പലസ്തീനൊപ്പം നിന്ന നെഹ്റുവിന്റെ ഇന്ത്യ, ഇസ്രായേലിന്റെ പങ്കാളിയാവുന്ന മോദിയുടെ ഇന്ത്യ

“1993-ൽ ആരംഭിച്ച ഇന്ത്യ-ഇസ്രായേൽ ബന്ധത്തിന്റെയും 2017-ൽ അതിന്റെ 25-ാം വാർഷികത്തിൽ സയണിസ്റ്റുകളുമായി ഹിന്ദുത്വവാദികളുണ്ടാക്കിയ വിധ്വംസകസഖ്യത്തിന്റെയും പൂർത്തീകരണമാണ് ഇസ്രായേൽ സന്ദർശനത്തിലൂടെയും പാർലമെന്റ് അഭിസംബോധന ചെയ്ത് മോദി നടത്തിയ പ്രസംഗത്തിലൂടെയും സംഭവിച്ചിരിക്കുന്നത്,” കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

സ്രായേൽ പാർലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം സ്വതന്ത്ര പലസ്തീനുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ പരമ്പരാഗതമായ നിലപാടിനോടുള്ള അപരാധപൂർണമായ വഞ്ചനയാണ്. ഇന്ത്യ പൂർണമായും ഇസ്രായേലിനൊപ്പമാണെന്നാണ് മോദി പറഞ്ഞത്. അതെ 1993-ൽ ആരംഭിച്ച ഇന്ത്യ-ഇസ്രായേൽ ബന്ധത്തിന്റെയും 2017-ൽ അതിന്റെ 25-ാം വാർഷികത്തിൽ സയണിസ്റ്റുകളുമായി ഹിന്ദുത്വവാദികളുണ്ടാക്കിയ വിധ്വംസകസഖ്യത്തിന്റെയും പൂർത്തീകരണമാണ് ഈ സന്ദർശനത്തിലൂടെയും പാർലമെന്റ് അഭിസംബോധന ചെയ്ത് മോദി നടത്തിയ പ്രസംഗത്തിലൂടെയും സംഭവിച്ചിരിക്കുന്നത്.

ഗാസയിൽ വംശഹത്യ ലക്ഷ്യമിട്ടുകൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം നെതന്യാഹു ഭരണകൂടം തുടരുന്നതിനിടയിലാണ് മോദിയുടെ ഇസ്രായേൽ സന്ദർശനം തന്നെ നടക്കുന്നത്. ഔപചാരികമായി വെടിനിർത്തൽ നിലനിൽക്കുെമെങ്കിലും ഇസ്രായേൽ അതെല്ലാം തുടർച്ചയായി ലംഘിക്കുകയാണ്. ഏകപക്ഷീയമായ ആക്രമണങ്ങളിലൂടെ നിരവധി പലസ്തീൻകാരെ ദിവസേന കൊന്നൊടുക്കുന്നു. ബോംബുകൾ വർഷിച്ച് ആവാസമേഖലകളും ആശുപത്രി സമുച്ചയങ്ങളും തുടർച്ചയായി തകർത്തുകൊണ്ടിരിക്കുന്നു. അധിനിവേശ വെസ്റ്റ്‌ബേങ്കിലും ഇസ്രയേൽ നിയമവിരുദ്ധമായ കയ്യേറ്റങ്ങൾ തീവ്രമാക്കിയിരിക്കുന്നു. അന്താരാഷ്ട്ര നീതിന്യായകോടതി വംശഹത്യാകുറ്റം ചുമത്തി വിചാരണചെയ്യപ്പെടേണ്ട കുറ്റവാളിയായി കാണുന്ന നെതന്യാഹു ഭരണകൂടത്തിന് പിന്തുണ നൽകുകയാണ് മോദി ചെയ്തിരിക്കുന്നത്. ഇസ്രായേലിലെ അധിനിവേശ സർക്കാരുമായുള്ള തന്ത്രപരവും സൈനികവും സാമ്പത്തികവുമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദിയുടെ ഈ സന്ദർശനം.

അമേരിക്കയുടെ പിൻബലത്തിൽ പശ്ചിമേഷ്യയിൽ ആധിപത്യം ഉറപ്പിക്കാനാണ് ഇസ്രായേൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലിബിയക്കും സിറിയക്കും ഇറാനും യെമനും നേരെ അമേരിക്കയുടെ പിന്തുണയോടെയാണ് ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. ഇപ്പോൾ ഇറാനെ സൈനികമായി ആക്രമിക്കാൻ ഇസ്രയേലിന്റെ പ്രേരണയിൽ അമേരിക്ക ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. അത്യന്തം സ്തോഭജനകമായ സന്ദർഭത്തിലാണ് മോദിയുടെ ഇസ്രായേൽ സന്ദർശനം നടന്നത്. ഇത് പശ്ചിമേഷ്യയിലെ യു.എസ് ഇസ്രായേൽ അച്ചുതണ്ടിനോടുള്ള ഹിന്ദുത്വസർക്കാരിന്റെ അപമാനകരമായ പ്രതിബദ്ധത കൂടിയാണ് അനാവരണം ചെയ്യുന്നത്. 1992-ൽ നരസിംഹറാവു സർക്കാർ തുടങ്ങിവെച്ച ഇസ്രായേൽ ബന്ധത്തിന്റെ വിപുലവും ആപൽക്കരവുമായ ഒരു ഘട്ടത്തെയാണ് മോദിയുടെ ഇസ്രായേൽ സന്ദർശനം കാണിക്കുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഇസ്രായേൽ പാർലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം സ്വതന്ത്ര പലസ്തീനുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ പരമ്പരാഗതമായ നിലപാടിനോടുള്ള അപരാധപൂർണമായ വഞ്ചനയാണ്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേൽ പാർലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം സ്വതന്ത്ര പലസ്തീനുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ പരമ്പരാഗതമായ നിലപാടിനോടുള്ള അപരാധപൂർണമായ വഞ്ചനയാണ്.

