ഷെയ്ഖ് ഹസീന

ഷെയ്ഖ് ഹസീനയെ
ഇന്ത്യ വിട്ടുകൊടുക്കുമോ?
കരാർ എന്തു പറയുന്നു?

ഷെയ്ഖ് ഹസീനയെ കൈമാറാതിരിക്കാനുള്ള പഴുതുകൾ കൂടി അടങ്ങുന്നതാണ്, കുറ്റവാളികളെ കൈമാറാനുള്ള ഇന്ത്യ- ബംഗ്ലാദേശ് കരാർ. ചില പ്രത്യേക സാഹചര്യത്തിൽ- ആരോപണം രാഷ്ട്രീയപ്രേരിതമാണ് എന്നു കണ്ടാൽ- കുറ്റവാളികളെ വിട്ടുതരണം എന്ന ആവശ്യം നിരസിക്കാൻ കരാർ ഇരുരാജ്യങ്ങൾക്കും അനുമതി നൽകുന്നുണ്ട്. ഈ വ്യവസ്ഥ ഉപയോഗിച്ച് ഇന്ത്യയ്ക്ക് വേ​ണമെങ്കിൽ ഹസീനയെ വിട്ടുകൊടുക്കാതിരിക്കാനാകും.

ർക്കാർ വിരുദ്ധ കലാപം മനുഷ്യത്വരഹിതമായി അടിച്ചമർത്തിയത് മാനവികതക്കെതിരായ കുറ്റകൃത്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ദ ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചത്.

കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങളാണ് 78 വയസ്സുള്ള ഹസീനക്കെതിരെ ചുമത്തിയിരുന്നത്. പ്രധാന കുറ്റാരോപണങ്ങൾ:

  • പ്രക്ഷോഭകാരികൾക്കുനേരെ മാരകായുധങ്ങൾ പ്രയോഗിക്കാൻ ഉത്തരവിട്ടു. ആഗസ്റ്റ് അഞ്ചിന് ചൻഖർപുരിൽ ആറ് പ്രക്ഷോഭകർ കൊല്ലപ്പെട്ടത് അതീവ മാരകമായ ആയുധങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ.

  • വിദ്യാർത്ഥികൾക്കുനേരെ വെടിവെച്ചതിനെക്കുറിച്ച് ഷെയ്ഖ് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു,

  • ഹെലികോപ്റ്റർ ഉപയോഗിച്ച് പ്രതിഷേധക്കാർക്കുനരെ ആക്രമണം നടത്താൻ ഷെയ്ഖ് ഹസീന നിർദ്ദേശിച്ചു

  • വിദ്യാർത്ഥി പ്രക്ഷോഭകാലത്ത് നടന്ന കൊലപാതകങ്ങളുടെ നേരിട്ടുള്ള ഉത്തരവാദിയെന്ന നിലയ്ക്കും അത് തടയുന്നതിൽ പരാജയപ്പെട്ടതിലും ഹസീനയ്ക്ക് വ്യക്തമായ പങ്കുണ്ട്.

  • വെടിവെപ്പില്‍ മരിച്ച അബു എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാരെ സ്വാധീനിച്ച് തിരുത്തല്‍ വരുത്തി.

മുൻ ആഭ്യന്തര മന്ത്രി അസദുസ്മാൻ ഖാൻ കമലിനെയും വധശിക്ഷയ്ക്ക് വിധിച്ചു. പൊലീസ് ഐ.ജി ചൗധരി അബ്ദുല്ല അൽ മാമുന് അഞ്ചു വർഷം തടവുണ്ട്. വിചാരണയ്ക്ക് കോടതിയിൽ നേരിട്ട് ഹാജരാകാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചുവെങ്കിലും ഹസീന നിരസിക്കുകയായിരുന്നു. അവരുടെ അസാന്നിധ്യത്തിലായിരുന്നു വിധി പ്രഖ്യാപനം.

