യുക്രെയ്‌നെതിരായ റഷ്യൻ യുദ്ധം തുടരേണ്ടതുണ്ട്; അമേരിക്കക്ക്

യുക്രെയ്‌നെതിരായ റഷ്യൻ യുദ്ധം, രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം എന്ന നിലയിൽനിന്ന് ആഗോള രാഷ്ട്രീയത്തെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. റഷ്യയിൽനിന്നുള്ള കൽക്കരി ഇറക്കുമതി നിരോധിച്ചതായി യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നു. കൽക്കരി വിൽപ്പനയിലൂടെ 30,000 കോടി രൂപയാണ് ഒരു വർഷം റഷ്യ നേടുന്നത്.

റഷ്യയിലെ പ്രമുഖ ബാങ്കുകൾക്കും ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിലുള്ള ഒരു സാമ്പത്തിക യുദ്ധം കൂടിയായി, റഷ്യ- യുക്രെയ്ൻ സംഘർഷം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, ഈ സംഘർഷം നീണ്ടുപോകാൻ ആഗ്രഹിക്കുന്ന രാജ്യവും അമേരിക്ക തന്നെയാണ്. ഒരു കോടിയിലേറെ പേർ യുക്രെയ്‌നിൽനിന്ന് പലായനം ചെയ്തിട്ടും ഒരു പരിഹാരവുമില്ലാതെ ഈ യുദ്ധം തുടരുന്നതിനുപുറകിലെ രാഷ്ട്രീയ- സാമ്പത്തിക താൽപര്യങ്ങൾ വിശകലനം ചെയ്യുകയാണ് ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. പി.ജെ. വിൻസെന്റ്.

Comments