നെസറ്റിനെ അഭിസംബോധനചെയ്തുകൊണ്ട് ഇന്ത്യ ഇസ്രായേലിനോടൊപ്പം പൂർണ്ണമായി നിൽക്കുമെന്നാണ് മോദി പ്രഖ്യാപിച്ചത്. 2003 ഒക്ടോബറിലെ ഹമാസ് ആക്രമണത്തെ സംബന്ധിച്ച് വികാരഭരിതമായി സംസാരിച്ച മോദി 1948-നുശേഷം ഈ ദിനംവരെ ഇസ്രയേൽ രാഷ്ട്രവും സയണിസ്റ്റ് ഭീകരസംഘങ്ങളും പലസ്തീനികളോട് കാണിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെയും കൂട്ടക്കൊലകളെയും സംബന്ധിച്ച് കുറ്റകരമായ മൗനം പുലർത്തുകയാണ്. ഇന്ത്യയുടെ പലസ്തീൻ അനുകൂല നിലപാടുകൾ പൂർണമായും ഉപേക്ഷിച്ച് ഇസ്രായേലിന്റെ തന്ത്രപരമായ പങ്കാളിയായി ഇന്ത്യയെ അധഃപതിപ്പിക്കുകയാണ് മോദി സർക്കാർ. ഇസ്രായേൽ പാർലമെന്റ് അംഗങ്ങളോട് ഹിന്ദുത്വത്തിന്റെ സയണിസ്റ്റ് സാഹോദര്യം പ്രഖ്യാപിച്ചുകൊണ്ട് മോദി പറഞ്ഞത്; “ഞങ്ങൾ നിങ്ങളുടെ വേദന അനുഭവിക്കുന്നു. ഞങ്ങൾ നിങ്ങളുടെ വേദന പങ്കിടുന്നു. ഈ നിമിഷത്തിലും അതിലപ്പുറവും പൂർണ്ണമായ വിശ്വാസത്തോടെ ഇന്ത്യ ഇസ്രയേലിനോടൊപ്പം ഉറച്ചുനിൽക്കും,” എന്നാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ ഒരു പ്രധാനമന്ത്രി ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത് എന്ന പ്രത്യേകതയും മോദിയുടെ നെസറ്റ് പ്രസംഗത്തിനുണ്ട്. ഇസ്രയേലിലെ പ്രതിപക്ഷം പോലും മോദിയുടെ പ്രസംഗം ബഹിഷ്ക്കരിക്കുകയാണുണ്ടായത്. തീവ്രവലതുപക്ഷക്കാരായ ഭരണാധികാരികൾ മാത്രമാണ് ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിച്ചിട്ടുള്ളത്. അമേരിക്കൻ പ്രസിഡണ്ട് ട്രംപും അർജന്റീനയിലെ തീവ്രവലതുപക്ഷക്കാരനായ പ്രസിഡണ്ട് ഹാവിയർമിലെയും അടുത്തിടെ ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്തിട്ടുള്ളവരാണ്. ഇത് മോദിയുടെ രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണ്. 2017-ലായിരുന്നു ആദ്യ സന്ദർശനം. അത് നരസിംഹറാവു സർക്കാർ ഇന്ത്യ-ഇസ്രയേൽ നയതന്ത്രബന്ധം തുടങ്ങിവെച്ചതിന്റെ 25-ാം വാർഷികത്തിലായിരുന്നു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും വിവാദ വ്യവസായി അനിൽ അംബാനിയുമായുള്ള ആശയവിനിമയത്തിന്റെ തുടർച്ചയിലാണ് 2017-ൽ മോദി ഇസ്രയേലിൽ എത്തിയതെന്ന് എപ്സ്റ്റീൻ ഫയൽസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നിപ്പോൾ നോർത്ത് അറ്റ്‌ലാന്റിക് ദ്വീപിലെ രഹസ്യസങ്കേതവും ലോകനേതാക്കളുടെയും പ്രമാണിമാരുടെയും മൊസാദ് ചാരൻ കൂടിയായിട്ടുള്ള എപ്സ്റ്റീനുമായിട്ടുള്ള ബന്ധവും വിവാദപരമായി ചർച്ചചെയ്യപ്പെടുന്ന സന്ദർഭത്തിലാണ് മോദി ഇസ്രയേലിലെത്തിയത്. 2017-ൽ, 70 വർഷങ്ങൾക്കുശേഷം സയണിസ്റ്റുകളുടെ ആതിഥേയത്വം സ്വീകരിച്ച ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു മോദിയെന്ന് കൂടി ഓർക്കണം. യഥാർത്ഥത്തിൽ മോദിയുടെ ഇസ്രായേൽ സന്ദർശനം സയണിസ്റ്റുകളും ഹിന്ദുത്വവാദികളും ചേർന്ന് രൂപപ്പെടുന്ന വിധ്വംസകസഖ്യത്തിന്റെ പൂർത്തീകരണമായിട്ടാണ് പല അന്താരാഷ്ട്ര വിദഗ്ധരും നിരീക്ഷിച്ചിട്ടുള്ളത്. പശ്ചിമേഷ്യയിലെയും ഏഷ്യൻ മേഖലയിലെയും അമേരിക്കൻ താൽപര്യങ്ങളാണ് ഇസ്രായേൽ-ഇന്ത്യ വിധ്വംസക സഖ്യത്തെ നിർണ്ണയിച്ചിട്ടുള്ളത്. ആഗോളസാമ്പത്തിക ബന്ധങ്ങളെ സംബന്ധിച്ച് പ്രാഥമിക ജ്ഞാനമുള്ള ആർക്കും ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ.