മുൻ ആഭ്യന്തര മന്ത്രി അസദുസ്മാൻ ഖാൻ കമലിനെയും വധശിക്ഷയ്ക്ക് വിധിച്ചു.
മുൻ ആഭ്യന്തര മന്ത്രി അസദുസ്മാൻ ഖാൻ കമലിനെയും വധശിക്ഷയ്ക്ക് വിധിച്ചു.

വിധി രാഷ്ട്രീയപ്രേരിതം: ഹസീന

ഇടക്കാല സർക്കാറിലെ തീവ്രവാദികളുടെ ഹിംസാത്മക ലക്ഷ്യമാണ് വിധി വെളി്‌പ്പെടുത്തുന്നതെന്ന്, വധശിക്ഷാ വിധിയോട് ഹസീന പ്രതികരിച്ചു. മനുഷ്യാവകാശം ഉയർത്തിപ്പിടിക്കുന്നതിൽ തന്റെ സർക്കാർ എക്കാലവും പ്രതിബദ്ധമായിരുന്നുവെന്നും അവർ പറഞ്ഞു: ‘‘ജനാധിപത്യപരമായ ഒരു മാൻഡേറ്റിന്റെയും അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ട്രൈബ്യൂണലല്ല ഇത്. അത് പക്ഷപാതിത്വം നിറഞ്ഞതും രാഷ്ട്രീയപ്രേരിതവുമാണ്. തന്നെയും അവാമി ലീഗിനെയും ഇല്ലാതാക്കുകയാണ് ഈ വിധിയുടെ ലക്ഷ്യം. അതുകൊണ്ടു​തന്നെ ഈ വിധി തള്ളിക്കളയുന്നു. എന്റെ സർക്കാറിന്റെ മനുഷ്യവകാശസംരക്ഷണ പ്രവർത്തനങ്ങളിൽ തീർത്തും അഭിമാനമുണ്ട്. 2010-ൽ ബംഗ്ലാദേശ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമായി. മ്യാന്മറിൽനിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് അഭയം നൽകി. അവർക്ക് വിദ്യാഭ്യാസവും വൈദ്യുതിയും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകി. 15 വർഷത്തെ ഭരണത്തിനിടയിൽ ജി.ഡി.പി വളർച്ച 450 ശതമാനത്തി​ലധികമായി. ലക്ഷക്കണക്കിനുപേരെ പട്ടിണിയിൽനിന്ന് മോചിപ്പിച്ചു. ഇത് ഒരു ചരിത്രനേട്ടമായിരുന്നു’’, വധശിക്ഷാവിധിയ്ക്കുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞു.

കരാറിൽ പറയുന്നത്

കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 2013- മുതൽ കരാറുണ്ട്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായ സമയത്താണ് ഇന്ത്യയുമായി ഈ കരാർ ഒപ്പിട്ടതെന്ന കൗതുകം കൂടിയുണ്ട്.

ഇന്റർനാഷനൽ ക്രൈം ട്രിബ്യൂണൽ വിധി നടപ്പാക്കാൻ ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറാൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറിന് കരാർ അനുസരിച്ച് ഇന്ത്യയോട് ആവശ്യപ്പെടാം. കാരണം, ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ചുമത്തിയ വകുപ്പുകൾ ദേശസുരക്ഷയ്ക്ക് എതിരായവയാണെന്ന് വ്യാഖ്യാനിക്കാനാകും. എന്നാൽ, വിധിയുടെ പാശ്ചാത്തലത്തിൽ ഹസീനയെ ഇന്ത്യ വിട്ടുകൊടുക്കുമോ?

ട്രൈബ്യൂണല്‍ വിധി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഹസീന വ്യക്തമാക്കിയിട്ടുള്ളതിനാല്‍, ഇക്കാര്യത്തില്‍ തീരുമാനമാകും വരെയെങ്കിലും അവര്‍ക്കുള്ള രാഷ്ട്രീയാഭയം ഇന്ത്യയ്ക്ക് തുടരാനാകും. ഈയൊരു സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.

