'ബ്ലൂ സ്‍ക്രീന്‍ ഓഫ് ഡെത്ത്'; വിൻഡോസിന് എന്താണ് സംഭവിച്ചത്? ലോകമെങ്ങും പ്രതിസന്ധി

സാങ്കേതികത്തകരാർ കാരണം വിൻഡോസ് പണിമുടക്കിയതോടെ ലോകമെങ്ങും വ്യോമയാന, ബാങ്കിങ് മേഖലകളിൽ പ്രതിസന്ധി. പുതിയ അപ്ഡേറ്റാണ് പ്രശ്നത്തിന് കാരണമെന്ന് വിശദീകരിച്ച് മൈക്രോസോഫ്റ്റ്. ഇന്ത്യയിലും സേവനങ്ങളെ ബാധിച്ചിരിക്കുകയാണ്...

News Desk

  • ലോകമെങ്ങുമുള്ള കോടിക്കണക്കിന് ഉപഭോക്താക്കളെ വെട്ടിലാക്കി മൈക്രോസോഫ്റ്റ് വിൻഡോസിൻെറ സാങ്കേതിക തകരാ‍ർ.

  • ഏറ്റവും പുതിയ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റാണ് സാങ്കേതിക പ്രശ്നത്തിന് വഴിവെച്ചിരിക്കുന്നത്.

  • പുതിയ അപ്ഡേറ്റാണ് പ്രശ്നത്തിന് കാരണമെന്ന് വിശദീകരിച്ചിരിക്കുന്നത് മൈക്രോസോഫ്റ്റ് തന്നെയാണ്.

  • ലോകമെമ്പാടുമുള്ള ബാങ്കിങ്, വ്യോമയാന, സ‍ർക്കാർ സ‍ർവീസുകളെയെല്ലാം പ്രശ്നം ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

  • വിൻഡോസ് 10 കമ്പ്യൂട്ടറുകൾ സ്വയം ഷട്ട് ഡൗൺ ആവുകയും റീസ്റ്റാർട്ട് ആവുകയും ചെയ്യുന്നതായി ഉപഭോക്താക്കൾ.

  • ഇന്ത്യയിലെ വ്യോമയാന മേഖലയിലും ഗുരുതര പ്രതിസന്ധി. സർവീസിൽ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് വ്യക്തമാക്കി വിമാനക്കമ്പനികൾ.

  • ബെംഗളൂരുവിലെയും ഗോവയിലെയും വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ പ്രശ്നം കാരണം യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടു.

  • തങ്ങളുടെ സിസ്റ്റത്തിൽ നീല നിറത്തിലുള്ള ബാക്ക്ഗ്രൗണ്ട് വരുന്നതിൻെറ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് ഉപഭോക്താക്കൾ.

  • എക്സ് അടക്കമുള്ള സോഷ്യൽ മീ‍ഡിയ പ്ലാറ്റ്ഫോമുകളിൽ വിഷയം വലിയ ചർച്ചയാവുകയാണ്.

  • യുകെയിലെ സ്കൈ ന്യൂസ് ചാനലിൻെറ പ്രവ‍ർത്തനം വിൻഡോസ് സാങ്കേതിക തകരാർ കാരണം അൽപസമയത്തേക്ക് നിർത്തിവെക്കേണ്ടി വന്നു.

  • ആശയവിനിമയം കൃത്യമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയിലെ പ്രധാന വിമാന സർവീസുകളായ അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവ പ്രവർത്തനം നിർത്തി.

  • വിമാനയാത്രികരിൽ പലരും യാത്രയ്ക്ക് ബുദ്ധിമുട്ട് നേരിട്ടതോടെ വിമാനത്താവളങ്ങളിൽ കുടുങ്ങി.

  • ബാങ്കുകളും എടിഎമ്മുകളും നിശ്ചലമായതോടെ പ്രതിസന്ധി സാമ്പത്തിക വിപണിയെയും ബാധിച്ചിരിക്കുകയാണ്.

Comments