ഇനി പ്രസിഡൻറ് സ്ഥാനത്തേക്ക് ബൈഡൻ ഇല്ല; ട്രംപിന് വെല്ലുവിളിയാവാൻ കമല ഹാരിസ്?

അമേരിക്കയിലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി ജോ ബൈഡൻ. കമലാ ഹാരിസിനെ തൻെറ പിൻഗാമിയാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

News Desk

  • യു എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിൽ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പിന്മാറി.

  • വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്നുവെന്ന് പിൻമാറ്റത്തിന് ശേഷം ബൈഡൻ എക്സിൽ കുറിച്ചു.

  • ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളും ഒഫീഷ്യൽസും കമലാ ഹാരിസിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

  • മുൻ പ്രസിഡന്റ് ബരാക് ഒബാമ, നാൻസി പെലോസി എന്നിവർക്ക് കമലാ ഹാരിസ് സ്ഥാനാർത്ഥിയാവുന്നതിൽ അതൃപ്തി.

  • റിപ്പബ്ലിക്കൻ പാർട്ടി ഇതിനോടകം തന്നെ കമലാ ഹാരിസിനെതിരെ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

  • ബൈഡന്റെ പിന്മാറ്റവും കമലാ ഹാരിസിന്റെ സ്ഥാനാർത്ഥിത്വവും സംബന്ധിച്ച് ഹോളിവുഡിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളുണ്ടാകുന്നുണ്ട്.

  • പ്രസിഡൻഷ്യൽ ഡിബേറ്റിൽ എതിർസ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനോട് പൊരുതി നിൽക്കാൻ ബൈഡന് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രറ്റുകൾ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു.

  • ബരാക് ഒബാമ നേരത്തെ തന്നെ ബൈഡൻ പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

  • നാല് വ‍ർഷങ്ങൾക്ക് മുമ്പ് മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് ജോ ബൈഡൻ വൈറ്റ് ഹൗസിലെത്തുന്നത്.

  • ഇന്ത്യൻ വംശജ കൂടിയായ കമല ഹാരിസാണ് ഇക്കാലയളവിൽ ബൈഡനൊപ്പം വൈസ് പ്രസിഡൻറായി ഉണ്ടായിരുന്നത്.

  • കമലാ ഹാരിസിൻെറ സ്ഥാനാ‍ർഥിത്വം ഡെമോക്രാറ്റിക് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ ഹിലരി ക്ലിൻറന് ശേഷം അമേരിക്കയിലെ പുതിയ വനിതാ പ്രസിഡൻറ് സ്ഥാനാർഥിയായി അവർ മാറും.

Comments