വിചാരണയുടെ സമയത്ത് ഹാജരാകാൻ ട്രൈബ്യൂണൽ ഹസീനയോട് ആവശ്യപ്പെട്ടെങ്കിലും ഹസീന നിരസിക്കുകയായിരുന്നു. ഹസീനയെ കൈമാറണമെന്ന് ഇതുവരെ ബംഗ്ലാദേശ് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏപ്രിലിൽ ബാങ്കോംക്കിൽ നടന്ന BIMSTEC ഉച്ചകോടിയിൽ, ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിന്റെ തലവൻ മുഹമ്മദ് യൂനുസ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട്, ഹസീന ഇന്ത്യയിലിരുന്ന് തന്റെ സർക്കാറിനെതിരെ പ്രസ്താവനയിറക്കുന്നതായും അത് അവസാനിപ്പിക്കാൻ അവരോട് ആവശ്യപ്പെടണമെന്നും ആവശ്യപ്പെട്ടിരുന്നു.

കൊലപാതകം, ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, തട്ടിക്കൊണ്ടുപോകൽ, ബോംബ് സ്‌ഫോടനം എന്നീ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായ കുറ്റവാളികളെ കൈമാറാനുള്ളതാണ് കരാർ. അതിർത്തിയിലെ ഭീകരപ്രവർത്തനവും മറ്റ് അടിയന്തര സാഹചര്യവും കൂട്ടിച്ചേർത്ത് ഈ കരാർ 2016-ൽ കരാർ വിപുലീകരിച്ചു. ഇരു രാജ്യങ്ങളിലെയും കോടതികൾ പുറപ്പെടുവിക്കുന്ന അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ കൈമാറണമെന്ന് 2016-ലെ ഭേദഗതിയിൽ നിർദേശിക്കുന്നു. കുറ്റകൃത്യങ്ങളുടെ തെളിവുകൾ ഹാജരാക്കണം എന്ന വ്യവസ്ഥ ഈ ഭേദഗതി നീക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെ ഒരു ജില്ലാ കോടതിയുടെ അറസ്റ്റ് വാറന്റുണ്ടെങ്കിൽ പോലും കുറ്റവാളികളെ കൈമാറാമെന്നാണ് വ്യവസ്ഥ. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ കുറ്റവാളികളെ കൈമാറുന്നതിലാണ് കരാർ ഊന്നൽ നൽകുന്നത്.

ഇടക്കാല സർക്കാറിലെ തീവ്രവാദികളുടെ ഹിംസാത്മക ലക്ഷ്യമാണ് വിധി വെളി്‌പ്പെടുത്തുന്നതെന്ന്, വധശിക്ഷാ വിധിയോട് ഹസീന പ്രതികരിച്ചു. മനുഷ്യാവകാശം ഉയർത്തിപ്പിടിക്കുന്നതിൽ തന്റെ സർക്കാർ എക്കാലവും പ്രതിബദ്ധമായിരുന്നുവെന്നും അവർ പറഞ്ഞു
ഇടക്കാല സർക്കാറിലെ തീവ്രവാദികളുടെ ഹിംസാത്മക ലക്ഷ്യമാണ് വിധി വെളി്‌പ്പെടുത്തുന്നതെന്ന്, വധശിക്ഷാ വിധിയോട് ഹസീന പ്രതികരിച്ചു. മനുഷ്യാവകാശം ഉയർത്തിപ്പിടിക്കുന്നതിൽ തന്റെ സർക്കാർ എക്കാലവും പ്രതിബദ്ധമായിരുന്നുവെന്നും അവർ പറഞ്ഞു

കരാറിൽ പറയുന്നത്:

  • ഇരു രാജ്യങ്ങളിലും ശിക്ഷാര്‍ഹമായ കുറ്റകൃത്യമായിരിക്കണം.

