ഡബ്ലിനിൽ ചുവന്ന സൂര്യോദയം, അയർലന്റിനെ നയിക്കാൻ കാതറിൻ

“കാതറിൻ കൊണോളിയുടെ രാഷ്ട്രീയ വഴികളിൽ ഇനി ചുവന്ന പൂക്കളാവും വിരിയുക. ഭരണസിരാകേന്ദ്രമായ ഡബ്ലിൻകോട്ടയ്ക്ക് മീതെ ചുവന്ന സൂര്യോദയവും,” മുസാഫിർ എഴുതുന്നു.

'യുളീസ്സസ്' രചിച്ച വിഖ്യാത നോവലിസ്റ്റ് ജെയിംസ് ജോയ്‌സ് അയർലന്റുകാരനാണ്. ചരിത്രം എന്നത് സദാ മുക്തമാകാൻ കൊതിക്കുന്ന ഒരു പേടിസ്വപ്‌നമാണ് തനിക്കെന്ന് ബോധധാരാ സങ്കേതം പരീക്ഷിച്ച് വിജയിച്ച ലോകത്തിലെ ആദ്യഎഴുത്തുകാരിലൊരാളായ ജെയിംസ് ജോയ്‌സ് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തിന്റേയും സംസ്‌കാരത്തിന്റേയും സമ്പന്നമായൊരു ഗതകാലചരിത്രത്താൽ ധന്യമാക്കപ്പെട്ട അയർലന്റിന്റെ ഋതുപ്പിറവിയിലേക്ക് ഇതാ ചുവന്ന വസന്തം കടന്നുവരികയായി. ഭയചകിതമായ സ്വപനങ്ങളിൽ നിന്ന് പഴയ ചരിത്രങ്ങളെ ജെയിംസ് ജോയ്‌സിന്റെ ആത്മാവ് മുക്തമാക്കട്ടെ.

പുരോഗമനാശയങ്ങളുടെ അടിത്തറയിൽ പടുത്ത 'ഇൻഡിപെൻഡന്റ് 'പാർട്ടിയുടെ നേതാവ് കാതറിൻ കൊണോളി എന്ന അറുപത്തെട്ടുകാരി അയർലന്റിന്റെ പ്രസിഡന്റായി ഡബ്ലിൻകോട്ടയുടെ പടവുകൾ കയറുന്നു. ഇടത്പാർട്ടികളുടെ പിന്തുണയോടെയാണ് അയർലന്റിന്റെ പത്താമത്തെ പ്രസിഡന്റായി കൊണോളി അധികാരമേൽക്കുന്നത്. ലെഫ്റ്റ് വിക്ടറി എന്നു പോലും ചില പാശ്ചാത്യപത്രങ്ങൾ തലക്കെട്ടെഴുതി. യൂറോപ്പിലെ വലതുപക്ഷശക്തികളെ മുഴുവൻ അമ്പരപ്പിച്ച വൻവിജയമാണ് കാതറിൻ കരഗതമാക്കിയത്. 63 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷം അയർലന്റിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോർഡാണ്. രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രസിഡന്റായാണ് കാതറിൻ കൊണോളി സ്ഥാനമേൽക്കുന്നത്.

യൂറോപ്പിലെ വലതുപക്ഷശക്തികളെ മുഴുവൻ അമ്പരപ്പിച്ച വൻവിജയമാണ് കാതറിൻ കരഗതമാക്കിയത്. 63 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷം അയർലന്റിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കാർഡാണ്. രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രസിഡന്റായാണ് കാതറിൻ കൊണോളി സ്ഥാനമേൽക്കുന്നത്.
യൂറോപ്പിലെ വലതുപക്ഷശക്തികളെ മുഴുവൻ അമ്പരപ്പിച്ച വൻവിജയമാണ് കാതറിൻ കരഗതമാക്കിയത്. 63 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷം അയർലന്റിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കാർഡാണ്. രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രസിഡന്റായാണ് കാതറിൻ കൊണോളി സ്ഥാനമേൽക്കുന്നത്.

