അതിർത്തിയിലെ
കടന്നുകയറ്റങ്ങൾ;
മനുഷ്യനിർമിത
ദുരന്തം കൂടിയാണ്
നേപ്പാൾ മിന്നൽ പ്രളയം

മഴയില്ലാതെ വന്ന മിന്നൽപ്രളയം, ഹിമാനി തകർച്ചയ്ക്കൊപ്പം അതിർത്തിയിലെ അനിയന്ത്രിത നിർമാണങ്ങളും കാലാവസ്ഥാ വ്യതിയാനവും നേപ്പാൾ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ഹിമാലയത്തിന്റെ ദുർബലമായ പരിസ്ഥിതിയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം ദുരന്തത്തിന്റെ ആഘാതം രൂക്ഷമാക്കി. 750 ജീവനുകളുടെ നഷ്ടം നേപ്പാളിന്റെ വികസനനയത്തിന്റെയും ദുരന്തനിവാരണ സംവിധാനങ്ങളുടെയും ഗുരുതരമായ പരിമിതികളിലേക്കാണ് വിരൽചൂണ്ടുന്നത്. കൃത്യമായി മുന്നറിയിപ്പ് നൽകുന്നതിൽ ചൈന വരുത്തിയ വീഴ്ചകളെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

News Desk

നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 750 പിന്നിട്ടിരിക്കുന്നു. 3000-ലേറെ പേരെ കാണാതായി. ദുരന്തത്തിൽ ജീവനും ജീവനോപാധികളും വീടും സ്ഥലവുമെല്ലാം നഷ്ടപ്പെട്ടവരുടെ കണക്കുകൾ ഇനിയും ഉയരാം. പ്രളയത്തിന്റെ കാരണം ഭൂചലനമല്ലെന്നാണ് യു.എസ്. ജിയോളജിക്കൽ സർവേ വ്യക്തമാക്കിയത്. ഹിമാനിയും പാറയും വൻതോതിൽ തകർന്നുവീണ് നദിയുടെ ഒഴുക്ക് തടസ്സപ്പെടുകയും പിന്നീട് അതിശക്തമായി താഴേക്ക് കുതിച്ചെത്തുകയുമായിരുന്നു. എന്നാൽ ഇത് വെറുമൊരു പ്രകൃതിദുരന്തം മാത്രമല്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥയിലേക്ക് മനുഷ്യർ നടത്തിയ കടന്നുകയറ്റങ്ങളും ആഗോള കാലാവസ്ഥാ വ്യതിയാനവും ചേർന്നുസൃഷ്ടിച്ച ഒരു മനുഷ്യനിർമ്മിത ദുരന്തമാണെന്ന് പറയേണ്ടിവരും. നേപ്പാളിലെ മാധ്യമപ്രവർത്തക കൂട്ടായ്മകളും ശാസ്ത്രജ്ഞരും മുന്നോട്ടുവെക്കുന്ന വസ്തുതകൾ പരിശോധിക്കുമ്പോൾ, പ്രകൃതിയുടെ മേലുള്ള ക്രൂരമായ കടന്നുകയറ്റത്തിന്റെ ഫലമായി ഹിമാലയത്തിലുണ്ടായ ഭീകര പ്രത്യാഘാതമാണ് ഈ പ്രളയമെന്ന് വ്യക്തമാകുന്നു.

