ഇറാനെതിരായ ഏകപക്ഷീയമായി ഇസ്രയേൽ ആക്രമണം ഒരാഴ്ച പിന്നിടുമ്പോൾ പശ്ചിമേഷ്യൻ മേഖലയാകെ യുദ്ധസാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു. ഇറാനും ഇസ്രായേലും തമ്മിലുള്ള മിസൈൽ വർഷങ്ങളിലും തുടർച്ചയായ ബോംബിംഗിലും ഇരുരാജ്യങ്ങളിലുമായി ആയിരത്തോളം സാധാരണ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടേണ്ടി വന്നിരിക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് ഇസ്രായേൽ - ഇറാൻ സംഘർഷം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് ഇരുരാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് പാർട്ടികൾ സംയുക്ത പ്രസ്താവന ഇറക്കിയിരിക്കുന്നത്.
പശ്ചിമേഷ്യയിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന കടന്നാക്രമണങ്ങളെ ഇറാനിലെ കമ്യൂണിസ്റ്റ് പാർട്ടിയായ ടുഡേ പാർടിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇസ്രായേലും സംയുക്ത പ്രസ്താവനയിൽ അപലപിച്ചിരിക്കുകയാണ്. സാർവ്വദേശീയ സാഹോദര്യത്തിന്റെയും രാഷ്ട്രങ്ങൾ തമ്മിലുണ്ടാവേണ്ട സമാധാനപരവും സൗഹൃദപരമായ ബന്ധത്തിന്റെയും ആവശ്യകതയെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഇരുരാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രസ്താവന വന്നിരിക്കുന്നത്. ഇസ്രായേലിലെ തീവ്രവലതുപക്ഷം നയിക്കുന്ന നെതന്യാഹു സർക്കാർ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്തുണയോടെ ഗാസയിലും അധിനിവേശ വെസ്റ്റ്‌ബാങ്കിലും 55,000 മനുഷ്യരെ കൊന്നൊടുക്കിയെന്ന പ്രസ്താവന, മാനവികതയുടെ ഹൃദയത്തിൽത്തൊട്ട് ലോകസമൂഹത്തെ ഓർമ്മിപ്പിക്കുന്നു.

അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധകുറ്റവാളിയായി പ്രഖ്യാപിച്ച നെതന്യാഹുവിന്റെ നേതൃത്വത്തിലാണ് ഗാസയിലും വെസ്റ്റ്‌ബേങ്കിലും വംശഹത്യ നടക്കുന്നത്. ഇറാഖ്, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ച് ഇറാനെ ഇസ്രായേൽ കഴിഞ്ഞ വെള്ളിയാഴ്ച ആക്രമിച്ചത്. ഇറാനിലെ നതാൻസ് ഉൾപ്പെടെയുള്ള ആണവനിലയങ്ങളിൽ യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം. ഇരുപാർട്ടികളുടെയും സംയുക്ത പ്രസ്താവന അസന്ദിഗ്ധമായ ഭാഷയിൽ പറയുന്നത് മധ്യപൂർവ്വദേശത്തെയും, ലോകത്തെമ്പാടുമുള്ള രാജ്യങ്ങളും ആണവായുധങ്ങൾ നിർമ്മിക്കുന്നതിനെയും സൂക്ഷിക്കുന്നതിനെയും തങ്ങൾ എതിർക്കുന്നുവെന്നാണ്.
ആണവായുധങ്ങൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും നിരന്തരമായി ലോകസമാധാനത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്ന ഇസ്രായേൽ ഇറാനെ ഏകപക്ഷീയമായി ആക്രമിച്ചതിന്റെ യുക്തി എന്താണൊണ് ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും സമാധാനപരമായ സഹവർത്തിത്വബന്ധത്തിനും വേണ്ടി നിലകൊള്ളുന്നവർ ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇറാനെ ഏകപക്ഷീയമായി ആക്രമിച്ചതുകൊണ്ട് ആണവഭീഷണിയെ തടയാനാവുമോ എന്ന് പ്രസ്താവന ചോദിക്കുന്നു. ആണവായുധം കൈവശം വെക്കുന്ന ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ആണവായുധ നിർവ്യാപന ഉടമ്പടിയുടെ ഭാഗമാക്കണം എന്നും ആണവായുധം നിർമ്മിക്കുന്നതിൽ നിന്ന് എല്ലാ രാജ്യങ്ങളും പിന്മാറണമെുമാണ് പ്രസ്താവന ആവശ്യപ്പെടുന്നത്.
