പോപ്പ് ഫ്രാൻസിസിന്റെ തുടർച്ചയാകുമോ
Leo XIV?

ലോകജനതയുടെ ആകാംഷ, ഫ്രാൻസിസ് പാപ്പാ തുടങ്ങിവെച്ച നല്ല കാര്യങ്ങൾ ലിയോ പാപ്പാ മുമ്പോട്ട് കൊണ്ടുപോകുമോ എന്നതാണ്. അസീസിയിലെ ഫ്രാൻസിസിന്റെ സന്തത സഹചാരിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു ബ്രദർ ലിയോ. അങ്ങനെയെങ്കിൽ, പോപ്പ് ഫ്രാൻസിസിന് പിന്നാലെ ഒരു പോപ്പ് ലിയോ നടന്നുനീങ്ങുകയല്ലേ യുക്തിസഹം- ജെ. നാലുപറയിൽ എഴുതുന്നു.

മെയ് 8 വ്യാഴാഴ്ച.
റോമിൽ സമയം വൈകുന്നേരം 7.14.
സിസ്റ്റെയിൻ ചാപ്പലിന്റെ പുകക്കുഴലിലൂടെ വെളുത്ത പുക പുറത്തേക്ക് വന്നിട്ട് ഒരു മണിക്കൂർ കഴിഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന ബാൽക്കണിയിലേക്ക് 73 കാരൻ കാർഡിനൽ പ്രോട്ടോ- ഡീക്കൻ ഡൊമിനിക് മാംബെർട്ടി കടന്നുവന്നു. എന്നിട്ട് ലത്തീനിൽ പ്രഖ്യാപിച്ചു: “Annuntio vobis gaudium magnum: Habemus papam!” (ഞാൻ നിങ്ങളോട് വലിയൊരു സന്തോഷവാർത്ത അറിയിക്കുന്നു: നമുക്ക് ഒരു പാപ്പാ ഉണ്ടായിരിക്കുന്നു.).

തുടർന്ന്, അതുവരെ തളംകെട്ടിനിന്ന അനിശ്ചിതത്വം അവസാനിപ്പിച്ച് പുതിയ പാപ്പായായി തെരഞ്ഞെടുക്കപ്പെട്ട കർദ്ദിനാളിന്റെ പേര് അദ്ദേഹം വിളംബരം ചെയ്തു: കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ്, O.S.A.

അനന്തരം, പുതിയ പാപ്പാ സ്വീകരിച്ച പേരും അറിയിച്ചു: ‘ലിയോ പതിനാലാമൻ (Leo XIV)’.

ഒമ്പത് മിനിറ്റ് കഴിഞ്ഞ്, 7:23 ആയപ്പോൾ അമേരിക്കക്കാരനായ ആദ്യത്തെ പാപ്പാ, ലിയോ പതിനാലാമൻ, ജനക്കൂട്ടത്തിന്റെ ആഹ്ലാദാരവത്തിനിടയിൽ ബാൽക്കെണിയിലേക്ക് സാവധാനം നടന്നുവന്നു. എന്നിട്ട് ഇറ്റാലിയനിൽ പറഞ്ഞു: ‘നിങ്ങൾക്കെല്ലാവർക്കും സമാധാനം’.

അഗസ്റ്റീനിയൻ സഭയുടെ മുൻ പ്രിയോർ ജനറാളും ദീർഘകാലം പെറുവിൽ മിഷനറിയുമായ കാർഡിനൽ റോബർട്ട് പ്രേവോസ്റ്റ് പാപ്പായാവാൻ സാധ്യതയുള്ളവരിൽ മുൻതൂക്കം ലഭിച്ചവനായിരുന്നില്ല.
അഗസ്റ്റീനിയൻ സഭയുടെ മുൻ പ്രിയോർ ജനറാളും ദീർഘകാലം പെറുവിൽ മിഷനറിയുമായ കാർഡിനൽ റോബർട്ട് പ്രേവോസ്റ്റ് പാപ്പായാവാൻ സാധ്യതയുള്ളവരിൽ മുൻതൂക്കം ലഭിച്ചവനായിരുന്നില്ല.