READ:നേപ്പാളിലെ മിന്നൽപ്രളയം; മരണസംഖ്യ 500 കടന്നു, 1,500-ലേറെ പേർ കാണാമറയത്ത്

പ്രളയത്തിന് ആക്കം കൂട്ടിയ പ്രധാന കാരണങ്ങളിലൊന്നായി നേപ്പാളിലെ പ്രാദേശിക മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത് നേപ്പാൾ-ചൈന അതിർത്തി മേഖലകളിൽ സമീപകാലത്തുണ്ടായ ദ്രുതഗതിയിലുള്ള ഭൂമിശാസ്ത്രപരവും ഇൻഫ്രാസ്ട്രക്ചർപരവുമായ മാറ്റങ്ങളാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ടിബറ്റിൽ ചൈന നിരവധി റോഡുകളും റെയിൽപാതകളും തുരങ്കങ്ങളും പാലങ്ങളും നിർമ്മിച്ചിട്ടുണ്ട്. Center for Strategic and International Studies (CSIS) നടത്തിയ പഠനമനുസരിച്ച്, ടിബറ്റിലെ റോഡ് ശൃംഖല ഏകദേശം 4,536 മൈലിൽ നിന്ന് 73,818 മൈലായി വളർന്നു. ഔദ്യോഗികമായി, ഈ പദ്ധതികൾ ടിബറ്റിലെ വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കാനും സാമ്പത്തിക വികസനം ശക്തിപ്പെടുത്താനുമാണെന്ന് ചൈന അവകാശപ്പെടുന്നു.

പ്രളയത്തിന് ആക്കം കൂട്ടിയ പ്രധാന കാരണങ്ങളിലൊന്നായി നേപ്പാളിലെ പ്രാദേശിക മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത് നേപ്പാൾ-ചൈന അതിർത്തി മേഖലകളിൽ സമീപകാലത്തുണ്ടായ ദ്രുതഗതിയിലുള്ള ഭൂമിശാസ്ത്രപരവും ഇൻഫ്രാസ്ട്രക്ചർപരവുമായ മാറ്റങ്ങളാണ്.
പ്രളയത്തിന് ആക്കം കൂട്ടിയ പ്രധാന കാരണങ്ങളിലൊന്നായി നേപ്പാളിലെ പ്രാദേശിക മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത് നേപ്പാൾ-ചൈന അതിർത്തി മേഖലകളിൽ സമീപകാലത്തുണ്ടായ ദ്രുതഗതിയിലുള്ള ഭൂമിശാസ്ത്രപരവും ഇൻഫ്രാസ്ട്രക്ചർപരവുമായ മാറ്റങ്ങളാണ്.

എന്നാൽ അതിർത്തി പ്രദേശങ്ങളിൽ വൻതോതിൽ നടപ്പാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഹിമാലയൻ മലനിരകളുടെ ഘടനാപരമായ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു. അതിവേഗം അനിയന്ത്രിതമായി നടത്തിയ ഇത്തരം നിർമ്മാണങ്ങൾ മണ്ണിടിച്ചിലിന്റെയും ഉരുൾപൊട്ടലിന്റെയും സാധ്യതകൾ ഇരട്ടിയാക്കി. അതിർത്തിയിലെ റോഡ് നിർമ്മാണങ്ങൾ, കൂറ്റൻ തുരങ്കങ്ങൾ, ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ എന്നിവയ്ക്കായി നടത്തിയ വലിയ തോതിലുള്ള പാറ പൊട്ടിക്കലും മണ്ണെടുക്കലുമാണ് പ്രശ്നം രൂക്ഷമാക്കിയത്. മണ്ണും പാറക്കല്ലുകളും പ്രളയജലത്തോടൊപ്പം അതിവേഗം താഴേക്ക് കുതിച്ചെത്തുകയും വഴിയോരത്തെ ഗ്രാമങ്ങളെ മുഴുവനായി തുടച്ചുനീക്കുകയും ചെയ്തത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. നേപ്പാളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും അടുത്തകാലത്തായി നടന്നുവരുന്ന അശാസ്ത്രീയ ബിൽഡിങ് നിർമ്മാണങ്ങളാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ച മറ്റൊരു ഘടകം. നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തിക്കൊണ്ട് തീരങ്ങളിൽ ഉയർന്നുവന്ന ബഹുനില കെട്ടിടങ്ങളും ലോഡ്ജുകളും റിസോർട്ടുകളും നദീതടങ്ങളെ വീർപ്പുമുട്ടിച്ചു. നഗരവൽക്കരണത്തിന്റെ പേരിൽ പ്രകൃതിദത്തമായ വെള്ളച്ചാലുകൾ ഇല്ലാതാക്കുകയും കൃത്യമായ ഡ്രെയിനേജ് സംവിധാനങ്ങളില്ലാതെ നിർമ്മാണങ്ങൾ നടത്തുകയും ചെയ്തത് പ്രളയജലത്തിന് പെട്ടെന്ന് പുറത്തുപോകാനുള്ള വഴി അടച്ചു.