  • ചുരുങ്ങിയത് ഒരു വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റകൃത്യമായിരിക്കണം.

  • തെളിവുകള്‍ ആവശ്യമില്ല, ഒരു കോടതിയുടെ അറസ്റ്റ് വാറന്റ് മാത്രം മതി.

  • ആരോപിക്കപ്പെടുന്നത് രാഷ്ട്രീയ കുറ്റകൃത്യങ്ങളാണെങ്കില്‍ കൈമാറാനുള്ള അപേക്ഷ നിരസിക്കാം.

കരാറിലെ പഴുതുകൾ

ഷെയ്ഖ് ഹസീനയെ കൈമാറാതിരിക്കാനുള്ള പഴുതുകൾ കരാറിൽ തന്നെയുണ്ട്. ചില പ്രത്യേക സാഹചര്യത്തിൽ- ആരോപണം രാഷ്ട്രീയപ്രേരിതമാണ് എന്നു കണ്ടാൽ- കുറ്റവാളികളെ വിട്ടുതരണം എന്ന ആവശ്യം നിരസിക്കാം എന്ന വ്യവസ്ഥയനുസരിച്ച് ഹസീനയ്ക്കുള്ള രാഷ്ട്രീയാഭയം ഇന്ത്യയ്ക്ക് തുടരാം. കൊലപാതകം, ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, തട്ടിക്കൊണ്ടുപോകൽ, ബോംബ് സ്‌ഫോടനം തുടങ്ങിയവയെ രാഷ്ട്രീയ കുറ്റകൃത്യങ്ങളായി പരിഗണിക്കില്ല എന്നും പ്രത്യേകം പറയുന്നുണ്ട്. അതുകൊണ്ടുതന്നെ, ട്രൈബ്യൂണൽ വിധി രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് ഹസീനയെ കൈമാറാതിരിക്കാൻ ‘വകുപ്പു’ണ്ട്.

ബംഗ്ലാദേശ് ആവശ്യപ്പെട്ടതുകൊണ്ടുമാത്രം ഹസീനയെ വിട്ടുകൊടുക്കേണ്ടതില്ല എന്നർഥം. അവർക്കെതിരായ ആരോപണങ്ങൾ നിയമപ്രകാരമുള്ളതല്ല എന്ന് ചൂണ്ടിക്കാട്ടിയും ഇന്ത്യയ്ക്ക് ഈ ആവശ്യം നിരസിക്കാം. സാമൂഹികമായ കുറ്റകൃത്യങ്ങളുടെ പരിധിയിലുള്ളതാണ് ആരോപണങ്ങൾ, ഹസീനയ്ക്ക് നീതി നിഷേധിക്കപ്പെട്ടു തുടങ്ങിയ വാദങ്ങൾ ഇന്ത്യയ്ക്കുയർത്താം. ഹസീന ട്രൈബ്യൂണലിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തന്നെ ഇന്ത്യയ്ക്കും ആവർത്തിക്കാം. ട്രൈബ്യൂണലിനെ നിയന്ത്രിക്കുന്നത് തന്റെ രാഷ്ട്രീയ എതിരാളികളാണെന്നും തന്നെയും അവാമി ലീഗിനെയും ഇല്ലാതാക്കാനാണ് ശ്രമമെന്നുമാണ് ഹസീനയുടെ ആരോപണം. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണ് എന്ന് ട്രൈബ്യൂണിലും പ്രതിഭാഗം വാദിച്ചിരുന്നു.

