സൊഹ്‌റാൻ മംദാനി

ഒക്ടോബർ വിപ്ലവസ്മരണയെ ജ്വലിപ്പിക്കുന്ന സൊഹ്‌റാൻ മംദാനിയുടെ വിജയം

മുതലാളിത്തം മനുഷ്യരാശിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സോഷ്യലിസമാണ് ബദലെന്നുമുള്ള ആശയങ്ങളാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങളിന്ന് ഉയർത്തിക്കൊണ്ടുവരുന്നത്. ഒക്ടോബർ വിപ്ലവ സ്മരണകളോടൊപ്പം ചേ‍ർത്ത് ന്യൂയോർക്കിലെ സൊഹ്റാൻ മംദാനിയുടെ വിജയത്തെ പ്രതീക്ഷയോടെ കാണേണ്ടതുണ്ടെന്ന് എഴുതുന്നു കെ.ടി. കുഞ്ഞിക്കണ്ണൻ.

ചൂഷകരെ ചുട്ടുപൊളിച്ച ഒക്ടോബർ വിപ്ലവത്തിന്റെ 108ാം വാർഷിക ദിനം കടന്നുപോകുന്നത് ലോകമുതലാളിത്തത്തിന്റെ ഹൃദയഭൂമിയിൽ, അമേരിക്കയിൽ നിയോ ലിബറലിസത്തിനും വംശീയതക്കുമെതിരെ ഇടതുപക്ഷത്തിന്റെ ശബ്ദം ഉയർന്നു പൊങ്ങുന്ന സന്ദർഭത്തിലാണ്. കമ്യൂണിസത്തെയും മാർക്‌സിസത്തെയും സ്ഥിതിസമത്വാശയങ്ങളെയും ലോകമെമ്പാടുമെന്നപോലെ അമേരിക്കയിലും പുതിയ തലമുറ ആവേശത്തോടെ പുൽകുന്നുവെന്നാണ് അവിടെ നിന്നുവരുന്ന റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. സാർചക്രവർത്തിയുടെ വാഴ്ച അവസാനിപ്പിച്ച ഫെബ്രുവരി വിപ്ലവത്തെ തുടർന്നാണ് നവംബർ 7-ന് തൊഴിലാളിവർഗ്ഗം അധികാരം പിടിച്ചെടുക്കുന്നത്. ചരിത്രത്തിലെ ആദ്യ സോഷ്യലിസ്റ്റ് സർക്കാറിന് ജന്മം നൽകുന്നത്. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു ഒക്ടോബർ വിപ്ലവം. അത് ലോകമെമ്പാടും ചൂഷകർക്കും മർദ്ദകർക്കുമെതിരായ വിമോചന സമരങ്ങൾക്ക് കരുത്ത് പകർന്നു. കോളനി രാജ്യങ്ങളിലെ സ്വാതന്ത്ര്യസമരങ്ങളെ മുന്നോട്ട് കൊണ്ടുവന്നു.

അമേരിക്കയുൾപ്പെടയുള്ള സാമ്രാജ്യത്വരാജ്യങ്ങളിൽ പോലും മുതലാളിത്തത്തിനും വംശീയതക്കുമെതിരെ തൊഴിലാളികളുടെയും കറുത്ത വർഗ്ഗക്കാരുടെയും സമരമുന്നേറ്റങ്ങൾ വളർത്തി. റെഡ് സമ്മർ എന്ന് വിശേഷിപ്പിക്കപ്പെട്ട തൊഴിലാളിസമരങ്ങൾ കൊണ്ട് അമേരിക്കൻ നഗരങ്ങൾ പ്രക്ഷുബ്ധമായി. ചരിത്രം അമേരിക്കയെ മറ്റൊരു റെഡ് സമ്മറിന്റെ സമരാവേശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒക്ടോബർ വിപ്ലവ സ്മരണകളിലൂടെ നാം കടന്നു പോകുന്നത്. നിയോലിബറലിസത്തിനും കുടിയേറ്റവിരുദ്ധതക്കും സയണിസ്റ്റ്ഭീകരതക്കും ഇസ്ലാമോഫോബിയക്കും സർവ്വ വംശീയതക്കുമെതിരായ സമരങ്ങൾക്ക് ഒക്ടോബർ വിപ്ലവസ്മരണകൾ കരുത്തു പകരുമെന്ന കാര്യത്തിൽ സംശയമില്ല.

