ഇസ്രായേലിന് 2600 കോടി ഡോളർ കൂടി,
കൂട്ടക്കൊലക്ക് വീണ്ടും അമേരിക്കൻ സഹായം

ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലകൾക്കു പുറകിൽ അമേരിക്കയാണെന്ന സത്യം എന്തുകൊണ്ടോ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇസ്രായേലിന് 2600 കോടി ഡോളർ നൽകാനുള്ള ബില്ലിൽ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിട്ടുകഴിഞ്ഞു.

ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലകൾക്കു പുറകിൽ അമേരിക്കയാണെന്ന സത്യം എന്തുകൊണ്ടോ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. കഴിഞ്ഞ ഞായറാഴ്ച റഫയിലെ അഭയാർത്ഥി ടെൻ്റുകളിൽ ഉറങ്ങിക്കിടന്നിരുന്ന 45 പേരെ ചുട്ടെരിച്ചത് അമേരിക്കൻ നിർമ്മിത വെടിക്കോപ്പുകളായിരുന്നെന്ന് സി എൻ എൻ തന്നെ സ്ഥിരീകരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

മനുഷ്യസാക്ഷിയെ ഞെട്ടിക്കുന്ന ഇസ്രായേൽ ആക്രമണമാണ് റഫയിൽ നടക്കുന്നത്. നിരവധി പേരുടെ ജീവനില്ലാതാക്കുകയും 200- ലേറെ പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് ആക്രമണത്തിനുപയോഗിച്ചത് അമേരിക്കൻ വെടിക്കോപ്പുകളാണെന്നന്ന് കണ്ടെത്തിയത്. ടെൻ്റുകളിൽ പതിച്ച അമേരിക്കൻ നിർമ്മിത ‘ജി ബി യു 39’ ബോബുകളുടെ അവശിഷ്ടങ്ങളുടെ ചിത്രം സി എൻ എൻ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

ഒക്ടോബർ 7 ന് ഇസ്രായേൽ നടത്തിയ ഗാസക്കെതിരായ വംശീയ ഉന്മൂലന ലക്ഷ്യത്തോടെയുള്ള കടന്നാക്രമണങ്ങളിൽ ജോ ബൈഡൻ ഭരണകൂടം വൻതോതിൽ ആയുധങ്ങളും സൈനിക സഹായവും എത്തിച്ചുകൊടുത്തിട്ടുണ്ട്. സയണിസ്റ്റ് ഭീകരർ ഭരിക്കുന്ന ഇസ്രായേലിന് ഏറ്റവും കൂടുതൽ സഹായം ലഭിക്കുന്നത് അമേരിക്കയിൽ നിന്നാണ്. ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇസ്രായേലിന് 2600 കോടി ഡോളർ നൽകാനുള്ള ബില്ലിൽ ബൈഡൻ ഒപ്പിട്ടു കഴിഞ്ഞു.

യുദ്ധം അവസാനിപ്പിക്കാനും ഗാസയിൽ സമാധാനം സ്ഥാപിക്കാനും ലോകം ആഗ്രഹിക്കുമ്പോഴും യു എൻ ഉൾപ്പെടെ അതിനായി ഫലപ്രദമായി ഇടപെടാൻ മടിച്ചുനില്ക്കുന്നത് അമേരിക്കൻ സമ്മർദ്ദം മൂലമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

Comments