ഇസ്ലാമൈസേഷനോടെ തകർന്നു പോയ ഒരു രാഷ്ട്രത്തിന്റെ കഥയാണ് പാക്കിസ്ഥാൻ്റേത്. മതം, മതകീയ ഭരണഘടന എന്നിവ ഒരു രാഷ്ട്രത്തെ നയിക്കാൻ തുടങ്ങിയാൽ ജനാധിപത്യം എങ്ങനെ നോക്കുകുത്തിയായി മാറും എന്നതിന്റെയും ഒരു രാഷ്ട്രത്തിന്റെ ഭരണം എങ്ങനെ മതഭീകരരുടെ കയ്യിലൊതുങ്ങുമെന്നതിന്റെയും സമീപകാല ഉദാഹരണങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാന്റെ ഈ രാഷ്ട്രീയ പരിണാമം വർത്തമാനകാല ഇന്ത്യൻ ജനാധിപത്യത്തിനും മുന്നറിയിപ്പാവേണ്ടതാണ്. ക്രിക്കറ്റ് റിപ്പോർട്ടിംഗിനു വേണ്ടി പാക്കിസ്ഥാനിൽ സഞ്ചരിക്കുകയും അവിടുത്തെ പത്രപ്രവർത്തകരുമായി സൗഹൃദം തുടരുകയും ചെയ്യുന്ന പ്രമുഖ സ്പോർട്സ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