ആഗോള ഫൈനാൻസ് മുതലാളിത്തത്തിന്റെ ആസ്ഥാനനഗരമായ ന്യൂയോർക്കിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ യുവപ്രതിനിധിയായ സൊഹ്‌റാൻ മംദാനി വിജയിക്കുക മാത്രമല്ല തെരുവുകളായ തെരുവുകളെല്ലാം വർഗസമരത്തിന്റെയും മുതലാളിത്ത വിരുദ്ധ വംശീയവിരുദ്ധ സമരത്തിന്റെയും മുദ്രാവാക്യങ്ങൾ ഉയർത്തി ചെങ്കൊടിയേന്തിയ പ്രകടനങ്ങൾ നീങ്ങുന്നതാണ് ഈ ദിനങ്ങളിൽ ലോകം കണ്ടത്. മുതലാളിത്തം മനുഷ്യരാശിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സോഷ്യലിസമാണ് ബദലെന്നുമുള്ള ആശയങ്ങളാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങളിന്ന് ഉയർത്തിക്കൊണ്ടുവരുന്നത്. പരാജയപ്പെട്ട ആഗോള ഫൈനാൻസ് മൂലധനത്തിന്റെ വംശീയഭീകരതയാണ് ട്രംപിസത്തിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. നവ ഫാസിസ്റ്റുകളുടെ ലോകനേതാവാണ് ഡൊണാൾഡ് ട്രംപ്.

ന്യൂയോർക്കിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ യുവപ്രതിനിധിയായ സൊഹ്‌റാൻ മംദാനി വിജയിക്കുക മാത്രമല്ല തെരുവുകളായ തെരുവുകളെല്ലാം വർഗസമരത്തിന്റെയും മുതലാളിത്ത വിരുദ്ധ വംശീയവിരുദ്ധ സമരത്തിന്റെയും മുദ്രാവാക്യങ്ങൾ ഉയർത്തി ചെങ്കൊടിയേന്തിയ പ്രകടനങ്ങൾ നീങ്ങുന്നതാണ് ഈ ദിനങ്ങളിൽ ലോകം കണ്ടത്.
ന്യൂയോർക്കിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ യുവപ്രതിനിധിയായ സൊഹ്‌റാൻ മംദാനി വിജയിക്കുക മാത്രമല്ല തെരുവുകളായ തെരുവുകളെല്ലാം വർഗസമരത്തിന്റെയും മുതലാളിത്ത വിരുദ്ധ വംശീയവിരുദ്ധ സമരത്തിന്റെയും മുദ്രാവാക്യങ്ങൾ ഉയർത്തി ചെങ്കൊടിയേന്തിയ പ്രകടനങ്ങൾ നീങ്ങുന്നതാണ് ഈ ദിനങ്ങളിൽ ലോകം കണ്ടത്.

കടുത്ത സാമ്പത്തികപ്രതിസന്ധിയിലും ആഭ്യന്തരവൈരുദ്ധ്യങ്ങളിലുംപെട്ട അമേരിക്കൻ സമ്പദ്ഘടനയെയും രാഷ്ട്രീയവ്യവസ്ഥയെയും സംരക്ഷിക്കാനായി കുടിയേറ്റവിരുദ്ധതയും തീവ്രവംശീയതയും ഇസ്ലാമോഫോബിയയും ഇളക്കിവിടുകയാണ് ട്രംപ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. നവ ധനപ്രഭുത്വത്തിന്റെയും ആംഗ്ലോ-സാക്സൺ വംശവെറിയുടെയും ഭീകരതയാണ് ട്രംപിസത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർടികളുടെ നേതൃത്വങ്ങൾ ഒരേപോലെ ഇസ്രായേലിന്റെ വംശഹത്യയെ സഹായിക്കുമ്പോഴാണ് ന്യൂയോർക്കിൽ ഡെമോക്രാറ്റിക് പാർടിയുടെ സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്ത സൊഹ്‌റാൻ മംദാനി താൻ പലസ്തീൻ ജനതയ്‌ക്കൊപ്പമാണെന്നും പലസ്തീനികളെ ഉന്മൂലനം ചെയ്യുന്ന നെതന്യാഹു ന്യൂയോർക്കിന്റെ മണ്ണിൽ കാലുകുത്തിയാൽ അറസ്റ്റുചെയ്യുമെന്നും പ്രഖ്യാപിച്ചത്. ഇത് അസാമാന്യമായ രാഷ്ട്രീയ ധീരതയും നിയോഫാസിസത്തിനെതിരായ പ്രതിരോധത്തിന്റെ സ്വരവുമായിരുന്നു.

