ഗാസയിലെ രക്തപ്പുഴ, ഇസ്രായേലിന്റെ ലക്ഷ്യമെന്ത്?

പുതിയ ചർച്ചകൾക്കൊന്നും തയ്യാറാവാതെയാണ് ഇസ്രായേൽ ഇപ്പോൾ വെടിനിർത്തൽ ലംഘിച്ച് 400ലധികം പേരെ കൊലപ്പെടുത്തി മേഖലയിലെ സമാധാനം വീണ്ടും ഇല്ലാതാക്കിയിരിക്കുന്നത്. ഇസ്രായേൽ നീക്കങ്ങൾക്ക് അമേരിക്കയുടെ പിന്തുണയുമുണ്ട്. ഹമാസിനെതിരെയുള്ള യുദ്ധമെന്ന പേരിൽ നടത്തുന്ന ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരിൽ ഏറെയും നിരപരാധികളായ മനുഷ്യരാണെന്നതാണ് യാഥാർഥ്യം.

ഗാസയിൽ രണ്ട് മാസത്തോളം നീണ്ടുനിന്ന വെടിനിർത്തൽ അവസാനിപ്പിച്ച് ഇസ്രായേലിൻെറ ക്രൂരമായ ആക്രമണം. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ 400ലധികം പേർ കൊല്ലപ്പെട്ടുവെന്നും 500ലധികം പേർക്ക് പരിക്കേറ്റുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വെടിനിർത്തൽ കരാറിലെത്തിയിരുന്നത്. കരാറിൻെറ ഭാഗമായി 33 പേരെയും അഞ്ച് മൃതദേഹങ്ങളും ഹമാസ് ഇസ്രായേലിന് എന്നാലിപ്പോൾ വീണ്ടും ഇസ്രായേൽ ഗാസയിൽ മനുഷ്യക്കുരുതി നടത്തിയിരിക്കുകയാണ്. വടക്കൻ ഗാസ, നഗരപ്രദേശം, ദെയ്ർ അൽ ബലാ, ഖാൻ യൂനിസ്, റാഫ, ഗാസാ മുനമ്പ് എന്നിങ്ങനെ പല മേഖലകളിലായാണ് ആക്രമണം നടന്നത്. ഗാസാമുനമ്പിൽ ഹമാസിൻെറ സുരക്ഷാസംഘത്തിൻെറ തലവനായിരുന്ന മഹ്മൂദ് അബു വാത്ഫയും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

കരാറിൻെറ ഭാഗമായി 33 പേരെയും അഞ്ച് മൃതദേഹങ്ങളും ഹമാസ് ഇസ്രായേലിന്  എന്നാലിപ്പോൾ വീണ്ടും ഇസ്രായേൽ ഗാസയിൽ മനുഷ്യക്കുരുതി നടത്തിയിരിക്കുകയാണ്.
കരാറിൻെറ ഭാഗമായി 33 പേരെയും അഞ്ച് മൃതദേഹങ്ങളും ഹമാസ് ഇസ്രായേലിന് എന്നാലിപ്പോൾ വീണ്ടും ഇസ്രായേൽ ഗാസയിൽ മനുഷ്യക്കുരുതി നടത്തിയിരിക്കുകയാണ്.

