോട് സഹകരിക്കുന്ന ഏത് പാർട്ടിയുമായും യോജിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, Justice and Development Party (PJD), Federation of Democratic Left എന്നീ പാർട്ടികൾ ഭരണത്തിന് പിന്തുണയില്ലെന്നും തങ്ങൾ പ്രതിപക്ഷത്ത് ഇരിക്കുകയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു അറബ് രാജ്യത്തിൻെറ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് മൻസൂരി. 2021 ഒക്ടോബർ മുതൽ 2023 ആഗസ്ത് വരെ ടുണീഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന നജ്‍ല ബൗഡനായിരുന്നു അറബ് രാഷ്ട്രങ്ങളിലെ ആദ്യവനിതാ പ്രധാനമന്ത്രി. 1976-ൽ മാരാക്കെഷിൽ ജനിച്ച മൻസൂരി നിയമബിരുദത്തിന് ശേഷം ഫ്രാൻസിലും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലുമാണ് ഉപരിപഠനം നടത്തിയത്. 2009-ൽ മാരാക്കെഷിൻെറ ആദ്യ വനിതാമേയറായി. 2021-ൽ വീണ്ടും മാരാക്കെഷ് മുനിസിപ്പൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിനിടയിൽ പാർലമെൻറ് അംഗമായി. 2021-ൽ തന്നെയാണ് മന്ത്രിയാവുന്നത്.
അടുത്ത ഫുട്ബോൾ ലോകകപ്പിൻെറ പ്രധാന ആതിഥേയരിൽ ഒന്നാണ് മൊറോക്കോ. അത് ഭംഗിയായി നടത്തുകയെന്നത് മൻസൂരിയുടെ സുപ്രധാന ഉത്തരവാദിത്വങ്ങളിൽ ഒന്നായിരിക്കും. ലോകകപ്പ് ഫുട്ബോളിൻെറ 100ാം വാർഷികത്തിൽ നടക്കുന്ന ലോകകപ്പ് പോർച്ചുഗൽ, സ്പെയിൻ, മൊറോക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് നടക്കുക. ലോകഫുട്ബോളിൽ വലിയ നേട്ടങ്ങൾ ഇതിനോടകം കൈവരിച്ചിട്ടുണ്ട് മൊറോക്കോ. കഴിഞ്ഞ ലോകകപ്പിൽ ബ്രസീലിനെ നോക്കൌട്ട് ഘട്ടത്തിൽ ടീം തോൽപ്പിച്ച് പുറത്താക്കിയിരുന്നു. 2022-ലെ ഖത്തർ ലോകകപ്പിൽ സെമിഫൈനലിസ്റ്റുകളുമായിരുന്നു. ലോകകപ്പിൻെറ നടത്തിപ്പും ഫുട്ബോളിലെ പുതിയ നേട്ടങ്ങളുമെല്ലാം മൻസൂരിയുടെ പ്രധാനലക്ഷ്യങ്ങളായിരിക്കും.