പശ്ചിമേഷ്യൻ മേഖലയിലെ ഇപ്പോഴത്തെ സംഘർഷങ്ങൾ ഒരു വൻ യുദ്ധമായി മാറാതിരിക്കാൻ ഐക്യരാഷ്ട്രസഭയും യു.എൻ രക്ഷാസമിതിയും മറ്റ് അന്താരാഷ്ട്ര സംഘടനകളും അടിയന്തിരമായി ഇടപെടണമൊണ് ഇരു കമ്യൂണിസ്റ്റ് പാർടികളും അഭ്യർത്ഥിക്കുന്നത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം ഉടനെ അവസാനിപ്പിക്കണമെന്നും പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കണമെന്നും ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങളെയും സാധാരണ മനുഷ്യർക്ക് നേരെയുള്ള ക്രൂരമായ കടന്നാക്രമണങ്ങളെയും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ അപലപിക്കണമന്നും പ്രസ്താവന അഭ്യർത്ഥിക്കുന്നു. ഇരു കമ്യൂണിസ്റ്റ് പാർട്ടികളുടെയും കേന്ദ്രക്കമ്മറ്റികൾ സംയുക്തമായി ഇറക്കിയിരിക്കുന്ന പ്രസ്താവനകളുടെ തലക്കെട്ട് തന്നെ മനുഷ്യരെ കൊല ചെയ്യുന്നത് നിർത്തുക, യുദ്ധം അവസാനിപ്പിക്കുക എന്നതാണ്.

ജനങ്ങളെയും അവരുടെ ആവാസമേഖലകളെയും ഉപജീവനമാർഗങ്ങളെയും ഡ്രോണുകൾ തൊടുത്തുവിട്ടും മിസൈലുകൾ വർഷിച്ചും ഇല്ലാതാക്കുന്ന ക്രൂരതയാണ് യുദ്ധമെങ്ങും മനുഷ്യരുടെ ഭൂമിയിലെ ജീവിക്കാനുള്ള അവകാശത്തെയാണ് യുദ്ധങ്ങൾ ഇല്ലാതാക്കുതെും ഇരു കമ്യൂണിസ്റ്റ് പാർട്ടികളും കഴിഞ്ഞ കുറേ വർഷക്കാലമായി പ്രസ്താവനകളിലൂടെയും യുദ്ധവിരുദ്ധ ഡെമോൺസ്ട്രേഷനുകളിലൂടെയും ലോകസമൂഹത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നു. യുദ്ധങ്ങളില്ലാത്തതും ആയുധങ്ങളില്ലാത്തതുമായ ഒരു ലോകത്തിന് മാത്രമെ മനുഷ്യർക്കിടയിൽ സമാധാനവും സമത്വവും കൊണ്ടുവരാൻ കഴിയൂ എതാണ് മാർക്സിസം നൽകുന്ന സാർവ്വദേശീയ സന്ദേശം.
മനുഷ്യരാശിയുടെ ചരിത്രം വിശകലനം ചെയ്യുമ്പോൾ ഫെഡ്രറിക് എംഗൽസിന്റെ ഉപമ ഉദ്ധരിച്ചുപറഞ്ഞാൽ; ചരിത്രത്തിന്റെ രഥചക്രത്തിന്റെ നാഭി വരെ രക്തത്തിൽ മുങ്ങിയാണ് മുന്നോട്ട് ഉരുണ്ടിട്ടുള്ളത്. മനുഷ്യരാശിയുടെ അസ്ഥിത്വത്തിന്റെ വർഷങ്ങളെ നാം സായുധസംഘത്തിനായി ചെലവഴിച്ച കാലംകൊണ്ട് വിഭജിക്കുമ്പോൾ ഏഴ് ദിവസത്തിൽ ഒരു ദിവസമേ മനുഷ്യർ യുദ്ധത്തിലേർപ്പെടാതെ വിശ്രമിച്ചിട്ടുള്ളൂവെന്ന അസ്വസ്ഥജനകമായ ഉത്തരമാണ് കിട്ടുക. പല യുദ്ധചരിത്രകാരരും പറയുന്നത്; മനുഷ്യരാശിയുടെ കഴിഞ്ഞ 5500 വർഷക്കാലത്തിനിടയിൽ വെറും 292 വർഷങ്ങൾ മാത്രമെ ഈ ലോകത്തിൽ യുദ്ധമില്ലാതിരുന്നിട്ടുള്ളൂവെന്നാണ്. ചരിത്രത്തിന്റെ ഈ നീണ്ട കാലഘട്ടത്തിനിടയിൽ നടന്നിട്ടുള്ള യുദ്ധങ്ങളിൽ പകുതിയും യൂറോപ്പിലാണ്. എന്നുമാത്രമല്ല ഈ യുദ്ധങ്ങൾക്കെല്ലാം കാരണം യൂറോപ്പും അമേരിക്കയുമടങ്ങുന്ന വൻശക്തി രാജ്യങ്ങളുടെ വിഭവങ്ങളും സമ്പത്തും കൈയടക്കാനുള്ള ആർത്തിയും മത്സരവുമായിരുന്നു.