ഹമാസിനെതിരെ വീണ്ടും തങ്ങൾ യുദ്ധം പ്രഖ്യാപിക്കുകയാണെന്നാണ് ഇസ്രായേൽ സൈന്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നും ഗാസയിൽ അതിഭീകരമായ തുടരാക്രമണം പ്രതീക്ഷിക്കാമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തങ്ങളുടെ ബന്ദികളെ വിട്ടുനൽകുന്നതിൽ ഹമാസ് ആവർത്തിച്ച് വരുത്തിയ വീഴ്ചയും, അമേരിക്കൻ പ്രതിനിധികളുമായി നടത്തിയ വെടിനിർത്തൽ കരാറിലെ നിർദ്ദേശങ്ങൾ പാലിക്കാത്തതുമാണ് ഇപ്പോഴുണ്ടായ പ്രകോപനത്തിന് കാരണമെന്നാണ് നെതന്യാഹു പറയുന്നത്. എന്നാൽ കരാർ ലംഘനവുമായി ബന്ധപ്പെട്ടോ ബന്ദികളെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടോ പുതിയ ചർച്ചകൾക്കൊന്നും തയ്യാറാവാതെയാണ് ഇസ്രായേൽ ഇപ്പോൾ വെടിനിർത്തൽ ലംഘിച്ച് 400ലധികം പേരെ കൊലപ്പെടുത്തി മേഖലയിലെ സമാധാനം വീണ്ടും ഇല്ലാതാക്കിയിരിക്കുന്നത്. ഹമാസിനെ ഇല്ലാതാക്കാനെന്ന പേരിൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരിൽ ഏറെയും നിരപരാധികളായ മനുഷ്യരാണെന്നത് മറ്റൊരു യാഥാർഥ്യം. “ഞങ്ങളുടെ സൈന്യത്തിൻെറ ശക്തി എന്താണെന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹമാസിന് ബോധ്യപ്പെട്ടിട്ടുണ്ടാവും. ഇതൊരു തുടക്കം മാത്രമാണ്. ഞങ്ങളുടെ ലക്ഷ്യങ്ങളെല്ലാം നേടിയെടുക്കാൻ വേണ്ടിയാണ് യുദ്ധം തുടരുന്നത്. ഞങ്ങളുടെ ബന്ദികളെ മുഴുവൻ മോചിപ്പിക്കും, ഹമാസിനെ പൂർണമായും ഇല്ലാതാക്കും, ഗാസ ഇനി ഒരിക്കലും ഇസ്രായേലിന് ഭീഷണിയാവാതിരിക്കാനുള്ള തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കും,” നെതന്യാഹു നൽകിയിരിക്കുന്ന മുന്നറിയിപ്പുകൾ ഇതെല്ലാമാണ്.

അമേരിക്കയുടെ പൂർണ പിന്തുണയോടെയാണ് ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചിരിക്കുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ച് കൊണ്ടാണ് ഇസ്രായേൽ വെടിനിർത്തൽ അവസാനിപ്പിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

അമേരിക്കൻ പ്രതിനിധികളുമായി നടത്തിയ വെടിനിർത്തൽ കരാറിലെ നിർദ്ദേശങ്ങൾ പാലിക്കാത്തതുമാണ് ഇപ്പോഴുണ്ടായ പ്രകോപനത്തിന് കാരണമെന്നാണ് നെതന്യാഹു പറയുന്നത്.
അമേരിക്കൻ പ്രതിനിധികളുമായി നടത്തിയ വെടിനിർത്തൽ കരാറിലെ നിർദ്ദേശങ്ങൾ പാലിക്കാത്തതുമാണ് ഇപ്പോഴുണ്ടായ പ്രകോപനത്തിന് കാരണമെന്നാണ് നെതന്യാഹു പറയുന്നത്.

“വെടിനിർത്തൽ ലംഘിച്ച്, യുദ്ധം പുനരാരംഭിച്ചതിലൂടെ തങ്ങളുടെ ബന്ദികളെ ബലിയാടാക്കുകയാണ് ഇസ്രായേൽ ചെയ്തിരിക്കുന്നത്. ഇത് അവർക്ക് വധശിക്ഷ പ്രഖ്യാപിക്കുന്നതിന് തുല്യമാണ്. ഇസ്രായേലിലെ രാഷ്ട്രീയപരമായ ആഭ്യന്തര പ്രതിസന്ധി മറച്ചുവെക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ഇപ്പോഴത്തെ ആക്രമണങ്ങളിലൂടെ ഇസ്രായേൽ നടത്തുന്നത്,” ഹമാസ് നേതാക്കളിലൊരാൾ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