തന്റേത് ഡെമോക്രാറ്റിക് സോഷ്യലിസമാണെന്നും തന്റെ രാഷ്ട്രീയവീക്ഷണമെന്നത് കുടിയേറ്റക്കാരെയും മുസ്ലീങ്ങളെയും സ്ത്രീകളെയും ട്രാൻസ്‌ജെൻഡറുകളെയും എല്ലാം ഉൾക്കൊള്ളുന്നതാണെന്നും മംദാനി ഒരു മടിയുമില്ലാതെ വ്യക്തമാക്കി. അമേരിക്കയിലെ ഏറ്റവും ദരിദ്രരും സാധാരണക്കാരുമായ ജനങ്ങളുടെ ജീവിതാവകാശങ്ങൾ മുദ്രാവാക്യമാക്കിയും അതിന് പരിഹാരം നിർദ്ദേശിച്ചുമാണ് മംദാനി ജനങ്ങളെ അഭിമുഖീകരിച്ചത്. അമേരിക്കയുടെ അധിനിവേശയുദ്ധങ്ങൾക്കെതിരായി ലോകമെമ്പാടും ഉയർന്നുവരുന്ന പ്രതിഷേധങ്ങൾക്കൊപ്പമായിരുന്നു അദ്ദേഹം നിലകൊണ്ടത്. വൻതോതിൽ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും ഉന്മൂലനം ചെയ്യുന്നതുമായ സൈനിക അട്ടിമറികൾക്കും ആഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തരസംഘർഷങ്ങൾക്കുമെതിരായ ശക്തമായ നിലപാട് സ്വീകരിക്കാൻ മംദാനിക്ക് കഴിഞ്ഞു. സാമ്രാജ്യത്വത്തിനും വംശീയ ഫാസിസ്റ്റ് ശക്തികൾക്കുമെതിരായി അമേരിക്കയിൽ വളർന്നുവരുന്ന പുതിയ രാഷ്ട്രീയത്തിന്റെയും സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യതയുടെയും പ്രതിഫലനം കൂടിയാണ് ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

ഒക്ടോബർ വിപ്ലവത്തിലൂടെ ലോകം ദർശിച്ച സോഷ്യലിസ്റ്റ്, ദേശീയ വിമോചന മുന്നേറ്റങ്ങളെ തകർക്കുന്നതിന് നേതൃത്വം കൊടുത്ത രാജ്യമാണ് അമേരിക്ക. തൊഴിലാളിവർഗ പ്രസ്ഥാനങ്ങളെയും ജനാധിപത്യ രാഷ്ട്രീയത്തെയും അസ്ഥിരീകരിക്കാനാണ് അക്കാലത്തെ അമേരിക്കൻ പ്രസിഡണ്ട് വുഡ്രോ വിൽസൺ കൗണ്ടർ ഇന്റലിജൻസ് പ്രോഗ്രാം ആവിഷ്‌ക്കരിച്ചത്. അതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് സോവിയറ്റ് യൂണിയനും സാമ്രാജ്യത്വവിരുദ്ധശക്തികളും നവകൊളോണിയൽ നയങ്ങളെയും യൂറോപ്പിലുയർന്നുവന്ന ഫാഷിസ്റ്റ് ശക്തികളെയുമെല്ലാം പ്രതിരോധിച്ചത്. 1930-കളിലെ യൂറോപ്പിനെ ഗ്രഹിച്ച ഫാസിസത്തെയും നാസി ഭീകരതയെയും തോൽപ്പിച്ചതും സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ സൈനിക നേതൃത്വശക്തിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ഫാസിസം പരാജയപ്പെടുകയും അന്താരാഷ്ട്ര ശാക്തികബന്ധങ്ങളിൽ സോവിയറ്റ് യൂണിയന് നിർണായകമായ സ്വാധീനം ലഭിക്കുകയും ചെയ്തതോടുകൂടിയാണ് ഇന്ത്യ ഉൾപ്പെടെയുള്ള കോളനിരാജ്യങ്ങൾക്ക് സ്വാതന്ത്ര്യപ്രാപ്തിയിലേക്ക് കടക്കാൻ കഴിഞ്ഞത്.