അഗസ്റ്റീനിയൻ സഭയുടെ മുൻ പ്രിയോർ ജനറാളും ദീർഘകാലം പെറുവിൽ മിഷനറിയുമായ കാർഡിനൽ റോബർട്ട് പ്രേവോസ്റ്റ് പാപ്പായാവാൻ സാധ്യതയുള്ളവരിൽ മുൻതൂക്കം ലഭിച്ചവനായിരുന്നില്ല. എന്നാൽ ബിഷപ്പുമാരുടെ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്ന ഡിക്കാസ്റ്ററിയുടെ തലവനായിട്ടുള്ള രണ്ട് വർഷത്തെ അദ്ദേഹത്തിന്റെ സേവനവും അതോടൊപ്പം സ്വതസിദ്ധമായ വിനയവും സന്തുലിതമായ തീരുമാനങ്ങളെടുക്കാനുള്ള വിവേകവും അദ്ദേഹത്തെ മുന്നിലെത്തിച്ചതായി കരുതപ്പെടുന്നു.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയവരോട് നടത്തിയ തന്റെ ആദ്യ പ്രസംഗത്തിൽ അദ്ദേഹം തന്നെക്കുറിച്ച് തന്നെ ഇങ്ങനെ പറഞ്ഞു: “ഞാൻ സെയിന്റ് അഗസ്റ്റിന്റെ പുത്രനാണ് — ഒരു അഗസ്റ്റീനിയൻ. നിങ്ങൾക്കൊപ്പം ഞാനൊരു ക്രിസ്ത്യാനിയാണ്. നിങ്ങൾക്ക് വേണ്ടി ഞാനൊരു ബിഷപ്പാണ്. അതിനാൽ ദൈവം നമുക്കായി ഒരുക്കിയ പിതൃഭുമിയിലേക്ക് നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം."

രൂപത നിഷേധിച്ചുവെങ്കിൽ പോലും കഴിഞ്ഞ സെപ്റ്റംബറിൽ മൂന്ന് സ്ത്രീകൾ പെറുവിലെ ഒരു ടെലിവിഷൻ പ്രോഗ്രാമിൽ ബിഷപ്പ് പ്രേവോസ്റ്റിന് എതിരെ ഗൗരവമായ ആരോപണം ഉന്നയിച്ചിരുന്നു. അവരുടെ ബാല്യകാലത്ത് അവരെ ലൈംഗികമായി പീഡിപ്പിച്ച ഒരു വൈദികനെതിരെ നടപടിയെടുക്കുന്നതിൽ ബിഷപ്പ് അമാന്തിക്കുകയും പരാജയപ്പെടുകയും ചെയ്തുവെന്നായിരുന്നു ആരോപണം.

വലേറിയായും അമ്മ ഗാർസിയായും തെക്കേ അമേരിക്കകാരായിരുന്നു. ഒരു റെസ്റ്റോറന്റിന്റെ മൂലക്കിരുന്ന് അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു വെളുത്ത പുക പൊങ്ങിയത്. "ഈ സമയത്ത് റോമിൽ വരാനായത് ഭാഗ്യമായി," ഗാർസിയ തന്റെ സന്തോഷം മറച്ചുവച്ചില്ല. പാപ്പാ അല്പനേരം സ്പാനിഷ് ഭാഷയിൽ സംസാരിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. "അത് കൃത്യമായ ഒരു സന്ദേശമായിരുന്നു," പാപ്പാ ഇംഗ്ലീഷിൽ സംസാരിക്കാതെ സ്പാനിഷിൽ സംസാരിച്ചതിനെക്കുറിച്ച് മകൾ വലേറിയ പറഞ്ഞു. "കാരണം, ഈ ഭാഷയും അത് സംസാരിക്കുന്നവരും അദ്ദേഹത്തിന്റെ രാജ്യത്ത് ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ. അതിനാൽ, അദ്ദേഹം കൈമാറിയത് മാനവികതയുടെ മനോഹരമായ അടയാളമായി എനിക്ക് തോന്നി’’.

