ചൈനയിൽ 640 ലക്ഷം വീടുകൾ ആൾപ്പാർപ്പില്ലാതെ കിടക്കുന്നു

ചൈനയിൽ 640 ലക്ഷം ശൂന്യമായ വീടുകൾ. എതാണ്ട് ഫ്രാൻസിലെ മൊത്തം ജനങ്ങൾക്ക് താമസിക്കാനുള്ളത്രയും വീടുകൾ ചൈനയിൽ ആൾപാർപ്പില്ലാതെ കിടക്കുന്നു.
ചൈനയിലെ സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള ഡവലപേഴ്​സിൽ പലതും വലിയ പ്രതിസന്ധിലേക്കു നീങ്ങുന്നു. ( Please google the Evergrande crisis for more info ). $300 billion ആണ്​ 280 ടൗൺഷിപ്പുകൾ സ്വന്തമായുള്ള ഈ റിയൽ എസ്റ്റേറ്റ് ഭീമന്റെ മാത്രം ബാധ്യത - ഇത് പുറത്തുവന്നാൽ അത് ബാധിക്കുന്നത് ചൈനയെ മാത്രമായിരിക്കില്ല. പുതിയതായി നിർമ്മിച്ച 51 കൂറ്റൻ പട്ടണങ്ങൾ ആൾപാർപ്പില്ലാതെ വർഷങ്ങളായി കിടക്കുന്നു, ഷോപ്പിങ്ങ് മാളുകൾ വാടകയ്ക്ക് എടുക്കാൻ കച്ചവടക്കാരില്ല, പൂർണമായും സജ്ജമായ റോഡുകളിൽ വാഹനം പോയിട്ട് കാൽനടക്കാർ പോലുമില്ല.

രണ്ടു തരം വീടുകളാണ്​ ശൂന്യമായി കിടക്കുന്നത്. പണിപൂർത്തിയായിട്ടും വിറ്റുപോകാത്ത വീടുകൾ, മറ്റൊന്ന്, വില കൂടുമെന്ന് വിചാരിച്ച് വ്യക്തികൾ വാങ്ങിക്കൂട്ടിയ വീടുകൾ.
എങ്കിലും മാർക്കറ്റിൽ വീടുകളുടെ വില കുറയാതിരിക്കാൻ സർക്കാർ ഇടപെടുന്നു. ലോക്കൽ ബോഡിയുടെ അനുമതി പത്രം ഇല്ലാതെ ചൈനയിൽ വീടുകൾ വിൽക്കാൻ അനുമതിയില്ല. കാരണം സ്ഥലം മുഴുവൻ സർക്കാരിന്റെയോ സഹകരണസംഘ പോലുള്ള കൂട്ടയ്മയുടേതോ ആണ്. സ്വകാര്യവ്യക്തികൾക്കോ കമ്പനികൾക്കോ സ്ഥലം സ്വന്തക്കാമാക്കാൻ നിയമപരമായി കഴിയില്ല. വീടുകൾ വെക്കുന്നതിന്​ 70 വർഷത്തെ ലീസിന്​സ്വകാര്യവ്യക്തികൾക്ക് സ്ഥലങ്ങൾ ഉപയോഗിക്കുന്നതിനുള്ള അവകാശം സർക്കാരിൽ നിന്ന്​ സ്വന്തമാക്കാം, പക്ഷേ, അങ്ങിനെ ലീസിനെടുക്കുന്ന ഭൂമിയിലെ പൊതു വിഭവങ്ങൾ (ജലസ്രോതസുകൾ ഉൾപ്പടെ) സ്റ്റേറ്റിന്റെ ഉടമസ്ഥയിലായിരിക്കും.

