വെടിനിർത്തലായി, ഇനി?

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ വെടിനിർത്തൽ അനിവാര്യമായിരുന്നു. അതേസമയം, യഥാർത്ഥ സമാധാനത്തിലേക്കുള്ള കാൽവെപ്പ് എന്ന നിലയ്ക്ക് അത് അപര്യാപ്തവുമാണ്. അതുണ്ടായത് സൗഹൃദത്തിൽനിന്നല്ല, നിർബന്ധിതാവസ്ഥയിൽ നിന്നാണ്. പരസ്പര ആദരവിന്റെയും സംഭാഷത്തിന്റെയും അടിസ്ഥാനത്തിലുള്ള സമാധാനപ്രക്രിയ രൂപപ്പെടുത്തിയെടുക്കാനുള്ള സമയമാണിത്- കെ.എം. സീതി എഴുതുന്നു.

ദിവസങ്ങളോളം മൂർച്ഛിച്ച സംഘർഷങ്ങൾക്കൊടുവിൽ, വ്യക്തമായും അമേരിക്കയുടെ മാധ്യസ്ഥതയിൽ, പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ നിലവിൽവന്ന വെടിനിർത്തൽ, ഉപഭൂഖണ്ഡത്തെ സമ്പൂർണ യുദ്ധത്തിലേക്ക് കൊണ്ടുപോകുന്നതിൽനിന്ന് താൽക്കാലികമായെങ്കിലും തടഞ്ഞിരിക്കുന്നു.

കാശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22നുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ ഭീകരാക്രമണം, ഇന്ത്യ- പാക് ബന്ധത്തിന് കാര്യമായ തിരിച്ചടിയുണ്ടാക്കി. അത് അതിർത്തി കടന്നുള്ള അക്രമങ്ങൾക്കും സൈനിക നടപടികൾക്കും വഴിയൊരുക്കി. ഇത്തവണ അത് അപകടകരമായ പുതിയ തലങ്ങളിലേക്കും വികസിച്ചു. രൂക്ഷമായ സൈനികാക്രമണങ്ങൾ മാത്രമായിരുന്നില്ല നടന്നത്, അത് ദക്ഷിണേഷ്യയെ ഒരു ആണവയുദ്ധത്തിന്റെ ആശങ്കയിലേക്ക് നയിക്കുന്നതുമായിരുന്നു. വെടിനിർത്തൽ ഇതിന് താൽക്കാലിക ആശ്വാസമേകുന്നുണ്ടെങ്കിലും, നിലവിലുള്ള സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങളെ അത് അഭിമുഖീകരിക്കുന്നതില്ല.

പാക്കിസ്ഥാനിലെ ഒമ്പതിടങ്ങളിലെ ഭീകരവാദി കേന്ദ്രങ്ങൾക്കുനേരെ അതീവ സൂക്ഷ്മതയോടു കൂടിയായിരുന്നു മിസൈൽ ആക്രമണം നടത്തിയത്. ലശ്ക്വറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളായിരുന്നു ഇവ.
പാക്കിസ്ഥാനിലെ ഒമ്പതിടങ്ങളിലെ ഭീകരവാദി കേന്ദ്രങ്ങൾക്കുനേരെ അതീവ സൂക്ഷ്മതയോടു കൂടിയായിരുന്നു മിസൈൽ ആക്രമണം നടത്തിയത്. ലശ്ക്വറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളായിരുന്നു ഇവ.

ചോദ്യം ബാക്കിയാണ്: ഇരുപക്ഷവും അവരുടെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചുവോ? അതോ, പ്രതിസന്ധിയുടെ അടുത്ത ഘട്ടത്തെ നീട്ടിവെക്കുകയാണോ ചെയ്തത്?