ഈ മിന്നൽ പ്രളയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രീയ വശം ഹിമാനികളിൽ ഉരുകിയുണ്ടാകുന്ന മാറ്റങ്ങളാണ്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ഹിമാലയൻ ഹിമാനികൾ അതിവേഗം ഉരുകിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രജ്ഞരുടെ വിശകലനപ്രകാരം, ഈ മേഖലയിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രധാന അപകടങ്ങളിലൊന്നാണ് Glacial Lake Outburst Flood (GLOF). ഹിമാനികൾ ഉരുകി രൂപപ്പെടുന്ന തടാകങ്ങളിൽ നിന്ന് വലിയ അളവിലുള്ള വെള്ളം പെട്ടെന്ന് പുറത്തേക്ക് ഒഴുകുന്നതാണ് GLOF. അത്യന്തം ദുർഘടമായ ഹിമാലയൻ ഭൂപ്രകൃതിയിൽ ഇത്തരം സംഭവങ്ങൾ വൻ നാശനഷ്ടങ്ങൾക്ക് കാരണമാകാം. മലനിരകളിൽ താപനില ഉയരുമ്പോൾ ഹിമാനികൾ വലിയ അളവിൽ ഉരുകുകയും, പ്രകൃതിദത്തമായി നിർമ്മിക്കപ്പെട്ട മഞ്ഞുഭിത്തികൾ തകർന്ന് കോടിക്കണക്കിന് ലിറ്റർ വെള്ളം നിമിഷങ്ങൾക്കകം താഴ്വരകളിലേക്ക് കുത്തിയൊലിച്ചെത്തുകയും ചെയ്യുന്നു.

പരിസ്ഥിതി പഠനങ്ങളോ കൃത്യമായ ആസൂത്രണമോ ഇല്ലാതെ അതിർത്തി മേഖലകളിൽ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ അതിന്റെ ആഘാതം കണക്കിലെടുക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ല. നേപ്പാളിലെ ദുർബലമായ ഹിമാലയൻ പരിസ്ഥിതി വ്യവസ്ഥയ്ക്ക് താങ്ങാൻ കഴിയുന്നതിലും അധികമാണ് അവിടെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ.

താഴ്ന്ന പ്രദേശങ്ങളിലുള്ള രാജ്യങ്ങൾക്ക് ജലനിരപ്പ്, മഴയുടെ തോത്, പ്രളയസാധ്യത തുടങ്ങിയ വിവരങ്ങൾ കൃത്യസമയത്ത് ലഭിച്ചാൽ മാത്രമേ ജനങ്ങളെ ഒഴിപ്പിക്കാനും ദുരന്തത്തിനായി തയ്യാറെടുക്കാനും കഴിയൂ. അതിർത്തി കടന്നൊഴുകുന്ന നദികളിൽ ഇത്തരം വിവരങ്ങൾ സമയബന്ധിതമായി പങ്കുവെക്കുന്നത് ജീവൻ രക്ഷിക്കുന്നതിൽ നിർണായക ഘടകമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ ചൈനയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ നേപ്പാളും ചൈനയും തമ്മിൽ തർക്കവും ആരംഭിച്ചിട്ടുണ്ട്. ഹിമപാതത്തിൻെറ ഉറവിടം ചൈനയിലാണെന്നും അവർ കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്നും നേപ്പാൾ പറയുന്നു. എന്നാൽ ഈ ആരോപണം ചൈന നിഷേധിച്ചിരിക്കുകയാണ്.