അപ്പോൾ കാര്യം വ്യക്തമാണ്. ഇസ്രായേലുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് അതായത് യു.എസ്-ഇസ്രായേൽ-ഇന്ത്യ വിധ്വംസക സഖ്യമാണ് മോദിയുടെ ടെൽ അവീവ് സന്ദർശനത്തിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. രണ്ട് രാജ്യങ്ങളും അമേരിക്കയുടെ കാർമ്മികത്വത്തിൽ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുമ്പോൾ സയണിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും പ്രതിലോമകരമായൊരു ഏഷ്യൻ സഖ്യമാണ് രൂപം കൊള്ളുന്നത്. അമേരിക്കയിലെയും ഇസ്രായേലിലെയും ജൂതവ്യവസായ ലോബിയാണ് ഈവിധമൊരു തന്ത്രപരമായ സഖ്യത്തിന്റെ അണിയറയിൽ കളിച്ചതെന്നതിന് വിശദീകരണം ആവശ്യമില്ല.

ഇന്നിപ്പോൾ നോർത്ത് അറ്റ്‌ലാന്റിക് ദ്വീപിലെ രഹസ്യസങ്കേതവും ലോകനേതാക്കളുടെയും പ്രമാണിമാരുടെയും മൊസാദ് ചാരൻ കൂടിയായിട്ടുള്ള എപ്സ്റ്റീനുമായിട്ടുള്ള ബന്ധവും വിവാദപരമായി ചർച്ചചെയ്യപ്പെടുന്ന സന്ദർഭത്തിലാണ് മോദി ഇസ്രയേലിലെത്തിയത്.
ഇന്നിപ്പോൾ നോർത്ത് അറ്റ്‌ലാന്റിക് ദ്വീപിലെ രഹസ്യസങ്കേതവും ലോകനേതാക്കളുടെയും പ്രമാണിമാരുടെയും മൊസാദ് ചാരൻ കൂടിയായിട്ടുള്ള എപ്സ്റ്റീനുമായിട്ടുള്ള ബന്ധവും വിവാദപരമായി ചർച്ചചെയ്യപ്പെടുന്ന സന്ദർഭത്തിലാണ് മോദി ഇസ്രയേലിലെത്തിയത്.

1993 മുതലാണ് ഇസ്രായേലും ഇന്ത്യയും നയതന്ത്രബന്ധം തുടങ്ങിയത്. കഴിഞ്ഞ 25 വർഷംകൊണ്ട് പൂർണനയതന്ത്രബന്ധങ്ങളും സൈനിക ഹാർഡ്‌വെയറുകളിലും സാങ്കേതികവിദ്യയിലുമുള്ള പങ്കാളിത്തവും ഇരുരാജ്യങ്ങൾക്കിടയിൽ യാഥാർത്ഥ്യമായിട്ടുണ്ട്. സൈനിക സഹകരണവും ആയുധകരാറുകളും അതിന് അനുസൃതമായ രാഷ്ട്രീയ പക്ഷപാതിത്വവും കാൽനൂറ്റാണ്ടിനിടയിൽ തന്നെ ശക്തിയാർജ്ജിച്ചിരുന്നു. ഉഭയകക്ഷിബന്ധത്തിൽ നിന്ന് തന്ത്രപരമായ പങ്കാളിത്തത്തിലേക്കുള്ള പരിവർത്തനമാണ് മോദിയുടെ സന്ദർശനത്തിലൂടെ സംഭവിച്ചത്.

2017-ലെ നരേന്ദ്രമോദിയുടെ തന്നെ പ്രസ്താവന ഇത് വ്യക്തമാക്കുന്നുണ്ട്; ''ഇന്ത്യയും ഇസ്രായേലും സങ്കീർണമായ ഭൂമിശാസ്ത്രമേഖലകളിലാണ്. മേഖലയിലെ സമാധാനവും സ്ഥിരതയും നേരിടുന്ന ഭീഷണികളെക്കുറിച്ച് ഞങ്ങൾക്കറിയാം...'' ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഈ അഭിപ്രായം കൂടി ചേർത്തുവായിച്ചു നോക്കൂ; ''തന്ത്രപരമായ താല്പര്യങ്ങൾ സംരക്ഷിക്കാനും സൈബർഇടങ്ങളിലടക്കം വളരുന്ന തീവ്രവാദവും ഭീകരവാദവും നേരിടുന്നതിൽ സഹകരിക്കാനും കൂടുതൽ കാര്യങ്ങൾ ചെയ്യുതിന് ധാരണയായി.''

ഇന്ത്യയുടെ പരമ്പരാഗതമായ വിദേശനയത്തിൽ നിന്ന് പലസ്തീൻ നിലപാടുകളിൽ നിന്നുമുള്ള അത്യന്തം ലജ്ജാകരമായ പിന്മാറ്റമാണ് ഇന്ത്യാ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തനീക്കങ്ങളിലൂടെ സംഭവിച്ചിരിക്കുന്നത്. 2017-ലെ 22 ഖണ്ഡികയുള്ള സംയുക്ത പ്രസ്താവനയിൽ പലസ്തീനെക്കുറിച്ച് 20-ാം ഖണ്ഡികയിൽ ഒറ്റവരി പരാമർശം മാത്രമാണുള്ളത്. സംയുക്ത പ്രസ്താവനയെ വിശകലനം ചെയ്തുകൊണ്ട് പലവിദഗ്ധരും മുന്നോട്ടുവെക്കുന്ന നിരീക്ഷണം ഇതാണ്;