ഇപ്രകാരം ലീസിനു സ്ഥലം നൽകുന്നതു വഴി ചൈന സർക്കാർ അതിസമ്പന്നമായ ഒരു ഭരണകൂടമായി മാറി. ആ പണം നിക്ഷേപിക്കുന്നതിന്​ലോകരാജ്യങ്ങൾ ചുറ്റിയടിക്കുകയാണ്​, ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെ പ്രതിനിധികൾ. (സർക്കാർ ഭീമമായ പണം കൈവശം വയ്ക്കുന്ന സമ്പന്നമായ ഒരു എൻഡിറ്റി ആകുന്നത് ഇപ്പോൾ ഇന്ത്യയും ഒരു ശീലമാക്കിയിരിക്കുകയാണ്. ഉദാഹരണത്തിന്​ പെട്രോളിന്റെ മേൽ കേന്ദ്രം ചുമത്തിയിരിക്കുന്ന അതിഭീമമായ നികുതിപ്പണം കൊണ്ട് ഇന്ത്യൻ സർക്കാരും വലിയ തുകയുടെ അധിപതി ആയിരിക്കുന്നു. മുൻ സർക്കാരുകൾ ഇറക്കിയ ഇന്ധന ബോണ്ടുകളിൽ വളരെ കുറച്ച് മാത്രമേ മെച്ച്യൂർ ആയിട്ടുള്ളൂ- ആ ബാധ്യത വീട്ടുവാൻ കഴിഞ്ഞ നാലു വർഷമായി ഇന്ധന നികുതി കൂട്ടിയതിന്റെ വളരെ വളരെ ചെറിയ ഒരു അംശം മാത്രം മതിയാകും. അതോടൊപ്പം, ഭരിക്കുന്ന പാർട്ടിയും പാർട്ടിയെ അനുകൂലിക്കുന്ന വിരലിലെണ്ണാവുന്ന കോർപറേറ്റുകളും സമാനമായി ഭീമമായ സമ്പത്തിന്റെ അധിപതികളായി മാറി.

ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിംഗ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിംഗ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിപക്ഷപാർട്ടികളുടേ സാമ്പത്തിക സ്രോതസുകളുടെ ചിറകുകൾ അരിയാനും ഭരണകൂടം മറന്നില്ല. സമ്പത്തിന്റെ കാര്യത്തിൽ പാർട്ടികൾ തമ്മിലുള്ള അന്തരം മറ്റെന്നത്തേതിനേക്കാളും വർദ്ധിച്ചിരിക്കുന്നു, അത് സ്വതന്ത്രമായ തിരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും ബാധിക്കും. തിരഞ്ഞെടുപ്പിൽ ജയിച്ച ജനപ്രതിനിധികളെ സൂക്ഷിക്കുന്ന "റിസോർട്ട് ജിഹാദ്' ഇതോടൊപ്പം ചർച്ചയ്യപ്പെടേണ്ടതാണ്).

സർക്കാരിന്റെ ഇടപെടൽ കൊണ്ട് റിയൽ എസ്റ്റേറ്റ് മാർക്കറ്റ് വില കുറഞ്ഞ് തകരാതെ ഇരിക്കുന്നെങ്കിലും കമ്പനികൾ പാപ്പരാവുകയാണിപ്പോൾ ചൈനയിൽ. സ്വന്തമായി വീടുള്ളവരുടെ ശതമാനം അമേരിക്കയിലേതിനേക്കാൾ കൂടുതലാണ് ചൈനയിൽ. അതുകൊണ്ട്, ഈ ശൂന്യമായ ടൗൺഷിപ്പുകൾ "പ്രേതപട്ടണങ്ങളായി' തുടരുകയല്ലാതെ മാർഗ്ഗമില്ല. അതേസമയം 150 മില്യൺ ആളുകൾ സ്വന്തമായി പാർപ്പിടം ഇല്ലാത്തവരായി ലോകത്തുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു! അശാസ്ത്രീയ വികസനം സമ്പന്നതിയിലേക്കുന്ന നീങ്ങുന്ന ഒരു രാജ്യത്തെ എങ്ങിനെ ബാധിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Comments