ഒക്ടോബർ വിപ്ലവത്തിലൂടെ ലോകം ദർശിച്ച സോഷ്യലിസ്റ്റ്, ദേശീയ വിമോചന മുന്നേറ്റങ്ങളെ തകർക്കുന്നതിന് നേതൃത്വം കൊടുത്ത രാജ്യമാണ് അമേരിക്ക.
ഒക്ടോബർ വിപ്ലവത്തിലൂടെ ലോകം ദർശിച്ച സോഷ്യലിസ്റ്റ്, ദേശീയ വിമോചന മുന്നേറ്റങ്ങളെ തകർക്കുന്നതിന് നേതൃത്വം കൊടുത്ത രാജ്യമാണ് അമേരിക്ക.

1992-ൽ സോവിയറ്റ് യൂണിയന്റെ ശൈഥില്യത്തോടെ അമേരിക്കൻ ചിന്താകേന്ദ്രങ്ങളും സ്‌ട്രോബ് താൽബോട്ടിനെ പോലുള്ള നയതന്ത്ര വിദഗദ്ധരും ആഹ്ലാദിച്ചതും അവകാശപ്പെട്ടതും; ഇതാ ലോകത്ത് ചുകപ്പ് ഭീഷണി അവസാനിച്ചുവെന്നാണ്. സോഷ്യലിസം മരിച്ചുവെന്നാണ്. മാർക്‌സും എംഗൽസും ലെനിനും മാവോയും ഗ്രാംഷിയും ഹോചിമിനും കാസ്‌ട്രോയും ചെഗുവേരയുമെല്ലാം വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് സമൂഹം ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയപ്പെട്ടതായിട്ടാണ് അവരെല്ലാം പ്രചണ്ഡമായ പ്രചരണങ്ങളിലൂടെ വിളിച്ചുപറഞ്ഞത്. കേരളത്തിൽ മാതൃഭൂമിയും മനോരമയും മാധ്യമവും ഉൾപ്പെടെയുള്ള മുഖ്യധാര വലതുപക്ഷ മാധ്യമങ്ങൾ കമ്യൂണിസവും സോഷ്യലിസവും ഇനിയൊരിക്കലും തിരിച്ചുവരികയില്ലെന്നാണ് പ്രചരിപ്പിച്ചത്. ചരിത്രം അവസാനിച്ചതായി ഫുക്ക്യാമമാർ പ്രവചിച്ചു.