ഇസ്രായേലിന്റെ സൈനിക ഹാർഡ്‌വെയറിനോടുള്ള വർദ്ധിച്ച ആസക്തിയും പലസ്തീൻ വിഷയത്തെ ഒഴിവാക്കാനുള്ള കാപട്യവും ആഭ്യന്തര സുരക്ഷയെന്ന രാഷ്ട്രീയ മനോവിഭ്രാന്തിയുമാണ് ഇപ്പോഴത്തെ ഇന്ത്യൻ നിലപാടിന്റെ അന്തർധാര. ശത്രുക്കളായ മുസ്ലീം രാജ്യങ്ങളാൽ ചുറ്റപ്പെട്ടതും ഇസ്ലാമിക തീവ്രവാദം പടരുന്നതും രാജ്യത്തിനകത്തുള്ള മുസ്ലീങ്ങളുടെ ഭീഷണി നേരിടുന്നതുമായ ഇസ്രായേലിന്റേതിന് സമാനമായ ദുരവസ്ഥയാണ് ഇന്ത്യയിലുമെന്ന പ്രചാരണമാണ് ഇസ്രായേൽ ബാന്ധവത്തെ ന്യായീകരിക്കാനായി സംഘപരിവാർ പൊതുസംവാദങ്ങളിൽ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിനർത്ഥം ഇന്ത്യ ഇസ്രായേലിൽ നിന്ന് ആയുധങ്ങൾ മാത്രമല്ല ആപൽക്കരമായ ഒരു രാഷ്ട്രീയ ചിന്തകൂടിയാണ് ഇറക്കുമതി ചെയ്തിരിക്കുന്നതെന്നാണ് (ഇന്ത്യ-ഇസ്രായേൽ സംയുക്ത പ്രസ്താവനയും നരേന്ദ്ര മോദിയുടെ ട്വീറ്റുകളും മാധ്യമനിരീക്ഷണങ്ങളും 'പലസ്തീൻ സയണിസം ഹിന്ദുത്വം' എന്ന ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലുണ്ട്).

അറബ് മുസ്ലീം വംശവിരോധത്തിന്റെ പ്രത്യയശാസ്ത്രതലം സയണിസ്റ്റുകളെപ്പോലെ എന്നും ഹിന്ദുത്വവാദികളും പങ്കിട്ടിരുന്നു. സയണിസ്റ്റ് രാഷ്ട്രവാദത്തെ എന്നും പിന്തുണച്ചവരാണ് ആർ.എസ്.എസുകാർ. ഗോൾവാൾക്കർ ജൂതരാഷ്ട്ര സാക്ഷാത്കാരത്തിനുവേണ്ടി മനമുരുകി ആഗ്രഹിക്കുകയും അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. ബൈബിളിന്റെ പഴയനിയമമനുസരിച്ച് യഹോവ ലോകമെമ്പാടുമുള്ള യഹൂദർക്കായി വാഗ്ദത്തം ചെയ്ത ഭൂമിയാണ് ജറുസലേം എന്ന വിശ്വാസത്തിന്റെ ബലത്തിലാണ് സയണിസ്റ്റുകൾ ജൂതരാഷ്ട്രത്തിനായി വാദിച്ചത്. സയണിസത്തിന്റെ ആചാര്യനായ തിയോഡർ ഹർസന്റെ ജൂതരാഷ്ട്രം മതരാഷ്ട്രവാദത്തിന്റെ സങ്കുചിതവും അപരമതവിരോധത്തിലധിഷ്ഠിതവുമായ ദർശനപദ്ധതിയാണ് മുന്നോട്ടു വെക്കുന്നത്. മഹാഭാരതത്തിലെ ആദിപർവ്വത്തെയും വേദങ്ങളിലെ രാജ്യഭരണസങ്കൽപങ്ങളെയും അടിസ്ഥാനമാക്കിയുള്ള സാംസ്കാരിക ദേശീയതയാണല്ലോ ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുരാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്രം. സയണിസ്റ്റുകളും ഹിന്ദുത്വവാദികളും പങ്കിടുന്ന മുസ്ലീം വിരോധത്തിന്റേതായ പ്രത്യയശാസ്ത്ര പ്രേരണയാണ് ഇന്ത്യാ-ഇസ്രായേൽ ബാന്ധവത്തിന്റെ വിചാരധാരയായി വർത്തിക്കുന്നത്.

1990-കളിലാരംഭിച്ച ഇന്ത്യയുടെ ഇസ്രായേൽ ബാന്ധവം ഹിന്ദുത്വത്തിന്റെ പ്രതിനിധിയായ നരേന്ദ്ര മോദിയിലേക്കെത്തുമ്പോൾ ആപൽക്കരമായ മാനങ്ങൾ കൈവരിക്കുകയാണ്. സയണിസമെന്നതു പോലെ ഹിന്ദുത്വവും അപരമതവിഭാഗങ്ങളുടെ സ്വത്വനിഷേധത്തിലൂടെ ഭൂരിപക്ഷ മതവംശാധികാരമാണല്ലോ ലക്ഷ്യമിടുന്നത്. പലസ്തീനികളുടെ ദേശീയസ്വത്വത്തെ നിഷേധിച്ചുകൊണ്ട് സയണിസ്റ്റുകൾ നടത്തിയ കയ്യേറ്റമായിട്ടാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇസ്രായേൽ രാഷ്ട്ര രൂപീകരണത്തെ വിശേഷിപ്പിച്ചത്. 1990 വരെ ഇന്ത്യ ഇസ്രായേലുമായി യാതൊരുവിധ നയതന്ത്രപരമായ ബന്ധങ്ങളും സ്ഥാപിച്ചിരുന്നില്ല. ഇരുരാജ്യങ്ങളുടെയും ഭരണനേതാക്കൾ പരസ്പരം സന്ദർശനംപോലും നടത്തിയിരുന്നില്ല.