സമീപകാല നൂറ്റാണ്ടുകളിൽ യുദ്ധങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. 17-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ മാത്രം യുദ്ധം മൂലം 30 ലക്ഷംപേർ മരണപ്പെട്ടുവെന്നാണ് പല യുദ്ധപഠനങ്ങളും പറയുന്നത്. 18-ാം നൂറ്റാണ്ടിൽ 50 ലക്ഷവും 19-ാം നൂറ്റാണ്ടിൽ 90 ലക്ഷവും മനുഷ്യർ യുദ്ധങ്ങളിൽ മരണമടഞ്ഞു. 20-ാം നൂറ്റാണ്ടിൽ നടന്ന ഒന്നാം ലോകമഹായുദ്ധത്തിൽ മാത്രം ഒരു കോടി മനുഷ്യരാണ് മരണമടഞ്ഞത്. രണ്ടാം ലോകമഹായുദ്ധത്തിൽ അഞ്ചരക്കോടി മനുഷ്യരാണ് കുരുതികഴിക്കപ്പെട്ടത്. ഇന്നിപ്പോൾ ഈ 21-ാം നൂറ്റാണ്ടിൽ ലോകത്തിന്റെ പലഭാഗങ്ങളിലും യുദ്ധങ്ങൾ മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. ഉക്രൈനിലും പലസ്തീനിലുമെല്ലാം നിരപരാധികളെ ബോംബിട്ടും മിസൈലാക്രമണങ്ങളിലൂടെയും കൊന്നുകൊണ്ടിരിക്കുന്നു. മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ചുകൊണ്ടുള്ള യുദ്ധങ്ങളിലാണ് കുഞ്ഞുങ്ങളും സാധാരണക്കാരും നിഷ്‌ക്കരുണം കൊല്ലപ്പെടുന്നത്. പലസ്തീനിന്റെ മണ്ണിൽ യു.എസ് പിന്തുണയോടെ കഴിഞ്ഞ 2023 ഒക്ടോബർ 7-നുശേഷം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 55000-ഓളം നിരപരാധികൾ മരണമടഞ്ഞു. ഇതിൽ 28000-ലേറെ കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. റഷ്യ - ഉക്രൈൻ യുദ്ധത്തിൽ 15000-ഓളം സാധാരണ മനുഷ്യരാണ് കൊല്ലപ്പെട്ടത്. 20000-ലേറെ പേർ അനാഥരും അഭയാർത്ഥികളുമായി തീർന്നു. ഇതിനുപുറമെ റഷ്യയുടെയും ഉക്രൈന്റെയും എത്രയോ സൈനികർക്കും ജീവൻ നഷ്ടപ്പെടേണ്ടിവന്നു.

രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട ജപ്പാന് നേരെയാണ് അമേരിക്ക അണുബോംബിട്ടത്. 1945 ആഗസ്റ്റ് 5-നും 9-നും ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് സ്ഫോടനത്തിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് വെന്തുമരിച്ചത്. അണുപ്രസരണം സൃഷ്ടിച്ച മഹാവ്യാധികൾ ഇന്നും ഹിരോഷിമയെയും നാഗസാക്കിയെയും വേട്ടയാടുകയാണ്. മനുഷ്യരാശിക്കുമേൽ അമേരിക്ക നടത്തിയ മഹാപാതകമായിരുന്നു ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് വർഷം. മനുഷ്യസമൂഹത്തെയൊാകെ ആണവാഗ്നിയിൽ ചുട്ടുകൊല്ലുന്ന സാർവ്വദേശീയ കുറ്റവാളിയായ ഒരു രാജ്യമാണ് അമേരിക്ക. അവരാണ് പലസ്തീൻ ജനതയെ അവരുടെ ജന്മനാട്ടിൽ നിന്നും അടിച്ചോടിച്ച് ജൂതവംശീയവാദികൾക്കുവേണ്ടി ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചത്.