മുതലാളിത്ത ജനാധിപത്യത്തെ ആദർശവൽക്കരിക്കുകയും ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കണ്ടവർപോലും ഇതാ ചരിത്രം അവസാനിച്ചുവെന്ന വാദം ഏറ്റുപിടിച്ചു. മുതലാളിത്തത്തിനപ്പുറം മറ്റൊരു സാമൂഹ്യപരിണാമം സാധ്യമല്ലെന്നും വാദിച്ചു. മനുഷ്യരാശിയുടെ പ്രത്യയശാസ്ത്ര പരിണാമങ്ങളുടെ അവസാന ദർശനബിന്ദുവും സാമൂഹ്യവ്യവസ്ഥകളുടെ അവസാന ചരിത്രഘട്ടവും മുതലാളിത്തമാണെന്ന് വാദിച്ചും സമർത്ഥിച്ചും അവർ അനവധി ഗ്രന്ഥരചനകളും സിദ്ധാന്തങ്ങളുടെ ഹിമപാതങ്ങളും സൃഷ്ടിച്ചു. 'മാർക്‌സിസത്തിന് ശേഷം' എന്ന തലക്കെട്ടിൽ റൊണാൾഡ് ആൻഡേഴ്‌സണെ പോലുള്ള പണ്ഡിതർ ഗ്രന്ഥരചനകൾ നടത്തി കമ്യൂണിസത്തെയും സോഷ്യലിസത്തെയുമെല്ലാം ആർക്കൈവ്‌സുകളിലേക്കും ചരിത്ര മ്യൂസിയങ്ങളിലേക്കും എടുത്തുവെക്കാൻ നോക്കി. എന്നാൽ മുതലാളിത്തം അപരിഹാര്യമായ വൈരുദ്ധ്യങ്ങളുടെയും പ്രതിസന്ധികളുടെയും നീർക്കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടതോടെ കമ്യൂണിസത്തിന് അന്ത്യക്കുറിപ്പെഴുതിയ, ആഗോളവത്കരണത്തിന്റെ സ്തുതിപാഠകരായ പല പണ്ഡിതരും മാർക്‌സിലേക്കും സോഷ്യലിസ്റ്റ് ബദലിലേക്കും തിരിച്ചുവരുന്നതാണ് നാം കണ്ടത്.

വൻതോതിൽ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും ഉന്മൂലനം ചെയ്യുന്നതുമായ സൈനിക അട്ടിമറികൾക്കും ആഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തരസംഘർഷങ്ങൾക്കുമെതിരായ ശക്തമായ നിലപാട് സ്വീകരിക്കാൻ മംദാനിക്ക് കഴിഞ്ഞു.
വൻതോതിൽ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും ഉന്മൂലനം ചെയ്യുന്നതുമായ സൈനിക അട്ടിമറികൾക്കും ആഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തരസംഘർഷങ്ങൾക്കുമെതിരായ ശക്തമായ നിലപാട് സ്വീകരിക്കാൻ മംദാനിക്ക് കഴിഞ്ഞു.

2024-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസംഗത്തിൽ കടുത്ത കുടിയേറ്റ വിരുദ്ധതയ്‌ക്കൊപ്പം കടുത്ത കമ്യൂണിസ്റ്റ് വിരോധവുമാണ് തിളച്ചുമറിഞ്ഞത്. എല്ലാ കമ്യൂണിസ്റ്റുകൾക്കും മാർക്‌സിസ്റ്റുകൾക്കും അമേരിക്കയിൽ പ്രവേശനം നിഷേധിക്കുവാൻ ട്രംപ് ക്ഷുദ്രവികാരമുണർത്തുന്ന ഭാഷയിൽ പ്രഖ്യാപിച്ചത്. കമ്യൂണിസ്റ്റുകാരെ അമേരിക്കയ്ക്ക് വേണ്ട എന്നാണ് ട്രംപ് പറഞ്ഞത്. വിദേശികളും ക്രിസ്ത്യൻ വിരുദ്ധരുമായ മാർക്‌സിസ്റ്റുകളെ ഞങ്ങൾ അമേരിക്കയിൽ നിന്നും പുറത്താക്കും. ഇവിടെ ഇപ്പോഴുള്ള കമ്യൂണിസ്റ്റുകാരെയും ഇവിടെ വളർന്നുവരുന്നവരെയും നേരിടാനായി നിയമനിർമ്മാണം നടത്തും. ട്രംപിന് അദ്ദേഹത്തിന്റെ നാടായ ന്യൂയോർക്കിൽ നിന്നും മുഖത്തടിക്കുന്ന മറുപടി നൽകിക്കൊണ്ടാണ് സൊഹ്‌റാൻ മംദാനിയെ ന്യൂയോർക്ക് ജനത വിജയിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ വിപ്ലവത്തിന്റെ 108-ാം വാർഷികദിനത്തിലെ പ്രസക്തവും എടുത്തുപറയേണ്ടതുമായ സംഭവം തന്നെയാണ് ന്യൂയോർക്കിലെ ഇടതുപക്ഷമുന്നേറ്റവും നവഫാസിസ്റ്റുകൾക്കെതിരായ വിധിയെഴുത്തും.

Comments