PRESIDENTIAL DEBATE 2024:
നുണ മിസൈലുകളുമായി ട്രംപ്,
വിളർത്ത് ബൈഡൻ

നവംബർ അഞ്ചിന് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കുന്ന അമേരിക്കയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ഡെമോക്രറ്റിക് സ്ഥാനാർത്ഥി പ്രസിഡൻ്റ് ജോ ബൈഡനും തമ്മിൽ നടന്ന ആദ്യത്തെ പ്രസിഡൻഷ്യൽ ഡിബേറ്റ് ഇന്ന് ഇന്ത്യൻ സമയം രാവിലെയാണ് നടന്നത്. ട്രംപ് പറഞ്ഞതിലേറെയും നുണയായിരുന്നു. ചില നുണകൾ ബൈഡനും പറയാതിരുന്നില്ല. ഒടുവിൽ ഹസ്തദാനം ചെയ്യാതെ ഇരുവരും പിരിഞ്ഞു.

ത്യാനന്തര കാലത്ത് ഫാക്റ്റ് ചെക്കിംഗ് പ്ലാറ്റ് ഫോമുകൾ ഇത്രക്ക് വിയർത്ത ഒരു രാഷ്ട്രീയ സംവാദം ലോകത്തിതാദ്യം.

ട്രംപ് പറഞ്ഞതിലേറെയും നുണയായിരുന്നു. ചില നുണകൾ ബൈഡനും പറയാതിരുന്നില്ല. ഒടുവിൽ ഹസ്തദാനം ചെയ്യാതെ ഇരുവരും പിരിഞ്ഞു. ട്രംപിൻ്റെ പെർഫോർമൻസിനു മുമ്പിൽ വിളറിയ ബൈഡൻ ഡെമോക്രാറ്റുകൾക്കിടയിൽ വൻ നിരാശ പടർത്തിയതായി ഡിബേറ്റിനു ശേഷം നടന്ന എല്ലാ പോളുകളും അഭിപ്രായപ്പെട്ടു.

ബൈഡൻ അമേരിക്കൻ ജനതയെ കൊള്ളയടിക്കുയൊണന്നും ചൈനയിൽ നിന്ന് ബൈഡന് വൻ തുക കിട്ടുന്നുണ്ടെന്നും ഗാസയിലും ഉക്രൈനിലും കാണിക്കുന്ന പിടിപ്പുകേടുകൊണ്ട് ലോകം മൂന്നാം ലോക യുദ്ധത്തിൻ്റെ വക്കിലെത്തിയിരിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ബൈഡൻ്റെ കഴിവുകേടുകൊണ്ട് നോർത്ത് കൊറിയക്കുവരെ അമേരിക്കയെ പേടിയില്ലാതായെന്നും ട്രംപ് വിമർശിച്ചു. ഇതു പോലൊരു നുണയനെ അമേരിക്ക കണ്ടിട്ടില്ലെന്ന് രണ്ടു പേരും ഇടക്കിടെ ആരോപിച്ചു കൊണ്ടേയിരുന്നു.

വാഷിങ്ടൺ പോസ്റ്റിൻ്റെ നാഷണൽ പൊളിറ്റിക്കൽ റിപ്പോർട്ടർ മെയ്‌വ് റെസ്റ്റൺ പറഞ്ഞു: “ട്രംപിൻ്റെ പ്രകടനം പതിവ് അതിശയോക്തികളും നുണകളും നിറഞ്ഞതായിരുന്നു. ക്രൈമും ഇമിഗ്രേഷനും ചർച്ചയായപ്പോൾ പ്രത്യേകിച്ചും. പക്ഷേ, ഈ ഡിബേറ്റിൽ നിന്ന് വോട്ടർമാരുടെ മനസ്സിൽ അവശേഷിക്കാൻ പോകുന്നത് ട്രംപിൻ്റെ നിറഞ്ഞു നിന്ന ഊർജസ്വലതയും പോയിൻ്റുകൾ അവതരിപ്പിക്കാൻ പെടാപ്പാടുപ്പെട്ട ബൈഡൻ്റെ അവസ്ഥയുമായിരിക്കും.”

ഗാർഡിയൻ പത്രം എഴുതി: Democrats concerned after Biden’s debate performance as Trump gets away with lies and deflections.

ന്യൂ യോർക്ക് ടൈംസ് Biden struggles as Trump blusters in contentious debate എന്നാണ് വിലയിരുത്തിയത്.

Joe Biden and Donald Trump traded insults and untruths in the first of this year’s American presidential debates- ഇക്കോണമിസ്റ്റ് വാരിക അഭിപ്രായപ്പെട്ടു.

മുതിർന്ന CNN ആങ്കർമാരായ ജെയ്ക്ക് ടാപ്പറും ഡാനാ ബാഷുമായിരുന്നു മോഡറേറ്റർമാർ. സി എൻ എൻ ഭാഗത്തുനിന്ന് ഒരു ഓൺലൈൻ ഫാക്റ്റ് ചെക്കിംഗ് ഉണ്ടാവാതിരുന്നതിൽ സോഷ്യൽ മീഡിയയും വാഷിങ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള മുഖ്യധാരാമാധ്യമങ്ങളും രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്.
“The venue of a presidential debate between these candidates is not the ideal venue for a live fact-checking exercise’’- CNN പോളിറ്റിക്കൽ ഡയറക്ടർ ഡേവിഡ് ഷാലിയൻ വാഷിംഗ് ടൺ പോസ്റ്റിനോട് മറുപടി പറഞ്ഞതിങ്ങനെ.

നവംബർ അഞ്ചിന് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കുന്ന അമേരിക്കയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ഡെമോക്രറ്റിക് സ്ഥാനാർത്ഥി പ്രസിഡൻ്റ് ജോ ബൈഡനും തമ്മിൽ നടന്ന ആദ്യത്തെ പ്രസിഡൻഷ്യൽ ഡിബേറ്റ് ഇന്ന് ഇന്ത്യൻ സമയം രാവിലെയാണ് നടന്നത്. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വളരെ പ്രധാനപ്പെട്ടതാണ് മുഖ്യ സ്ഥാനാർത്ഥികൾ വാഗ്‌വാദത്തിനൊരുങ്ങുന്ന പ്രസിഡൻഷ്യൽ ഡിബേറ്റ്. 2016- ൽ ഇലക്ഷൻ ഡെ എത്തിയപ്പോൾ പ്രവചനങ്ങളെല്ലാം ഏകപക്ഷീയമായിരുന്നു. മൂന്ന് ഡിബേറ്റുകളിലും ബഹുദൂരം മുന്നിൽ നിന്ന ഹിലരി ക്ലിൻ്റൺ വൻ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന്. പക്ഷേ, ജയിച്ചത് ഡൊണാൾഡ് ട്രംപ്.
അടുത്ത ഡിബേറ്റ് സെപ്തംബറിലാണ്.

Comments