നെഹ്‌റുവിന്റെ ചേരിചേരാനയത്തെയും മുതലാളിത്തേതരമായ വികസനകാഴ്ചപ്പാടുകളെയും നിരാകരിച്ചുകൊണ്ടാണ് 1990-കളോടെ നരസിംഹറാവു സർക്കാർ ഇന്ത്യയെ അമേരിക്കൻ വിധേയത്വത്തിലേക്ക് നയിച്ചത്. യു.എസ് പക്ഷപാതിത്വം തലക്കുകയറിയ ഭരണവർഗനേതാക്കൾ പശ്ചിമേഷ്യയിലെ അമേരിക്കയുടെ അരുമയായ ഇസ്രായേലുമായി അടുക്കുകയായിരുന്നു. 1993-ലാണ് അന്നത്തെ ഇസ്രായേൽ വിദേശകാര്യമന്ത്രി ഷിമോൺ പെരസ് ഡൽഹി സന്ദർശിക്കുന്നത്. അമേരിക്കയുടെയും പഴയ സോവിയറ്റ് യൂണിയന്റെയും ഭരണാധികാരികൾക്കു നൽകിയതരത്തിലുള്ള പ്രൗഢഗംഭീരമായ സ്വീകരണമാണ് റാവു സർക്കാർ ഷിമോൺ പെരസിനു നൽകിയത്. ഇത് നെഹ്‌റുവിയൻ നയങ്ങളിൽ നിന്ന് ഇന്ത്യയുടെ സ്വതന്ത്ര വിദേശനയങ്ങളിൽ നിന്നുമുള്ള മൗലികമായൊരു വിഛേദനമായിരുന്നു.

1936-ൽ സയണിസ്റ്റ് പ്രതിനിധിയായ ഇമ്മാനുവൽ ഓൾസ്‌വാങ്കർ സയണിസ്റ്റ് രാഷ്ട്രത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പിന്തുണതേടി ഇന്ത്യ സന്ദർശിച്ച വേളയിൽ ജവഹർലാൽ നെഹ്‌റു പറഞ്ഞ കാര്യം കോൺഗ്രസുകാർ വിസ്മരിച്ചു കളയുകയായിരുന്നു. അതിന്നും പ്രസക്തമാണ്. ''ഇന്ത്യയിലായാലും പലസ്തീനിലായാലും സാമ്രാജ്യത്വത്തെ അംഗീകരിക്കാനാവില്ല'' എന്ന നെഹ്‌റുവിന്റെ നയമാണ് റാവുവിലൂടെ മോദിയിലെത്തുമ്പോൾ പൂർണമായും ഇന്ത്യ കയ്യൊഴിയുന്നത്.

1993-ലാണ് അമേരിക്കൻ സമ്മർദ്ദത്തിനുവഴങ്ങി റാവു സർക്കാർ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. ഇതിന്റെ 25-ാം വർഷത്തിലാണ് നരേന്ദ്രമോദി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഇസ്രായേൽ സന്ദർശനം തുടങ്ങിയത്. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരായ അദ്വാനിയും ജസ്വന്ത്‌സിംഗും ഇസ്രായേൽ സന്ദർശിക്കുന്നുണ്ട്. 1992-ൽ തെയാണ് ബാബ്‌റിമസ്ജിദ് തകർക്കുതും സാമുദായിക വിഭജനത്തിന്റെ തീരങ്ങളിലേക്ക് ഇന്ത്യൻ ജനത തള്ളപ്പെട്ടതെന്നുമുള്ള കാര്യം ഒരു സാമൂഹ്യശാസ്ത്ര വിദ്യാർത്ഥി ഗൗരവപൂർവം പരിഗണിക്കേണ്ടതാണ്.

ബാബ്‌റി മസ്ജിദ് തകർത്തതിനെ തുടർന്ന് മുസ്ലീം ന്യൂനപക്ഷവിഭാഗങ്ങളിൽ വളർന്നുവന്ന അരക്ഷിതപൂർണമായ അവസ്ഥയെ തീവ്രതരമാക്കുകയാണ് റാവു സർക്കാർ ഇസ്രായേൽ ബാന്ധവം വഴി ചെയ്തത്. ഇസ്ലാമികലോകത്തിന്റെ എതിർപ്പിനെ നേരിടാൻ ഏഷ്യയിൽ ഇസ്രായേലിനോടൊപ്പം ഇന്ത്യയെ സഖ്യകക്ഷിയാക്കുന്ന ഒരു വിധ്വംസകസഖ്യം രൂപപ്പെടുത്തുന്നതിന്റെ മുന്നോടിയായിരുന്നു ഷിമോൺ പെരസിന്റെ ഇന്ത്യാ സന്ദർശനം. ഇറാനും 2015-ഓടെ ചൈനയും ഏഷ്യൻ മേഖലയിൽ അമേരിക്കൻ താല്പര്യങ്ങൾക്കുനേരെ ഉയർത്തുന്ന ഭീഷണികളെ അതിജീവിക്കാൻ ഇന്ത്യ-ഇസ്രായേൽ അച്ചുതണ്ട് അനിവാര്യമാണൊണ് സി.ഐ.എയും മൊസാദുമെല്ലാം ആവർത്തിച്ച് ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. പാക്കിസ്ഥാനിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സ്ഥിതിയും ശക്തമായിക്കൊണ്ടിരിക്കുന്ന ഭീകരവാദ ഭീഷണിയുടെയും സാഹചര്യത്തിൽ ഇന്ത്യ-ഇസ്രായേൽ സഖ്യത്തിന് വലിയ പ്രാധാന്യമാണ് പെന്റഗണിന്റെ വാർകോളേജ് പഠനറിപ്പോർട്ടുകൾ നൽകിയിട്ടുള്ളത്.