തിരിച്ചടി, ആക്രമണം, യു.എസ് മധ്യസ്ഥത

പഹൽഗാം ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം കൃത്യവും ഗുരുതരവുമായിരുന്നു. പാക്കിസ്ഥാനിലെ ഒമ്പതിടങ്ങളിലെ ഭീകരവാദി കേന്ദ്രങ്ങൾക്കുനേരെ അതീവ സൂക്ഷ്മതയോടു കൂടിയായിരുന്നു മിസൈൽ ആക്രമണം നടത്തിയത്. ലശ്ക്വറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളായിരുന്നു ഇവ. പ്രത്യേകിച്ച്, മുറിദ്‌കേ, ഭവൽപുർ എന്നിവ. ഈ ആക്രമണങ്ങൾ പ്രതീകാത്മകമായിരുന്നില്ല, പകരം, വ്യക്തവും തന്ത്രപ്രധാനവുമായ ഒരു പ്രസ്താവന കൂടിയായിരുന്നു. ഭീകരതയോടുള്ള ഇന്ത്യയുടെ സമീപനത്തിൽ തന്നെയുള്ള നയപരമായ മാറ്റത്തിന്റെ സൂചന അതിലുണ്ടായിരുന്നു. അതായത്, ഭാവിയിലുണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തെയും യുദ്ധമായി കാണും.

പാക്കിസ്ഥാൻ അതീവ ഗുരുതരമായ ആഭ്യന്തര വെല്ലുവിളികൾ നേരിടുന്നുണ്ടായിരുന്നു. ഇത് സംഘർഷം നീട്ടിക്കൊണ്ടുപോകുന്നതിൽനിന്ന് ആ രാജ്യത്തെ തടയാൻ പോന്നതുമായിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ, ഡ്രോൺ- മിസൈൽ ആക്രമണങ്ങളിലൂടെ പാക്കിസ്ഥാൻ തിരിച്ചടിച്ചു. ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും സിവിലിയൻ പ്രദേശങ്ങളെയുമാണ് പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്. ഇന്ത്യൻ വ്യോമസേനയും നേവിയും തക്ക പ്രത്യാക്രമണങ്ങൾ നടത്തി, പാക്കിസ്ഥാന്റെ റഡാർ സ്‌റ്റേഷനുകൾ തകർത്തു. ഇത് പാക്കിസ്ഥാന്റെ സൈനിക പ്രതിരോധത്തിന് വ്യാപക നാശനഷ്ടമുണ്ടാക്കിയതായി ഇന്ത്യൻ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. സിയാൽക്കോട്ട്, പസ്‌രൂർ എന്നിവിടങ്ങളിലെ റഡാർ സ്‌റ്റേഷനുകളും ആക്രമിക്കപ്പെട്ടവയിലുണ്ടായിരുന്നു, ഇവിടുത്തെ പ്രധാന സംവിധാനങ്ങളെല്ലാം നിർവീര്യമാക്കപ്പെട്ടു.

ഇരു രാജ്യങ്ങളുടെയും സൈനികനടപടിക്കെതിരെ ആഗോളതലത്തിൽ ആശങ്കയുയരുകയും വിവിധ തലങ്ങളിൽ നയതന്ത്ര നീക്കങ്ങളുണ്ടാകുകയും ചെയ്തു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുടെ 48 മണിക്കൂർ നീണ്ട കൂടിയാലോചനകൾക്കൊടുവിൽ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. 'ഇത് അമേരിക്കയെ ബാധിക്കുന്ന കാര്യമല്ല' എന്ന് ജെ.ഡി. വാൻസ് പറഞ്ഞതിന്റെ അടുത്ത ദിവസമായിരുന്നു ട്രംപിന്റെ പ്രഖ്യാപനമെന്ന് ഓർക്കേണ്ടതുണ്ട്. മേഖല അപകടകരമായ ആണവ സംഘർഷത്തിലേക്ക് അടുത്തുകൊണ്ടിരുന്ന സന്ദർഭത്തിലും, അമേരിക്ക ഇടപെടാതെ പിന്തിരിയുകയാണ് എന്ന സൂചന നൽകുന്നതായിരുന്നു വാൻസിന്റെ പ്രസ്താവന.

ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും സിവിലിയൻ പ്രദേശങ്ങളെയുമാണ് പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്.
ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും സിവിലിയൻ പ്രദേശങ്ങളെയുമാണ് പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവൽ, അസീം മാലിക് എന്നിവരടക്കമുള്ള, ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങളുമായി ഉന്നതതല ചർച്ച നടന്നതായി റൂബിയോ വ്യക്തമാക്കിയിരുന്നു. എല്ലാ കര- വ്യോമ- നാവിക സൈനിക നീക്കങ്ങളും നിർത്തിവെക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. മറ്റു വിഷയങ്ങൾ നാളെ നടക്കുന്ന യോഗം ചർച്ച ചെയ്യും. തുടർന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാക് ദാർ, വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റിയാകട്ടെ, വെടിനിർത്തൽ, ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപാടിൽനിന്നും ഏപ്രിൽ 22 മുതലുള്ള നയതന്ത്രനടപടികളിൽനിന്നുമുള്ള മാറ്റമല്ല എന്ന് വ്യക്തമാക്കി.