ഇന്ത്യ ആവശ്യപ്പെട്ടാൽ, ഹസീനയ്‌ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് വ്യക്തമായ തെളിവുകൾ ബംഗ്ലാദേശിന് ഹാജരാക്കേണ്ടിവരും. കാരണം, കുറ്റവാളികളുടെ കൈമാറ്റം എന്നത് തീർത്തും നിയമപ്രകാരമുള്ള ഒന്നാണ്, അത് ഭരണകൂടങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് ചെയ്യാനാകില്ല. മാത്രമല്ല, കരാർ നടപടിക്രമം സുതാര്യവും സുരക്ഷിതവും ആയിരിക്കണമെന്ന മാനദണ്ഡം പാലിക്കാൻ ഇരു രാജ്യങ്ങളും ബാധ്യസ്ഥരാണ്. അതുകൊണ്ടുതന്നെ, ഒരു രാജ്യത്തിന്റെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ ആവശ്യം അതേപടി അംഗീകരിക്കേണ്ടതില്ല.

ട്രൈബ്യൂണല്‍ വിധി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഹസീന വ്യക്തമാക്കിയിട്ടുള്ളതിനാല്‍, ഇക്കാര്യത്തില്‍ തീരുമാനമാകും വരെയെങ്കിലും അവര്‍ക്കുള്ള രാഷ്ട്രീയാഭയം ഇന്ത്യയ്ക്ക് തുടരാനാകും. ഈയൊരു സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.

ഇന്ത്യ ആവശ്യപ്പെട്ടാൽ, ഹസീനയ്‌ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് വ്യക്തമായ തെളിവുകൾ ബംഗ്ലാദേശിന് ഹാജരാക്കേണ്ടിവരും. കാരണം, കുറ്റവാളികളുടെ കൈമാറ്റം എന്നത് തീർത്തും നിയമപ്രകാരമുള്ള ഒന്നാണ്, അത് ഭരണകൂടങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് ചെയ്യാനാകില്ല.

പ്രക്ഷോഭം എന്തിന്?

2024 ജൂലൈയിൽ ആരംഭിച്ച ആഭ്യന്തര പ്രക്ഷോഭങ്ങളാണ് ഹസീനയുടെ രാജിയിൽ കലാശിച്ചത്. ഏറ്റവും കൂടുതൽ കാലം ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഹസീന, രാഷ്ട്രപിതാവ് മുജീബുർ റഹ്മാന്റെ മകളാണ്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ പുത്തനുണർവിന് കാരണക്കാരിയായ നേതാവാണെങ്കിലും കഴിഞ്ഞ ഭരണകാലയളവിൽ അവർ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. അഴിമതിയും സ്വന്തം പാർട്ടിയായ അവാമി ലീഗിന് വഴിവിട്ട് സഹായങ്ങൾ അനുവദിക്കലും അവയിൽ ചിലത് മാത്രമായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പ്രവർത്തിച്ചവർക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം നൽകണമെന്ന നയം ഹസീന പ്രഖ്യാപിക്കുന്നത്. ഇതിന് ബംഗ്ലാദേശിലെ ഉന്നതകോടതിയുടെ പിന്തുണയും ലഭിച്ചു. അവാമി ലീഗുകാർക്ക് സഹായകരമാവുന്നതാണ് ഈ തീരുമാനമെന്നാരോപിച്ച് യുവാക്കളും വിദ്യാർഥികളുമെല്ലാം തെരുവിലിറങ്ങിയതോടെയാണ് ആഭ്യന്തര കലാപത്തിലേക്ക് രാജ്യം വഴിമാറിയത്. പൊലീസ് വെടിവെപ്പിലും മറ്റും 1400-ഓളം പേരാണ് കൊല്ലപ്പെട്ടത്. വിദ്യാർത്ഥി പ്രക്ഷോഭം പിന്നിട് ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകൾ ഹൈജാക്ക് ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. 2024 ആഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി കൈയേറിയ ജനക്കൂട്ടം വീട് കൊള്ളയടിച്ചിരുന്നു. ഇതേതുടർന്നാണ് ഹസീന രാജ്യം വിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് ഇപ്പോൾ ബംഗ്ലാദേശിലുള്ളത്.