ബാബ്‌റി മസ്ജിദ് തകർത്തതിനെ തുടർന്ന് മുസ്ലീം ന്യൂനപക്ഷവിഭാഗങ്ങളിൽ വളർന്നുവന്ന അരക്ഷിതപൂർണമായ അവസ്ഥയെ തീവ്രതരമാക്കുകയാണ് റാവു സർക്കാർ ഇസ്രായേൽ ബാന്ധവം വഴി ചെയ്തത്.
ബാബ്‌റി മസ്ജിദ് തകർത്തതിനെ തുടർന്ന് മുസ്ലീം ന്യൂനപക്ഷവിഭാഗങ്ങളിൽ വളർന്നുവന്ന അരക്ഷിതപൂർണമായ അവസ്ഥയെ തീവ്രതരമാക്കുകയാണ് റാവു സർക്കാർ ഇസ്രായേൽ ബാന്ധവം വഴി ചെയ്തത്.

ഇതിനായുള്ള പ്രചാരണപദ്ധതികൾ ആരംഭിക്കാനും യു.എസ്-ജൂതക്കൂട്ടായ്മകൾ പദ്ധതിയിട്ടു. ''ഹിന്ദി-ഹീബ്രു ഭായ് ഭായ്'' എന്ന മുദ്രാവാക്യം ഇസ്രായേലിലെയും ഇന്ത്യയിലെയും ജനങ്ങൾക്കിടയിൽ എത്തിക്കണമെും പരമ്പരാഗതമായ സയണിസ്റ്റ് വിരോധം ഇന്ത്യൻ ജനതയിൽ നിന്ന് മാറ്റിയെടുക്കണമെന്നുമാണ് സി.ഐ.എയുടെയും മൊസാദിന്റെയും ബുദ്ധികേന്ദ്രങ്ങൾ നിർദ്ദേശിച്ചത്. ഇതിനായി വിപുലമായൊരു പ്രത്യയശാസ്ത്ര പദ്ധതി സി.ഐ.എയും മൊസാദും ആവിഷ്‌കരിക്കുന്നുണ്ട്. ഇതിലേറ്റവും പ്രധാനം ഇന്ത്യൻ ബുദ്ധിജീവികളെ വിലക്കെടുത്തുകൊണ്ടുള്ള പ്രചാരവേലകളാണ്. ചേരിചേരാനയത്തിന്റെയും ആഴത്തിലുള്ള അമേരിക്കൻ-ഇസ്രായേൽ വിരോധത്തിന്റെയും ധൈഷണിക സ്വാധീനത്തെ മാറ്റിയെടുക്കാനുള്ള രഹസ്യാന്വേഷണപരമായ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനമാണ് സി.ഐ.എയുടെ പ്രത്യയശാസ്ത്രപരമായ ഇടപെടൽ. 2001-ൽ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനിയുടെ ടെൽഅവീവ് സന്ദർശനസമയത്ത് മണിക്കൂറുകൾ നീണ്ടുനിന്ന രഹസ്യമുറി ചർച്ചകളാണ് നടന്നത്. ഇത്തരം ചർച്ചകൾ നയിച്ചത് മൊസാദിന്റെയും ഷബാകിന്റെയും മേധാവികളാണ്. 2003-ൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രിജേഷ് മിശ്ര അമേരിക്കയിലെ ജൂയിഷ് കമ്മറ്റി (അമേരിക്കൻ ജൂതന്മാരുടെ സംഘടന)യെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചത്.

''ഇന്ത്യക്കും അമേരിക്കൻ ഐക്യനാടുകൾക്കും ഇസ്രായേലിനും അടിസ്ഥാനപരമായ ചില സമാനതകളുണ്ട്. നാമെല്ലാം ജനാധിപത്യ രാജ്യങ്ങളാണ്... അമേരിക്കയും ഇന്ത്യയും ഇസ്രായേലും ഭീകരവാദത്തിന്റെ മുഖ്യ ആക്രമണ ലക്ഷ്യങ്ങളാണ്. ആധുനിക ഭീകരവാദത്തിന്റെ ദുർമുഖത്തെ ഈ രാജ്യങ്ങൾ യോജിച്ചു നേരിടേണ്ടിയിരിക്കുന്നു. അന്തർദേശീയ ഭീകരവാദത്തിന്റെ മുഖ്യ ആക്രമണലക്ഷ്യങ്ങളെന്ന നിലയിൽ, ജനാധിപത്യ രാജ്യങ്ങളിൽ ഭീകരവാദത്തിനെതിരെ പ്രയോഗക്ഷമമായ ഒരു സഖ്യത്തിനുരൂപം നൽകേണ്ടിയിരിക്കുന്നു.''

ഇതിനുമുമ്പുതന്നെ സയണിസത്തെയും ഇസ്രായേലിന്റെ അറബ് വിരുദ്ധ നയങ്ങളെയും വിമർശിച്ചുകൊണ്ടുള്ള ഡർബനി (ദക്ഷിണാഫ്രിക്ക)ൽ നടന്ന വംശീയ വാദത്തിനെതിരായ ഉച്ചകോടി പ്രമേയത്തെ ഇന്ത്യ ഇടപെട്ട് തടയുകയുണ്ടായി. യാങ്കി-സയണിസ്റ്റ് ഭീകരതയെ വെള്ളപൂശാൻ ഇന്ത്യ നാണംകെട്ട കളിയാണ് ഡർബനിൽ നടത്തിയതെന്ന് പല അന്താരാഷ്ട്ര മാധ്യമ പ്രവർത്തകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഏരിയൽ ഷാരോണിന്റെ ഇന്ത്യാ സന്ദർശനം ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. സാബ്ര-ഷാറ്റില കൂട്ടക്കൊലയുടെ സൂത്രധാരനായ ഷാരോണിനെ എൻ.ഡി.എ നേതാക്കൾ മാത്രമല്ല കോൺഗ്രസ് നേതാക്കളും ആരതി ഉഴിഞ്ഞു സ്വീകരിക്കുകയാണുണ്ടായത്. സാബ്രാ-ഷാറ്റില അഭയാർത്ഥി ക്യാമ്പുകൾ ആക്രമിച്ച് തീയിട്ട് 20,000 പലസ്തീനികളെയാണ് ഏരിയൽ ഷാരോണിന്റെ നേതൃത്വത്തിലുള്ള സയണിസ്റ്റ് ഭീകരസംഘം കൊന്നൊടുക്കിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെപോലും വളഞ്ഞുവെച്ചുപിടിച്ചു തീയിട്ടു കൊല്ലുകയായിരുന്നല്ലോ. 2005 മെയ് മാസത്തിൽ പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ്അബ്ബാസ് ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് നൽകിയ സ്വീകരണം ഒട്ടും പ്രാധാന്യമില്ലാത്ത ഒരാളെ സ്വീകരിക്കുന്നത് പോലെയായിരുന്നു. ഗാസയിലും വെസ്റ്റ്ബാങ്കിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ അപലപിക്കാൻ പോലും യു.പി.എ സർക്കാർ മടികാണിക്കുകയാണ് ചെയ്തത്.