ഫാദർ ആൽബെർത്തോ ബാഗാഞ്ഞ മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റക്കാരനാണ്. ഇപ്പോൾ അമേരിക്കയിലെ ടെക്‌സാസിലാണ്. അവിടെ ഫ്രാൻസിസ്കൻ അച്ചന്മാർ നടത്തുന്ന ഒരു അഭയകേന്ദ്രത്തിന്റെ (hospice) ചാപ്ലിൻ.
"ലാറ്റിനും ഇറ്റാലിയനും പുറമെ പാപ്പാ ഉപയോഗിച്ച ഏകഭാഷ സ്‌പാനിഷ് ആയിരുന്നുവെന്നത് എന്നെ ഏറെ സ്പർശിച്ചു. അമേരിക്കയിൽ കഷ്ടപ്പെടുന്ന ഹിസ്പാനിക് ജനങ്ങളായ ഞങ്ങൾക്ക് ഇത് തരുന്നത് വലിയ പ്രതീക്ഷയാണ്. ഫ്രാൻസിസ് പാപ്പായെ പോലെ ലിയോ പാപ്പായും കുടിയേറ്റക്കാർക്കൊപ്പം നിലകൊള്ളുമെന്ന പ്രതീക്ഷ..."

അഗസ്റ്റീനിയൻ സഭയുടെ മുൻ പ്രിയോർ ജനറാളും ദീർഘകാലം പെറുവിൽ മിഷനറിയുമായ കാർഡിനൽ റോബർട്ട് പ്രേവോസ്റ്റ് പാപ്പായാവാൻ സാധ്യതയുള്ളവരിൽ മുൻതൂക്കം ലഭിച്ചവനായിരുന്നില്ല.
അഗസ്റ്റീനിയൻ സഭയുടെ മുൻ പ്രിയോർ ജനറാളും ദീർഘകാലം പെറുവിൽ മിഷനറിയുമായ കാർഡിനൽ റോബർട്ട് പ്രേവോസ്റ്റ് പാപ്പായാവാൻ സാധ്യതയുള്ളവരിൽ മുൻതൂക്കം ലഭിച്ചവനായിരുന്നില്ല.

പോപ്പ് ലിയോ പതിനാലാമൻ 1955 സെപ്റ്റംബർ 14-ന് അമേരിക്കയിലെ ഷിക്കാഗോയിലായിരുന്നു ജനിച്ചത്. വില്ലനോവ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയശേഷം 1977-ൽ അഗസ്റ്റീനിയൻ സന്യാസസമൂഹത്തിൽ ചേർന്നു.

1985-ൽ പെറുവിലെ മിഷനിലേക്ക് പോയ ഫാദർ റോബർട്ട് 1999-ൽ ഷിക്കാഗോയിലെ അഗസ്റ്റീനിയൻ പ്രോവിൻസിന്റെ പ്രൊവിൻഷ്യാളായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ പെറുവിൽ സേവനം ചെയ്തു. 2001 മുതൽ 2013 വരെ അഗസ്റ്റീനിയൻ സന്യാസസമൂഹത്തിന്റെ പ്രിയോർ ജനറലായിരുന്നു. (അക്കാലത്തായിരുന്നു അദ്ദേഹം രണ്ടു പ്രാവശ്യം ഇന്ത്യ സന്ദർശിച്ചത്.) 2014-ൽ ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ പെറുവിലെ ചിക്ലായോയുടെ ബിഷപ്പായി നിയമിച്ചു. 2023-ൽ ബിഷപ്പുമാരുടെ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്ന ഡിക്കാസ്റ്ററിയുടെ അധ്യക്ഷനായും ഫ്രാൻസിസ് പാപ്പാ ഇദ്ദേഹത്തെ നിയമിച്ചു.

എങ്ങനെയായിരിക്കും സഹോദരന്റെ മുമ്പോട്ടുള്ള രീതിയെന്ന് ചോദിച്ചപ്പോൾ ലിയോ മാർപ്പാപ്പയുടെ സഹോദരൻ ജോൺ പ്രേവോസ്റ്റ് പറഞ്ഞു: "ഫ്രാൻസിസ് പാപ്പായുടെ പാത തന്നെ പിന്തുടരുമെന്നാണ് എനിക്ക് തോന്നുന്നത്."