മൂന്ന് ഘട്ടങ്ങളെന്ന നിലയിലാണ് ഗാസയിൽ 42 ദിവസത്തേക്ക് വെടിനിർത്തൽ കരാറിലെത്തിയിരുന്നത്. കരാറിൻെറ ഭാഗമായി 33 പേരെയും അഞ്ച് മൃതദേഹങ്ങളും ഹമാസ് ഇസ്രായേലിന് വിട്ടുനൽകിയിരുന്നു. ഇനിയും 59 പേരെ ഹമാസ് ബന്ദികളാക്കി വെച്ചിട്ടുണ്ട്. ജയിലിൽ തടവിലാക്കിയിരുന്ന 1800ഓളം പലസ്തീനികളെ ഇസ്രായേലും വിട്ടുനൽകിയിരുന്നു. ഇസ്രായേലിന് വെടിനിർത്തൽ കരാറിൻെറ ആദ്യഘട്ടം ഏപ്രിൽ പകുതി വരെ നീട്ടണമെന്നായിരുന്നു നിലവിലെ ആവശ്യം. എന്നാൽ കരാറിൻെറ രണ്ടാം ഘട്ടത്തിൽ മാത്രമേ കൂടുതൽ ബന്ദികളെ വിട്ടുനൽകുകയുള്ളൂവെന്നാണ് ഹമാസ് അറിയിച്ചത്. കരാറിൻെറ രണ്ടാം ഘട്ടം പ്രാബല്യത്തിൽ വരാൻ ഇസ്രായേൽ ചർച്ചയ്ക്ക് തയ്യാറാവണമെന്ന് ഹമാസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രണ്ടാം ഘട്ടകരാർ ആരംഭിക്കുന്നതിൻെറ ഭാഗമായി അമേരിക്കൻ ഇസ്രായേൽ സൈനികൻ ഈഡൻ അലക്സാണ്ടറെയും കൂടാതെ അഞ്ച് മൃതദേഹങ്ങളും വിട്ടുനൽകുമെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇസ്രായേൽ ഇത് നിരാകരിക്കുകയായിരുന്നു. ബന്ദികളുടെ കുടുംബങ്ങളെ മാനസികമായി തകർക്കുകയാണ് ഹമാസ് ചെയ്യുന്നതെന്ന് ഇസ്രായേൽ ആരോപിച്ചു. കരാറുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഈ വിയോജിപ്പിനൊടുവിലാണ് ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചിരിക്കുന്നത്.

വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതോടെ മേഖലയിൽ വീണ്ടും പ്രതിസന്ധിയുടെ ദിനങ്ങൾ ആരഭിക്കുകയാണ്. പതുക്കെ ആശ്വാസത്തിലേക്കെന്ന് കരുതിയ പലസ്തീൻ ജനതയ്ക്ക് മേൽ വീണ്ടും ആക്രമണങ്ങൾ തുടരുകയാണ്. ഇസ്രായേലിന് നിരുപാധിക പിന്തുണയുമായി അമേരിക്കയുമുണ്ട്. ഗാസയിൽ നിന്നും പലസ്തീനികൾ മാറണമെന്ന് നേരത്തെ തന്നെ യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളിലേക്ക് ഇവർ മാറിപ്പോവണമെന്നാണ് ട്രംപിൻെറ ആവശ്യം. ശേഷം ഹമാസിനെ സമ്പൂർണമായി നിരായുധീകരിക്കുമെന്നും, ഗാസയെ മനോഹരമായ കടലോര വിനോദസഞ്ചാര കേന്ദ്രമായി മാറ്റുമെന്നൊക്കെ ട്രംപ് പറഞ്ഞിരുന്നു. ഗാസ പൂർണമായി അമേരിക്ക ഏറ്റെടുക്കുമെന്നായിരുന്നു അദ്ദേഹത്തിൻെറ പ്രഖ്യാപനം. ട്രംപിൻെറയും നെതന്യാഹുവിൻെറയും സംയുക്തമായ പദ്ധതികൾ നടപ്പാക്കാനാണ് ഇപ്പോൾ ഗാസയിൽ നീക്കം നടക്കുന്നത്.

Comments