യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്ന് നാട്ടിലെത്തിയ ശിഖ സംസാരിക്കുന്നു

യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്നു സ്വന്തം 'റിസ്‌ക്കിൽ' നാട്ടിലേക്ക് തിരിച്ചതിന്റെ യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ശിഖ. യുക്രെയ്നിലെ ക്രോപ്പ്വിനിസ്‌കിയിൽ ഡി.എൻ.എം.യു. (DNMU) യൂണിവേഴ്സിറ്റിയിൽ അഞ്ചാം വർഷ എം.ബി.ബി.എസ്. വിദ്യാർഥിനിയാണ് ശിഖ. ശിഖ ഉൾപ്പെടെയുള്ള സംഘം സ്വന്തമായി ഏർപ്പാട് ചെയ്ത ബസുകളിലാണ് ഹംഗറി അതിർത്തിയിലേക്കു യാത്ര തിരിച്ചത്. തുടർന്ന് സുഹാനിയിലേക്ക് ട്രെയിൻ കയറിയ സംഘം അതിർത്തിക്കു സമീപമുള്ള റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. ഭീതിയും വിശപ്പും ആശങ്കയും നിറഞ്ഞ ആ നാളുകളെ ഓർത്തെടുക്കുകയാണ് ശിഖ.

Comments