ലിയോ മാർപ്പാപ്പയുടെ സഹോദരൻ ജോൺ പ്രേവോസ്റ്റ് വീട്ടിൽ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് വെളുത്ത പുക ഉയർന്നതായി ഫോണിൽ മെസേജ് കിട്ടിയത്.
"ഞാൻ താഴെ ചെന്ന് ടി.വി ഓണാക്കി. ആരാണ് പുതിയ പാപ്പായെന്ന് അപ്പോൾ ആർക്കും അറിയില്ലായിരുന്നു. ഞാൻ എന്റെ അനന്തരവളെ കൂടി വിളിച്ചു... ഞങ്ങൾ ടിവിയിൽ തന്നെ നോക്കികൊണ്ടിരുന്നു... അവൾ പറഞ്ഞു, 'അതാ കർട്ടൻ മാറുന്നു'... പിന്നെ ഞങ്ങൾ കേട്ടത് 'ബോബിന്റെ' (പുതിയ പാപ്പായെ വീട്ടുകാർ വിളിക്കുന്നത്) പേരായിരുന്നു... അവൾ സന്തോഷം കൊണ്ട് കൂവിവിളിക്കുകയായിരുന്നു..."

പാപ്പായെ കൂടുതൽ അടുത്ത് അറിയാവുന്നതിനാൽ ആളെക്കുറിച്ച് സഹോദരനോട് ചോദിച്ചു:
"വലിയ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണക്കാരനാണ്. ഏറെക്കാലം തെക്കേ അമേരിക്കയിൽ മിഷനറിയായിരുന്നതിനാൽ അവഗണിക്കപ്പെട്ടവർക്കും ദരിദ്രർക്കും ശബ്ദമില്ലാത്തവർക്കുമായി നിലകൊള്ളുന്നവനാണ്."

എങ്ങനെയായിരിക്കും സഹോദരന്റെ മുമ്പോട്ടുള്ള രീതിയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "ഫ്രാൻസിസ് പാപ്പായുടെ പാത തന്നെ പിന്തുടരുമെന്നാണ് എനിക്ക് തോന്നുന്നത്."

മുൻഗാമിയിൽ നിന്ന് എങ്ങനെയായിരിക്കും വ്യത്യസ്തനാകുകയെന്ന ചോദ്യത്തിന്, "വലിയ വ്യത്യാസമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. പോപ്പ് ഫ്രാൻസിസ് പാപ്പായാകുന്നതിന് മുമ്പ് അർജന്റീനയിലായിരിക്കുമ്പോൾ അവർ ഇരുവരും കണ്ടുമുട്ടിയിട്ടുണ്ട്. പിന്നീട് പെറുവിലായിരിക്കുമ്പോഴും. അങ്ങനെയാണ് അവരുടെ ബന്ധം തുടങ്ങിയത്. ഒരേ വിഷയങ്ങളിൽ സമാനചിന്ത പുലർത്തിയിരുന്നവരാണ് ഇരുവരും’’.

ഏറെക്കാലം തെക്കേ അമേരിക്കയിൽ മിഷനറിയായിരുന്നതിനാൽ അവഗണിക്കപ്പെട്ടവർക്കും ദരിദ്രർക്കും ശബ്ദമില്ലാത്തവർക്കുമായി നിലകൊള്ളുന്ന ആളാണ് ലിയോ പാപ്പ എന്ന് സഹോദരൻ ജോൺ പ്രേവോസ്റ്റ് പറയുന്നു.
ഏറെക്കാലം തെക്കേ അമേരിക്കയിൽ മിഷനറിയായിരുന്നതിനാൽ അവഗണിക്കപ്പെട്ടവർക്കും ദരിദ്രർക്കും ശബ്ദമില്ലാത്തവർക്കുമായി നിലകൊള്ളുന്ന ആളാണ് ലിയോ പാപ്പ എന്ന് സഹോദരൻ ജോൺ പ്രേവോസ്റ്റ് പറയുന്നു.

ഇപ്പോൾ, ലോകജനതയുടെ തന്നെ ആകാംഷ മുഴുവൻ ഫ്രാൻസിസ് പാപ്പാ തുടങ്ങിവെച്ച നല്ല കാര്യങ്ങൾ ലിയോ പാപ്പാ മുമ്പോട്ട് കൊണ്ടുപോകുമോയെന്നതാണ്. പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളെ കർദ്ദിനാളായിരിക്കുമ്പോൾ തന്നെ വിമർശിച്ചിട്ടുള്ള വ്യക്തിയാണ് പ്രേവോസ്റ്റ്. അതേപോലെ, ഫ്രാൻസിസ് പാപ്പായുടെ സഭാനവീകരണത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിളിക്കാവുന്ന സിനഡാലിറ്റിയെ ഇദ്ദേഹം സർവാത്മനാ പിന്തുണക്കുകയും ചെയ്തിരുന്നു.