2016 മുതൽ ഐറിഷ് പാർലമെന്റംഗമായ കൊണോളി മാധ്യമങ്ങളോട് പറഞ്ഞു: “സംഘർഷാത്മക ലോകത്ത് സമാധാനത്തിന്റെ ദൗത്യമാണ് ഞാൻ ഏറ്റെടുക്കുന്നത്. ആഭ്യന്തരവും വൈദേശികവുമായ ശത്രുക്കളെ ഇല്ലാതാക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീതിദമായ പ്രശ്‌നങ്ങൾ പ്രതിരോധിക്കും. രാജ്യപുരോഗതി തന്നെയാണ് ആത്യന്തികലക്ഷ്യം. യുവതീയുവാക്കളായ ഐറിഷുകാരുടെ ക്ഷേമത്തിനായുള്ള നൂതന പദ്ധതികളാവിഷ്‌കരിക്കും. പലസ്തീനികളെ എല്ലാ അർഥത്തിലും പിന്തുണയ്ക്കും. ഓരോ പലസ്തീനിയുടേയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പങ്കാളിയാകും. ഇസ്രായേലിന്റെ നൃശംസതകളെ ചെറുക്കും, പലസ്തീനികൾ ഈ രാജ്യത്തിന്റെയും സഹോദരങ്ങളാണ്.”

അറ്റ്‌ലാന്റിക് സമുദ്രവും കോറിബ് നദിയും കൈകോർക്കുന്ന തുറമുഖനഗരമായ ഗാൾവെയിലാണ് കാതറിൻ കൊണോളി ജനിച്ചത്. ഏഴു സഹോദരന്മാരും ഏഴു സഹോദരിമാരും. ഏറ്റവും ചെറിയ കുഞ്ഞിന് ഒരു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. കർഷകനായ അച്ഛന്റെ സംരക്ഷണയിൽ ഏറ്റവും ക്ലേശകരമായ ബാല്യയൗവനങ്ങൾ മുറിച്ചുനീന്തിയാണ് കാതറിൻ വളർന്നത്. ജർമ്മൻ ഭാഷ പഠിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലി ചെയ്യുമ്പോഴും പൊതുപ്രവർത്തനത്തിൽ അവർ സജീവമായി. 1991 ൽ ബാരിസ്റ്ററായി കോടതിയിൽ പോയിത്തുടങ്ങി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നിയമ പോരാട്ടങ്ങൾ നടത്തി. കൂട്ടുകാരനായ ബ്രയാൻ മെക്‌നെറിയെ വിവാഹം ചെയ്തു. 1999 മുതലാണ് സജീവരാഷ്ട്രീയത്തിൽ അവർ ഇടപെട്ടത്. മികച്ച പ്രാസംഗികയായും സംഘാടകയുമായി മാറിയ കാതറിനെ രാജ്യത്തെ ഇടതുപക്ഷ - മധ്യവർത്തി കക്ഷികളെല്ലാം പിന്തുണച്ചു. ഇൻഡിപെൻഡന്റ് പാർട്ടി ലേബർപാർട്ടിയുമായി ആദ്യം സഹകരിക്കുകയും പിന്നീട് പിണങ്ങുകയും ചെയ്തു. കാതറിനെ പക്ഷേ ഈ തെരഞ്ഞെടുപ്പിൽ ലേബർപാർട്ടി പിന്തുണച്ചു.

പതിനേഴു വർഷം ഗാൾവെയ് പ്രവിശ്യയെ കോർപറേഷൻ കൗൺസിലിൽ കാതറിൻ പ്രതിനിധീകരിച്ചു. ഒരു വർഷം മേയറായും പ്രവർത്തിച്ചു. നഗരപ്രദേശങ്ങളുടെ ഉൾത്തുടിപ്പുകൾ തൊട്ടറിഞ്ഞ കാതറിൻ കൊണോളി, സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ജീവകാരുണ്യരംഗങ്ങളിലെ അവരുടെ സജീവമായ ഇടപെടൽ ഇന്ത്യക്കാർ ഏറെയുള്ള അയർലന്റിലെ നിരവധി സ്വദേശികൾക്കും മറ്റ് വിദേശികൾക്കും തുണയായി. നിരവധി മലയാളികൾ ഉൾപ്പെടെ ഏകദേശം 65,000 ഇന്ത്യക്കാർ അയർലന്റില്‍ ജീവിക്കുന്നുണ്ട്. പൊതുതെരഞ്ഞെടുപ്പിൽ രണ്ടുതവണ പരാജയത്തിന്റെ കയ്പ് അനുഭവിച്ചെങ്കിലും തുടർന്നുള്ള കാതറിന്റെ പോരാട്ടത്തെ ഭൂരിപക്ഷം ജനങ്ങളും പിന്തുണച്ചു. 2020 ൽ ഡെപ്യൂട്ടി സ്പീക്കറായി. പ്രതിപക്ഷത്ത് ചാഞ്ചാടി നിൽക്കുന്ന ഗ്രൂപ്പുകളെ ഒരുമിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങൾ ക്രമേണ വിജയം കണ്ടു.

ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും ദശലക്ഷക്കണക്കിന് വരിക്കാരാണ് നിർദിഷ്ട ഐറിഷ് പ്രസിഡന്റിനുള്ളത് എന്നത് യൂറോപ്യൻ സാമൂഹിക മാധ്യമലോകത്തിന് നൽകുന്ന അൽഭുതാദരം ചെറുതല്ല.
ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും ദശലക്ഷക്കണക്കിന് വരിക്കാരാണ് നിർദിഷ്ട ഐറിഷ് പ്രസിഡന്റിനുള്ളത് എന്നത് യൂറോപ്യൻ സാമൂഹിക മാധ്യമലോകത്തിന് നൽകുന്ന അൽഭുതാദരം ചെറുതല്ല.

പ്രതിപക്ഷ കക്ഷികളായ സിൻഫീൻ, സോഷ്യൽ ഡെമോക്രാറ്റുകൾ, ലേബർപാർട്ടി തുടങ്ങി എല്ലാ കക്ഷികളുടേയും നേതാക്കളിൽ നിന്നുള്ള നിരുപാധിക പിന്തുണ കാതറിൻ കൊണോളിയ്ക്ക് നേടിയെടുക്കാനായി. അവരുടെ നയതന്ത്രത്തിന്റെ നന്മയിലൂന്നിയ രാഷ്ട്രതന്ത്രത്തിന്റെ വിജയമായാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് പാർലമെന്റ് പോലും വിസ്മയത്തോടെയാണ് കാതറിന്റെ പടിപടിയായുള്ള വിജയസോപാനങ്ങളെ നോക്കിക്കണ്ടത്. സിൻഫീൻ പാർട്ടിയുടെ നേതാവും പ്രതിപക്ഷ നേതാവുമായ മേരി ലുവ് മക്‌ഡൊണാൾഡിനെപ്പോലുള്ളവരെ അമ്പരപ്പിച്ച നീക്കമായിരുന്നു ഇത്. ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും ദശലക്ഷക്കണക്കിന് വരിക്കാരാണ് നിർദിഷ്ട ഐറിഷ് പ്രസിഡന്റിനുള്ളത് എന്നത് യൂറോപ്യൻ സാമൂഹിക മാധ്യമലോകത്തിന് നൽകുന്ന അൽഭുതാദരം ചെറുതല്ല.

മൂന്ന് ഇതളുകളുള്ള ഷാംറോക് പൂവാണ് അയർലന്റിന്റെ ദേശീയപുഷ്പം. ഇക്കഴിഞ്ഞ മാർച്ചിലെ വസന്താഗമനത്തിൽ ഷാംറോക്കും ലില്ലിപ്പൂക്കളും രാജ്യത്തിന്റെ ഭൂപ്രകൃതിയെ വർണാഭമാക്കി. ഗള്ളിവറുടെ സഞ്ചാരകഥകളിൽ ഷാംറോക് പൂക്കൾ വിരിച്ച ഐറിഷ് നടപ്പാതകളെക്കുറിച്ച് ആ നാട്ടുകാരനായ ജോനാഥൻ സ്വിഫ്റ്റ് വിവരിച്ചിട്ടുണ്ട്. കാതറിൻ കൊണോളിയുടെ രാഷ്ട്രീയ വഴികളിൽ ഇനി ചുവന്ന പൂക്കളാവും വിരിയുക. ഭരണസിരാകേന്ദ്രമായ ഡബ്ലിൻകോട്ടയ്ക്ക് മീതെ ചുവന്ന സൂര്യോദയവും.

Comments