മുൻ യുദ്ധങ്ങളിൽനിന്ന് വ്യത്യസ്തമായി, പാക്കിസ്ഥാനെ സഹായിക്കാൻ വളരെ കുറച്ച് സഖ്യകക്ഷികളേ ഇപ്പോഴുള്ളൂ. അടുത്ത ലോകബാങ്ക് വായ്പ ലഭിക്കുന്നതിനുവേണ്ടി അമേരിക്കയുടെ മേലുള്ള ആശ്രിതത്വം കനത്തതായിരുന്നു.

ഇന്ത്യയുടെ തന്ത്രപരമായ മാറ്റം, പാക്കിസ്ഥാന്റെ തകർച്ച

പഹൽഗാം ആക്രമണത്തിനോടുള്ള ഇന്ത്യൻ പ്രതികരണത്തിന്, സൈനിക നടപടികൾക്കും അപ്പുറത്തുള്ള തലങ്ങളുണ്ട്. നാടകീയനീക്കത്തിൽ, ഇന്ത്യ 1960-ലെ സിന്ധുനദീജലകരാർ മരവിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷഭരിതമായ നയതന്ത്രബന്ധങ്ങൾക്കിടയിലെ അപൂർവ വിജയരേഖ കൂടിയാണ് ഈ കരാർ. കരാർ മരവിപ്പിച്ചതിനെതുടർന്ന്, ചെനാബ് നദിയിലെ പ്രധാന അണക്കെട്ടുകളായ സലാൽ, ബാഗ്ലിഹാർ എന്നിവയുടെ ഷട്ടറുകൾ അടക്കുകയും ചെനാബ് നദിയിലൂടെയുള്ള ജലമൊഴുക്ക് നിയന്ത്രിക്കുകയും ചെയ്തു. ജമ്മു കാശ്മീരിലെ മറ്റ് ആറ് ജലവൈദ്യുത പദ്ധതികളുടെയും കാര്യത്തിൽ അതിവേഗ നടപടികൾക്കൊരുങ്ങുകയും ചെയ്തു. ഇത്തരം നടപടികളെല്ലാം കരാറിന്റെ സാങ്കേതികാതിർത്തികൾക്കുള്ളിലുള്ളതാണെങ്കിലും ഇതിലൂടെ ഇന്ത്യ നൽകിയ രാഷ്ട്രീയ സന്ദേശം വ്യക്തമായിരുന്നു: ജലം അടക്കം ഏത് ഉപാധിയും തന്ത്രപരമായ ആയുധമായി ഉപയോഗിക്കാൻ ഇന്ത്യ തയ്യാറാണ്.

ഇതോടൊപ്പം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യാത്രാ മുന്നറിയിപ്പ് നൽകി പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള വിപുലമായ നയതന്ത്ര കാമ്പയിൻ നടത്തി. നിരവധി ആഗോള എയർലൈനുകൾ പാക്കിസ്ഥാൻ വ്യോമപാതയിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങി. ഏഷ്യൻ വികസന ബാങ്കിനോട്, പാക്കിസ്ഥാനുള്ള പ്രൊജക്റ്റ് ഫണ്ടിംഗ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഇവ ശിക്ഷാനടപടി എന്നതിലപ്പുറം, ആഴമുള്ളതും തന്ത്രപരമായതുമായ പ്രതിഫലനമുണ്ടാക്കാൻ പോന്നതായിരുന്നു:
ഒന്ന്, ആഗോള സിംപതി നേടിയെടുക്കുക.
രണ്ട്, മേഖലയിലെ നേതൃത്വം ഉറപ്പിച്ചെടുക്കുക.