ഇസ്രായേൽ മുൻ പ്രധാനമന്ത്രി ഏരിയൽ ഷാരോണും മുൻ ഇന്ത്യൻ പ്രധാനമന്ത്രി  അടൽ ബിഹാരി വാജ്‌പേയിയും.   സാബ്ര-ഷാറ്റില കൂട്ടക്കൊലയുടെ സൂത്രധാരനായ ഷാരോണിനെ എൻ.ഡി.എ നേതാക്കൾ മാത്രമല്ല കോൺഗ്രസ് നേതാക്കളും ആരതി ഉഴിഞ്ഞു സ്വീകരിക്കുകയാണുണ്ടായത്.
ഇസ്രായേൽ മുൻ പ്രധാനമന്ത്രി ഏരിയൽ ഷാരോണും മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും. സാബ്ര-ഷാറ്റില കൂട്ടക്കൊലയുടെ സൂത്രധാരനായ ഷാരോണിനെ എൻ.ഡി.എ നേതാക്കൾ മാത്രമല്ല കോൺഗ്രസ് നേതാക്കളും ആരതി ഉഴിഞ്ഞു സ്വീകരിക്കുകയാണുണ്ടായത്.

ഇന്ത്യ ഇസ്രായേലുമായി താദാത്മ്യം പ്രാപിക്കണമെന്ന് പരസ്യമായി പ്രസ്താവനകളിറക്കുകയും അതിനായുള്ള പ്രത്യയശാസ്ത്ര പ്രചാരണങ്ങളിൽ വ്യാപൃതരായിരിക്കുകയും ചെയ്യുന്ന ബുദ്ധിജീവികളും രാഷ്ട്രീയനേതാക്കളും ഇന്ന് സജീവമായി രംഗത്തുണ്ട്. ശശിതരൂർ ഒരുഘട്ടത്തിൽ ഇറക്കിയ പ്രസ്താവന വിവാദമായതാണ്. വാഷിംഗ്ടൺ കേന്ദ്രമായി ഇസ്രായേലും ഇന്ത്യയും നടത്തുന്ന അമേരിക്കയ്ക്ക് അനുകൂലമായ പ്രവർത്തനങ്ങളുടെ ലോബിയിൽ കോൺഗ്രസിലെയും ബി.ജെ.പിയിലെയും പലനേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് വസ്തുത. അമേരിക്കയുടെ ലോകാധിപത്യത്തിനനുകൂലമായി ബുദ്ധിജീവികൾക്കിടയിൽ ലോബിയിംഗ് നടത്തുക എന്നത് സി.ഐ.എയുടെ എക്കാലത്തെയും പദ്ധതിയാണ്. സി.ഐ.എയും മൊസാദും ചേർന്ന് നടത്തുന്ന അമേരിക്കൻ ജ്യൂയിഷ് കമ്മറ്റിയാണ് ഇന്ത്യൻ ബുദ്ധിജീവികളെ ഇസ്രായേൽ അനുകൂല നിലപാടുകളിലേക്ക് വലിച്ചടുപ്പിക്കുന്നത്. ഇസ്രായേൽ രാഷ്ട്രം രൂപംകൊണ്ടത് മുതൽ അതിനെതിരെ നിലപാട് സ്വീകരിച്ച, പലസ്തീൻ വിമോചന പ്രവർത്തനങ്ങളോട് അളവില്ലാത്ത ഐക്യദാർഢ്യം പ്രകടിപ്പിച്ച നെഹ്‌റുവിന്റെ രാജ്യമിന്ന് ഇസ്രായേലുമായി താദാത്മ്യം പ്രാപിക്കണമെന്ന് വാദിക്കുന്നവരുടെ കൂടാരമാവുകയാണ്. ഹിന്ദുത്വവാദികൾ തങ്ങളുടെ മുസ്ലീം വിരുദ്ധതകൊണ്ടും ഇസ്രായേലിന്റെ ആരാധകരായി അധപതിക്കുകയാണ്. സയണിസ്റ്റ് ഹിംസയെ മാതൃകയാക്കുന്ന ഹിന്ദുരാഷ്ട്ര നിർമ്മിതിയെക്കുറിച്ചുള്ള പ്രഘോഷണങ്ങളും ആർ.എസ്.എസ് നേതാക്കൾ ആരംഭിച്ചിട്ടുണ്ടല്ലോ.