പ്രക്ഷോഭത്തെ തുടർന്ന് സുപ്രീംകോടതി സംവരണം നീക്കുകയും സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു.

2024 ജൂലൈയിൽ ആരംഭിച്ച ആഭ്യന്തര പ്രക്ഷോഭങ്ങളാണ് ഹസീനയുടെ രാജിയിൽ കലാശിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ പുത്തനുണർവിന് കാരണക്കാരിയായ നേതാവാണെങ്കിലും കഴിഞ്ഞ ഭരണകാലയളവിൽ അവർ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു.
2024 ജൂലൈയിൽ ആരംഭിച്ച ആഭ്യന്തര പ്രക്ഷോഭങ്ങളാണ് ഹസീനയുടെ രാജിയിൽ കലാശിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ പുത്തനുണർവിന് കാരണക്കാരിയായ നേതാവാണെങ്കിലും കഴിഞ്ഞ ഭരണകാലയളവിൽ അവർ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു.

പ്രതിഷേധം തുടരാൻ
ഹസീനയുടെ ആഹ്വാനം

അവാമി ലീഗിന്റെ ഫേസ്ബുക്ക് പേജിൽ ഇന്നലെ രാത്രി ഷെയർ ചെയ്ത ഓഡിയോ സന്ദേശത്തിൽ, പ്രതിഷേധം തുടരാൻ ഹസീന പാർട്ടിപ്രവർത്തകരോട് ആവശ്യപ്പെട്ടു. 'ഞാൻ ജീവനോടെയുണ്ട്. ഞാൻ ജീവിക്കും. ഞാൻ രാജ്യത്തെ ജനങ്ങളെ പിന്തുണയ്ക്കും, അവാമി ലീഗ് ജനങ്ങളുടെ മണ്ണിൽ നിന്ന് കെട്ടിപ്പടുത്തതാണ്. ഇതിന്റെ വേരുകൾ വളരെ ആഴത്തിലുള്ളതാണ്’, അവർ സന്ദേശത്തിൽ പറഞ്ഞു.

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് തന്റെ പുറത്താക്കലിന് പിന്നിലെന്നാണ് ഹസീനയുടെ ആരോപണം. ബംഗ്ലാദേശിനെ തീവ്രവാദ രാജ്യമാക്കി മാറ്റുകയാണ് എന്നും കൊലപാതകങ്ങൾക്കും തീവെപ്പിനും ഉത്തരവാദികളായവരെ സർക്കാർ സംരക്ഷിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. 'ചീഫ് പ്രോസിക്യൂട്ടർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണ്. യുദ്ധക്കുറ്റ വിചാരണകൾ നിയന്ത്രിക്കുന്ന 1973-ലെ നിയമം ICT ലംഘിച്ചു. ട്രൈബ്യൂണൽ 'കംഗാരു കോടതി'യാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അധികാരത്തിൽ നിന്ന് ബലമായി നീക്കം ചെയ്ത 'അധികാര കൈയേറ്റക്കാരൻ' ആണ് മുഹമ്മദ് യൂനുസ്’’- ഹസീന പറഞ്ഞു.

പ്രക്ഷോഭത്തിനിടെ കൊലപാതകങ്ങൾക്ക് താൻ ഉത്തരവിട്ടിട്ടില്ലെന്ന് ഹസീന പറഞ്ഞു. യൂനുസിന്റെ വിശ്വസ്തരാണ് അക്രമങ്ങൾക്ക് പിന്നിൽ, ഉത്തരവുകൾ വന്നത് യൂനുസിൽ നിന്നാണ്, അവർ കുറ്റപ്പെടുത്തി.

വിധി നടപ്പിലാക്കുമെന്ന് ഇടക്കാല സർക്കാറിന്റെ ഉപദേഷ്ടാവ് ജഹാംഗീർ ആലം ചൗധരി പറഞ്ഞു.

Comments