പഹൽഗാം ആക്രമണത്തിനോടുള്ള ഇന്ത്യൻ പ്രതികരണത്തിന്, സൈനിക നടപടികൾക്കും അപ്പുറത്തുള്ള തലങ്ങളുണ്ട്. നാടകീയനീക്കത്തിൽ, ഇന്ത്യ 1960-ലെ സിന്ധുനദീജലകരാർ മരവിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷഭരിതമായ നയതന്ത്രബന്ധങ്ങൾക്കിടയിലെ അപൂർവ വിജയരേഖ കൂടിയാണ് ഈ കരാർ.
പഹൽഗാം ആക്രമണത്തിനോടുള്ള ഇന്ത്യൻ പ്രതികരണത്തിന്, സൈനിക നടപടികൾക്കും അപ്പുറത്തുള്ള തലങ്ങളുണ്ട്. നാടകീയനീക്കത്തിൽ, ഇന്ത്യ 1960-ലെ സിന്ധുനദീജലകരാർ മരവിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷഭരിതമായ നയതന്ത്രബന്ധങ്ങൾക്കിടയിലെ അപൂർവ വിജയരേഖ കൂടിയാണ് ഈ കരാർ.

ഇന്ത്യൻ പ്രതികരണം നിയമാനുസൃതവും നിയന്ത്രിതവുമാണ് എന്ന് ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ അടിവരയിട്ടു. അതായത്, ഇന്ത്യ ഭീകരവാദകേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടത്, ജനവാസ മേഖലകളും മതപരമായ സ്ഥലങ്ങളും ഒഴിവാക്കി. ഒപ്പം ഒരു മുന്നറിയിപ്പുകൂടി നൽകി: പാക്കിസ്ഥാൻ അതിസാഹസത്തിനൊരുമ്പെട്ടാൽ, പ്രതികരണം ഗുരുതരമായിരിക്കും.

ഇതിനിടെ, പാക്കിസ്ഥാൻ അതീവ ഗുരുതരമായ ആഭ്യന്തര വെല്ലുവിളികൾ നേരിടുന്നുണ്ടായിരുന്നു. ഇത് സംഘർഷം നീട്ടിക്കൊണ്ടുപോകുന്നതിൽനിന്ന് ആ രാജ്യത്തെ തടയാൻ പോന്നതുമായിരുന്നു. സാമ്പത്തിക തകർച്ച, ബലൂചിസ്ഥാനിലെ സംഘർഷം, നയതന്ത്രപരമായ ഒറ്റപ്പെടൽ എന്നിവ പാക്കിസ്ഥാന് അഭിമുഖീകരിക്കേണ്ടിവന്നു. മുൻ യുദ്ധങ്ങളിൽനിന്ന് വ്യത്യസ്തമായി, പാക്കിസ്ഥാനെ സഹായിക്കാൻ വളരെ കുറച്ച് സഖ്യകക്ഷികളേ ഇപ്പോഴുള്ളൂ. അടുത്ത ലോകബാങ്ക് വായ്പ ലഭിക്കുന്നതിനുവേണ്ടി അമേരിക്കയുടെ മേലുള്ള ആശ്രിതത്വം കനത്തതായിരുന്നു. സൈനിക നടപടിയിൽ കക്ഷി ചേരുന്നതിനുപകരം മാധ്യസ്ഥതയിലൂന്നിയുള്ള അമേരിക്കയുടെ പൊടുന്നനെയുള്ള നിലപാടു മാറ്റം, ദക്ഷിണേഷ്യയിൽ മറ്റൊരു ആണവ സംഘർഷമുണ്ടാകുന്നത് തടയുക എന്ന അമേരിക്കയുടെ താൽപര്യത്തിന്റെ കൂടി വെളിച്ചത്തിൽ കാണേണ്ടതാണ്. പ്രത്യേകിച്ച്, പാക്കിസ്ഥാന്റെ അതീവ ദുർബലമായ ആഭ്യന്തര സാഹചര്യങ്ങളുടെ വെളിച്ചത്തിൽ.

ആണവായുധം ഒരിക്കലും ആദ്യം പ്രയോഗിക്കില്ല എന്ന നയം ഇന്ത്യയ്ക്കുണ്ടെങ്കിലും ഇക്കാര്യത്തിൽ പാക്കിസ്ഥാന്റെ നിലപാട് അവ്യക്തതകൾ നിറഞ്ഞതാണ്. അത്, കണക്കുകൂട്ടലുകളെ അപകടത്തിലാക്കും.

വെടിനിർത്തലോ
തന്ത്രപരമായ വിരാമമോ?