പ്രകൃതിദുരന്തങ്ങൾ പൂർണ്ണമായും ഒഴിവാക്കാനാവില്ലെങ്കിലും, മനുഷ്യരുടെ അശാസ്ത്രീയമായ ഇടപെടലുകൾ കുറച്ചുകൊണ്ട് ദുരന്തത്തിന്റെ ആഘാതം ഒരുപരിധി വരെ തടയാൻ സാധിക്കും.
പ്രകൃതിദുരന്തങ്ങൾ പൂർണ്ണമായും ഒഴിവാക്കാനാവില്ലെങ്കിലും, മനുഷ്യരുടെ അശാസ്ത്രീയമായ ഇടപെടലുകൾ കുറച്ചുകൊണ്ട് ദുരന്തത്തിന്റെ ആഘാതം ഒരുപരിധി വരെ തടയാൻ സാധിക്കും.

പരിസ്ഥിതി പഠനങ്ങളോ കൃത്യമായ ആസൂത്രണമോ ഇല്ലാതെ അതിർത്തി മേഖലകളിൽ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ അതിന്റെ ആഘാതം കണക്കിലെടുക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ല. നേപ്പാളിലെ ദുർബലമായ ഹിമാലയൻ പരിസ്ഥിതി വ്യവസ്ഥയ്ക്ക് താങ്ങാൻ കഴിയുന്നതിലും അധികമാണ് അവിടെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം മൂലം മേഘവിസ്ഫോടനങ്ങളും അതിതീവ്ര മഴയും പതിവാകുമ്പോൾ, മുൻകൂട്ടി മുന്നറിയിപ്പ് നൽകാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ സജ്ജമാക്കുന്നതിൽ ഭരണകൂടത്തിന് വലിയ വീഴ്ച പറ്റി. അപകടസാധ്യതയുള്ള തടാകങ്ങളെ കൃത്യമായി നിരീക്ഷിക്കാനോ, നദീതീരങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനോ കഴിയാത്തത് മരണസംഖ്യ കുത്തനെ ഉയരാൻ കാരണമായി.

734 മനുഷ്യജീവനുകളുടെ നഷ്ടം കേവലം ഒരു സ്ഥിതിവിവരക്കണക്കല്ല. പ്രകൃതിദുരന്തങ്ങൾ പൂർണ്ണമായും ഒഴിവാക്കാനാവില്ലെങ്കിലും, മനുഷ്യരുടെ അശാസ്ത്രീയമായ ഇടപെടലുകൾ കുറച്ചുകൊണ്ട് ദുരന്തത്തിന്റെ ആഘാതം ഒരുപരിധി വരെ തടയാൻ സാധിക്കും. ഈ മേഖലയിൽ ഗ്ലേഷ്യൽ തടാകങ്ങളിലെ ജലനിരപ്പ് സങ്കേതികവിദ്യകളുടെ സഹായത്തോടെ നിരീക്ഷിക്കുക, അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ നേരത്തെ മാറ്റാൻ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇനി അടിയന്തരമായി ചെയ്യേണ്ടത്. അതിർത്തി മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ പരിസ്ഥിതി ആഘാത പഠനങ്ങൾക്ക് വിധേയമാക്കണം. ശാസ്ത്രജ്ഞരുടെയും പ്രാദേശിക മാധ്യമങ്ങളുടെയും മുന്നറിയിപ്പുകൾ ചെവിക്കൊണ്ട്, ഹിമാനികളുടെ മാറ്റങ്ങളെ നിരന്തരം നിരീക്ഷിക്കാനും ദുരന്തനിവാരണ സംവിധാനങ്ങൾ ശക്തമാക്കാനും അടിയന്തര നടപടികൾ ഉണ്ടാകേണ്ടതുണ്ട്.

Comments