2023 ഒക്ടോബർ 26-ന് കാത്തലിക് ന്യൂസ് ഏജസിക്ക് നൽകിയ അഭിമുഖത്തിൽ സഭയിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ച് കർദ്ദിനാൾ പ്രേവോസ്റ്റ് പറഞ്ഞു:
“സ്ത്രീകൾക്ക് പട്ടം കൊടുക്കുന്നത് ഒരു പ്രശ്നത്തിന് പരിഹാരമാകണമെന്നില്ലെന്ന് മാത്രമല്ല, പകരം, അത് ഒരു പുതിയ പ്രശ്നം കൂടി സൃഷ്ടിച്ചേക്കാം. രണ്ടായിരം വർഷം പഴക്കമുള്ള സഭയുടെ പരമ്പരാഗത നിലപാട് മാറ്റുക അത്ര ലളിതമായ കാര്യമല്ല’’.

അതേസമയം, വത്തിക്കാനിലും സഭയുടെ മറ്റ് ഭാഗങ്ങളിലും സ്ത്രീകൾ അനവധി നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു: “സഭയുടെ ജീവിതത്തിൽ വിവിധ നിലകളിൽ വലിയ സംഭാവനകൾ നൽകാൻ കഴിവുള്ളവരാണ് സ്ത്രീകളെന്ന എന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കുന്ന സമീപനം തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നു’’.

2024 മാർച്ചിലെ മറ്റൊരു അഭിമുഖത്തിൽ ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്ന ഡികാസ്റ്ററിയിലേക്ക് മൂന്ന് സ്ത്രീകളെ ഫ്രാൻസിസ് പാപ്പാ നിയമിച്ചതിനെ വളരെ നല്ല കാൽവയ്പായി അദ്ദേഹം വിലയിരുത്തിയിരുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ച ലിയോ പാപ്പായുടെ നിലപാടിൽ പലർക്കും ആശങ്കയുണ്ട്. 2012-ൽ അദ്ദേഹം പ്രയർ ജനറായിരിക്കുമ്പോൾ നടത്തിയ അഭിപ്രായപ്രകടനം ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതല്ല.

എന്നാൽ, ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ച ഇദ്ദേഹത്തിന്റെ നിലപാടിൽ പലർക്കും ആശങ്കയുണ്ട്. 2012-ൽ അദ്ദേഹം പ്രയർ ജനറായിരിക്കുമ്പോൾ നടത്തിയ അഭിപ്രായപ്രകടനം ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതല്ല.

പ്രത്യാശ നിറയുന്ന ഈ പുതുതുടക്കത്തിലും നിഴൽ പരത്തി പിന്തുടരുന്നത് 'ബാലപീഡ’യെന്ന മാരകപാപം തന്നെ. രൂപത നിഷേധിച്ചുവെങ്കിൽ പോലും കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ മൂന്ന് സ്ത്രീകൾ പെറുവിലെ ഒരു ടെലിവിഷൻ പ്രോഗ്രാമിൽ ബിഷപ്പ് പ്രേവോസ്റ്റിന് എതിരെ ഗൗരവമായ ആരോപണം ഉന്നയിച്ചിരുന്നു. അവരുടെ ബാല്യകാലത്ത് അവരെ ലൈംഗികമായി പീഡിപ്പിച്ച ഒരു വൈദികനെതിരെ നടപടിയെടുക്കുന്നതിൽ ബിഷപ്പ് അമാന്തിക്കുകയും പരാജയപ്പെടുകയും ചെയ്തുവെന്നായിരുന്നു ആരോപണം.

സമ്പന്ന രാജ്യത്ത് ജനിച്ചുവളർന്നെങ്കിലും ദരിദ്രരാജ്യത്തെ തന്റെ പ്രവർത്തനമണ്ഡലമാക്കി മാറ്റിയ ലിയോ പാപ്പാ ദരിദ്രപക്ഷത്ത് നിലയുറപ്പിക്കുമെന്ന പ്രതീക്ഷയാണ് ലോകത്തിന് കൈമാറുന്നത്. അതിന്റെ ഏറ്റവും വലിയ സൂചന അദ്ദേഹം സ്വീകരിച്ച പേര് തന്നെയാണ് - ലിയോ. ആരും പെട്ടെന്ന് ഓർക്കുക ലിയോ പതിമൂന്നാൻ പാപ്പായെയാണ്, അദ്ദേഹത്തിന്റെ ‘റേരും നൊവാരും’ (പുതിയ കാര്യങ്ങൾ, വിപ്ലവകരമായ മാറ്റങ്ങൾ) എന്ന ചാക്രിക ലേഖനത്തെയും.

