ഒരു ജനതയുടെ മുഴുവൻ ചരിത്രത്തിന്റെയും തിരുശേഷിപ്പായ നഗരമാണ് ഗാസ

ലോകത്തെ അഞ്ചാമത്തെ സെറ്റ്ലർ കൊളോണിയലിസ്റ്റ് രാഷ്ട്രമായ ഇസ്രായേൽ പലസ്തീൻ ഉന്മൂലനം ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണത്തിന്റെ ചരിത്രവും വർത്തമാനകാല അവസ്ഥയും സമഗ്രമായി ചർച്ച ചെയ്യുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടേയും അറബ് രാഷ്ട്രങ്ങളുടേയും പലസ്തീൻ എതിർചേരിയിലേക്കുള്ള നയം മാറ്റം, ലോക രാഷ്ട്രങ്ങളുടെ നിലപാട്, കേരളത്തിലെ മുസ്ലീം സംഘടനകളുടെ പലസ്തീൻ നിലപാട്, പലസ്തീൻ - ഇസ്രായേൽ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ഷിയ - സുന്നി ബന്ധത്തിന് വന്നിരിക്കുന്ന മാറ്റം, യുദ്ധഭൂമിയിൽ നിന്ന് നിരന്തരം എഴുതപ്പെട്ടുകൊണ്ടിരിക്കുന്ന പലസ്തീൻ കവിതകൾ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ സംസാരിക്കുകയാണ് മിഡിൽ ഈസ്റ്റ് വിദഗ്ധനും എഴുത്തുകാരനുമായ ഷാജഹാൻ മാടമ്പാട്ടും ട്രൂ കോപ്പി സി.ഇ.ഒയും മാനേജിംഗ് എഡിറ്ററുമായ കമൽറാം സജീവും.

Comments