വാഷിംഗ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ജൂത ഇൻസ്റ്റിറ്റ്യൂട്ടിൻെറ പ്രതിനിധികൾ ഇന്ത്യൻ ബുദ്ധിജീവികളെ സ്വാധീനിച്ച് ഇസ്രായേൽ അനുകൂല നയരൂപവത്കരണത്തിനുവേണ്ടി ദശകങ്ങളായി ശ്രമിക്കുകയാണ്. 2004-ൽ യു.പി.എ സർക്കാർ അധികാരമേറ്റ ഉടനെ അമേരിക്കൻ ജൂത കമ്മറ്റിയുടെ ഏഴംഗ പ്രതിനിധി സംഘം വിദേശകാര്യ മന്ത്രിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും വന്നുകാണുകയുണ്ടായി. ഇന്ത്യയുടെ സ്വതന്ത്രവും വൻശക്തി മേധാവിത്വത്തെ അംഗീകരിക്കാത്തതുമായ വിദേശനയത്തെ മാറ്റിമറിക്കാനും അമേരിക്കൻ പക്ഷത്തേക്ക് രാജ്യത്തെ കൊണ്ടുപോയി കെട്ടിയിടാനുമാണ് യു.എസ്-ഇസ്രായേൽ ലോബിയുടെ പേറോളിൽ പ്രവർത്തിക്കുന്ന ബുദ്ധിജീവികൾ ശ്രമിക്കുന്നത്.

ഇസ്രായേലുമായി കൂടിവരുന്ന ആയുധക്കരാറുകളും സൈനിക ബന്ധങ്ങളും സാർവ്വദേശീയ തലത്തിൽ ഇന്ത്യയുടെ ചിരപുരാതനമായ സുഹൃദ് രാജ്യങ്ങളെ നമുക്ക് നഷ്ടപ്പെടുത്തുന്നതും ഒരു ബഹുധ്രുവ ലോകക്രമത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ പ്രഖ്യാപിത നയങ്ങളെ തകർക്കുന്നതുമാണ് ബി.ജെ.പി-കോൺഗ്രസ് നയങ്ങൾ ഇസ്രായേലുമായി താദാത്മ്യം പ്രാപിക്കുന്ന, യു.എസ് ഇംഗിതങ്ങൾക്ക് വഴങ്ങാത്ത അറബ് രാഷ്ട്രങ്ങളെ കടന്നാക്രമിക്കുന്ന സാമ്രാജ്യത്വ വിധേയത്വം പ്രകടിപ്പിക്കുന്നതാണ്.

ഇസ്രായേൽ രാഷ്ട്രം രൂപംകൊണ്ടത് മുതൽ അതിനെതിരെ നിലപാട് സ്വീകരിച്ച, പലസ്തീൻ വിമോചന പ്രവർത്തനങ്ങളോട് അളവില്ലാത്ത ഐക്യദാർഢ്യം പ്രകടിപ്പിച്ച നെഹ്‌റുവിന്റെ രാജ്യമിന്ന് ഇസ്രായേലുമായി താദാത്മ്യം പ്രാപിക്കണമെന്ന് വാദിക്കുന്നവരുടെ കൂടാരമാവുകയാണ്.
ഇസ്രായേൽ രാഷ്ട്രം രൂപംകൊണ്ടത് മുതൽ അതിനെതിരെ നിലപാട് സ്വീകരിച്ച, പലസ്തീൻ വിമോചന പ്രവർത്തനങ്ങളോട് അളവില്ലാത്ത ഐക്യദാർഢ്യം പ്രകടിപ്പിച്ച നെഹ്‌റുവിന്റെ രാജ്യമിന്ന് ഇസ്രായേലുമായി താദാത്മ്യം പ്രാപിക്കണമെന്ന് വാദിക്കുന്നവരുടെ കൂടാരമാവുകയാണ്.

ലോകാഭിപ്രായങ്ങളെയും ഐക്യരാഷ്ട്രസഭാ രക്ഷാകൗസിലിന്റെ പ്രമേയങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് ദശകങ്ങളായി ഇസ്രായേൽ പലസ്തീൻ ജനതക്കെതിരായ അക്രമങ്ങൾ തുടരുത്. ഇസ്രായേലിലെ മാറിമാറിവ സയണിസ്റ്റ് ഭരണകൂടങ്ങൾ പലസ്തീനികളുടെ വംശീയമായ ഉന്മൂലനം ലക്ഷ്യംവെച്ചുകൊണ്ട് യുദ്ധങ്ങളും നരഹത്യകളും ഒന്നിനുപിറകെ ഒന്നായി അഴിച്ചുവിടുകയായിരുന്നല്ലോ. അന്താരാഷ്ട്രസമൂഹത്തിന്റെ അഭിപ്രായങ്ങളെ അവജ്ഞാപൂർവം തള്ളിക്കളഞ്ഞുകൊണ്ടാണ് അമേരിക്കൻ പിന്തുണയോടെ ഈ ആക്രമണങ്ങൾ തുടരുന്നത്. ഇതിനെയാണ് ഇന്ത്യ ചിരകാലമായി എതിർത്തുപോന്നത്. പലസ്തീൻ ജനതയ്ക്ക് അവരുടെ ദേശീയസ്വത്വം നിലനിർത്താൻ അവകാശമുണ്ടെ നിലപാടാണ് ഇന്ത്യ എക്കാലത്തും സ്വീകരിച്ചത്.

നരസിംഹറാവുവിന്റെ കാലം മുതൽ ഇസ്രായേൽ ആക്രമണങ്ങളെ അപലപിക്കാൻ ഇന്ത്യ മടികാണിച്ചു. യു.പി.എ സർക്കാർ ഇസ്രായേലുമായി തന്ത്രപരമായ ബന്ധത്തിലേർപ്പെട്ടു. ആ ബന്ധം പ്രതിരോധ സൈനിക കരാറുകളിലൂടെ സംയുക്ത സൈനിക പരിശീലനത്തിലേക്കും ആയുധ കച്ചവടത്തിലേക്കും വികസിച്ചു. ഗാസയിലും വെസ്റ്റ്ബാങ്കിലും നടന്ന ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ തയ്യാറായില്ല. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് ഇന്ത്യ ഗാസയിലെ കൂട്ടക്കൊലകൾക്കെതിരെ ശക്തമായി ഒരു നിലപാടെടുക്കാൻ പോലും സന്നദ്ധമായില്ല.

Comments