വെടിനിർത്തൽ സൈനിക നടപടികൾക്ക് പ്രത്യക്ഷമായി തന്നെ വിരാമിടുമെങ്കിലും അത് സമാധാന ഉടമ്പടിയിൽനിന്ന് ഭിന്നമാണ്. വെടിനിർത്തൽ, പൂർണമായും സൈനിക നടപടിയാണെന്നും ഇതുവരെ സ്വീകരിച്ച ശിക്ഷാനടപടികൾക്ക് വിരുദ്ധമല്ല എന്നും ഇന്ത്യൻ അധികൃതർ, വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുപുറകേ വിശദീകരിച്ചു. അതായത്, സിന്ധുനദീജല കരാർ മരവിപ്പിച്ചത് തുടരും. ഒപ്പം, നയന്ത്രതലത്തിൽ സമ്മർദം ചെലുത്തുക എന്ന ഇന്ത്യൻ നയവും. കൂടാതെ, ഇപ്പോൾ യു.എസ് പരസ്യമായി അംഗീകരിച്ച ഇന്ത്യയുടെ പുതുക്കിയ യുദ്ധസമീപനം, അതായത്, പാക്കിസ്ഥാന്റെ മണ്ണിൽനിന്ന് ഭാവിയിലുണ്ടാകുന്ന ഏത് ഭീകരാക്രമണത്തെയും യുദ്ധമായി കണക്കാക്കും എന്ന കാര്യം ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഇതിലൂടെ, തങ്ങളുടെ അതിർത്തിക്കുള്ളിലുള്ള ഭീകരരുടെ കേന്ദ്രങ്ങളെ തകർക്കാനുള്ള ഉത്തരവാദിത്തം പാക്കിസ്ഥാന്റെ ബാധ്യതയായി മാറി.

കേവലം സുരക്ഷയിലൂന്നിയുള്ള പ്രതികരണങ്ങൾക്കപ്പുറത്തേക്ക് തന്ത്രപരമായി ഇന്ത്യയും ഈ വിഷയത്തെ സമീപിക്കേണ്ടതുണ്ട്.
കേവലം സുരക്ഷയിലൂന്നിയുള്ള പ്രതികരണങ്ങൾക്കപ്പുറത്തേക്ക് തന്ത്രപരമായി ഇന്ത്യയും ഈ വിഷയത്തെ സമീപിക്കേണ്ടതുണ്ട്.

സാഹചര്യം ഇപ്പോഴും നിർണായകമാണ് എന്നാണ് വിദ്ഗധരുടെ മുന്നറിയിപ്പ്. ആണവായുധ ഭീഷണി ഒഴിഞ്ഞുപോയിട്ടില്ല. ആണവായുധം ഒരിക്കലും ആദ്യം പ്രയോഗിക്കില്ല എന്ന നയം ഇന്ത്യയ്ക്കുണ്ടെങ്കിലും ഇക്കാര്യത്തിൽ പാക്കിസ്ഥാന്റെ നിലപാട് അവ്യക്തതകൾ നിറഞ്ഞതാണ്. അത്, കണക്കുകൂട്ടലുകളെ അപകടത്തിലാക്കും. സംഘർഷത്തിന്റെ സമയത്ത് പാക്കിസ്ഥാൻ നടത്തിയ മിസൈൽ പരീക്ഷണങ്ങൾ, അത് നിശ്ചയിച്ച പ്രകാരമുള്ളതായിരുന്നുവെങ്കിലും, ആഗോള ആശങ്കയ്ക്കിടയാക്കുന്നതായിരുന്നു. ഒരു തെറ്റായ കാൽവെപ്പോ നടപടിയോ ഒരു റഡാറിന് സംഭവിക്കുന്ന പിഴവോ മേഖലയെ വലിയ ദുരന്തത്തിലേക്ക് നയിക്കാവുന്ന സാഹചര്യമാണുള്ളത്.

ഈയൊരവസ്ഥയിൽ വെടിനിർത്തലിനെ തന്ത്രപരമായ വിരാമമായി കാണുന്നതായിരിക്കും നല്ലത്, ഒരു വഴിത്തിരിവ് എന്നതിനേക്കാൾ. നയതന്ത്രപരമായ തുടർച്ചകളും പരസ്പര നിയന്ത്രണങ്ങളും അടിസ്ഥാന പരാതികൾ സത്യസന്ധമായി പരിഗണിക്കാനുള്ള ശ്രമങ്ങളുമില്ലെങ്കിൽ ഇത്തരം വിരാമങ്ങൾക്ക് ഹ്രസ്വായുസ്സേയുള്ളൂ എന്ന് ചരിത്രം കാണിച്ചുതരുന്നു.