സമ്പന്ന രാജ്യത്ത് ജനിച്ചുവളർന്നെങ്കിലും ദരിദ്രരാജ്യത്തെ തന്റെ പ്രവർത്തനമണ്ഡലമാക്കി മാറ്റിയ ലിയോ പാപ്പാ ദരിദ്രപക്ഷത്ത് നിലയുറപ്പിക്കുമെന്ന പ്രതീക്ഷയാണ് ലോകത്തിന് കൈമാറുന്നത്.
സമ്പന്ന രാജ്യത്ത് ജനിച്ചുവളർന്നെങ്കിലും ദരിദ്രരാജ്യത്തെ തന്റെ പ്രവർത്തനമണ്ഡലമാക്കി മാറ്റിയ ലിയോ പാപ്പാ ദരിദ്രപക്ഷത്ത് നിലയുറപ്പിക്കുമെന്ന പ്രതീക്ഷയാണ് ലോകത്തിന് കൈമാറുന്നത്.

ഒപ്പം, ആരും ശ്രദ്ധിക്കാൻ വിട്ടുപോയൊരു കാര്യം എന്റെ സുഹൃത്ത് ചങ്ങനാശേരിക്കാരൻ ഫാദർ ജോബി മൂലയിൽ ഓർപ്പിച്ചു. അസീസിയിലെ ഫ്രാൻസിസിന്റെ സന്തത സഹചാരിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു ബ്രദർ ലിയോയെന്ന ചരിത്രസത്യം. അങ്ങനെയെങ്കിൽ, പോപ്പ് ഫ്രാൻസിസിന് പിന്നാലെ ഒരു പോപ്പ് ലിയോ നടന്നുനീങ്ങുകയല്ലേ യുക്തിസഹം.

(വിവരങ്ങൾക്ക് കടപ്പാട്: ABC ന്യൂസ്‌, America magazine).

 കാർഡിനൽ റോബർട്ട് പ്രേവോസ്റ്റ് വർഷങ്ങൾക്കുമുമ്പ് ആലുവ മരിയപുരം പള്ളി സന്ദർശിച്ചപ്പോൾ
കാർഡിനൽ റോബർട്ട് പ്രേവോസ്റ്റ് വർഷങ്ങൾക്കുമുമ്പ് ആലുവ മരിയപുരം പള്ളി സന്ദർശിച്ചപ്പോൾ
 കാർഡിനൽ റോബർട്ട് പ്രേവോസ്റ്റ് പൊള്ളാച്ചിയിലെ അഗസ്തീനിയൻ സ്കൂൾ സന്ദർശനത്തിനിടെ
കാർഡിനൽ റോബർട്ട് പ്രേവോസ്റ്റ് പൊള്ളാച്ചിയിലെ അഗസ്തീനിയൻ സ്കൂൾ സന്ദർശനത്തിനിടെ
റോബർട്ട് പ്രേവോസ്റ്റ് കൂട്ടുകാർക്കൊത്ത്.
റോബർട്ട് പ്രേവോസ്റ്റ് കൂട്ടുകാർക്കൊത്ത്.
 റോബർട്ട് പ്രേവോസ്റ്റ് യൗവനകാലത്ത്.
റോബർട്ട് പ്രേവോസ്റ്റ് യൗവനകാലത്ത്.

Summary: The entire world is anxious to see whether Pope Leo will continue the good work begun by Pope Francis. j naluparayil writes.


ജെ. നാലുപറയിൽ

ഫാ. ജേക്കബ് നാലുപറയിൽ MCBS എഴുത്തുകാരനും പ്രഭാഷകനുമാണ്. ‘കാരുണികൻ’ മാസികയുടെ എഡിറ്റർ. Air Becomes Breath: Reflections on Sunday Gospels എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments