പ്രാർത്ഥിക്കാം! ഇനിയുള്ള ട്രംപ്​ ദിവസങ്ങളിൽ

യു.എസ്​ പ്രസിഡൻറായുള്ള ജോ ബൈഡന്റെ സ്ഥാനാരോഹണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡോണൾഡ് ട്രംപ് അനുകൂലികളായ അക്രമികൾ, അമേരിക്കൻ കോൺഗ്രസ്​ ആസ്ഥാനമായ കാപ്പിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചുകയറിയതോടെ ലോകത്തെല്ലായിടത്തേക്കും ജനാധിപത്യം കയറ്റുമതി ചെയ്യുന്ന അമേരിക്ക അമ്പരന്നു നിൽക്കുകയാണ്. തീവ്രവലതുപക്ഷം മറകൂടാതെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പുതിയ ലോകത്തെ ആദ്യ സംഭവമല്ല ഇത്. അമേരിക്കൻ അനുഭവം ലോക രാഷ്ട്രീയത്തിലെ നടപ്പു ശീലമായി മാറുമോ? ഇന്ത്യക്ക് ഇങ്ങനെയൊരവസ്ഥ ഉണ്ടാകുമോ? അവസാന ദിവസം വരെ ട്രംപ്​ എന്തൊക്കെ അമ്പരപ്പുകളാണ് ഉണ്ടാക്കുക എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ട്രംപ്​ അധികാരമൊഴിയുന്നതുവരെയുള്ള ദിവസങ്ങൾ ആശങ്ക നിറഞ്ഞതായിരിക്കുമെന്ന് ഷാജഹാൻ മാടമ്പാട്ട്.

Comments