കാശ്മീരിന്റെ അന്യവൽക്കരണം, രഷ്ട്രീയ വിനിമയങ്ങളിലൂടെയും സാമ്പത്തിക നടപടികളിലൂടെയും പൗരാവകാശങ്ങളെ ആദരിച്ചുകൊണ്ടും, അഭിസംബോധന ചെയ്യപ്പെടണം. ഭീകരരിൽ പലരെയും നയിക്കുന്നത് ഏതെങ്കിലും പ്രത്യയശാസ്ത്രമല്ല, നിരാശയും അപമാനവുമാണ്. ഭീകരയെ ശക്തമായി കൈകാര്യം ചെയ്യുമ്പോൾ പോലും ഈയൊരു തലത്തെ ജനാധിപത്യ ഇന്ത്യ കാണാതിരുന്നുകൂടാ.

സമാധാനപാതയും
സഹകരണത്തിനുള്ള പരിമിതികളും

ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം സൈനികപരം മാത്രമല്ല- അതിന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും മനഃശാസ്ത്രപരവുമായ അടിസ്ഥാനങ്ങളുണ്ട്. ഭരണഘടനാപരവും നിയമപരവുമായി ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമാണ് എന്നത് അംഗീകരിക്കാനുള്ള പാക്കിസ്ഥാന്റെ വിസമ്മതമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. ബലൂചിസ്ഥാനിലെ സംഘർഷങ്ങളും ഖൈബർ പഖ്തുൺഖാവയിലെ ഭരണപരമായ പിഴവുകളും അടക്കമുള്ള ആഭ്യന്തര പ്രശ്‌നങ്ങളെ വഴിതിരിച്ചുവിടാൻ ദശാബ്ദങ്ങളായി പാക്കിസ്ഥാനി സൈനിക- ഭരണനേതൃത്വങ്ങൾ കാശ്മീരിനെ മുൻനിർത്തിയാണ് ആഖ്യാനങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുന്നത്. അതേസമയം, 'കാശ്മീർ വിഷയം' രാഷ്ട്രീയ ഊന്നുവടിയും ഭൗമരാഷ്ട്രീയ ബാധ്യതയുമായി മാറിയിരിക്കുന്നു.

ഉഭയകക്ഷി നയതന്ത്രം വീണ്ടും പരാജയപ്പെടുകയാണ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഷിംല കരാറിനും ലാഹോർ പ്രഖ്യാപനത്തിനും സൈനികനീക്കങ്ങളെയും രാഷ്ട്രീയ അവസരവാദങ്ങളെയും മറികടക്കാനായിട്ടില്ല. ഇതിന് വിപരീതമായി, ലോകബാങ്കിന്റെ മാധ്യസ്ഥതയിൽ നിലവിൽവന്ന സിന്ധുനദീജലകരാർ, ബ്രിട്ടന്റെ സഹായത്തോടെ നിലവിൽവന്ന റാൻ ഓഫ് കച്ച് പ്രമേയം, സോവിയറ്റ് യൂണിയന്റെ മധ്യസ്ഥതയിൽ നിലവിൽവന്ന താഷ്‌കെന്റ് പ്രഖ്യാപനം തുടങ്ങി, മൂന്നാം കക്ഷിയുടെ ഇടപെടലോടെ രൂപപ്പെട്ട സന്ധികൾ സുസംഘടിതവും പ്രായോഗികവുമായ സമാധാന പ്രക്രിയകളുടെ മികച്ച മാതൃകളാണെന്നും കാണാം.

രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമോ എന്ന ആശങ്കയുള്ളതിനാൽ ഇന്ത്യ വിദേശ മാധ്യസ്ഥതകളെ ശ്രദ്ധാപൂർവമാണ് സമീപിക്കാറുള്ളത്. അതുകൊണ്ടുതന്നെ, നിഷ്പക്ഷ മാധ്യസ്ഥതകൾക്കും പുറകുവശത്തുകൂടിയുള്ള കൂടിയാലോചനകൾക്കും പകരം ക്രിയാത്മകമായ നയതന്ത്രമാണ് ഇപ്പോഴത്തെ സാഹചര്യം ആവശ്യപ്പെടുന്നത്.

ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം സൈനികപരം മാത്രമല്ല- അതിന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും മനഃശാസ്ത്രപരവുമായ അടിസ്ഥാനങ്ങളുണ്ട്. ഭരണഘടനാപരവും നിയമപരവുമായി ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമാണ് എന്നത് അംഗീകരിക്കാനുള്ള പാക്കിസ്ഥാന്റെ വിസമ്മതമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം.
ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം സൈനികപരം മാത്രമല്ല- അതിന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും മനഃശാസ്ത്രപരവുമായ അടിസ്ഥാനങ്ങളുണ്ട്. ഭരണഘടനാപരവും നിയമപരവുമായി ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമാണ് എന്നത് അംഗീകരിക്കാനുള്ള പാക്കിസ്ഥാന്റെ വിസമ്മതമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം.

കേവലം സുരക്ഷയിലൂന്നിയുള്ള പ്രതികരണങ്ങൾക്കപ്പുറത്തേക്ക് തന്ത്രപരമായി ഇന്ത്യയും ഈ വിഷയത്തെ സമീപിക്കേണ്ടതുണ്ട്. കാശ്മീരിന്റെ അന്യവൽക്കരണം, രഷ്ട്രീയ വിനിമയങ്ങളിലൂടെയും സാമ്പത്തിക നടപടികളിലൂടെയും പൗരാവകാശങ്ങളെ ആദരിച്ചുകൊണ്ടും, അഭിസംബോധന ചെയ്യപ്പെടണം. പഠനങ്ങൾ കാണിക്കുന്നതുപോലെ, ഭീകരരിൽ പലരെയും നയിക്കുന്നത് ഏതെങ്കിലും പ്രത്യയശാസ്ത്രമല്ല, നിരാശയും അപമാനവുമാണ്. ഭീകരയെ ശക്തമായി കൈകാര്യം ചെയ്യുമ്പോൾ പോലും ഈയൊരു തലത്തെ ജനാധിപത്യ ഇന്ത്യ കാണാതിരുന്നുകൂടാ.

ചുരുക്കത്തിൽ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ വെടിനിർത്തൽ അനിവാര്യമായിരുന്നു. അതേസമയം, യഥാർത്ഥ സമാധാനത്തിലേക്കുള്ള കാൽവെപ്പ് എന്ന നിലയ്ക്ക് അത് അപര്യാപ്തവുമാണ്. അതുണ്ടായത് സൗഹൃദത്തിൽനിന്നല്ല, നിർബന്ധിതാവസ്ഥയിൽ നിന്നാണ്. ഇന്ത്യയുടെ തന്ത്രപരമായ പ്രതികരണവും പാക്കിസ്ഥാന്റെ ആഭ്യന്തര സംഘർഷങ്ങളുമാണ് സൈനികനീക്കത്തിന് വിരാമമിട്ടത്. തന്ത്രപരമായ ഈ വിരാമത്തിനെ തന്ത്രപരമായ വഴിത്തിരിവാക്കി മാറ്റാനാകുമോ എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. ഭീകരപ്രവർത്തനത്തിന് നൽകുന്ന പിന്തുണ അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയ്ക്കാകട്ടെ, അതിന്റെ കരുത്തും രാഷ്ട്രീയ നയതന്ത്രജ്ഞതയും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ആവശ്യം. ഒപ്പം, അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും ആവശ്യമാണ്. സംഘർഷം തടയാനല്ല, സമാധാനത്തിനുള്ള ഒരു സുസ്ഥിര ചട്ടക്കൂട് ഉണ്ടാക്കിയെടുക്കാൻ.

ദക്ഷിണേഷ്യയെ സംബന്ധിച്ച്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രധാനമാണ്. സമാധാനം എന്നത് യുദ്ധമില്ലാതിരിക്കുക എന്ന അവസ്ഥയല്ല, മറിച്ച്, നീതിയുടെയും പരസ്പര ആദരവിന്റെയും സംഭാഷത്തിന്റെയുമെല്ലാം അടിസ്ഥാനത്തിൽ രൂപപ്പെടേണ്ടതാണ്. അത്തരമൊരു സമാധാനപ്രക്രിയ രൂപപ്പെടുത്തിയെടുക്കാനുള്ള സമയമാണിത്.

(കടപ്പാട്: Eurasia Review)

Comments