ഒന്നാം ഗൾഫ് യുദ്ധത്തിലും രണ്ടാം ഗൾഫ് യുദ്ധത്തിലും അമേരിക്ക ഇറാഖിലെ ജനങ്ങൾക്കുനേരെ ഡിപ്ലീറ്റഡ് യുറേനിയം ബോംബുകൾ ഉപയോഗിച്ചു. യൂഗോസ്ലാവിയയെ ബാൾക്കനൈസ് ചെയ്യാനായി തങ്ങൾ തന്നെ വളർത്തിക്കൊണ്ടു വന്ന വംശീയ ഭീകരർ ഭീഷണിയായി തീർന്നപ്പോൾ അവരെ നേരിടാനെന്ന വ്യാജേന നാറ്റോസേന ബോസ്നിയയിലും കൊസോവയിലുമെല്ലാം ഡിപ്ലീറ്റഡ് യുറേനിയം ബോംബുകൾ ഉപയോഗിച്ചു. ലോക ജനതയ്ക്കുമേൽ ആണവായുധങ്ങൾ നിരന്തരം ഉപയോഗിച്ച സാർവദേശീയ കുറ്റവാളിയായ അമേരിക്കയാണ് ജൂതവംശ ഭ്രാന്തനായ നെതന്യാഹു ഭരണകൂടത്തെ ഉപയോഗിച്ച് ആണവായുധം ഉണ്ടാക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് ഇറാനുനേരെ ആക്രമണം അഴിച്ചുവിടുന്നത്. പശ്ചിമേഷ്യയെ കുരുതിക്കളമാക്കുന്നത്.
എല്ലാ യുദ്ധങ്ങളും മനുഷ്യരാശിയുടെ അസ്ഥിത്വത്തെ യാണ് ഇല്ലാതാക്കുന്നത്. ഹിറ്റ്ലറും മുസോളിനിയും ലോകത്തെ കീഴടക്കാനായി നടത്തിയ രണ്ടാംലോക മഹായുദ്ധം ലോകനാഗരികതയെ തന്നെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് അധിനിവേശമായിരുന്നു. ലോകജനത സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ ഹിറ്റ്ലറുടെയും മുസോളിനിയുടെയും ജപ്പാനിലെ ഹിരോഹിത ചക്രവർത്തിയുടെയും ഫാസിസ്റ്റ് സേനയെ തോൽപ്പിച്ചുകൊണ്ടാണ് മനുഷ്യരാശിയുടെ അസ്ഥിത്വത്തെ സംരക്ഷിച്ചത്. ഇന്നിപ്പോൾ വംശീയഭ്രാന്തനായ ട്രംപും അയാളുടെ പശ്ചിമേഷ്യൻ ചട്ടമ്പിരാജ്യമായ ഇസ്രായേലും പശ്ചിമേഷ്യക്കെതിരായി നടത്തുന്ന കടന്നാക്രമണങ്ങൾ മനുഷ്യരാശി നേടിയിട്ടുള്ള പുരോഗതിയുടെയും സമാധാനത്തിന്റെയും മൂല്യങ്ങളെയും സംവിധാനങ്ങളെയും ഇല്ലാതാക്കുന്നതാണ്. ഈ യുദ്ധക്കൊതിയന്മാരിൽ നിന്ന് പശ്ചിമേഷ്യയെയും ലോകത്തെയും സംരക്ഷിക്കാനുള്ള ആഹ്വാനമാണ് ഇറാനിലെയും ഇസ്രയേലിലെയും കമ്യൂണിസ്റ്റ് പാർട്ടികളുടെ സംയുക്ത പ്രസ്താവന നൽകുന്നത്. അത് ചരിത്രത്തെ സംബന്ധിച്ച വലിയൊരു പാഠമാണ് നമ്മെ ഓർമ്മിപ്പിക്കുത്; നാം യുദ്ധത്തെ സംഹരിച്ചില്ലെങ്കിൽ യുദ്ധം നമ്മെ സംഹരിക്കും.
