സൗദിക്കും യുഎഇക്കും ഇസ്രായേലിനും പുതിയ ലക്ഷ്യം; ഇറാനെ തീർക്കുക

പ്പോൾ, ഇസ്രായേലിനും സൗദി അറേബ്യക്കും യുഎഇയ്ക്കും ലക്ഷ്യം ഒന്നായി മാറിയിരിക്കുന്നു. ഇറാനെ നിശ്ശേഷം തകർക്കുക. എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ ഈ മൂന്നു രാജ്യങ്ങളും ചേർന്ന ഒരു കൂട്ടുകെട്ട് എന്തുകൊണ്ടാണ് സാധ്യമാവുന്നത്? അമേരിക്കകത്താവട്ടെ, ജനലക്ഷങ്ങൾ പങ്കെടുക്കുന്ന യുദ്ധവിരുദ്ധ റാലികൾ നടക്കുമ്പോഴും പ്രതിപക്ഷമായ ഡെമോക്രറ്റിക് പാർട്ടിയുടെ പ്രതിഷേധ സാന്നിധ്യം എങ്ങും ദൃശ്യമല്ല.യുദ്ധത്തിൻ്റെ ഭവിഷ്യത്തുക്കൾ യൂറോപ്പിനെയും ഏഷ്യയെയും എന്ന പോലെ അമേരിക്കയിലും ബാധിച്ചു തുടങ്ങിയിട്ടും ഡെമോക്രാറ്റുകളുടെ നിർജീവാവസ്ഥ അമേരിക്കയെയും ലോക രാഷ്ട്രങ്ങളെയും എങ്ങനെയാണ് ബാധിക്കുക? ന്യൂ യോർക്കിൽ, ഇൻ്റർനാഷണൽ അഫയേഴ്‌സ് വിദഗ്ധനും മീഡിയ സ്ട്രാറ്റജിസ്റ്റുമായ ഡോ.കൃഷ്ണകിഷോറും കമൽറാം സജീവും സംസാരിക്കുന്നു.

Comments